bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Esther 7
Esther 7
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 6
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 8 →
1
രാജാവും ഹാമാനും എസ്ഥേര്‍രാജ്ഞി ഒരുക്കിയ വിരുന്നില്‍ പങ്കെടുക്കാന്‍ ചെന്നു.
2
രണ്ടാം ദിവസവും വീഞ്ഞു കുടിക്കുമ്പോള്‍ രാജാവ് എസ്ഥേറിനോടു വീണ്ടും ചോദിച്ചു: “എസ്ഥേര്‍രാജ്ഞി, നിന്റെ അപേക്ഷ എന്ത്? അതു നിനക്കു സാധിച്ചുതരാം. നിന്റെ ആഗ്രഹം എന്ത്? രാജ്യത്തില്‍ പകുതി ചോദിച്ചാലും ഞാന്‍ വാക്കു പാലിക്കും.”
3
അപ്പോള്‍ എസ്ഥേര്‍രാജ്ഞി പറഞ്ഞു: “രാജാവേ, എന്നില്‍ പ്രീതി തോന്നുന്നെങ്കില്‍ തിരുവുള്ളമുണ്ടായി എന്റെ അപേക്ഷ കേട്ട് എന്റെ ജീവനെ രക്ഷിക്കണം. എന്റെ ആഗ്രഹപ്രകാരം എന്റെ ജനങ്ങളെയും രക്ഷിക്കണം.
4
എന്നെയും എന്റെ ജനങ്ങളെയും കൊന്നു മുടിച്ച് സമൂലം നശിപ്പിക്കാനായി ഞങ്ങളെ വിറ്റുകളഞ്ഞിരിക്കുന്നുവല്ലോ. ഞങ്ങളുടെ സ്ത്രീകളെയും പുരുഷന്മാരെയും വെറും അടിമകളായി വിറ്റിരുന്നെങ്കില്‍പോലും ഞാന്‍ മിണ്ടാതിരിക്കുമായിരുന്നു. കാരണം ഞങ്ങളുടെ നാശം രാജാവിന് നഷ്ടമായി തീരരുതല്ലോ. എന്നാല്‍ ഞങ്ങളെ ഉന്മൂലനാശം ചെയ്യാന്‍ പോകുകയാണല്ലോ.”
5
അഹശ്വേരോശ്രാജാവ് എസ്ഥേര്‍രാജ്ഞിയോട് ചോദിച്ചു: “അവന് ആര്? ഇതിനു തുനിഞ്ഞവന് എവിടെ?
6
എസ്ഥേര്‍ പറഞ്ഞു: “വൈരിയും ശത്രുവും ദുഷ്ടനുമായ ഈ ഹാമാന് തന്നെ.” അതു കേട്ടു രാജാവിന്റെയും രാജ്ഞിയുടെയും മുമ്പില്‍ ഹാമാന് നടുങ്ങിപ്പോയി.
7
രാജാവ് വിരുന്നു മതിയാക്കി ഉഗ്രകോപത്തോടെ എഴുന്നേറ്റ് ഉദ്യാനത്തിലേക്കു പോയി. തന്നെ നശിപ്പിക്കാന്‍ രാജാവ് തീരുമാനിച്ചിരിക്കുന്നതറിഞ്ഞു ഹാമാന് തന്റെ ജീവന് രക്ഷിക്കണമെന്ന് എസ്ഥേര്‍രാജ്ഞിയോടു അപേക്ഷിക്കാന്‍ അവിടെ നിന്നു.
8
രാജാവ് ഉദ്യാനത്തില്‍ നിന്നു വിരുന്നുശാലയിലേക്കു മടങ്ങിവരുമ്പോള്‍ എസ്ഥേര്‍ ഇരുന്ന മഞ്ചത്തിലേക്കു ഹാമാന് വീഴുന്നതു കണ്ടു. രാജാവു പറഞ്ഞു: “ഇവന് എന്റെ മുമ്പാകെ അരമനയില്‍ വച്ചു രാജ്ഞിയെ ബലാല്ക്കാരം ചെയ്യുമോ? ഈ വാക്കുകള്‍ രാജാവ് ഉച്ചരിച്ച ഉടന്‍തന്നെ അവര്‍ ഹാമാന്റെ മുഖം മൂടി.
9
രാജാവിനെ പരിചരിച്ചുകൊണ്ടിരുന്ന ഷണ്ഡനായ ഹര്‍ബോനാ പറഞ്ഞു: “ഒരിക്കല്‍ തന്റെ വാക്കുകള്‍കൊണ്ട് രാജാവിന്റെ ജീവന് രക്ഷിച്ച, മൊര്‍ദ്ദെഖായിക്കുവേണ്ടി ഹാമാന് ഒരുക്കിയ അന്‍പതു മുഴം ഉയരമുള്ള കഴുമരം ഹാമാന്റെ വീട്ടിലുണ്ട്. “അതിന്മേല്ത്തന്നെ അവനെ തൂക്കിലിടുക” എന്നു രാജാവു കല്പിച്ചു.
10
മൊര്‍ദ്ദെഖായിക്കുവേണ്ടി നാട്ടിയിരുന്ന കഴുമരത്തില്‍ത്തന്നെ അവര്‍ ഹാമാനെ തൂക്കിക്കൊന്നു. അങ്ങനെ രാജാവിന്റെ കോപം ശമിച്ചു.
← Chapter 6
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 8 →
All chapters:
1
2
3
4
5
6
7
8
9
10