bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
2 Corinthians 1
2 Corinthians 1
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 2 →
1
ദൈവത്തിന്റെ തിരുഹിതത്താല്‍, ക്രിസ്തുയേശുവിന്റെ അപ്പോസ്തോലനായി നിയമിക്കപ്പെട്ട പൗലൊസും സഹോദരനായ തിമൊഥെയോസും, കൊരിന്തിലെ ദൈവസഭയ്ക്കും അഖായയില്‍ എങ്ങുമുള്ള എല്ലാ ദൈവജനത്തിനും എഴുതുന്നത്:
2
നമ്മുടെ പിതാവായ ദൈവത്തില്‍നിന്നും കര്‍ത്താവായ യേശുക്രിസ്തുവില്‍നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.
3
നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായ സര്വേശ്വരന് വാഴ്ത്തപ്പെട്ടവനാകട്ടെ! അവിടുന്ന് കൃപാലുവായ പിതാവും സര്‍വസമാശ്വാസത്തിന്റെയും ഉറവിടവുമാകുന്നു.
4
ദൈവത്തില്‍നിന്ന് നാം ആശ്വാസംപ്രാപിച്ച്, എല്ലാവിധത്തിലും ക്ലേശിക്കുന്നവരെ ആശ്വസിപ്പിക്കുവാന്‍ പ്രാപ്തരാകേണ്ടതിന് നമ്മുടെ സകല വിഷമതകളിലും അവിടുന്നു നമ്മെ ആശ്വസിപ്പിക്കുന്നു.
5
ക്രിസ്തുവിന്റെ പീഡാനുഭവങ്ങളില്‍ നാം ധാരാളമായി പങ്കു ചേരുന്നതുപോലെ തന്നെ, ക്രിസ്തു മുഖേനയുള്ള ആശ്വാസത്തിലും നാം സമൃദ്ധമായി പങ്കുകൊള്ളുന്നു.
6
ഞങ്ങള്‍ ക്ലേശങ്ങള്‍ സഹിക്കുന്നെങ്കില്‍ അതു നിങ്ങളുടെ സമാശ്വാസത്തിനും രക്ഷയ്ക്കും വേണ്ടിയാണ്; ഞങ്ങള്‍ക്ക് ആശ്വാസം ലഭിക്കുന്നെങ്കില്‍ നിങ്ങളും ആശ്വസിക്കപ്പെടും; ഈ ആശ്വാസം, ഞങ്ങള്‍ സഹിക്കുന്ന അതേ കഷ്ടതകള്‍ ക്ഷമയോടെ സഹിക്കുന്നതിനുള്ള ശക്തിയും നിങ്ങള്‍ക്കു നല്‍കും.
7
ഞങ്ങളുടെ കഷ്ടതകളില്‍ നിങ്ങള്‍ പങ്കാളികളായിരിക്കുന്നതുപോലെ ഞങ്ങളുടെ ആശ്വാസത്തിലും നിങ്ങള്‍ ഓഹരിക്കാരാകുന്നു എന്നറിയുന്നതുകൊണ്ടു ഞങ്ങള്‍ക്കു നിങ്ങളിലുള്ള പ്രത്യാശ അടിയുറച്ചതാണ്.
8
സഹോദരരേ, ഏഷ്യാദേശത്തു ഞങ്ങള്‍ക്കുണ്ടായ ക്ലേശങ്ങള്‍ നിങ്ങളെ അറിയിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ ജീവനോടെ ശേഷിക്കുമെന്ന് ഓര്‍ത്തതല്ല; അത്ര കഠിനവും ഭാരമേറിയതുമായിരുന്നു ഞങ്ങള്‍ക്കു വഹിക്കേണ്ടിവന്ന ക്ലേശങ്ങള്‍.
