bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Esther 9
Esther 9
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 8
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 10 →
1
പന്ത്രണ്ടാം മാസമായ ആദാര്‍മാസം പതിമൂന്നാം ദിവസമായിരുന്നു രാജകല്പനയും വിളംബരവും നടപ്പാക്കേണ്ടിയിരുന്നത്. യെഹൂദന്മാരുടെ ശത്രുക്കള്‍ അവരുടെമേല്‍ ആധിപത്യം ഉറപ്പിക്കാമെന്നു വിചാരിച്ചിരുന്നതും അന്നായിരുന്നു. എന്നാല്‍ അത് യെഹൂദന്മാര്‍ക്കു ശത്രുക്കളുടെമേല്‍ ആധിപത്യം ഉറപ്പിക്കാനുള്ള ദിവസമായി മാറി.
2
അന്ന് അഹശ്വേരോശ്രാജാവിന്റെ എല്ലാ സംസ്ഥാനങ്ങളിലുമുള്ള യെഹൂദന്മാര്‍, തങ്ങളെ നശിപ്പിക്കാന്‍ ഒരുങ്ങിയിരുന്നവരെ ആക്രമിക്കുന്നതിന് തങ്ങളുടെ പട്ടണങ്ങളില്‍ ഒരുമിച്ചുകൂടി; അവരെ സംബന്ധിച്ചുള്ള ഭയം എല്ലാ ജനതകളെയും ബാധിച്ചിരുന്നതുകൊണ്ട് ആര്‍ക്കും അവരെ എതിര്‍ക്കാന്‍ കഴിഞ്ഞില്ല.
3
സംസ്ഥാനങ്ങളിലെ എല്ലാ പ്രഭുക്കന്മാരും രാജപ്രതിനിധികളും ദേശാധിപതികളും രാജാവിന്റെ കാര്യവിചാരകന്മാരും മൊര്‍ദ്ദെഖായിയെ ഭയപ്പെട്ടിരുന്നതുകൊണ്ട് യെഹൂദന്മാരെ സഹായിച്ചു.
4
മൊര്‍ദ്ദെഖായി രാജകൊട്ടാരത്തില്‍ ഉന്നതനായിരുന്നു. അയാളുടെ കീര്‍ത്തി സകല സംസ്ഥാനങ്ങളിലും പരന്നു. അയാള്‍ മേല്ക്കുമേല് പ്രബലനായിത്തീര്‍ന്നു.
5
യെഹൂദന്മാര്‍ തങ്ങളുടെ ശത്രുക്കളെയെല്ലാം വാളിന് ഇരയാക്കി, തങ്ങളെ വെറുത്തിരുന്നവരോടു തങ്ങള്‍ക്കിഷ്ടമുള്ളതു പ്രവര്‍ത്തിച്ചു.
6
തലസ്ഥാനമായ ശൂശനില്‍ മാത്രം യെഹൂദര്‍ അഞ്ഞൂറു പേരെ കൊന്നൊടുക്കി.
7
[7-10] ഹമ്മേദാഥായുടെ മകനും യെഹൂദന്മാരുടെ ശത്രുവുമായ ഹാമാന്റെ പുത്രന്മാരായ പര്‍ശന്‍ദാഥ, ദല്ഫോന്, അസ്പാഥ, പോറാഥാ, അദല്യ, അരീദാഥ, പര്‍മസ്ഥ, അരീസായി, അരീദായി, വയെസാഥ, എന്നീ പത്തു പേരെയും അവര്‍ വധിച്ചു. എന്നാല്‍ അവരുടെ മുതല്‍ കൊള്ളയടിച്ചില്ല.
11
തലസ്ഥാനമായ ശൂശനില്‍ അവര്‍ വധിച്ചവരുടെ സംഖ്യ അന്നുതന്നെ രാജാവിനെ അറിയിച്ചു.
12
അപ്പോള്‍ രാജാവ് എസ്ഥേര്‍ രാജ്ഞിയോടു പറഞ്ഞു: “യെഹൂദന്മാര്‍ ശൂശന്‍രാജധാനിയില്‍ അഞ്ഞൂറു പേരെയും ഹാമാന്റെ പത്തു പുത്രന്മാരെയും വധിച്ചു; അങ്ങനെയെങ്കില്‍ രാജാവിന്റെ മറ്റു സംസ്ഥാനങ്ങളില്‍ അവര്‍ എന്തായിരിക്കും ചെയ്തിരിക്കുക! ഇനി നിന്റെ അപേക്ഷ എന്ത്? അതു നിനക്കു സാധിച്ചുതരും; ഇനി നീ എന്ത് ആഗ്രഹിക്കുന്നു? അതും സാധിച്ചുതരും.”
