bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Ezra 7
Ezra 7
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 6
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 8 →
1
പേര്‍ഷ്യന്‍ രാജാവായ അര്‍ത്ഥക്സേര്‍ക്സസിന്റെ ഭരണകാലത്ത് എസ്രാ ബാബിലോണില്‍നിന്നു യെരൂശലേമില്‍ വന്നു. അദ്ദേഹം സെരായായുടെ പുത്രന്; സെരായാ അസര്യായുടെ പുത്രന്; അസര്യാ ഹില്കീയായുടെ പുത്രന്;
2
ഹില്കീയാ ശല്ലൂമിന്റെ പുത്രന്; ശല്ലൂം സാദോക്കിന്റെ പുത്രന്; സാദോക്ക് അഹീത്തൂബിന്റെ പുത്രന്;
3
അഹീത്തൂബ് അമര്യായുടെ പുത്രന്; അമര്യാ അസര്യായുടെ പുത്രന്; അസര്യാ മെരായോത്തിന്റെ പുത്രന്;
4
മെരായോത്ത് സെരഖ്യായുടെ പുത്രന്; സെരഖ്യാ ഉസ്സിയുടെ പുത്രന്;
5
ഉസ്സി ബുക്കിയുടെ പുത്രന്; ബുക്കി അബീശൂവയുടെ പുത്രന്; അബീശൂവ ഫീനെഹാസിന്റെ പുത്രന്; ഫീനെഹാസ് എലെയാസറിന്റെ പുത്രന്; എലെയാസര്‍ മഹാപുരോഹിതനായ അഹരോന്റെ പുത്രന്.
6
എസ്രാ ഇസ്രായേലിന്റെ ദൈവമായ സര്വേശ്വരന് മോശയിലൂടെ നല്കിയ ധര്‍മശാസ്ത്രത്തില്‍ അവഗാഹമുള്ളവനായിരുന്നു. ദൈവമായ സര്‍വേശ്വരന്റെ അനുഗ്രഹം അദ്ദേഹത്തിന്റെമേല്‍ ഉണ്ടായിരുന്നതുകൊണ്ട് അദ്ദേഹം ആവശ്യപ്പെട്ടതെല്ലാം രാജാവു നല്‍കിയിരുന്നു.
7
അദ്ദേഹത്തോടൊപ്പം ഇസ്രായേല്‍ജനങ്ങളിലും പുരോഹിതന്മാരിലും ലേവ്യരിലും ഗായകരിലും ദ്വാരപാലകന്മാരിലും ദേവാലയ ശുശ്രൂഷകരിലും ചിലര്‍കൂടി അര്‍ത്ഥക്സേര്‍ക്സസ് രാജാവിന്റെ വാഴ്ചയുടെ ഏഴാം വര്‍ഷം യെരൂശലേമില്‍ വന്നു.
8
രാജാവിന്റെ വാഴ്ചയുടെ ഏഴാം വര്‍ഷം അഞ്ചാം മാസത്തിലായിരുന്നു അദ്ദേഹം യെരൂശലേമില്‍ എത്തിയത്.
9
ഒന്നാം മാസം ഒന്നാം ദിവസം അദ്ദേഹം ബാബിലോണില്‍നിന്നു യാത്ര പുറപ്പെട്ടു; ദൈവാനുഗ്രഹത്താല്‍ അഞ്ചാം മാസം ഒന്നാം തീയതി യെരൂശലേമിലെത്തി.
10
സര്‍വേശ്വരന്റെ ധര്‍മശാസ്ത്രം പഠിക്കുവാനും അത് അനുഷ്ഠിക്കുവാനും അതിന്റെ ചട്ടങ്ങളും വിധികളും ഇസ്രായേലില്‍ പഠിപ്പിക്കുവാനും എസ്രാ മനസ്സുവച്ചിരുന്നു.
