bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Esther 6
Esther 6
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 5
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 7 →
1
അന്നു രാത്രി രാജാവിന് ഉറക്കം വന്നില്ല. അതുകൊണ്ട് ദിനവൃത്താന്തങ്ങള്‍ രേഖപ്പെടുത്തിയിരുന്ന പുസ്തകം കൊണ്ടുവരാന്‍ കല്പിച്ചു; അതു രാജാവിനെ വായിച്ചു കേള്‍പ്പിച്ചു.
2
കൊട്ടാരത്തിലെ സേവകരും രാജാവിന്റെ ഷണ്ഡന്മാരുമായ ബിഗ്ധാനാ, തേരെശ് എന്നിവര്‍ അഹശ്വേരോശ്രാജാവിനെ വധിക്കാന്‍ ശ്രമിച്ചതും അതിനെപ്പറ്റി മൊര്‍ദ്ദെഖായി അറിവു നല്കിയതും അതില്‍ രേഖപ്പെടുത്തിയിരിക്കുന്നതു കണ്ടു.
3
“ഇതിന് എന്തു ബഹുമതിയും പദവിയും മൊര്‍ദ്ദെഖായിക്കു നല്കി” എന്നു രാജാവ് ചോദിച്ചപ്പോള്‍ “ഒന്നും നല്‍കിയിട്ടില്ല” എന്നു രാജഭൃത്യന്മാര് മറുപടി നല്കി.
4
“അങ്കണത്തില്‍ ആരുണ്ട്” എന്ന് രാജാവ് ചോദിച്ചു. മൊര്‍ദ്ദെഖായിക്കുവേണ്ടി താന്‍ തയ്യാറാക്കിയ കഴുവിന്മേല്‍ അയാളെ തൂക്കിക്കൊല്ലുന്നതിനു രാജാവിനോട് അനുവാദം വാങ്ങിക്കാന്‍ ഹാമാന് അവിടെ അപ്പോള്‍ എത്തിയിരുന്നതേയുള്ളൂ.
5
ഭൃത്യന്മാര് രാജാവിനോട്: “ഹാമാന് അങ്കണത്തില്‍ നില്ക്കുന്നു” എന്നു പറഞ്ഞു. “അവന് അകത്തു വരട്ടെ” എന്നു രാജാവു കല്പിച്ചു.
6
അകത്തു പ്രവേശിച്ച ഹാമാനോട് രാജാവു ചോദിച്ചു: “രാജാവ് ബഹുമാനിക്കാന്‍ ആഗ്രഹിക്കുന്ന ഒരാളിന് എന്താണു ചെയ്തുകൊടുക്കേണ്ടത്?” ഹാമാന് ചിന്തിച്ചു: “എന്നെയല്ലാതെ ആരെയാണു രാജാവ് ബഹുമാനിക്കാന്‍ ആഗ്രഹിക്കുക.”
7
ഹാമാന് രാജാവിനോടു പറഞ്ഞു: രാജാവ് ബഹുമാനിക്കാന്‍ ആഗ്രഹിക്കുന്നവനുവേണ്ടി
8
രാജാവ് അണിയുന്ന വസ്ത്രം കൊണ്ടുവരണം. രാജാവു സഞ്ചരിക്കുന്നതും തലയില്‍ രാജകീയമകുടം ചൂടിയതുമായ കുതിരയും വേണം.
9
വസ്ത്രങ്ങള്‍, കുതിര എന്നിവയെ രാജാവിന്റെ ശ്രേഷ്ഠന്മാരില് പ്രമുഖനായ ഒരാളെ ഏല്പിക്കണം; അയാള്‍ രാജാവിന്റെ ബഹുമാനപാത്രമായ ആളിനെ ആ വസ്ത്രം ധരിപ്പിച്ചു കുതിരപ്പുറത്തു കയറ്റി പട്ടണത്തിലൂടെ കൊണ്ടു പോകണം; “താന്‍ ബഹുമാനിക്കാന്‍ ഇച്ഛിക്കുന്ന ആളിനെ രാജാവ് ഇങ്ങനെ ആദരിക്കും എന്നു വിളിച്ചുപറയുകയും വേണം.”
10
രാജാവ് ഹാമാനോടു പറഞ്ഞു: “നീ വേഗം പോയി പറഞ്ഞതുപോലെ വസ്ത്രവും കുതിരയും കൊണ്ടുവന്ന്, രാജസേവകനും യെഹൂദനുമായ മൊര്‍ദ്ദെഖായിയെ ബഹുമാനിക്കുക: നീ പറഞ്ഞതില്‍ ഒന്നും കുറവു വരുത്തരുത്.
11
“ഹാമാന് വസ്ത്രം കൊണ്ടുവന്നു മൊര്‍ദ്ദെഖായിയെ അണിയിച്ചു; കുതിരയെ കൊണ്ടുവന്ന് അയാളെ അതിന്മേല് കയറ്റി പട്ടണവീഥിയിലൂടെ കൊണ്ടുനടന്നു; “രാജാവ് ബഹുമാനിക്കാന്‍ ഇച്ഛിക്കുന്നവനെ ഇങ്ങനെ ആദരിക്കും” എന്ന് വിളിച്ചുപറയുകയും ചെയ്തു.
12
മൊര്‍ദ്ദെഖായി കൊട്ടാരവാതില്ക്കല് മടങ്ങിവന്നു; ഹാമാനാകട്ടെ തല മൂടി ദുഃഖിതനായി വേഗം വീട്ടിലേക്കു മടങ്ങി.
13
തനിക്കു സംഭവിച്ചതെല്ലാം ഹാമാന് ഭാര്യയായ സേരെശിനോടും സ്നേഹിതന്മാരോടും വിവരിച്ചു. അപ്പോള്‍ അയാളുടെ ഭാര്യയും ഉപദേഷ്ടാക്കളും അയാളോടു പറഞ്ഞു: “നിങ്ങള്‍ മൊര്‍ദ്ദെഖായിയുടെ മുമ്പില്‍ പരാജയപ്പെട്ടു തുടങ്ങി; അയാള്‍ യെഹൂദാവംശജനാണെങ്കില്‍ നിങ്ങള്‍ക്ക് അയാളെ പരാജയപ്പെടുത്താന്‍ കഴിയുകയില്ല; നിശ്ചയമായും അയാളോടു നിങ്ങള്‍ തോറ്റുപോകും.”
14
അവര്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ രാജാവിന്റെ ഷണ്ഡന്മാര് വന്നു എസ്ഥേര്‍ ഒരുക്കിയ വിരുന്നില്‍ പങ്കെടുക്കാന്‍ ഹാമാനെ വേഗം കൂട്ടിക്കൊണ്ടുപോയി.
← Chapter 5
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 7 →
All chapters:
1
2
3
4
5
6
7
8
9
10