bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Ezra 8
Ezra 8
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 7
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 9 →
1
അര്‍ത്ഥക്സേര്‍ക്സസ് രാജാവിന്റെ ഭരണകാലത്ത് ബാബിലോണില്‍നിന്ന് എന്റെ കൂടെ പോന്ന പിതൃഭവനത്തലവന്മാരുടെ പേരുകള്‍ വംശക്രമത്തില്‍:
2
ഫീനെഹാസിന്റെ വംശജരില്‍ ഗേര്‍ശോം; ഈഥാമാരിന്റെ വംശജരില്‍ ദാനീയേല്‍;
3
ദാവീദിന്റെ വംശജരില്‍ ശെഖന്യായുടെ പുത്രന് ഹത്തൂശ്; പറോശിന്റെ വംശജരില്‍ സെഖര്യായും അയാളുടെ കൂടെ വംശാവലിയില്‍ പേരു ചേര്‍ക്കപ്പെട്ടിട്ടുള്ള നൂറ്റമ്പതു പുരുഷന്മാരും.
4
പഹത്ത്-മോവാബിന്റെ വംശത്തില്‍ സെരഹ്യായുടെ പുത്രന് എല്യെഹോവേനായിയും കൂടെ ഇരുനൂറു പേരും.
5
ശെഖന്യായുടെ വംശത്തില്‍ യെഹസീയേലിന്റെ പുത്രനും കൂടെ മുന്നൂറു പേരും.
6
ആദീന്റെ വംശത്തില്‍ യോനാഥാന്റെ പുത്രന് ഏബെദും കൂടെ അമ്പതു പുരുഷന്മാരും.
7
ഏലാമിന്റെ വംശത്തില്‍ അഥല്യായുടെ പുത്രന് യെശയ്യായും കൂടെ എഴുപതു പേരും.
8
ശെഫത്യായുടെ വംശത്തില്‍ മീഖായേലിന്റെ പുത്രന് സെബദ്യായും കൂടെ എണ്പതു പുരുഷന്മാരും.
9
യോവാബിന്റെ വംശത്തില്‍ യെഹീയേലിന്റെ പുത്രന് ഓബദ്യായും കൂടെ ഇരുനൂറ്റിപതിനെട്ടുപേരും.
10
ശെലോമീത്തിന്റെ വംശത്തില്‍ യോസിഫ്യായുടെ പുത്രനും കൂടെ നൂറ്ററുപതു പുരുഷന്മാരും.
11
ബേബായിയുടെ വംശത്തില്‍പ്പെട്ട ബേബായിയുടെ പുത്രന് സെഖര്യായും കൂടെ ഇരുപത്തെട്ടു പേരും.
12
അസ്ഗാദിന്റെ വംശത്തില്‍ ഹക്കാതാന്റെ പുത്രന് യോഹാനാനും കൂടെ നൂറ്റിപ്പത്തു പുരുഷന്മാരും.
13
അദോനീക്കാമിന്റെ ഇളയ പുത്രന്മാരില് എലീഫേലെത്ത്, യെയീയേല്‍, ശെമയ്യാ എന്നിവരും കൂടെ അറുപതു പുരുഷന്മാരും.
14
ബിഗ്വായുടെ വംശത്തില്‍ ഊഥായിയും സബൂദും കൂടെ എഴുപതു പേരും.
15
അഹവായിലേക്ക് ഒഴുകുന്ന നദിയുടെ തീരത്ത് ഞാന്‍ ഇവരെ ഒരുമിച്ചു കൂട്ടി. അവിടെ ഞങ്ങള്‍ പാളയമടിച്ചു മൂന്നു ദിവസം പാര്‍ത്തു. ഞാന്‍ ജനത്തെയും പുരോഹിതന്മാരെയും പരിശോധിച്ചു. എന്നാല്‍ ലേവിയുടെ വംശജരില്‍ ആരെയും അവിടെ കണ്ടില്ല.
16
അതുകൊണ്ട് എലീയേസെര്‍, അരീയേല്‍, ശെമയ്യാ, എല്‍നാഥാന്‍, യാരീബ്, എല്‍നാഥാന്‍, നാഥാന്, സെഖര്യാ, മെശുല്ലാം എന്നീ പ്രമുഖരെയും യോയാരീബ്, എല്‍നാഥാന്‍ എന്നീ സൂക്ഷ്മബുദ്ധികളെയും ഞാന്‍ വിളിപ്പിച്ചു.
17
അവരെ കാസിഫ്യാ എന്ന സ്ഥലത്തെ പ്രമുഖനായ ഇദ്ദോയുടെ അടുക്കല്‍ അയച്ചു. നമ്മുടെ ദൈവത്തിന്റെ ആലയത്തിനു ശുശ്രൂഷകരെ അയച്ചുതരണമെന്നു കാസിഫ്യായിലെ ഇദ്ദോയോടും അയാളുടെ സഹോദരരായ ദേവാലയ ശുശ്രൂഷകരോടും അപേക്ഷിക്കാനായിരുന്നു അവരെ അയച്ചത്.
