bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Esther 3
Esther 3
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 4 →
1
ഇവയെല്ലാം കഴിഞ്ഞശേഷം അഹശ്വേരോശ്രാജാവ് ആഗാഗ്യനും ഹമ്മെദാഥായുടെ പുത്രനും ആയ ഹാമാന് സ്ഥാനക്കയറ്റവും ഉന്നതപദവിയും നല്കി; അങ്ങനെ സകല പ്രഭുക്കന്മാരെക്കാളും ഉയര്‍ന്ന സ്ഥാനം അയാള്‍ക്കു ലഭിച്ചു.
2
കൊട്ടാരത്തിലെ ഉദ്യോഗസ്ഥരെല്ലാം ഹാമാനെ കുമ്പിട്ടു വണങ്ങിവന്നു; അങ്ങനെ ചെയ്യണമെന്നു രാജകല്പന ഉണ്ടായിരുന്നു. എന്നാല്‍ മൊര്‍ദ്ദെഖായി അയാളെ കുമ്പിടുകയോ, വണങ്ങുകയോ ചെയ്തില്ല.
3
“രാജകല്പന ലംഘിക്കുന്നതെന്ത്?” എന്നു കൊട്ടാരത്തിലെ ഉദ്യോഗസ്ഥന്മാര് മൊര്‍ദ്ദെഖായിയോടു ചോദിച്ചു.
4
ഇങ്ങനെ പല ദിവസം പറഞ്ഞിട്ടും അവരുടെ വാക്കു കേള്ക്കായ്കയാല് അവര്‍ വിവരം ഹാമാനെ അറിയിച്ചു. മൊര്‍ദ്ദെഖായിയുടെ പെരുമാറ്റം ക്ഷമിക്കത്തക്കതാണോ എന്നറിയാനായിരുന്നു അവര്‍ അങ്ങനെ ചെയ്തത്. കാരണം, താന്‍ ഒരു യെഹൂദനാണെന്നു അയാള്‍ അവരോടു പറഞ്ഞിരുന്നു.
5
മൊര്‍ദ്ദെഖായി തന്നെ കുമ്പിട്ടു വണങ്ങുന്നില്ല എന്നറിഞ്ഞപ്പോള്‍ ഹാമാന് കുപിതനായി.
6
മൊര്‍ദ്ദെഖായി ഏതു വര്‍ഗത്തില്‍പ്പെട്ടവനാണെന്ന് അവര്‍ ഹാമാനോടു പറഞ്ഞിരുന്നു; മൊര്‍ദ്ദെഖായിയെ മാത്രം നശിപ്പിച്ചാല്‍ പോരെന്ന് അയാള്‍ക്കു തോന്നി. അതിനാല്‍ അഹശ്വേരോശിന്റെ രാജ്യത്തെങ്ങുമുള്ള സകല യെഹൂദന്മാരെയും മൊര്‍ദ്ദെഖായിയോടൊപ്പം നശിപ്പിക്കാന്‍ ഹാമാന് അവസരം പാര്‍ത്തു.
7
അഹശ്വേരോശ്രാജാവിന്റെ വാഴ്ചയുടെ പന്ത്രണ്ടാം വര്‍ഷം ആദ്യമാസമായ നീസാം മാസം മുതല്‍ പന്ത്രണ്ടാം മാസമായ ആദാര്‍വരെ എല്ലാ ദിവസവും ഹാമാന്റെ മുമ്പില്‍വച്ച് പൂര് അതായത് ‘കുറി’ ഇട്ടുനോക്കി.
8
പിന്നീട് ഹാമാന് അഹശ്വേരോശ്രാജാവിനോട് പറഞ്ഞു: “അങ്ങയുടെ രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലുമുള്ള ജനങ്ങളുടെ ഇടയില്‍ ഒരു പ്രത്യേക ജനത ചിന്നിച്ചിതറി കിടക്കുന്നു; അവരുടെ നിയമങ്ങള്‍ മറ്റുള്ള ജനതകളുടേതില്‍നിന്നും വ്യത്യസ്തമാണ്; അവര്‍ രാജാവിന്റെ നിയമങ്ങള്‍ പാലിക്കുന്നില്ല. അവരെ അങ്ങനെ വിടുന്നതു രാജാവിന് നന്നല്ല.
