bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Ezra 10
Ezra 10
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 9
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
1
എസ്രാ ദേവാലയത്തിനു മുമ്പില്‍ വീണുകിടന്നു വിലപിച്ചു പ്രാര്‍ഥിക്കുകയും അപരാധങ്ങള്‍ ഏറ്റുപറയുകയും ചെയ്തപ്പോള്‍ പുരുഷന്മാരും സ്ത്രീകളും കുട്ടികളുമടക്കം ഇസ്രായേല്യരുടെ ഒരു വലിയ സമൂഹം ചുറ്റും വന്നുകൂടി; അവരും കഠിനവ്യഥയോടെ വിലപിച്ചു.
2
അപ്പോള്‍ ഏലാമിന്റെ വംശത്തില്‍പ്പെട്ട യെഹീയേലിന്റെ പുത്രന് ശെഖന്യാ എസ്രായോടു പറഞ്ഞു: “തദ്ദേശവാസികളായ വിജാതീയ സ്ത്രീകളെ വിവാഹം ചെയ്ത് ഞങ്ങള്‍ നമ്മുടെ ദൈവത്തോട് അവിശ്വസ്തത കാട്ടിയിരിക്കുന്നു. എങ്കിലും ഇസ്രായേലിന് ഇനിയും ആശയ്ക്കു വകയുണ്ട്.
3
ഞങ്ങളുടെ ദൈവത്തിന്റെയും അവിടുത്തെ കല്പന അനുസരിക്കുന്നവരുടെയും ഉപദേശമനുസരിച്ച് ഈ വിജാതീയരായ ഭാര്യമാരെയും അവരില്‍നിന്നു ജനിച്ചവരെയും ഉപേക്ഷിക്കാമെന്നു നമുക്കു ദൈവത്തോട് ഉടമ്പടി ചെയ്യാം. ദൈവത്തിന്റെ ധര്‍മശാസ്ത്രം അനുശാസിക്കുന്നത് നാം ചെയ്യും.
4
എഴുന്നേല്ക്കുക; ഇതു ചെയ്യേണ്ടത് അങ്ങാണ്; ഞങ്ങള്‍ അങ്ങയോടൊത്തുണ്ട്; ധീരമായി പ്രവര്‍ത്തിക്കുക.”
5
അപ്പോള്‍ എസ്രാ എഴുന്നേറ്റ് അപ്രകാരം ചെയ്തുകൊള്ളാമെന്ന് പ്രതിജ്ഞചെയ്യാന്‍ മുഖ്യ പുരോഹിതന്മാരെയും ലേവ്യരെയും ഇസ്രായേല്‍ജനത്തെയും പ്രേരിപ്പിച്ചു; അവര്‍ പ്രതിജ്ഞ ചെയ്തു.
6
പിന്നീട് ദേവാലയത്തിന്റെ മുമ്പില്‍നിന്ന് എസ്രാ എഴുന്നേറ്റ് എല്യാശീബിന്റെ പുത്രനായ യെഹോഹാനാന്റെ മുറിയില്‍ ചെന്നു. ഭക്ഷണപാനീയങ്ങള്‍ വെടിഞ്ഞ് പ്രവാസികളുടെ അവിശ്വസ്തതയെക്കുറിച്ച് വിലപിച്ചുകൊണ്ട് അവിടെ രാത്രി കഴിച്ചു.
7
യെഹൂദ്യയിലും യെരൂശലേമിലുമെല്ലാം അവര്‍ ഒരു വിളംബരം പ്രസിദ്ധപ്പെടുത്തി. “മടങ്ങിവന്ന പ്രവാസികളെല്ലാം യെരൂശലേമില്‍ വന്നുകൂടണം.
8
മൂന്നു ദിവസത്തിനകം ആരെങ്കിലും വരാതെയിരുന്നാല്‍ നേതാക്കളുടെയും പ്രമാണികളുടെയും ആജ്ഞയനുസരിച്ച് അവന്റെ വസ്തുവകകളെല്ലാം കണ്ടുകെട്ടുകയും അവനെ പ്രവാസികളുടെ സമൂഹത്തില്‍നിന്നു പുറത്താക്കുകയും ചെയ്യും.”
9
ആ മൂന്നു ദിവസത്തിനുള്ളില്‍ യെഹൂദാ ബെന്യാമീന് ഗോത്രത്തിലെ സകല പുരുഷന്മാരും യെരൂശലേമില്‍ വന്നുകൂടി; അത് ഒമ്പതാം മാസം ഇരുപതാം ദിവസം ആയിരുന്നു. ജനങ്ങളെല്ലാം ഈ കാര്യത്തെ സംബന്ധിച്ചുള്ള ഭയവും പേമാരിയും നിമിത്തം വിറച്ചുകൊണ്ട് ദേവാലയത്തിന്റെ മുറ്റത്ത് ഇരുന്നു.
