bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Ezra 6
Ezra 6
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 5
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 7 →
1
ദാരിയൂസിന്റെ കല്പന അനുസരിച്ചു ബാബിലോണില്‍ സൂക്ഷിച്ചിരുന്ന രേഖകള്‍ പരിശോധിച്ചു.
2
മേദ്യപ്രവിശ്യയുടെ തലസ്ഥാനമായ എക്ബാത്താനയില്‍ അവര്‍ ഒരു ചുരുള്‍ കണ്ടെത്തി. അതില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരുന്നു:
3
“സൈറസ്രാജാവിന്റെ വാഴ്ചയുടെ ഒന്നാം വര്‍ഷം യെരൂശലേംദേവാലയത്തെക്കുറിച്ച് പുറപ്പെടുവിച്ച കല്പന: കാഴ്ചകളും ഹോമയാഗങ്ങളും അര്‍പ്പിക്കുന്ന ആലയം വീണ്ടും പണിയണം. അതിന്റെ ഉയരം അറുപതു മുഴവും വീതി അറുപതു മുഴവും ആയിരിക്കണം.
4
മൂന്നു നിര കല്ലുകള്‍ക്കുമീതെ ഒരു നിര തടി എന്ന ക്രമത്തിലായിരിക്കണം അതു പണിയേണ്ടത്. ചെലവ് രാജഭണ്ഡാരത്തില്നിന്നു നല്‍കേണ്ടതാണ്.
5
യെരൂശലേമിലെ ദേവാലയത്തില്‍നിന്നു നെബുഖദ്നേസര്‍ ബാബിലോണിലേക്കു കൊണ്ടുപോയതും സ്വര്‍ണം, വെള്ളി എന്നിവകൊണ്ടു നിര്‍മ്മിച്ചതുമായ പാത്രങ്ങള്‍ മടക്കിക്കൊടുക്കണം; അവ യെരൂശലേംദേവാലയത്തില്‍ അതതു സ്ഥാനത്ത് വയ്ക്കണം.”
6
ദാരിയൂസ് ഇപ്രകാരം മറുപടി നല്കി: “നദിക്ക് അക്കരെയുള്ള പ്രദേശത്തിന്റെ ഗവര്‍ണര്‍ തത്നായിയും, ശെഥര്‍-ബോസ്നായിയും അവരുടെ സഹപ്രവര്‍ത്തകരായ അധികാരികളും പണിക്കു തടസ്സം നില്‍ക്കരുത്;
7
ദേവാലയത്തിന്റെ പണി നിര്‍ബാധം നടക്കട്ടെ. യെഹൂദന്മാരുടെ ദേശാധിപതിയും അവരുടെ പ്രമാണികളും ഈ ദേവാലയം അതിന്റെ സ്ഥാനത്തുതന്നെ പണിയട്ടെ.
8
ദേവാലയത്തിന്റെ പുനര്‍നിര്‍മ്മാണത്തിനു യെഹൂദാപ്രമാണികള്‍ക്കു നിങ്ങള്‍ ചെയ്തു കൊടുക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള എന്റെ കല്പന ഇതാണ്. നദിക്കക്കരെ നികുതി ഇനത്തില്‍ ലഭിക്കുന്ന രാജകീയ വരുമാനത്തില്‍നിന്ന് ചെലവ് പൂര്‍ണമായി ഉടന്‍തന്നെ അവരെ ഏല്പിക്കണം.
9
സ്വര്‍ഗത്തിലെ ദൈവത്തിനു ഹോമയാഗം കഴിക്കാന്‍ കാളക്കുട്ടികള്‍, മുട്ടാടുകള്‍, കുഞ്ഞാടുകള്‍ എന്നിവയും യെരൂശലേമിലെ പുരോഹിതന്മാര് ആവശ്യപ്പെടുന്നത്ര കോതമ്പ്, ഉപ്പ്, വീഞ്ഞ്, എണ്ണ എന്നിവയും മുടക്കം കൂടാതെ ദിനംതോറും നല്‍കണം.
10
അങ്ങനെ അവര്‍ സ്വര്‍ഗത്തിലെ ദൈവത്തിനു ഹിതകരമായ യാഗം അര്‍പ്പിക്കുകയും രാജാവിന്റെയും പുത്രന്മാരുടെയും ക്ഷേമത്തിനുവേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യട്ടെ.
11
ആരെങ്കിലും മേല്പറഞ്ഞ കല്പന ലംഘിച്ചാല്‍ അവന്റെ വീടിന്റെ ഒരു തുലാം ഇളക്കിയെടുത്ത് ഒരറ്റം കൂര്‍പ്പിച്ച് അതിന്മേല് അവനെ കോര്‍ത്ത് തുലാം നാട്ടി നിറുത്തണം. അവന്റെ വീട് കുപ്പക്കുന്ന് ആക്കുകയും വേണം എന്നു ഞാന്‍ കല്പിക്കുന്നു.
12
ഈ കല്പന ലംഘിക്കുകയോ തന്റെ നാമം സ്ഥാപിക്കുന്നതിനു ദൈവം തിരഞ്ഞെടുത്ത യെരൂശലേമിലെ ഈ ദേവാലയം നശിപ്പിക്കാനോ ശ്രമിക്കുന്ന ഏതൊരു രാജാവിനെയും ജനത്തെയും ദൈവം നശിപ്പിക്കും. ദാരിയൂസായ ഞാന്‍ ഈ ഉത്തരവു നല്കുന്നു. അതു വീഴ്ചകൂടാതെ നടപ്പാക്കണം.”