9
രാജാവിന് സമ്മതമെങ്കില്‍ അവരെ നശിപ്പിക്കാന്‍ കല്പന പുറപ്പെടുവിച്ചാലും. ഈ കല്പന നിറവേറ്റാന്‍ ഞാന്‍ പതിനായിരം താലന്ത് വെള്ളി രാജഭണ്ഡാരത്തില് നിക്ഷേപിക്കാന്‍ കാര്യവിചാരകന്മാരെ ഏല്പിക്കാം.”
10
അപ്പോള്‍ രാജാവ് തന്റെ മുദ്രമോതിരം ഊരി ആഗാഗ്യനായ ഹമ്മെദാഥായുടെ പുത്രനും യെഹൂദന്മാരുടെ ശത്രുവുമായ ഹാമാനെ ഏല്പിച്ചു.
11
പിന്നീട് ഹാമാനോടു പറഞ്ഞു: “ആ വെള്ളി നിന്റെ കൈയില്‍ത്തന്നെ ഇരിക്കട്ടെ. നിന്റെ ഇഷ്ടംപോലെ ആ ജനതയോടു പ്രവര്‍ത്തിച്ചുകൊള്ളുക.”
12
ഒന്നാം മാസം പതിമൂന്നാം ദിവസം രാജാവിന്റെ കാര്യദര്‍ശികളെ വിളിച്ചുകൂട്ടി; ഹാമാന് ആജ്ഞാപിച്ചതുപോലെ അവര്‍ ഭരണാധിപന്മാര്ക്കും ഓരോ സംസ്ഥാനത്തെയും ദേശാധിപതികള്‍ക്കും ജനതകളിലെ പ്രഭുക്കന്മാര്ക്കും ആയി ഒരു വിളംബരം എഴുതി. അതതു സംസ്ഥാനത്തെ ലിപിയിലും ഓരോ ജനതയുടെ ഭാഷയിലും അഹശ്വേരോശ്രാജാവിന്റെ നാമത്തില്‍ അത് എഴുതി രാജമോതിരംകൊണ്ടു മുദ്രവച്ചു.
13
പന്ത്രണ്ടാം മാസമായ ആദാര്‍ മാസം പതിമൂന്നാം ദിവസംതന്നെ യുവാക്കളും വൃദ്ധരും കുട്ടികളും സ്ത്രീകളുമടക്കം സകല യെഹൂദന്മാരെയും കൊന്നൊടുക്കി വംശനാശം വരുത്തണമെന്നും അവരുടെ വസ്തുവകകള്‍ കൈവശപ്പെടുത്തണമെന്നും രാജാവിന്റെ സകല സംസ്ഥാനങ്ങളിലേക്കും സന്ദേശവാഹകര്‍ വഴി വിളംബരം അയച്ചു.
14
എല്ലാ ജനതകളും ആ ദിവസം തയ്യാറായിരിക്കുന്നതിനുവേണ്ടി പരസ്യം ചെയ്യാന്‍ കൊടുത്തയച്ച വിളംബരത്തിന്റെ പകര്‍പ്പ് ഓരോ സംസ്ഥാനത്തും പ്രസിദ്ധപ്പെടുത്തി.
15
രാജകല്പനപ്രകാരം സന്ദേശവാഹകര്‍ തിടുക്കത്തില്‍ പുറപ്പെട്ടു. തലസ്ഥാനമായ ശൂശനിലും ഈ വിളംബരം പ്രസിദ്ധപ്പെടുത്തി; രാജാവും ഹാമാനും മദ്യപിക്കാന്‍ ഇരുന്നു. എന്നാല്‍ ശൂശന്‍ നഗരം അസ്വസ്ഥമായി.
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 4 →
All chapters:
1
2
3
4
5
6
7
8
9
10