9
ഞങ്ങള്‍ വധിക്കപ്പെടുമെന്നു വിചാരിച്ചതാണ്. എന്നാല്‍ ഈ പീഡനങ്ങളില്‍കൂടിയെല്ലാം ഞങ്ങള്‍ കടന്നുപോന്നതുകൊണ്ട്, ഞങ്ങളില്‍ അല്ല, മരിച്ചവരെ ഉയിര്‍പ്പിക്കുന്ന ദൈവത്തില്‍ത്തന്നെയാണ് ആശ്രയിക്കേണ്ടതെന്നു ഞങ്ങള്‍ക്കു ബോധ്യമായി.
10
ഇങ്ങനെയുള്ള മാരകമായ വിപത്തുകളില്‍നിന്ന് ദൈവം ഞങ്ങളെ രക്ഷിച്ചു; ഇനി രക്ഷിക്കുകയും ചെയ്യും; രക്ഷിക്കുമെന്നുള്ള ഞങ്ങളുടെ പ്രത്യാശ ദൈവത്തില്‍ സമര്‍പ്പിച്ചുമിരിക്കുന്നു.
11
നിങ്ങളെല്ലാവരും ചേര്‍ന്നു ഞങ്ങള്‍ക്കുവേണ്ടി സര്‍വാത്മനാ പ്രാര്‍ഥിക്കണം. നിങ്ങളുടെ പ്രാര്‍ഥനയാല്‍ ഞങ്ങള്‍ക്കു ലഭിക്കുന്ന കൃപയ്ക്കുവേണ്ടി ധാരാളം ആളുകള്‍ സ്തോത്രം ചെയ്യും.
12
ലൗകികമായ ജ്ഞാനമല്ല, പ്രത്യുത ദൈവദത്തമായ നിഷ്കപടതയും ആത്മാര്ഥതയുമാണ് ഈ ലോകത്തിലുള്ള ഞങ്ങളുടെ ജീവിതത്തെയും വിശിഷ്യ, നിങ്ങളോടുള്ള ബന്ധത്തെയും ഭരിക്കുന്നതെന്നു ഞങ്ങളുടെ മനസ്സാക്ഷിക്ക് ഉറപ്പുണ്ട്. അതിലാണ് ഞങ്ങള്‍ അഭിമാനം കൊള്ളുന്നത്.
13
[13,14] നിങ്ങള്‍ക്കു വായിച്ചു മനസ്സിലാക്കുവാന്‍ കഴിയുന്ന കാര്യങ്ങള്‍ മാത്രമേ ഞങ്ങള്‍ എഴുതുന്നുള്ളൂ. ഇപ്പോള്‍ നിങ്ങള്‍ അപൂര്‍ണമായി മാത്രമേ ഞങ്ങളെ അറിയുന്നുള്ളൂ; നിങ്ങള്‍ ഞങ്ങളെ സമ്പൂര്‍ണമായി മനസ്സിലാക്കുമെന്നും, ഞങ്ങള്‍ നിങ്ങളില്‍ അഭിമാനംകൊള്ളുന്നതുപോലെ നമ്മുടെ കര്‍ത്താവിന്റെ ദിവസത്തില്‍ നിങ്ങള്‍ക്കു ഞങ്ങളില്‍ അഭിമാനംകൊള്ളുവാന്‍ കഴിയുമെന്നും ഞങ്ങള്‍ പ്രത്യാശിക്കുന്നു.
15
[15,16] ഇതെല്ലാം എനിക്കു നിശ്ചയമുണ്ടായിരുന്നതുകൊണ്ട് മാസിഡോണിയയിലേക്കു പോകുന്ന വഴി നിങ്ങളെ സന്ദര്‍ശിക്കാമെന്നും അവിടെനിന്നു തിരിച്ചു വരുന്നവഴി നിങ്ങളെ കണ്ട് നിങ്ങളുടെ സഹായത്തോടുകൂടി യെഹൂദ്യയിലേക്കു പോകാമെന്നുമായിരുന്നു ഞാന്‍ നേരത്തെ ഉദ്ദേശിച്ചിരുന്നത്. അങ്ങനെ നിങ്ങളെ രണ്ടു പ്രാവശ്യം കാണാമെന്നും നിങ്ങള്‍ക്ക് ഇരട്ടിയായ ദൈവാനുഗ്രഹം ലഭിക്കുമെന്നും ഞാന്‍ കരുതി.