10
എസ്രാപുരോഹിതന് എഴുന്നേറ്റ് അവരോടു പറഞ്ഞു: “നിങ്ങള്‍ അവിശ്വസ്തരായി അന്യസ്ത്രീകളെ വിവാഹം കഴിച്ച് ഇസ്രായേലിന്റെ അപരാധം വര്‍ധിപ്പിച്ചിരിക്കുന്നു.
11
അതിനാല്‍ ഇപ്പോള്‍ നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സര്‍വേശ്വരനോടു പാപം ഏറ്റുപറഞ്ഞ് തദ്ദേശവാസികളില്‍നിന്നും അന്യസ്ത്രീകളില്നിന്നും ഒഴിഞ്ഞു നില്ക്കുക.”
12
അപ്പോള്‍ ജനസമൂഹം മുഴുവന്‍ ഉറക്കെ പറഞ്ഞു: “അങ്ങു പറഞ്ഞതുപോലെതന്നെ ഞങ്ങള്‍ ചെയ്യും.”
13
അവര്‍ തുടര്‍ന്നു: “ജനങ്ങള്‍ വളരെയുണ്ട്; ഇത് വര്‍ഷകാലവുമാണ്; അതുകൊണ്ട് ഞങ്ങള്‍ക്കു പുറത്തുനില്ക്കാന് കഴിവില്ല; ഇത് ഒന്നോ രണ്ടോ ദിവസംകൊണ്ടു തീരുന്ന കാര്യവുമല്ല. ഇക്കാര്യത്തില്‍ ഞങ്ങളില്‍ പലരും തെറ്റുകാരാണ്.
14
അതിനാല്‍ ഞങ്ങളുടെ നേതാക്കള്‍ സമൂഹത്തിന്റെ പ്രതിനിധികളായി നില്ക്കട്ടെ. ഈ കാര്യം സംബന്ധിച്ചു നമ്മുടെ ദൈവത്തിന് ഉണ്ടായിട്ടുള്ള ഉഗ്രകോപം വിട്ടുമാറുന്നതുവരെ ഞങ്ങളുടെ പട്ടണങ്ങളില്‍ അന്യസ്ത്രീകളെ വിവാഹം ചെയ്തവരെല്ലാം നിശ്ചിതസമയങ്ങളില്‍ വന്നെത്തണം; അവരുടെകൂടെ ഓരോ പട്ടണത്തിലെയും പ്രമാണിമാരും ന്യായാധിപന്മാരും ഉണ്ടായിരിക്കണം.”
15
അസാഹേലിന്റെ പുത്രന് യോനാഥാനും തിക്ക്വയുടെ പുത്രന് യഹ്സെയായും മാത്രം അതിനെ എതിര്‍ത്തു. മെശുല്ലാമും ലേവ്യനായ ശബ്ബെഥായിയും അവരെ പിന്താങ്ങി.
16
മടങ്ങിവന്ന പ്രവാസികളെല്ലാം ഈ നിര്‍ദ്ദേശം സ്വീകരിച്ചു. എസ്രാപുരോഹിതന് പിതൃഭവനങ്ങളനുസരിച്ച് പിതൃഭവനത്തലവന്മാരെ തിരഞ്ഞെടുത്ത് അവരുടെ പേരുകള്‍ രേഖപ്പെടുത്തി. ഇക്കാര്യം പരിശോധിക്കാന്‍ പത്താംമാസം ഒന്നാം ദിവസം അവര്‍ യോഗം കൂടി.
17
അന്യസ്ത്രീകളെ വിവാഹം കഴിച്ചിരുന്ന പുരുഷന്മാരുടെ വിചാരണ ഒന്നാം മാസം ഒന്നാം തീയതിയോടുകൂടി പൂര്‍ത്തിയാക്കി.
18
പുരോഹിതരില്‍ വിജാതീയസ്ത്രീകളെ വിവാഹം കഴിച്ചിരുന്നവര്‍: യേശുവയുടെ സന്തതികളില്‍ യോസാദ്യാക്കും അയാളുടെ സഹോദരന്മാരായ മയശേയാ, എലീയേസെര്‍, യാരീബ്, ഗെദല്യാ എന്നിവരും
19
തങ്ങളുടെ ഭാര്യമാരെ ഉപേക്ഷിക്കാമെന്നു പ്രതിജ്ഞ ചെയ്തു. തങ്ങളുടെ കുറ്റത്തിന് ഓരോ മുട്ടാടിനെ പാപപരിഹാരയാഗമായി അവര്‍ അര്‍പ്പിക്കുകയും ചെയ്തു.
