bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Ezra 9
Ezra 9
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 8
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 10 →
1
ഇതെല്ലാം കഴിഞ്ഞ് ജനനേതാക്കള്‍ എന്നെ സമീപിച്ചു പറഞ്ഞു: “ഇസ്രായേല്‍ജനങ്ങളും പുരോഹിതന്മാരും ലേവ്യരും തദ്ദേശവാസികളായ കനാന്യര്‍, ഹിത്യര്‍, പെരിസ്യര്‍, യെബൂസ്യര്‍, അമ്മോന്യര്‍, മോവാബ്യര്‍, ഈജിപ്തുകാര്‍, അമോര്യര്‍ എന്നീ ജനതകളില്‍നിന്നും അവരുടെ മ്ലേച്ഛാചാരങ്ങളില്‍നിന്നും അകന്നുനില്ക്കുന്നില്ല.
2
തദ്ദേശീയരുടെ പുത്രിമാരെ അവര്‍ തങ്ങള്‍ക്കും തങ്ങളുടെ പുത്രന്മാര്ക്കും ഭാര്യമാരായി സ്വീകരിച്ചിരിക്കുന്നു. അങ്ങനെ വിശുദ്ധവംശം തദ്ദേശവാസികളുമായി ഇടകലര്‍ന്നുപോയി. നേതാക്കളും പ്രമാണികളും ഈ അകൃത്യം ചെയ്യുന്നതില്‍ മുന്‍പന്തിയില്‍ നില്ക്കുന്നു.”
3
ഇതു കേട്ടപ്പോള്‍ ഞാന്‍ എന്റെ വസ്ത്രവും മേലങ്കിയും കീറി; തലയിലും താടിയിലുമുള്ള രോമം വലിച്ചു പറിച്ചു. ഞാന്‍ സ്തബ്ധനായിപ്പോയി.
4
സായാഹ്നയാഗത്തിന്റെ സമയംവരെ ഞാന്‍ അങ്ങനെ ഇരുന്നു. മടങ്ങിവന്ന പ്രവാസികളുടെ അവിശ്വസ്തതയെക്കുറിച്ച് ഇസ്രായേലിന്റെ ദൈവം അരുളിച്ചെയ്ത വചനങ്ങള്‍ കേട്ടു പരിഭ്രാന്തരായവരും എന്റെ ചുറ്റും വന്നുകൂടി.
5
ഉപവാസം അനുഷ്ഠിച്ചുകൊണ്ടിരുന്ന ഞാന്‍ സായാഹ്നയാഗസമയത്ത് എഴുന്നേറ്റ് കീറിയ വസ്ത്രവും മേലങ്കിയുമായി മുട്ടുകുത്തി എന്റെ ദൈവമായ സര്‍വേശ്വരനിലേക്കു കൈകള്‍ ഉയര്‍ത്തി പറഞ്ഞു:
6
“എന്റെ ദൈവമേ, അങ്ങയുടെ നേര്‍ക്ക് മുഖം ഉയര്‍ത്തുവാന്‍ ഞാന്‍ ലജ്ജിക്കുന്നു. എന്റെ ദൈവമേ, ഞങ്ങളുടെ അകൃത്യങ്ങള്‍ കുന്നുകൂടി തലയ്ക്കു മീതെ പൊങ്ങിയിരിക്കുന്നു. അതേ, അവ ആകാശത്തോളം ഉയര്‍ന്നിരിക്കുന്നു.
7
ഞങ്ങളുടെ പിതാക്കന്മാരുടെ കാലം മുതല്‍ ഇന്നുവരെയും ഞങ്ങള്‍ കടുത്ത കുറ്റങ്ങള്‍ പ്രവര്‍ത്തിച്ചിരിക്കുന്നു. ഞങ്ങളുടെ അകൃത്യങ്ങള്‍ നിമിത്തം ഞങ്ങളും ഞങ്ങളുടെ രാജാക്കന്മാരും പുരോഹിതന്മാരും ഇന്നായിരിക്കുന്നതുപോലെ അന്യരാജാക്കന്മാരുടെ കൈയില്‍ വാളിനും പ്രവാസത്തിനും കവര്‍ച്ചയ്ക്കും കടുത്ത അപമാനത്തിനും ഏല്പിക്കപ്പെട്ടിരിക്കുന്നു.
8
ഇപ്പോഴാകട്ടെ അല്പസമയത്തേക്ക് ഞങ്ങളുടെ ദൈവമായ സര്വേശ്വരന് ഞങ്ങളോടു കരുണ കാണിച്ചു. ഞങ്ങളില്‍ ഒരു വിഭാഗത്തെ അവശേഷിപ്പിക്കുകയും അവിടുത്തെ വിശുദ്ധസ്ഥലത്ത് ഒരു അഭയസ്ഥാനം നല്‍കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ കണ്ണുകള്‍ക്കു പ്രകാശം നല്‍കുന്നതിനും അടിമത്തത്തില്‍ അല്പം ആശ്വാസം ലഭിക്കുന്നതിനും അത് ഇടയാക്കി.