18
ദൈവകൃപ ഞങ്ങള്‍ക്കുണ്ടായിരുന്നതിനാല്‍ ഇസ്രായേലിന്റെ പൗത്രനും ലേവിയുടെ പുത്രനുമായ മഹ്ലിയുടെ കുലത്തില്പ്പെട്ടവനും വിവേകിയുമായ ശേരബ്യായെയും അയാളുടെ പുത്രന്മാരും ചാര്‍ച്ചക്കാരുമായ പതിനെട്ടു പേരെയും അവര്‍ കൊണ്ടുവന്നു.
19
കൂടാതെ ഹശബ്യായെയും അയാളുടെ കൂടെ മെരാരികുടുംബത്തില്‍പ്പെട്ട യെശയ്യായും അയാളുടെ പുത്രന്മാരും ചാര്‍ച്ചക്കാരുമടക്കം ഇരുപതു പേരെയും കൊണ്ടുവന്നു.
20
അതിനു പുറമേ ദാവീദും അദ്ദേഹത്തിന്റെ സേവകന്മാരും ലേവ്യരെ സഹായിക്കാന്‍ വേര്‍തിരിച്ചിരുന്ന ദേവാലയ ശുശ്രൂഷകരില്‍ ഇരുനൂറ്റി ഇരുപതു പേരെയുംകൂടി കൊണ്ടുവന്നു. അവരുടെയെല്ലാം പേരു രേഖപ്പെടുത്തി.
21
ദൈവസന്നിധിയില്‍ ഞങ്ങളെത്തന്നെ വിനയപ്പെടുത്താനും കുഞ്ഞുകുട്ടികളോടും വസ്തുവകകളോടും കൂടിയുള്ള ഞങ്ങളുടെ യാത്ര സുരക്ഷിതമായിത്തീരാനും ദൈവത്തോട് അപേക്ഷിക്കാനുമായി അഹവാ നദീതീരത്തുവച്ച് ഞാന്‍ ഒരു ഉപവാസം പ്രഖ്യാപിച്ചു.
22
ഞങ്ങളുടെ ദൈവത്തെ അന്വേഷിക്കുന്നവരുടെമേല്‍ അവിടുത്തെ അനുഗ്രഹം ഉണ്ടായിരിക്കുമെന്നും ഉപേക്ഷിക്കുന്നവര്‍ക്കെതിരെ അവിടുത്തെ ഉഗ്രകോപം ജ്വലിക്കുമെന്നും ഞങ്ങള്‍ രാജാവിനോടു പറഞ്ഞിരുന്നു. അതിനാല്‍ യാത്രയില്‍ ഞങ്ങളെ ശത്രുക്കളില്‍നിന്നു രക്ഷിക്കുന്നതിനു പടയാളികളെയും കുതിരപ്പട്ടാളത്തെയും രാജാവിനോട് ആവശ്യപ്പെടാന്‍ എനിക്കു ലജ്ജതോന്നി.
23
ഞങ്ങള്‍ ഉപവസിച്ചു ദൈവത്തോടു പ്രാര്‍ഥിച്ചു. അവിടുന്നു ഞങ്ങളുടെ പ്രാര്‍ഥന കേട്ടു.
24
പ്രമുഖരായ പുരോഹിതന്മാരില്നിന്ന് ശേരബ്യായും ഹശബ്യായും അവരുടെ ചാര്‍ച്ചക്കാരായ പത്തു പേരും ഉള്‍പ്പെടെ പന്ത്രണ്ടുപേരെ തിരഞ്ഞെടുത്തു.
25
രാജാവും അദ്ദേഹത്തിന്റെ മന്ത്രിമാരും പ്രഭുക്കന്മാരും അവിടെയുള്ള ഇസ്രായേല്യരും നമ്മുടെ ദൈവത്തിന്റെ ആലയത്തിനു വഴിപാടായി അര്‍പ്പിച്ചിരുന്ന വെള്ളിയും സ്വര്‍ണവും പാത്രങ്ങളും തൂക്കി ഞാന്‍ അവരെ ഏല്പിച്ചു.
26
അറുനൂറ്റമ്പതു താലന്തു വെള്ളി, നൂറു താലന്തു വരുന്ന അമ്പതു വെള്ളിപ്പാത്രങ്ങള്‍, നൂറു താലന്തു സ്വര്‍ണം,
27
ആയിരം തങ്കക്കാശു വിലയുള്ള ഇരുപതു സ്വര്‍ണപ്പാത്രങ്ങള്‍, സ്വര്‍ണംപോലെ വിലപിടിച്ചതും തിളങ്ങുന്നതുമായ രണ്ട് ഓട്ടുപാത്രങ്ങള്‍ എന്നിവയാണു ഞാന്‍ തൂക്കി ഏല്പിച്ചത്.
