bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Esther 4
Esther 4
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 5 →
1
സംഭവിച്ചതെല്ലാം അറിഞ്ഞപ്പോള്‍ മൊര്‍ദ്ദെഖായി വസ്ത്രം കീറി, ചാക്കുടുത്തു, ചാരം പൂശി പട്ടണമധ്യത്തില് ചെന്നു തീവ്രദുഃഖത്തോടെ ഉറക്കെ കരഞ്ഞു.
2
അയാള്‍ രാജാവിന്റെ പടിവാതില്‍വരെ ചെന്നു; ചാക്കുടുത്തുകൊണ്ട് ആര്‍ക്കും കൊട്ടാരത്തിന്റെ വാതില്‍ കടക്കാന്‍ പാടില്ലായിരുന്നു.
3
രാജകല്പനയും വിളംബരവും പ്രസിദ്ധീകരിച്ച ഓരോ സംസ്ഥാനത്തെയും യെഹൂദന്മാരുടെ ഇടയില്‍ വലിയ വിലാപം ഉണ്ടായി. അവര്‍ ഉപവസിച്ചു കരഞ്ഞു വിലപിച്ചു. അനേകം പേര് ചാക്ക് ഉടുത്ത് ചാരത്തില്‍ കിടന്നു.
4
തോഴികളും ഷണ്ഡന്മാരും ഈ വിവരം അറിയിച്ചപ്പോള്‍ എസ്ഥേര്‍രാജ്ഞി അത്യന്തം ദുഃഖിതയായി. മൊര്‍ദ്ദെഖായിക്ക് ചാക്കുതുണി മാറ്റി പകരം ധരിക്കാന്‍ വസ്ത്രം കൊടുത്തയച്ചു; എന്നാല്‍ അയാള്‍ അതു സ്വീകരിച്ചില്ല.
5
തന്നെ ശുശ്രൂഷിക്കാന്‍ രാജാവ് നിയോഗിച്ചിരുന്ന ഷണ്ഡന്മാരില്‍ ഒരാളായ ഹഥാക്കിനെ എസ്ഥേര്‍ വിളിച്ച് ഇതെല്ലാം എന്തിനെന്നും ഇതിനു കാരണം എന്തെന്നും മൊര്‍ദ്ദെഖായിയുടെ അടുക്കല്‍ അന്വേഷിച്ചു വരാന്‍ കല്പിച്ചു.
6
അയാള്‍ കൊട്ടാരവാതിലിനു മുമ്പില്‍ തുറസ്സായ സ്ഥലത്ത് ഇരുന്നിരുന്ന മൊര്‍ദ്ദെഖായിയുടെ അടുക്കല്‍ ചെന്നു.
7
തനിക്കു സംഭവിച്ചതും യെഹൂദന്മാരെ നശിപ്പിക്കാന്‍ ഹാമാന് രാജഭണ്ഡാരത്തിലേക്കു കൊടുക്കാമെന്നു വാഗ്ദാനം ചെയ്ത പണം എത്രയെന്നതും മൊര്‍ദ്ദെഖായി അയാളോടു പറഞ്ഞു.
8
അവരെ നശിപ്പിക്കുന്നതിനു ശൂശനില്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന വിളംബരത്തിന്റെ പകര്‍പ്പ് മൊര്‍ദ്ദെഖായി അയാളെ ഏല്പിച്ച്, അതു എസ്ഥേറിനെ കാണിച്ചു വിശദീകരിച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടു. രാജസന്നിധിയില്‍ ചെന്ന് തന്റെ ജനത്തിനുവേണ്ടി അപേക്ഷിക്കാന്‍ എസ്ഥേറിനെ പ്രേരിപ്പിക്കണമെന്നും നിര്‍ദ്ദേശിച്ചു.
9
ഹഥാക്ക് തിരിച്ചു ചെന്ന് മൊര്‍ദ്ദെഖായി പറഞ്ഞ കാര്യങ്ങള്‍ എസ്ഥേറിനെ അറിയിച്ചു.
10
മൊര്‍ദ്ദെഖായിക്ക് എസ്ഥേര്‍ ഈ സന്ദേശം ഹഥാക്ക് വശം നല്കി.
11
വിളിക്കപ്പെടാതെ ഒരു പുരുഷനോ സ്ത്രീയോ രാജാവിന്റെ അടുക്കല്‍ അകത്തളത്തില്‍ ചെന്നാല്‍ അവര്‍ ആരായാലും കൊല്ലപ്പെടും. എന്നാല്‍ രാജാവു സ്വര്‍ണച്ചെങ്കോല്‍ അവരുടെനേരെ നീട്ടിയാല്‍ അവര്‍ ജീവനോടിരിക്കും. ഈ നിയമം രാജാവിന്റെ സകല ഭൃത്യന്മാര്ക്കും സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കും അറിവുള്ളതാണ്. രാജാവ് എന്നെ വിളിച്ചിട്ടു മുപ്പതു ദിവസമായി.
12
ഈ സന്ദേശം ഹഥാക്ക്, മൊര്‍ദ്ദെഖായിയെ അറിയിച്ചു.
13
അപ്പോള്‍ മൊര്‍ദ്ദെഖായി എസ്ഥേറിനെ ഇപ്രകാരം അറിയിച്ചു: “രാജകൊട്ടാരത്തിലായതുകൊണ്ടു മറ്റെല്ലാ യെഹൂദന്മാരെക്കാളും സുരക്ഷിതയാണെന്ന് നീ വിചാരിക്കരുത്.
14
ഈ സമയത്തു നീ മിണ്ടാതിരുന്നാല്‍ മറ്റൊരു സ്ഥലത്തുനിന്നു യെഹൂദര്‍ക്ക് ആശ്വാസവും വിടുതലുമുണ്ടാകും. എന്നാല്‍ നീയും നിന്റെ പിതൃഭവനവും നശിച്ചുപോകും; ഇത്തരമൊരു സന്ദര്‍ഭത്തില്‍ വേണ്ടത് ചെയ്യാനല്ലേ നീ രാജ്ഞിയായി തീര്‍ന്നിരിക്കുന്നത്? ആര്‍ക്കറിയാം?”
15
എസ്ഥേര്‍ മൊര്‍ദ്ദെഖായിക്ക് ഈ മറുപടി കൊടുത്തയച്ചു.
16
“അങ്ങു ചെന്ന് ശൂശനിലുള്ള യെഹൂദന്മാരെയെല്ലാം ഒന്നിച്ചുകൂട്ടി മൂന്നു ദിവസം എനിക്കുവേണ്ടി ഉപവസിക്കുക. ആ ദിവസങ്ങളില്‍ രാവും പകലും ഒന്നും തിന്നുകയോ കുടിക്കുകയോ അരുത്. ഞാനും എന്റെ തോഴിമാരും അങ്ങനെ ഉപവസിക്കും. പിന്നീട്, നിയമാനുസൃതമല്ലെങ്കിലും ഞാന്‍ രാജാവിന്റെ അടുക്കല്‍ ചെല്ലും; ഞാന്‍ നശിക്കുന്നെങ്കില്‍ നശിക്കട്ടെ.
17
മൊര്‍ദ്ദെഖായി പോയി എസ്ഥേര്‍ നിര്‍ദ്ദേശിച്ചതു ചെയ്തു.
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 5 →
All chapters:
1
2
3
4
5
6
7
8
9
10