13
അപ്പോള്‍ എസ്ഥേര്‍ പറഞ്ഞു: “രാജാവിനു തിരുവുള്ളമെങ്കില്‍ ഇന്നത്തെ വിളംബരമനുസരിച്ച് നാളെയും പ്രവര്‍ത്തിക്കാന്‍ ശൂശനിലുള്ള യെഹൂദരെ അനുവദിക്കണം. ഹാമാന്റെ പത്തു പുത്രന്മാരെ കഴുമരത്തില്‍ തൂക്കുകയും വേണം.”
14
അങ്ങനെ ചെയ്യാന്‍ രാജാവു കല്പന നല്കി; ശൂശനില്‍ അതു വിളംബരം ചെയ്യുകയും ഹാമാന്റെ പത്തു പുത്രന്മാരെ കഴുമരത്തില്‍ തൂക്കുകയും ചെയ്തു.
15
ശൂശനിലെ യെഹൂദര്‍ ആദാര്‍ മാസം പതിന്നാലാം ദിവസവും ഒന്നിച്ചുകൂടി മുന്നൂറു പേരെ കൊന്നു; എങ്കിലും അവരുടെ മുതല്‍ കൊള്ളയടിച്ചില്ല.
16
രാജാവിന്റെ സംസ്ഥാനങ്ങളിലെ മറ്റു യെഹൂദരും ജീവരക്ഷയ്ക്കുവേണ്ടി ഒന്നിച്ചുകൂടി ശത്രുക്കളില്‍ നിന്നു മോചനം നേടി. അവരുടെ എതിരാളികളില്‍ എഴുപത്തയ്യായിരം പേരെ അന്നു വധിച്ചു; എന്നാല്‍ അവരുടെ മുതല്‍ കൊള്ള ചെയ്തില്ല.
17
ഇത് ആദാര്‍മാസം പതിമൂന്നാം ദിവസം ആയിരുന്നു; പതിന്നാലാം ദിവസം അവര്‍ വിശ്രമിച്ചു; അന്നു വിരുന്നിന്റെയും ആഹ്ലാദത്തിന്റെയും ദിനമായി ആചരിച്ചു.
18
എന്നാല്‍ ശൂശനിലെ യെഹൂദര്‍ പതിമൂന്നാം ദിവസവും പതിന്നാലാം ദിവസവും ഒന്നിച്ചുകൂടി; പതിനഞ്ചാം ദിവസം അവര്‍ വിശ്രമിച്ചു; അന്ന് വിരുന്നിനും ആഹ്ലാദത്തിനുമുള്ള ദിനമായി അവര്‍ ആചരിച്ചു.
19
അതിനാല്‍ ഗ്രാമങ്ങളില്‍ പാര്‍ക്കുന്ന യെഹൂദര്‍ ആദാര്‍ മാസം പതിന്നാലാം ദിവസം ആഹ്ലാദത്തിനും വിരുന്നിനും വിശ്രമത്തിനുമുള്ള ദിനമായി ആചരിക്കുന്നു. അന്നു സമ്മാനങ്ങള്‍ കൈമാറുകയും ചെയ്യുന്നു.
20
മൊര്‍ദ്ദെഖായി ഇതെല്ലാം രേഖപ്പെടുത്തി. അഹശ്വേരോശ്രാജാവിന്റെ എല്ലാ സംസ്ഥാനങ്ങളിലും അടുത്തും അകലെയുമായി പാര്‍ക്കുന്ന യെഹൂദര്‍ക്കു കത്തുകള്‍ കൊടുത്തയച്ചു.
21
മൊര്‍ദ്ദെഖായി ഇങ്ങനെ അനുശാസിച്ചു: “യെഹൂദര്‍ എല്ലാ വര്‍ഷവും ആദാര്‍മാസം പതിന്നാലും പതിനഞ്ചും ദിവസങ്ങള്‍
22
ശത്രുക്കളില്‍നിന്നു മോചനം ലഭിച്ച ദിനങ്ങളായും അവരുടെ ദുഃഖം സന്തോഷമായും വിലാപം ഉല്ലാസമായും മാറിയ മാസമായും ആചരിക്കണം. പരസ്പരം സമ്മാനങ്ങള്‍ കൈമാറുകയും ദരിദ്രര്‍ക്കു ദാനങ്ങള്‍ നല്‍കുകയും ചെയ്യുന്ന ദിനങ്ങളായും ആചരിക്കണം.
23
അങ്ങനെ തങ്ങള്‍ തുടങ്ങിവച്ചതുപോലെയും മൊര്‍ദ്ദെഖായി എഴുതി അയച്ചതുപോലെയും യെഹൂദന്മാര്‍ ആചരിച്ചു.
