bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Ezra 2
Ezra 2
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 3 →
1
ബാബിലോണ്‍രാജാവായ നെബുഖദ്നേസര്‍ ബാബിലോണിലേക്കു ബന്ദികളായി കൊണ്ടുപോയിരുന്ന പ്രവാസികളില്‍ തങ്ങളുടെ പട്ടണമായ യെരൂശലേമിലേക്കും യെഹൂദ്യയിലേക്കും മടങ്ങിവന്നവര്‍ താഴെ പറയുന്നവരാണ്.
2
സെരുബ്ബാബേലിന്റെ കൂടെ വന്നവര്‍: യേശുവ, നെഹെമ്യാ, സെരായാ, രെയേലയാ, മൊര്‍ദെഖായി, ബില്‍ശാന്‍, മിസ്പാര്‍, ബിഗ്വായി, രെഹൂം, ബാനാ.
3
ഇസ്രായേല്‍ജനത്തിലെ പുരുഷന്മാരുടെ എണ്ണം: പരോശിന്റെ വംശജര്‍ രണ്ടായിരത്തൊരുനൂറ്റെഴുപത്തിരണ്ട്.
4
ശെഫത്യായുടെ വംശജര്‍ മൂന്നൂറ്റി എഴുപത്തിരണ്ട്.
5
ആരഹിന്റെ വംശജര്‍ എഴുനൂറ്റെഴുപത്തഞ്ച്.
6
യേശുവയുടെയും യോവാബിന്റെയും വംശജര്‍, അതായത് പഹത്-മോവാബിന്റെ വംശജര്‍ രണ്ടായിരത്തെണ്ണൂറ്റി പന്ത്രണ്ട്.
7
ഏലാമിന്റെ വംശജര്‍ ആയിരത്തി ഇരുനൂറ്റമ്പത്തിനാല്.
8
സത്ഥൂവിന്റെ വംശജര്‍ തൊള്ളായിരത്തി നാല്പത്തഞ്ച്.
9
സക്കായിയുടെ വംശജര്‍ എഴുനൂറ്ററുപത്.
10
ബാനിയുടെ വംശജര്‍ അറുനൂറ്റി നാല്പത്തിരണ്ട്.
11
ബേബായിയുടെ വംശജര്‍ അറുനൂറ്റി ഇരുപത്തിമൂന്ന്.
12
അസ്ഗാദിന്റെ വംശജര്‍ ആയിരത്തി ഇരുനൂറ്റി ഇരുപത്തിരണ്ട്.
13
അദോനീക്കാമിന്റെ വംശജര്‍ അറുനൂറ്ററുപത്താറ്.
14
ബിഗ്വായുടെ വംശജര്‍ രണ്ടായിരത്തി അന്‍പത്താറ്. ആദിന്റെ വംശജര്‍ നാനൂറ്റമ്പത്തിനാല്.
15
[15,16] ആതേരിന്റെ, അതായത് ഹിസ്കീയായുടെ വംശജര്‍ തൊണ്ണൂറ്റെട്ട്.
17
ബേസായിയുടെ വംശജര്‍ മുന്നൂറ്റി ഇരുപത്തിമൂന്ന്.
18
യോരായുടെ വംശജര്‍ നൂറ്റിപന്ത്രണ്ട്.
19
ഹാശൂമിന്റെ വംശജര്‍ ഇരുനൂറ്റി ഇരുപത്തിമൂന്ന്.
20
ഗിബ്ബാരിന്റെ വംശജര്‍ തൊണ്ണൂറ്റഞ്ച്.
21
ബേത്ലഹേമ്യര് നൂറ്റി ഇരുപത്തിമൂന്ന്. നെതോഫാത്യര്‍ അമ്പത്താറ്.
22
[22,23] അനാഥോത്യര്‍ നൂറ്റി ഇരുപത്തെട്ട്.
24
അസ്മാവെത്യര്‍ നാല്പത്തിരണ്ട്.
25
കിര്യത്ത്-യെയാരീം, കെഫീരാ, ബെയെറോത്ത് എന്നിവയിലെ നിവാസികള്‍ എഴുനൂറ്റിനാല്പത്തിമൂന്ന്.
26
രാമായിലെയും ഗേബയിലെയും നിവാസികള്‍ അറുനൂറ്റി ഇരുപത്തൊന്ന്.
27
മിഖ്മാശ്യര്‍ നൂറ്റി ഇരുപത്തിരണ്ട്.
28
ബേഥേല്‍, ഹായി നിവാസികള്‍ ഇരുനൂറ്റി ഇരുപത്തിമൂന്ന്,
29
നെബോ നിവാസികള്‍ അമ്പത്തിരണ്ട്,
30
മഗ്ബീശ് നിവാസികള്‍ നൂറ്റമ്പത്താറ്,
31
മറ്റേ ഏലാമിലെ നിവാസികള്‍ ആയിരത്തി ഇരുനൂറ്റമ്പത്തിനാല്.
