bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Ezra 1
Ezra 1
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 2 →
1
സര്വേശ്വരന് യിരെമ്യാപ്രവാചകനിലൂടെ അരുളിച്ചെയ്ത വചനം നിറവേറുംവിധം പേര്‍ഷ്യാരാജാവായ സൈറസിനെ അദ്ദേഹത്തിന്റെ വാഴ്ചയുടെ ഒന്നാം വര്‍ഷം അവിടുന്നു പ്രചോദിപ്പിച്ചു. ഒരു വിളംബരം എഴുതി രാജ്യത്തെങ്ങും പ്രസിദ്ധപ്പെടുത്തി:
2
“പേര്‍ഷ്യാരാജാവായ സൈറസ് കല്പിക്കുന്നു: സ്വര്‍ഗത്തിലെ ദൈവമായ സര്വേശ്വരന് ഭൂമിയിലെ സകല രാജ്യങ്ങളും എനിക്കു തന്നിരിക്കുന്നു. യെഹൂദ്യയിലെ യെരൂശലേമില്‍ അവിടുത്തേക്ക് ഒരു മന്ദിരം പണിയാന്‍ എന്നെ ചുമതലപ്പെടുത്തിയിരിക്കുന്നു.
3
നിങ്ങളുടെ ഇടയില്‍ പാര്‍ക്കുന്ന അവിടുത്തെ ജനം- ദൈവം അവരോടുകൂടെ ഉണ്ടായിരിക്കട്ടെ - യെഹൂദ്യയിലെ യെരൂശലേമിലേക്കു പോയി ദൈവമായ സര്‍വേശ്വരന്റെ ആലയം പുനരുദ്ധരിക്കട്ടെ. അവിടുന്നാണല്ലോ യെരൂശലേമിലെ ദൈവം.
4
അവരില്‍ അവശേഷിക്കുന്ന ജനം അവര്‍ എവിടെ പാര്‍ക്കുന്നവരായാലും അവരെ തദ്ദേശവാസികള്‍ യെരൂശലേമിലെ ദേവാലയത്തിനുവേണ്ടി സ്വമേധാകാഴ്ചകള്‍ക്കു പുറമേ വെള്ളി, സ്വര്‍ണം, മറ്റു വസ്തുക്കള്‍, കന്നുകാലികള്‍ എന്നിവ നല്കി സഹായിക്കണം.
5
അപ്പോള്‍ യെഹൂദായുടെയും ബെന്യാമീന്റെയും പിതൃഭവനത്തലവന്മാരും പുരോഹിതന്മാരും ലേവ്യരും ദൈവപ്രചോദിതരായ എല്ലാവരും യെരൂശലേമില്‍ സര്‍വേശ്വരന്റെ ആലയം പണിയാന്‍ പുറപ്പെട്ടു.
6
അവരുടെ അയല്‍ക്കാര്‍ ദേവാലയത്തിന് അര്‍പ്പിക്കാനുള്ള സ്വമേധാദാനങ്ങള്‍ക്കു പുറമേ വെള്ളിപ്പാത്രങ്ങള്‍, സ്വര്‍ണം, മറ്റു സാധനങ്ങള്‍, കന്നുകാലികള്‍, വിലപിടിപ്പുള്ള ഉപകരണങ്ങള്‍ എന്നിവ നല്കി അവരെ സഹായിച്ചു.
7
നെബുഖദ്നേസര്‍ യെരൂശലേമിലെ സര്‍വേശ്വരന്റെ ആലയത്തില്‍നിന്ന് എടുത്തുകൊണ്ടുപോയി തന്റെ ദേവന്മാരുടെ ക്ഷേത്രത്തില്‍ സൂക്ഷിച്ചിരുന്ന പാത്രങ്ങള്‍ സൈറസ്രാജാവ് പുറത്തുകൊണ്ടുവന്നു.
8
ഭണ്ഡാരവിചാരിപ്പുകാരനായ മിത്രെദാത്തിന്റെ ചുമതലയിലാണ് ഇങ്ങനെ ചെയ്തത്. അയാള്‍ അതു യെഹൂദാപ്രഭുവായ ശേശ്ബസ്സറിനെ എണ്ണി ഏല്പിച്ചു.
9
അവയുടെ എണ്ണം: സ്വര്‍ണത്തളിക മുപ്പത്, വെള്ളിത്തളിക ആയിരം, ധൂപകലശങ്ങള്‍ ഇരുപത്തൊമ്പത്,
10
സ്വര്‍ണക്കോപ്പ മുപ്പത്, രണ്ടാം ഇനം വെള്ളിക്കോപ്പ നാനൂറ്റിപ്പത്ത്, മറ്റു പാത്രങ്ങള്‍ ആയിരം,
11
സ്വര്‍ണവും വെള്ളിയും കൊണ്ടുള്ള പാത്രങ്ങള്‍ ആകെ അയ്യായിരത്തിനാനൂറ്. ബാബിലോണില്‍നിന്നു പ്രവാസികളെ യെരൂശലേമിലേക്കു കൂട്ടിക്കൊണ്ടു വന്നപ്പോള്‍ ശേശ്ബസ്സര്‍ ഇവയെല്ലാംകൂടെ കൊണ്ടുവന്നു.
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 2 →
All chapters:
1
2
3
4
5
6
7
8
9
10