17
എന്റെ തീരുമാനത്തില്‍ എനിക്ക് ഉറപ്പില്ലെന്നാണോ നിങ്ങള്‍ വിചാരിക്കുന്നത്? അനാത്മികരെപ്പോലെയാണോ ഞാന്‍ പദ്ധതികള്‍ തയ്യാറാക്കുന്നത്? ഒരേ സമയത്തുതന്നെ ‘അതേ, അതേ’ എന്നും ‘അല്ല, അല്ല’ എന്നും ഞാന്‍ പറയുമെന്നു നിങ്ങള്‍ വിചാരിക്കുന്നുണ്ടോ?
18
നിങ്ങളോടുള്ള ഞങ്ങളുടെ വാക്ക് ഒരേ സമയം ‘അതേ’ എന്നും ‘അല്ല’ എന്നും ആയിരുന്നില്ല എന്നുള്ളതിനു സത്യസ്വരൂപനായ ദൈവം സാക്ഷി.
19
ശീലാസും തിമൊഥെയോസും ഞാനും ആരെപ്പറ്റി നിങ്ങളോടു പ്രസംഗിച്ചുവോ, ആ ദൈവപുത്രനായ യേശുക്രിസ്തു ‘അതേ’ എന്നും ‘അല്ല’ എന്നും ഉള്ളവനല്ല. പ്രത്യുത അവിടുന്ന് ദൈവത്തിന്റെ ‘അതേ’ ആകുന്നു.
20
എന്തുകൊണ്ടെന്നാല്‍ അവിടുന്നാണ് ദൈവത്തിന്റെ എല്ലാ വാഗ്ദാനങ്ങള്‍ക്കുമുള്ള ‘അതേ’. അതുകൊണ്ട് ആ യേശുക്രിസ്തുവില്‍കൂടി ദൈവത്തിന്റെ മഹത്ത്വത്തിനായി നാം ആമേന്‍ പറയുന്നു.
21
ക്രിസ്തുവിനോടു സംയോജിച്ചുള്ള ഞങ്ങളുടെയും നിങ്ങളുടെയും ജീവിതത്തിന് ഉറപ്പു വരുത്തുന്നതും ഞങ്ങളെ വിളിച്ച് അധികാരപ്പെടുത്തിയിരിക്കുന്നതും ദൈവം തന്നെയാണ്.
22
തന്റെ ഉടമസ്ഥാവകാശത്തെ സൂചിപ്പിക്കുന്ന മുദ്ര അവിടുന്നു നമ്മുടെമേല്‍ പതിക്കുകയും നമുക്കുവേണ്ടി സംഭരിച്ചിട്ടുള്ള എല്ലാറ്റിന്റെയും ഉറപ്പിലേക്കായി പരിശുദ്ധാത്മാവിനെ നമ്മുടെ ഹൃദയങ്ങളില്‍ പകരുകയും ചെയ്തിരിക്കുന്നു.
23
ഞാന്‍ കൊരിന്തിലേക്കു വരാതിരുന്നത് നിങ്ങളെപ്പറ്റിയുള്ള എന്റെ പരിഗണനകൊണ്ടാണ്;
24
അതിന് ദൈവം സാക്ഷി. നിങ്ങളുടെ വിശ്വാസം എന്തായിരിക്കണമെന്നു ഞങ്ങള്‍ വിധിക്കുന്നില്ല. വിശ്വാസത്തില്‍ നിങ്ങള്‍ അടിയുറച്ചു നില്ക്കുന്നു എന്നു ഞങ്ങള്‍ അറിയുന്നു. നിങ്ങളുടെ സന്തോഷത്തിനുവേണ്ടി നിങ്ങളോടൊത്ത് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു.
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 2 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13