13
നദിക്ക് ഇക്കരെയുള്ള പ്രദേശത്തിന്റെ അധിപന് തത്നായിയും ശെഥര്‍-ബോസ്നായിയും അവരുടെ സഹപ്രവര്‍ത്തകരും രാജകല്പന അക്ഷരംപ്രതി അനുസരിച്ചു.
14
ഹഗ്ഗായിപ്രവാചകന്റെയും ഇദ്ദോയുടെ പുത്രന് സെഖര്യാപ്രവാചകന്റെയും പ്രവചനങ്ങളാല്‍ പ്രേരിതരായി, യെഹൂദാപ്രമാണികളുടെ നേതൃത്വത്തില്‍ പണി അതിവേഗം പുരോഗമിച്ചു. ഇസ്രായേലിന്റെ ദൈവത്തിന്റെ കല്പനപ്രകാരവും പേര്‍ഷ്യന്‍രാജാക്കന്മാരായ സൈറസ്, ദാരിയൂസ്, അര്‍ത്ഥക്സേര്‍ക്സസ് എന്നിവരുടെ ആജ്ഞയനുസരിച്ചും അവര്‍ പണി പൂര്‍ത്തിയാക്കി.
15
ദാരിയൂസ് രാജാവിന്റെ വാഴ്ചയുടെ ആറാം വര്‍ഷം ആദാര്‍ മാസം മൂന്നാം ദിവസം ആണു ദേവാലയത്തിന്റെ പണി പൂര്‍ത്തിയാക്കിയത്.
16
പുരോഹിതന്മാരും ലേവ്യരും മടങ്ങിവന്ന മറ്റു പ്രവാസികളും ചേര്‍ന്ന ഇസ്രായേല്‍ജനം ദേവാലയത്തിന്റെ പ്രതിഷ്ഠ ആഹ്ലാദപൂര്‍വം ആഘോഷിച്ചു.
17
ഇസ്രായേല്‍ഗോത്രങ്ങളുടെ എണ്ണമനുസരിച്ചു ദേവാലയത്തിന്റെ പ്രതിഷ്ഠയ്ക്ക് നൂറു കാളകളെയും ഇരുനൂറു മുട്ടാടുകളെയും നാനൂറു കുഞ്ഞാടുകളെയും സമസ്ത ഇസ്രായേലിനും വേണ്ടിയുള്ള പാപപരിഹാരയാഗത്തിനു പന്ത്രണ്ട് ആണ്‍കോലാടുകളെയും യാഗം കഴിച്ചു.
18
മോശയുടെ ഗ്രന്ഥത്തില്‍ എഴുതിയിരിക്കുന്നതുപോലെ യെരൂശലേമില്‍ ദൈവശുശ്രൂഷയ്‍ക്കുവേണ്ടി പുരോഹിതന്മാരെ ഗണമനുസരിച്ചും ലേവ്യരെ തവണയനുസരിച്ചും നിയമിച്ചു.
19
മടങ്ങിവന്ന പ്രവാസികള്‍ ഒന്നാം മാസം പതിന്നാലാം ദിവസം പെസഹ ആചരിച്ചു.
20
പുരോഹിതന്മാരും ലേവ്യരും ഒരുമിച്ചു തങ്ങളെത്തന്നെ ശുദ്ധീകരിച്ചു. അങ്ങനെ എല്ലാവരും ശുദ്ധിയുള്ളവരായിത്തീര്‍ന്നു. അവര്‍ മടങ്ങിവന്ന എല്ലാ പ്രവാസികള്‍ക്കും സഹോദരന്മാരായ പുരോഹിതന്മാര്ക്കും തങ്ങള്‍ക്കുംവേണ്ടി പെസഹാകുഞ്ഞാടിനെ കൊന്നു.
21
പ്രവാസത്തില്‍നിന്നു മടങ്ങിവന്ന ഇസ്രായേല്‍ജനങ്ങളും ഇസ്രായേലിന്റെ ദൈവത്തെ ആരാധിക്കുന്നതിനുവേണ്ടി തദ്ദേശീയരുടെ മ്ലേച്ഛതകള്‍ ഉപേക്ഷിച്ച് അവരോടു ചേര്‍ന്നവരും പെസഹ ഭക്ഷിച്ചു.
22
സര്വേശ്വരന് അവരെ സന്തുഷ്ടരാക്കുകയും ഇസ്രായേലിന്റെ ദൈവത്തിന്റെ ആലയം പണിയുന്നതില്‍ അവരെ സഹായിക്കുംവിധം അസ്സീറിയാരാജാവിന്റെ ഹൃദയം അവര്‍ക്ക് അനുകൂലമാക്കുകയും ചെയ്തതുകൊണ്ട് അവര്‍ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാള്‍ ഏഴു ദിവസം ആഹ്ലാദപൂര്‍വം ആചരിച്ചു.
← Chapter 5
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 7 →
All chapters:
1
2
3
4
5
6
7
8
9
10