11
ഇസ്രായേലിനു സര്വേശ്വരന് നല്കിയ കല്പനകളുടെയും ചട്ടങ്ങളുടെയും കാര്യത്തില്‍ അഭിജ്ഞനും പുരോഹിതനുമായ എസ്രായ്ക്ക് അര്‍ത്ഥക്സേര്‍ക്സ് രാജാവു നല്കിയ എഴുത്തിന്റെ പകര്‍പ്പ്:
12
“രാജാധിരാജനായ അര്‍ത്ഥക്സേര്‍ക്സസ് രാജാവ് സ്വര്‍ഗസ്ഥനായ ദൈവത്തിന്റെ ധര്‍മശാസ്ത്രത്തില്‍ അഭിജ്ഞനായ എസ്രാപുരോഹിതനു എഴുതുന്നത്:
13
എന്റെ രാജ്യത്തു വസിക്കുന്ന ഏത് ഇസ്രായേല്യനും പുരോഹിതനും ലേവ്യനും നിന്നോടൊപ്പം യെരൂശലേമിലേക്കു പോകാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഞാന്‍ അതിന് അനുവാദം തന്നിരിക്കുന്നു.
14
നിന്റെ ദൈവത്തില്‍നിന്നു ലഭിച്ച ധര്‍മശാസ്ത്രം യെഹൂദ്യയിലും യെരൂശലേമിലും എങ്ങനെ പരിപാലിക്കപ്പെടുന്നു എന്ന് അന്വേഷിക്കാനാണ് രാജാവും തന്റെ ഏഴു മന്ത്രിമാരും ചേര്‍ന്ന് നിന്നെ അയയ്ക്കുന്നത്.
15
യെരൂശലേമില്‍ വസിക്കുന്ന ഇസ്രായേലിന്റെ ദൈവത്തിന് രാജാവും മന്ത്രിമാരും സ്വമേധാദാനമായി അര്‍പ്പിക്കുന്ന വെള്ളിയും സ്വര്‍ണവും നിങ്ങള്‍ കൊണ്ടുപോകണം.
16
കൂടാതെ ബാബിലോണ്‍ പ്രദേശത്തുനിന്നു നിങ്ങള്‍ സംഭരിച്ച വെള്ളിയും സ്വര്‍ണവും യെരൂശലേമിലെ തങ്ങളുടെ ദൈവത്തിന്റെ ആലയത്തിനുവേണ്ടി ജനങ്ങളും പുരോഹിതന്മാരും നല്കുന്ന സ്വമേധാദാനങ്ങളും കൊണ്ടുപോകുന്നതിനും കൂടിയാണ് നിന്നെ അയയ്ക്കുന്നത്.
17
“ഈ ദ്രവ്യംകൊണ്ട് ശ്രദ്ധാപൂര്‍വം കാളകള്‍, മുട്ടാടുകള്‍, കുഞ്ഞാടുകള്‍ എന്നിവയും ധാന്യയാഗത്തിനും പാനീയയാഗത്തിനും വേണ്ട വസ്തുക്കളും വാങ്ങി യെരൂശലേമിലെ നിങ്ങളുടെ ദൈവത്തിന്റെ ആലയത്തിലെ യാഗപീഠത്തിന്മേല്‍ അര്‍പ്പിക്കണം.
18
ശേഷിക്കുന്ന വെള്ളിയും സ്വര്‍ണവും നിനക്കും നിന്റെ സഹോദരന്മാര്ക്കും ഉചിതമെന്നു തോന്നുന്നതുപോലെ നിങ്ങളുടെ ദൈവത്തിനു പ്രസാദകരമാംവിധം ഉപയോഗിക്കാം.
19
നിന്റെ ദൈവത്തിന്റെ ആലയത്തിലെ ശുശ്രൂഷയ്ക്കുവേണ്ടി നിന്നെ ഏല്പിച്ചിട്ടുള്ള പാത്രങ്ങള്‍ യെരൂശലേമിലെ ദൈവത്തിന്റെ സന്നിധിയില്‍ സമര്‍പ്പിക്കണം.
20
നിന്റെ ദൈവത്തിന്റെ ആലയത്തിനുവേണ്ടി മറ്റെന്തെങ്കിലും ആവശ്യമായി വന്നാല്‍ അതും രാജഭണ്ഡാരത്തില്‍നിന്ന് എടുത്തുകൊള്ളുക.”