32
ഹാരീം നിവാസികള്‍ മുന്നൂറ്റിരുപത്.
33
ലോദ്, ഹാദിദ്, ഓനോ നിവാസികള്‍ എഴുനൂറ്റി ഇരുപത്തഞ്ച്.
34
യെരീഹോ നിവാസികള്‍ മുന്നൂറ്റിനാല്പത്തഞ്ച്.
35
സെനായാ നിവാസികള്‍ മൂവായിരത്തറുനൂറ്റി മുപ്പത്.
36
പുരോഹിതര്‍: യേശുവയുടെ ഭവനത്തിലെ യെദയ്യായുടെ വംശജര്‍ തൊള്ളായിരത്തെഴുപത്തിമൂന്ന്.
37
ഇമ്മേരിന്റെ വംശജര്‍ ആയിരത്തമ്പത്തിരണ്ട്.
38
പശ്ഹൂരിന്റെ വംശജര്‍ ആയിരത്തി ഇരുനൂറ്റിനാല്പത്തേഴ്.
39
ഹാരീമിന്റെ വംശജര്‍ ആയിരത്തിപ്പതിനേഴ്.
40
ലേവ്യര്‍: ഹോദവ്യായുടെ വംശജരില്‍ യേശുവയുടെയും കദ്മീയേലിന്റെയും വംശജര്‍ എഴുപത്തിനാല്.
41
ഗായകര്‍: ആസാഫ്യര്‍ നൂറ്റി ഇരുപത്തെട്ട്.
42
വാതില്‍ കാവല്ക്കാരുടെ വംശജര്‍: ശല്ലൂമിന്റെ വംശജര്‍, ആതേരിന്റെ വംശജര്‍, തല്മോന്റെ വംശജര്‍, അക്കൂബിന്റെ വംശജര്‍, ഹതീതയുടെ വംശജര്‍, ശോബായിയുടെ വംശജര്‍, ആകെ നൂറ്റിമുപ്പത്തൊമ്പത്.
43
ദേവാലയ സേവകര്‍: സീഹയുടെ വംശജര്‍, ഹസൂഫയുടെ വംശജര്‍,
44
തബ്ബായോത്തിന്റെ വംശജര്‍, കേരോസിന്റെ വംശജര്‍, സീയാഹായുടെ വംശജര്‍, പാദോന്റെ വംശജര്‍,
45
ലെബാനായുടെയും ഹഗാബായുടെയും അക്കൂബിന്റെയും വംശജര്‍,
46
ഹാഗാബിന്റെയും ശല്‍മായിയുടെയും ഹാനാന്റെയും വംശജര്‍,
47
ഗിദ്ദേലിന്റെയും ഗഹരിന്റെയും രെയായായുടെയും വംശജര്‍,
48
രെസീന്റെയും നെക്കോദയുടെയും ഗസ്സാമിന്റെയും വംശജര്‍,
49
ഉസ്സയുടെയും പാസേഹായുടെയും ബേസായിയുടെയും വംശജര്‍,
50
അസ്നയുടെയും മെയൂനിമിന്റെയും നെഫീസിമിന്റെയും വംശജര്‍,
51
ബക്ബുക്കിന്റെയും ഹക്കൂഫയുടെയും ഹര്‍ഹൂരിന്റെയും വംശജര്‍,
52
ബസ്‍ലൂത്തിന്റെയും മെഹീദയുടെയും ഹര്‍ശയുടെയും വംശജര്‍,
53
ബര്‍ക്കോസിന്റെയും സീസെരയുടെയും തേമഹിന്റെയും വംശജര്‍,
54
നെസീഹയുടെയും ഹതീഫയുടെയും വംശജര്‍.
55
ശലോമോന്റെ ദാസന്മാരുടെ വംശജര്‍: സോതായിയുടെയും ഹസോഫേരെത്തിന്റെയും പെരുദയുടെയും വംശജര്‍,
56
യാലായുടെയും ദര്‍ക്കോന്റെയും ഗിദ്ദേലിന്റെയും വംശജര്‍,
57
ശെഫത്യായുടെയും ഹത്തീലിന്റെയും പോക്കേരെത്ത്-ഹസ്സെബയീമിന്റെയും ആമിയുടെയും വംശജര്‍.
58
ദേവാലയ ശുശ്രൂഷകരും ശലോമോന്റെ ദാസന്മാരുടെ വംശജരും കൂടി ആകെ മുന്നൂറ്റിത്തൊണ്ണൂറ്റിരണ്ട്.