24
ആഗാഗ്യനായ ഹമ്മെദാഥായുടെ പുത്രനും സകല യെഹൂദന്മാരുടെയും ശത്രുവും ആയ ഹാമാന് യെഹൂദന്മാരെ നശിപ്പിക്കാന്‍ ഉപായം ചിന്തിക്കയും അവരെ തകര്‍ത്ത് ഇല്ലാതാക്കാന്‍ പൂര് അഥവാ നറുക്ക് ഇടുകയും ചെയ്തിരുന്നല്ലോ.
25
എന്നാല്‍ എസ്ഥേര്‍ രാജസന്നിധിയില്‍ വന്നപ്പോള്‍ യെഹൂദന്മാര്‍ക്കെതിരെ ഹാമാന് തയ്യാറാക്കിയ ദുഷ്ടപദ്ധതി അയാളുടെ തലയില്‍ത്തന്നെ വീഴാന്‍ ഇടയായി. അയാളെയും പുത്രന്മാരെയും കഴുമരത്തില്‍ തൂക്കാന്‍ രാജാവ് രേഖാമൂലം കല്പന പുറപ്പെടുവിച്ചു.
26
അതിനാല്‍ പൂര് എന്ന പദത്തില്‍നിന്ന് ആ ദിവസങ്ങള്‍ക്കു പൂരിം എന്നു പേരുണ്ടായി. ഈ കല്പനയില് രേഖപ്പെടുത്തിയിരിക്കുന്ന സകല കാര്യങ്ങളും ഇക്കാര്യത്തില്‍ തങ്ങള്‍ക്കു നേരിടേണ്ടി വന്നതും അനുഭവിച്ചതുമായ വസ്തുതകളും പരിഗണിച്ച്
27
യെഹൂദന്മാരും അവരുടെ സന്തതികളും അവരോടു ചേരുന്നവരും എഴുതപ്പെട്ടിരിക്കുന്നതുപോലെ ഈ രണ്ടു ദിവസങ്ങള്‍ ഓരോ വര്‍ഷവും മുടക്കം കൂടാതെ ആചരിക്കണമെന്നു തീരുമാനിച്ചു.
28
അങ്ങനെ ഓരോ തലമുറയിലും ഓരോ കുടുംബത്തിലും ഓരോ സംസ്ഥാനത്തും ഓരോ പട്ടണത്തിലും പൂരിം ദിവസങ്ങള്‍ അനുസ്മരിക്കുകയും ആചരിക്കുകയും വേണം. പൂരിമിന്റെ ഈ ഉത്സവം യെഹൂദന്മാര്‍ ഒരിക്കലും ആചരിക്കാതെ പോകരുത്. ഈ ദിവസങ്ങളുടെ അനുസ്മരണം അവരുടെ പിന്തലമുറകള് നിലനിര്‍ത്തുകയും വേണം.
29
പൂരിം സംബന്ധിച്ച ഈ രണ്ടാമത്തെ കത്ത് അബീഹയിലിന്റെ പുത്രിയായ എസ്ഥേര്‍രാജ്ഞിയും യെഹൂദനായ മൊര്‍ദ്ദെഖായിയും രേഖാമൂലം ആധികാരികമായി സ്ഥിരീകരിച്ചു.
30
അഹശ്വേരോശ്രാജാവിന്റെ നൂറ്റിയിരുപത്തേഴു സംസ്ഥാനങ്ങളിലെ സകല യെഹൂദന്മാര്‍ക്കും സമാധാനത്തിന്റെയും സത്യത്തിന്റെയും വാക്കുകളില്‍ സുരക്ഷിതത്വം ഉറപ്പുനല്‍കുന്ന കത്തുകളയച്ചു.
31
മൊര്‍ദ്ദെഖായിയും എസ്ഥേര്‍രാജ്ഞിയും യെഹൂദന്മാരോട് ആജ്ഞാപിച്ചതുപോലെയും തങ്ങളുടെ ഉപവാസത്തിന്റെയും വിലാപത്തിന്റെയും കാര്യത്തില്‍ അവര്‍ തന്നെ തങ്ങള്‍ക്കും തങ്ങളുടെ പിന്‍തലമുറക്കാര്‍ക്കുംവേണ്ടി തീരുമാനിച്ചതുപോലെയും പൂരിമിന്റെ ദിനങ്ങള്‍ ആചരിക്കണമെന്നായിരുന്നു നിര്‍ദ്ദേശിച്ചിരുന്നത്.
32
എസ്ഥേര്‍രാജ്ഞിയുടെ കല്പനപ്രകാരം പൂരിമിന്റെ ആചാരങ്ങള്‍ സ്ഥിരീകരിക്കുകയും രേഖപ്പെടുത്തുകയും ചെയ്തു.
← Chapter 8
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 10 →
All chapters:
1
2
3
4
5
6
7
8
9
10