20
ഇമ്മേരിന്റെ വംശത്തില്‍ ഹനാനി, സെബദ്യാ;
21
ഹാരീമിന്റെ വംശത്തില്‍ മയശേയാ, ഏലീയാ, ശെമയ്യാ, യെഹീയേല്‍, ഉസ്സീയാ.
22
പശ്ഹൂരിന്റെ വംശത്തില്‍: എല്യോവേനായി, മയശേയാ, ഇശ്മായേല്‍, നെഥനയേല്‍, യോസാബാദ്, എലെയാസാ.
23
ലേവ്യരില്‍: യോസാബാദ്, ശിമെയി, കെലീയാ എന്നു പേരുള്ള കേലായാ, പെഥഹ്യാ, യെഹൂദാ, എലീയേസെര്‍.
24
ഗായകരില്‍: എല്യാശീബ്. വാതില്കാവല്ക്കാരില്: ശല്ലൂം, തേലെം, ഊരി.
25
ഇസ്രായേല്യരില്‍: പരോശിന്റെ വംശത്തില്‍: രമ്യാ, ഇശ്ശീയാ, മല്കീയാ, മീയാമീന്‍, എലെയാസാര്‍, മല്കീയാ, ബെനായാ.
26
ഏലാമിന്റെ വംശത്തില്‍: മഥന്യാ, സെഖര്യാ, യെഹീയേല്‍, അബ്ദി, യെരേമോത്ത്, എലീയാ.
27
സത്ഥൂവിന്റെ വംശത്തില്‍: സാബാദ്, അസീസാ, എല്യോവേനായി, എല്യാശീബ്, മത്ഥന്യാ, യെരോമോത്ത്.
28
ബേബായിയുടെ വംശത്തില്‍: യെഹോ ഹാനാന്, ഹനന്യാ, സബ്ബായി, അഥെലായി.
29
ബാനിയുടെ വംശത്തില്‍: മെശുല്ലാം, മല്ലൂക്ക്, ആദായാ, യാശൂബ്, ശെയാല്‍, യെരേമോത്ത്.
30
പഹത്ത്-മോവാബിന്റെ വംശത്തില്‍: അദ്നാ, കെലാല്‍, ബെനായാ, മയശേയാ, മത്ഥന്യാ, ബെസലയേല്‍, ബിന്നൂവി, മനശ്ശെ.
31
ഹാരീമിന്റെ വംശത്തില്‍: എലീയേസെര്‍, ഇശ്ശീയാ, മല്ക്കീയാ, ശെമയ്യാ,
32
ശിമെയോന്, ബെന്യാമീന്, മല്ലൂക്ക്, ശെമര്യാ.
33
ഹാശൂമിന്റെ വംശത്തില്‍: മത്ഥനായി, മത്ഥത്ഥാ, സാബാദ്, എലീഫേലെത്ത്, യെരേമായി, മനശ്ശെ, ശിമെയി.
34
ബാനിയുടെ വംശത്തില്‍: മയദായി, അമ്രാം, ഊവേല്‍,
35
ബെനായാ, ബേദെയാ, കെലൂഹി, വന്യാ,
36
[36,37] മെരേമോത്ത്, എല്യാശീബ്, മത്ഥന്യാ, മെത്ഥനായി, യാസു.
38
ബിന്നൂയിയുടെ വംശത്തില്‍: ശിമെയി, ശെലമ്യാ,
39
നാഥാന്, അദായാ, മഖ്നദെബായി,
40
[40,41] ശാശായി, ശാരായി, അസരെയേല്‍, ശേലെമ്യാ,
42
ശമര്യാ, ശല്ലൂം, അമര്യാ, യോസേഫ്.
43
നെബോയുടെ വംശത്തില്‍: യെയീയേല്‍, മത്ഥിത്ഥ്യാ, സാബാദ്, സെബീനാ, യദ്ദായി, യോവേല്‍, ബെനായാ.
44
ഇവരെല്ലാം വിജാതീയ സ്ത്രീകളെ വിവാഹം കഴിച്ചിരുന്നു. അവര്‍ ഭാര്യമാരെയും മക്കളെയും ഉപേക്ഷിച്ചു.
← Chapter 9
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
All chapters:
1
2
3
4
5
6
7
8
9
10