bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Ezra 5
Ezra 5
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 4
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 6 →
1
പ്രവാചകന്മാരായ ഹഗ്ഗായിയും ഇദ്ദോയുടെ പുത്രന് സെഖര്യായും ഇസ്രായേലിന്റെ ദൈവത്തിന്റെ നാമത്തില്‍ യെഹൂദ്യയിലും യെരൂശലേമിലുമുള്ള യെഹൂദന്മാരോടു പ്രവചിച്ചു.
2
അപ്പോള്‍ ശെയല്തീയേലിന്റെ പുത്രന് സെരുബ്ബാബേലും യോസാദാക്കിന്റെ പുത്രന് യേശുവയും ചേര്‍ന്നു യെരൂശലേമിലെ ദേവാലയത്തിന്റെ പണി പുനരാരംഭിച്ചു. ദൈവത്തിന്റെ പ്രവാചകന്മാരും അവരെ സഹായിച്ചു.
3
നദിക്ക് അക്കരെയുള്ള പ്രവിശ്യയുടെ ഗവര്‍ണര്‍ തത്നായിയും ശെഥര്‍-ബോസ്നായിയും സഹപ്രവര്‍ത്തകരും അപ്പോള്‍ അവരുടെ അടുക്കല്‍ വന്നു ചോദിച്ചു: “ഈ ആലയം പണിയാനും പൂര്‍ത്തിയാക്കാനും നിങ്ങള്‍ക്ക് അനുവാദം നല്‍കിയത് ആര്?”
4
ആലയം പണിയാന്‍ സഹായിക്കുന്നവരുടെ പേര് അവര്‍ ചോദിച്ചു.
5
എന്നാല്‍ ദൈവത്തിന്റെ കടാക്ഷം യെഹൂദാനേതാക്കന്മാരുടെമേല്‍ ഉണ്ടായിരുന്നതുകൊണ്ടു ദാരിയൂസിന്റെ അടുക്കല്‍ വിവരം ഉണര്‍ത്തിച്ചു മറുപടി ലഭിക്കുന്നതുവരെ അവരുടെ പണി തടയപ്പെട്ടില്ല.
6
നദിക്ക് അക്കരെയുള്ള പ്രവിശ്യയുടെ ഗവര്‍ണര്‍ തത്നായിയും ശെഥര്‍-ബോസ്നായിയും സഹപ്രവര്‍ത്തകരായ അധികാരികളും ചേര്‍ന്ന്
7
ദാരിയൂസിന് ഇപ്രകാരം ഒരു കത്തെഴുതി: “ദാരിയൂസ് രാജാവിനു സര്‍വമംഗളങ്ങളും ഉണ്ടാകട്ടെ.
8
അവിടുന്ന് അറിഞ്ഞാലും; ഞങ്ങള്‍ യെഹൂദാസംസ്ഥാനത്തില്‍ അത്യുന്നത ദൈവത്തിന്റെ ആലയത്തിലേക്കു ചെന്നു; അവര്‍ വലിയ കല്ലുകൊണ്ട് അതു പണിയുകയാണ്. ചുമരുകളില്‍ ഉത്തരം വയ്ക്കുന്നു; പണി ഊര്‍ജിതമായി മുന്നേറിക്കൊണ്ടിരിക്കുന്നു.
9
ആരുടെ ഉത്തരവനുസരിച്ചാണ് ആലയം പണിയുകയും പൂര്‍ത്തീകരിക്കുകയും ചെയ്യുന്നത് എന്ന് ഞങ്ങള്‍ അവരുടെ പ്രമാണികളോടു ചോദിച്ചു.
10
അവിടുത്തെ സന്നിധിയില്‍ അറിയിക്കാന്‍ പ്രമാണികളുടെ പേരുകള്‍ ഞങ്ങള്‍ അന്വേഷിക്കുകയും ചെയ്തു.
11
“അവര്‍ മറുപടി പറഞ്ഞു: ‘സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും നാഥനായ ദൈവത്തിന്റെ ദാസന്മാരാണ് ഞങ്ങള്‍. അനേകവര്‍ഷങ്ങള്‍ക്കു മുമ്പ് ഇസ്രായേലിലെ മഹാനായ ഒരു രാജാവ് നിര്‍മ്മിച്ച ഈ ആലയം ഞങ്ങള്‍ വീണ്ടും പണിയുകയാണ്.
12
ഞങ്ങളുടെ പിതാക്കന്മാര് സ്വര്‍ഗത്തിലെ ദൈവത്തെ പ്രകോപിപ്പിച്ചതിനാല്‍ ബാബിലോണിലെ കല്ദയരാജാവായ നെബുഖദ്നേസരിന്റെ കൈയില്‍ അവിടുന്നു ഞങ്ങളെ ഏല്പിച്ചു. അയാള്‍ ഈ ദേവാലയം നശിപ്പിക്കുകയും ജനങ്ങളെ ബാബിലോണിലേക്കു കൊണ്ടുപോകുകയും ചെയ്തു.
13
സൈറസ്രാജാവ് ബാബിലോണ്‍ പിടിച്ചടക്കി ഭരണം ആരംഭിച്ചതിന്റെ ഒന്നാം വര്‍ഷം ഈ ആലയം പണിയാന്‍ അദ്ദേഹം കല്പന നല്കി.
14
നെബുഖദ്നേസര്‍ യെരൂശലേമിലെ ആലയത്തില്‍നിന്ന് എടുത്തുകൊണ്ടുപോയി ബാബിലോണിലെ ക്ഷേത്രത്തില്‍ വച്ചിരുന്ന സ്വര്‍ണംകൊണ്ടും വെള്ളികൊണ്ടും നിര്‍മ്മിച്ച പാത്രങ്ങള്‍ സൈറസ്രാജാവ് അവിടെനിന്ന് എടുപ്പിച്ചു താന്‍ ദേശാധിപതിയായി നിയമിച്ചിരുന്ന ശേശ്ബസ്സറെ ഏല്പിച്ചു.’
15
സൈറസ് അയാളോടു പറഞ്ഞു: ‘ഈ പാത്രങ്ങള്‍ നീ എടുത്ത് യെരൂശലേമിലെ ദേവാലയത്തില്‍ കൊണ്ടുചെന്നു വയ്ക്കുക; ദേവാലയം യഥാസ്ഥാനത്തുതന്നെ പണിയട്ടെ.’
16
അങ്ങനെ ശേശ്ബസ്സര്‍ വന്ന് യെരൂശലേമിലെ ദേവാലയത്തിന് അടിസ്ഥാനമിട്ടു. അന്നുമുതല്‍ ഇന്നുവരെ അതിന്റെ പണി തുടരുന്നു. ഇതുവരെ അതിന്റെ പണി തീര്‍ന്നിട്ടില്ല.
17
“അതുകൊണ്ട് അവിടുന്നു തിരുമനസ്സുണ്ടായി യെരൂശലേമിലെ ഈ ദേവാലയം പണിയുന്നതിനു സൈറസ്രാജാവ് കല്പന കൊടുത്തിട്ടുണ്ടോ എന്നു ബാബിലോണിലെ രാജകീയ രേഖകള്‍ പരിശോധിച്ച് അവിടുത്തെ ഹിതം ഞങ്ങളെ അറിയിച്ചാലും.”
← Chapter 4
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 6 →
All chapters:
1
2
3
4
5
6
7
8
9
10