59
തേല്-മേലഹ്, തേല്-ഹര്‍ശ, കെരൂബ്, അദ്ദാന്‍, ഇമ്മേര്‍ എന്നീ സ്ഥലങ്ങളില്‍നിന്നു പുറപ്പെട്ട
60
ദെലെയാ, തോബീയാ, നെക്കോദ എന്നീ വംശജരുടെ പിതൃഭവനമോ, വംശാവലിയോ അറിഞ്ഞുകൂടായ്കയാല്‍ അവര്‍ ഇസ്രായേല്യര്‍ തന്നെയാണോ എന്നു തെളിയിക്കാന്‍ കഴിഞ്ഞില്ല. അവര്‍ ആകെ അറുനൂറ്റിഅമ്പത്തിരണ്ട് പേരായിരുന്നു.
61
പുരോഹിത വംശജര്‍: ഹബയ്യാ, ഹക്കോസ്, ബര്‍സില്ലായ് എന്നിവരുടെ വംശജര്‍. ബര്‍സില്ലായ് കുലത്തിന്റെ പൂര്‍വപിതാവ് ഗിലെയാദുകാരനായ ബര്‍സില്ലായുടെ പുത്രിമാരില്‍ ഒരുവളെ വിവാഹം ചെയ്യുകയും അയാളുടെ പിന്തലമുറക്കാര് ബര്‍സില്ലായ് എന്ന കുലനാമത്തില്‍ അറിയപ്പെടുകയും ചെയ്തു.
62
ഇവരുടെ പൗരോഹിത്യപൈതൃകം തെളിയിക്കാന്‍ രേഖയൊന്നും ഉണ്ടായിരുന്നില്ല. വംശപാരമ്പര്യം തെളിയിക്കാന്‍ കഴിയാഞ്ഞതുകൊണ്ട് അവരെ അശുദ്ധരായി ഗണിച്ച് പൗരോഹിത്യത്തില്‍നിന്നു പുറന്തള്ളി.
63
ഊറീം, തുമ്മീം എന്നിവ മുഖേന ദൈവഹിതം ആരായാന്‍ ഒരു പുരോഹിതന് ഉണ്ടാകുന്നതുവരെ അവര്‍ അതിവിശുദ്ധഭോജനം ഭക്ഷിക്കരുതെന്ന് ദേശാധിപതി വിധിച്ചു.
64
നാല്പത്തീരായിരത്തി മുന്നൂറ്ററുപതു പേരാണ് പ്രവാസത്തില്‍നിന്നു തിരിച്ചുവന്നത്.
65
കൂടാതെ അവര്‍ക്ക് ഏഴായിരത്തി മുന്നൂറ്റി മുപ്പത്തേഴു ദാസീദാസന്മാരും ഇരുനൂറു ഗായികാഗായകന്മാരും ഉണ്ടായിരുന്നു.
66
എഴുനൂറ്റിമുപ്പത്താറു കുതിര, ഇരുനൂറ്റിനാല്പത്തഞ്ചു കോവര്‍കഴുത, നാനൂറ്റിമുപ്പത്തഞ്ച് ഒട്ടകം,
67
ആറായിരത്തെഴുനൂറ്റി ഇരുപതു കഴുത എന്നിവയും അവര്‍ക്കുണ്ടായിരുന്നു.
68
യെരൂശലേമില്‍ സര്‍വേശ്വരന്റെ ആലയത്തിന്റെ സന്നിധിയില്‍ എത്തിച്ചേര്‍ന്നപ്പോള്‍ ചില പിതൃഭവനത്തലവന്മാര്‍ ദേവാലയം യഥാസ്ഥാനത്ത് നിര്‍മ്മിക്കാന്‍ സ്വമേധാദാനങ്ങള്‍ അര്‍പ്പിച്ചു.
69
അവര്‍ തങ്ങളുടെ കഴിവിനൊത്ത് നിര്‍മ്മാണനിധിയില്‍ അര്‍പ്പിച്ചു; അത് അറുപത്തോരായിരം തങ്കക്കാശും അയ്യായിരം മാനെ വെള്ളിയും നൂറു പുരോഹിതവസ്ത്രവും ആയിരുന്നു.
70
പുരോഹിതന്മാരും ലേവ്യരും ജനങ്ങളില്‍ ചിലരും യെരൂശലേമിലും ചുറ്റുപാടും താമസിച്ചു. ഗായകരും ദ്വാരപാലകന്മാരും ദേവാലയശുശ്രൂഷകരും തങ്ങളുടെ നഗരങ്ങളില്‍ പാര്‍ത്തു. അങ്ങനെ എല്ലാ ഇസ്രായേല്യരും അവിടെ പാര്‍പ്പുറപ്പിച്ചു.
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 3 →
All chapters:
1
2
3
4
5
6
7
8
9
10
Recommended Reading
Commentary
Ezra Commentaries
→
Devotional
Ezra Devotional Guide
→
Get This Bible
BSI Study Bible
→