bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Esther 5
Esther 5
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 4
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 6 →
1
മൂന്നാം ദിവസം എസ്ഥേര്‍രാജ്ഞി രാജവസ്ത്രമണിഞ്ഞ് കൊട്ടാരത്തിന്റെ അകത്തളത്തില്‍ രാജമന്ദിരത്തിനു മുമ്പില്‍ ചെന്നുനിന്നു; രാജാവ് രാജമന്ദിരത്തില്‍ മുന്‍വാതിലിനെതിരെ സിംഹാസനത്തില്‍ ഇരിക്കുകയായിരുന്നു.
2
എസ്ഥേര്‍രാജ്ഞി അകത്തളത്തില്‍ നില്ക്കുന്നതുകണ്ട് രാജാവ് അവരില്‍ പ്രസാദിച്ചു. തന്റെ കൈയില്‍ ഇരുന്ന സ്വര്‍ണച്ചെങ്കോല്‍ രാജാവ് അവരുടെ നേരെ നീട്ടി. എസ്ഥേര്‍ അടുത്തു ചെന്നു ചെങ്കോലിന്റെ അഗ്രം തൊട്ടു.
3
രാജാവു ചോദിച്ചു: “രാജ്ഞി, എന്തു വേണം? നിന്റെ അപേക്ഷ എന്താണ്? രാജ്യത്തിന്റെ പകുതി ആയാലും നിനക്കുതരാം.”
4
എസ്ഥേര്‍ പറഞ്ഞു: “തിരുവുള്ളമുണ്ടായി ഞാന്‍ അങ്ങേക്കായി ഒരുക്കിയിരിക്കുന്ന വിരുന്നിന് അങ്ങും ഹാമാനും ഇന്നു വരണം.”
5
എസ്ഥേറിന്റെ ആഗ്രഹം നിറവേറ്റാന്‍ ഹാമാനെ ഉടന്‍ വരുത്തണമെന്ന് രാജാവ് കല്പിച്ചു. അങ്ങനെ രാജാവും ഹാമാനും എസ്ഥേര്‍ ഒരുക്കിയ വിരുന്നിനു ചെന്നു.
6
അവര്‍ വീഞ്ഞു കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ രാജാവ് എസ്ഥേറിനോടു ചോദിച്ചു: “നിന്റെ അപേക്ഷ എന്തായാലും അതു സാധിച്ചു തരാം.” നിന്റെ ആഗ്രഹം എന്ത്? രാജ്യത്തിന്റെ പകുതി ആവശ്യപ്പെട്ടാലും തരാം.
7
എസ്ഥേര്‍ പറഞ്ഞു: “എന്റെ അപേക്ഷയും ആഗ്രഹവും ഇതാണ്.
8
അങ്ങേക്ക് എന്നോടു പ്രീതിയുണ്ടെങ്കില്‍ തിരുവുള്ളമുണ്ടായി, ഞാന്‍ നാളെ ഒരുക്കുന്ന വിരുന്നിനും അങ്ങും ഹാമാനും വരണം. എന്റെ അപേക്ഷ നാളെ അങ്ങയെ അറിയിക്കാം.”
9
അന്നു ഹാമാന് സന്തുഷ്ടനായി ആഹ്ലാദത്തോടെ പുറത്തേക്കിറങ്ങി. എന്നാല്‍ കൊട്ടാരവാതില്ക്കല്, മൊര്‍ദ്ദെഖായി തന്നെ കണ്ടിട്ട് എഴുന്നേല്ക്കുകയോ ഒന്നനങ്ങുകയോ പോലും ചെയ്യാതെ ഇരിക്കുന്നതു കണ്ടപ്പോള്‍ ഹാമാന് അതിയായ കോപം ഉണ്ടായി.
10
എങ്കിലും ഹാമാന് സ്വയം നിയന്ത്രിച്ചു. അയാള്‍ വീട്ടില്‍ച്ചെന്നു സ്നേഹിതന്മാരെയും തന്റെ ഭാര്യയായ സേരെശിനെയും വിളിപ്പിച്ചു.
11
തന്റെ ധനസമൃദ്ധി, പുത്രസമ്പത്ത്, രാജാവ് നല്‍കിയിട്ടുള്ള ഉന്നതപദവി, പ്രഭുക്കന്മാര്ക്കും ഉദ്യോഗസ്ഥന്മാര്ക്കും മേലേയുള്ള സ്ഥാനം എന്നിവയെല്ലാം അവരോടു വിവരിച്ചു.
12
എസ്ഥേര്‍രാജ്ഞി ഒരുക്കിയ വിരുന്നിനു തന്നെയല്ലാതെ മറ്റാരെയും രാജാവിന്റെ കൂടെ ചെല്ലാന്‍ അനുവദിക്കാതിരുന്നതും അടുത്ത ദിവസവും രാജാവിന്റെകൂടെ വിരുന്നിനു ചെല്ലാന്‍ തന്നെ രാജ്ഞി ക്ഷണിച്ചിട്ടുള്ളതും അറിയിച്ചു.
13
എങ്കിലും യെഹൂദനായ മൊര്‍ദ്ദെഖായി കൊട്ടാരഉദ്യോഗസ്ഥനായി ഇരിക്കുന്നത് കാണുന്നിടത്തോളം കാലം ഇതൊന്നും തനിക്കു സന്തോഷം നല്‍കുന്നില്ലെന്നും ഹാമാന് പറഞ്ഞു.
14
അപ്പോള്‍ അയാളുടെ ഭാര്യയായ സേരെശും സ്നേഹിതരും അഭിപ്രായപ്പെട്ടു: “അന്‍പതു മുഴം ഉയരമുള്ള ഒരു കഴുമരം ഉണ്ടാക്കി മൊര്‍ദ്ദെഖായിയെ തൂക്കിക്കൊല്ലാന്‍ രാജാവിനോടു നാളെ രാവിലെ അനുവാദം വാങ്ങിക്കണം. പിന്നീട് ആഹ്ലാദപൂര്‍വം അങ്ങേക്കു വിരുന്നിനു പോകാം.” ഈ അഭിപ്രായം ഹാമാന് ഇഷ്ടപ്പെട്ടു; അയാള്‍ തൂക്കുമരം നിര്‍മ്മിച്ചു.
← Chapter 4
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 6 →
All chapters:
1
2
3
4
5
6
7
8
9
10