28
ഞാന്‍ അവരോടു പറഞ്ഞു: “നിങ്ങള്‍ ദൈവത്തിനുവേണ്ടി വേര്‍തിരിക്കപ്പെട്ടവരാണ്. ഈ പാത്രങ്ങളും വേര്‍തിരിക്കപ്പെട്ടവയാണ്. വെള്ളിയും സ്വര്‍ണവും നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സര്‍വേശ്വരനു സ്വമേധാദാനമായി അര്പ്പിക്കപ്പെട്ടവയും ആണ്.
29
മുഖ്യ പുരോഹിതന്മാരുടെയും ലേവ്യരുടെയും ഇസ്രായേലിലെ ഗോത്രത്തലവന്മാരുടെയും മുമ്പാകെ യെരൂശലേമില്‍ സര്‍വേശ്വരന്റെ ആലയത്തിലെ അറകളില്‍വച്ച് തൂക്കി ഏല്പിക്കുന്നതുവരെ ഇവ ഭദ്രമായി സൂക്ഷിക്കണം.
30
അങ്ങനെ പുരോഹിതന്മാരും ലേവ്യരും ആ വെള്ളിയും സ്വര്‍ണവും അവകൊണ്ടുള്ള പാത്രങ്ങളും യെരൂശലേമില്‍ ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിലേക്കു കൊണ്ടുപോകുന്നതിന് ഏറ്റുവാങ്ങി.
31
ഒന്നാം മാസം പന്ത്രണ്ടാം ദിവസം അഹവാ നദിക്കരയില്‍നിന്നു ഞങ്ങള്‍ യെരൂശലേമിലേക്കു പുറപ്പെട്ടു; ഞങ്ങളുടെ ദൈവത്തിന്റെ കൃപ ഞങ്ങള്‍ക്കുണ്ടായിരുന്നു. ശത്രുക്കളില്‍നിന്നും വഴിയില്‍ പതിയിരിക്കുന്നവരില്നിന്നും അവിടുന്നു ഞങ്ങളെ കാത്തുരക്ഷിച്ചു.
32
അങ്ങനെ ഞങ്ങള്‍ യെരൂശലേമില്‍ എത്തി; അവിടെ മൂന്നു ദിവസം പാര്‍ത്തു.
33
നാലാം ദിവസം ഞങ്ങള്‍ ആ വെള്ളിയും സ്വര്‍ണവും പാത്രങ്ങളും നമ്മുടെ ദൈവത്തിന്റെ ആലയത്തില്‍ ഊരിയാപുരോഹിതന്റെ പുത്രന് മെരേമോത്തിന്റെ കൈയില്‍ തൂക്കി ഏല്പിച്ചു; അയാളോടൊപ്പം ഫീനെഹാസിന്റെ പുത്രന് എലെയാസാരും യേശുവയുടെ പുത്രന് യോസാബാദ്, ബിന്നൂവിന്റെ പുത്രന് നോവദ്യാ എന്നീ ലേവ്യരും ഉണ്ടായിരുന്നു.
34
എല്ലാറ്റിന്റെയും എണ്ണവും തൂക്കവും തിട്ടപ്പെടുത്തി എഴുതിവച്ചു.
35
മടങ്ങിവന്ന പ്രവാസികള്‍ ഇസ്രായേല്‍ജനങ്ങള്‍ക്കുവേണ്ടി ഇസ്രായേലിന്റെ ദൈവത്തിനു ഹോമയാഗമായി പന്ത്രണ്ടു കാള, തൊണ്ണൂറ്റാറു മുട്ടാട്, എഴുപത്തേഴ് കുഞ്ഞാട് എന്നിവയെയും പാപയാഗമായി പന്ത്രണ്ട് ആണ്‍കോലാടുകളെയും അര്‍പ്പിച്ചു.
36
അവര്‍ രാജാവിന്റെ കല്പനകള് നദിക്ക് ഇക്കരെയുള്ള സ്ഥാനപതിമാരെയും ഗവര്‍ണര്‍മാരെയും ഏല്പിച്ചു; അവര്‍ ജനങ്ങള്‍ക്കും ദേവാലയത്തിനും വേണ്ട സഹായം നല്കി.
← Chapter 7
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 9 →
All chapters:
1
2
3
4
5
6
7
8
9
10
Recommended Reading
Commentary
Ezra Commentaries
→
Devotional
Ezra Devotional Guide
→
Get This Bible
BSI Study Bible
→