21
അര്‍ത്ഥക്സേര്‍ക്സസ് രാജാവായ നാം നദിക്ക് അക്കരെയുള്ള പ്രദേശത്തെ ഭണ്ഡാരവിചാരകരോടു കല്പിക്കുന്നു: “സ്വര്‍ഗസ്ഥനായ ദൈവത്തിന്റെ ധര്‍മശാസ്ത്രത്തില്‍ പാണ്ഡിത്യമുള്ള എസ്രാപുരോഹിതന് നിങ്ങളോടു ചോദിക്കുന്നതെല്ലാം ശുഷ്കാന്തിയോടെ നല്‍കണം.
22
വെള്ളി നൂറു താലന്തുവരെയും കോതമ്പ് നൂറുകോര്‍വരെയും വീഞ്ഞും എണ്ണയും നൂറു ബത്തുവരെയും ഉപ്പ് ആവശ്യംപോലെയും കൊടുക്കണം.
23
സ്വര്‍ഗസ്ഥനായ ദൈവത്തിന്റെ ക്രോധം രാജാവിന്റെയും പുത്രന്മാരുടെയും രാജ്യത്തിന്മേല് പതിക്കാതിരിക്കാന്‍ അവിടുന്നു കല്പിക്കുന്നതെല്ലാം അവിടുത്തെ ആലയത്തിനുവേണ്ടി നല്‍കേണ്ടതാണ്.
24
പുരോഹിതന്മാര്, ലേവ്യര്‍, ഗായകര്‍, ദ്വാരപാലകര്‍, ദേവാലയഭൃത്യന്മാര്‍, ദൈവത്തിന്റെ ഈ ആലയത്തിലെ മറ്റു ശുശ്രൂഷകര്‍ എന്നിവരില്‍നിന്നു കരമോ, ചുങ്കമോ, നികുതിയോ ചുമത്തുന്നതു നിയമവിരുദ്ധമായിരിക്കുമെന്നു നാം കല്പിക്കുന്നു.”
25
“അല്ലയോ എസ്രാ, നിന്റെ ദൈവത്തില്‍നിന്നു നിനക്കു ലഭിച്ചിരിക്കുന്ന ജ്ഞാനം ഉപയോഗിച്ചു നദിക്ക് അക്കരെയുള്ള ജനത്തിനു ന്യായപാലനം ചെയ്യാന്‍ നിന്റെ ദൈവത്തിന്റെ നിയമം അറിയാവുന്നവരില്‍നിന്ന് നിയമപാലകരെയും ന്യായാധിപന്മാരെയും നിയമിക്കണം. അത് അറിയാത്തവരെ പഠിപ്പിക്കുകയും വേണം.
26
നിന്റെ ദൈവത്തിന്റെയോ രാജാവിന്റെയോ നിയമം ലംഘിക്കുന്ന എല്ലാവരെയും കര്‍ശനമായി ശിക്ഷിക്കണം; വധശിക്ഷയോ, നാടുകടത്തലോ, വസ്തു കണ്ടുകെട്ടലോ, തടവുശിക്ഷയോ നല്‍കാവുന്നതാണ്.
27
യെരൂശലേമില്‍ സര്‍വേശ്വരന്റെ ആലയം മനോഹരമാക്കുന്നതിനു രാജാവിനെ പ്രേരിപ്പിച്ച നമ്മുടെ പിതാക്കന്മാരുടെ ദൈവമായ സര്വേശ്വരന് വാഴ്ത്തപ്പെട്ടവന്‍.
28
രാജാവിന്റെയും മന്ത്രിമാരുടെയും പ്രബലരായ പ്രഭുക്കന്മാരുടെയും മുമ്പില്‍ എന്നോട് അവിടുന്നു സുസ്ഥിരസ്നേഹം പ്രദര്‍ശിപ്പിച്ചു. എന്റെ ദൈവമായ സര്‍വേശ്വരന്റെ അനുഗ്രഹം എന്റെമേല്‍ ഉണ്ടായിരുന്നതുകൊണ്ട് ഇസ്രായേലിലെ പ്രമുഖരെ വിളിച്ചുകൂട്ടി എന്റെകൂടെ പോരുന്നതിന് അവരെ പ്രേരിപ്പിക്കാന്‍ എനിക്കു ധൈര്യമുണ്ടായി.
← Chapter 6
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 8 →
All chapters:
1
2
3
4
5
6
7
8
9
10
Recommended Reading
Commentary
Ezra Commentaries
→
Devotional
Ezra Devotional Guide
→
Get This Bible
BSI Study Bible
→