9
ഇപ്പോഴും ഞങ്ങള്‍ അടിമകളാണ്. എങ്കിലും ഞങ്ങളുടെ ദൈവം ഞങ്ങളെ കൈവിട്ടില്ല. പേര്‍ഷ്യന്‍രാജാക്കന്മാരുടെ മുമ്പാകെ അവിടുന്നു തന്റെ സുസ്ഥിരസ്നേഹം ഞങ്ങളോടു കാണിച്ചു. അങ്ങനെ ഞങ്ങളുടെ ദൈവത്തിന്റെ ആലയം കേടുപാടുകള്‍ തീര്‍ത്ത് പുനഃസ്ഥാപിക്കുന്നതിനു ഞങ്ങളെ പ്രചോദിപ്പിക്കുകയും യെഹൂദ്യയിലും യെരൂശലേമിലും ഞങ്ങള്‍ക്ക് സംരക്ഷണം നല്‍കുകയും ചെയ്തിരിക്കുന്നു.
10
“ഞങ്ങളുടെ ദൈവമേ, ഇപ്പോള്‍ ഞങ്ങള്‍ എന്തു പറയേണ്ടൂ? അവിടുത്തെ കല്പനകള് ഞങ്ങള്‍ ലംഘിച്ചിരിക്കുന്നു.
11
അവിടുത്തെ ദാസന്മാരായ പ്രവാചകരിലൂടെ ഇപ്രകാരം അരുളിച്ചെയ്തിരുന്നു: ‘നിങ്ങള്‍ കൈവശമാക്കുവാന്‍ പോകുന്ന ദേശം തദ്ദേശവാസികളുടെ മ്ലേച്ഛതകളാല്‍ അശുദ്ധമാണ്. ഒരറ്റംമുതല്‍ മറ്റേ അറ്റംവരെയും അവര്‍ അതു മലിനതകൊണ്ട് നിറച്ചിരിക്കുന്നു.
12
അതുകൊണ്ട് നിങ്ങളുടെ പുത്രിമാരെ അവര്‍ക്കു നല്‍കരുത്; അവരുടെ പുത്രിമാരെ നിങ്ങള്‍ സ്വന്തം പുത്രന്മാര്ക്കുവേണ്ടി സ്വീകരിക്കയുമരുത്; അവര്‍ക്കു സമാധാനവും സമൃദ്ധിയും നിങ്ങള്‍ കാംക്ഷിക്കരുത്. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ ശക്തരാകും; ദേശത്തിലെ വിഭവങ്ങള്‍ അനുഭവിക്കുകയും അവ നിങ്ങളുടെ സന്താനങ്ങള്‍ക്കു ശാശ്വതാവകാശമായി തീരുകയും ചെയ്യും.’
13
ഞങ്ങളുടെ ദുഷ്പ്രവൃത്തികളും മഹാപാപങ്ങളും നിമിത്തം ഇതെല്ലാം ഞങ്ങള്‍ക്കു സംഭവിച്ചു. ഞങ്ങള്‍ അര്‍ഹിക്കുന്ന ശിക്ഷ നല്‍കാതെ ദൈവമായ അവിടുന്ന് ഞങ്ങളെ ശേഷിപ്പിച്ചിരിക്കുന്നു.
14
അവിടുത്തെ കല്പനകള് ലംഘിച്ചു വീണ്ടും മ്ലേച്ഛതകള്‍ പ്രവര്‍ത്തിക്കുന്ന ജനതകളുമായി ഞങ്ങള്‍ വിവാഹബന്ധത്തില്‍ ഏര്‍പ്പെടുമോ? അങ്ങനെ ചെയ്താല്‍ ശിഷ്ടഭാഗമോ രക്ഷപെടുന്ന ആരെങ്കിലുമോ അവശേഷിക്കാതെ ഞങ്ങള്‍ നശിക്കുന്നതുവരെ അവിടുന്നു ഞങ്ങളോടു കോപിക്കുകയില്ലേ?
15
ഇസ്രായേലിന്റെ ദൈവമായ സര്‍വേശ്വരാ, അവിടുന്നു നീതിമാനാകുന്നു. ഞങ്ങളാകട്ടെ, ഇന്നു രക്ഷപെട്ട അവശിഷ്ടം മാത്രം; ഞങ്ങളുടെ അപരാധങ്ങളുമായി ഇതാ തിരുമുമ്പാകെ നില്ക്കുന്നു; ഇങ്ങനെ അവിടുത്തെ മുമ്പില്‍ നില്ക്കാന് ആരും അര്‍ഹരല്ലല്ലോ.”
← Chapter 8
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 10 →
All chapters:
1
2
3
4
5
6
7
8
9
10