bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Ezra 3
Ezra 3
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 4 →
1
പട്ടണങ്ങളില്‍ വസിച്ചുപോന്ന ഇസ്രായേല്‍ജനം ഏഴാം മാസത്തില്‍ ഏകമനസ്സോടെ യെരൂശലേമില്‍ ഒത്തുകൂടി.
2
യോസാദാക്കിന്റെ പുത്രന് യേശുവയും സഹപുരോഹിതന്മാരും ശെയല്തീയേലിന്റെ പുത്രന് സെരുബ്ബാബേലും ബന്ധുജനങ്ങളും ചേര്‍ന്നു ദൈവപുരുഷനായ മോശയുടെ ധര്‍മശാസ്ത്രത്തില്‍ എഴുതിയിരിക്കുന്നതുപോലെ, ഹോമയാഗങ്ങള്‍ അര്‍പ്പിക്കാന്‍ ഇസ്രായേലിന്റെ ദൈവത്തിനു യാഗപീഠം പണിതു.
3
തദ്ദേശവാസികളെ ഭയപ്പെട്ടിരുന്നെങ്കിലും അവര്‍ പൂര്‍വസ്ഥാനത്തുതന്നെ അതു നിര്‍മ്മിച്ചു; അതിന്മേല് രാവിലെയും വൈകുന്നേരവും സര്വേശ്വരന് ഹോമയാഗങ്ങള്‍ അര്‍പ്പിച്ചു.
4
ധര്‍മശാസ്ത്രവിധിപ്രകാരം അവര്‍ കൂടാരപ്പെരുന്നാള്‍ ആചരിച്ചു. നിയമപ്രകാരം നിത്യേന അനുഷ്ഠിക്കേണ്ട ഹോമയാഗങ്ങള്‍ അവര്‍ മുടക്കംകൂടാതെ അര്‍പ്പിച്ചു.
5
പിന്നീട് അവര്‍ നിരന്തരഹോമയാഗങ്ങളും അമാവാസിയിലെയും സര്‍വേശ്വരന്റെ എല്ലാ നിശ്ചിത പെരുന്നാളുകളിലെയും യാഗങ്ങളും സ്വമേധാദാനം നടത്തുന്നവരുടെ യാഗങ്ങളും അര്‍പ്പിച്ചു.
6
ഏഴാംമാസം ഒന്നാം ദിവസം അവര്‍ സര്‍വേശ്വരനു ഹോമയാഗം അര്‍പ്പിക്കാന്‍ തുടങ്ങി. അപ്പോഴും സര്‍വേശ്വരന്റെ മന്ദിരത്തിന്റെ അടിസ്ഥാനം ഇട്ടിരുന്നില്ല.
7
പേര്‍ഷ്യന്‍രാജാവായ സൈറസിന്റെ അനുവാദത്തോടെ കല്പണിക്കാര്ക്കും മരപ്പണിക്കാര്‍ക്കും പണവും ലെബാനോനില്‍നിന്ന് കടല്‍വഴി യോപ്പയിലേക്കു ദേവദാരു കൊണ്ടുവരുന്നതിന് സീദോന്യര്‍ക്കും സോര്‍നിവാസികള്‍ക്കും ഭക്ഷണപാനീയങ്ങളും എണ്ണയും കൂലിയായി നല്കി.
8
അവര്‍ യെരൂശലേം ദേവാലയത്തിങ്കലേക്കു വന്നതിന്റെ രണ്ടാം വര്‍ഷം രണ്ടാം മാസം ശെയല്തീയേലിന്റെ പുത്രന് സെരുബ്ബാബേലും യോസാദാക്കിന്റെ പുത്രന് യേശുവയും ബന്ധുജനങ്ങളും പുരോഹിതന്മാരും ലേവ്യരും പ്രവാസം കഴിഞ്ഞുവന്ന മറ്റെല്ലാ ജനങ്ങളും ചേര്‍ന്നു പണി ആരംഭിച്ചു. ഇരുപതു വയസ്സിനുമേല്‍ പ്രായമുള്ള ലേവ്യരെ സര്‍വേശ്വരന്റെ മന്ദിരത്തിന്റെ പണിയുടെ മേല്‍നോട്ടം വഹിക്കാന്‍ നിയമിച്ചു.
9
യേശുവയും പുത്രന്മാരും ചാര്‍ച്ചക്കാരും കദ്മീയേലും പുത്രന്മാരും യൂദായുടെ മക്കളും ഹെനാദാദിന്റെ പുത്രന്മാരും ലേവ്യരും അവരുടെ പുത്രന്മാരും ഒരുമിച്ച് സര്‍വേശ്വരന്റെ മന്ദിരത്തിന്റെ പണിക്കാരുടെ മേല്‍നോട്ടം വഹിച്ചു.
10
പണിക്കാര് ദേവാലയത്തിന് അടിസ്ഥാനം ഇട്ടപ്പോള്‍ ഇസ്രായേല്‍രാജാവായ ദാവീദ് കല്പിച്ചിരുന്നതുപോലെ പുരോഹിതന്മാര് സ്ഥാനവസ്ത്രങ്ങള്‍ അണിഞ്ഞ് കാഹളങ്ങളോടും ആസാഫ്യരായ ലേവ്യര്‍ കൈത്താളങ്ങളോടും കൂടെ സര്‍വേശ്വരനെ സ്തുതിക്കാന്‍ യഥാസ്ഥാനത്ത് അണിനിരന്നു.
11
അവര്‍ അവിടുത്തേക്ക് സ്തുതിയും സ്തോത്രവും അര്‍പ്പിച്ചുകൊണ്ട് ഇങ്ങനെ പാടി; മറ്റുള്ളവര്‍ ഏറ്റുപാടി: “സര്വേശ്വരന് എത്ര നല്ലവന്‍; ഇസ്രായേലിനോടുള്ള അവിടുത്തെ സ്നേഹം അനന്തമല്ലോ.”
12
ദേവാലയത്തിന് അടിസ്ഥാനമിട്ടതുകൊണ്ട് ജനങ്ങള്‍ ആര്‍പ്പുവിളികളോടെ സര്‍വേശ്വരനെ സ്തുതിച്ചു. ദേവാലയത്തിന് അടിസ്ഥാനം ഇടുന്നതു കണ്ടപ്പോള്‍ അനേകം പേര് ആഹ്ലാദത്തോടെ ആര്‍ത്തുവിളിച്ചു; എന്നാല്‍ ആദ്യത്തെ ദേവാലയം കണ്ടിട്ടുള്ള പ്രായംചെന്ന പുരോഹിതന്മാരും ലേവ്യരും പിതൃഭവനത്തലവന്മാരും പൊട്ടിക്കരഞ്ഞു.
13
ജനങ്ങളുടെ ആനന്ദഘോഷവും വിലാപശബ്ദവും തിരിച്ചറിയാന്‍ കഴിയാത്തവിധം കൂടിക്കലര്‍ന്നു. അവരുടെ അത്യുച്ചത്തിലുള്ള ആര്‍പ്പുവിളിയുടെ ആരവം ബഹുദൂരം കേള്‍ക്കാമായിരുന്നു.
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 4 →
All chapters:
1
2
3
4
5
6
7
8
9
10
Recommended Reading
Commentary
Ezra Commentaries
→
Devotional
Ezra Devotional Guide
→
Get This Bible
BSI Study Bible
→