bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
2 Corinthians 10
2 Corinthians 10
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 9
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 11 →
1
നിങ്ങളോട് അഭിമുഖമായിരിക്കുമ്പോള്‍ സൗമ്യനായും അകലെ ഇരിക്കുമ്പോള്‍ കര്‍ക്കശനായും ഗണിക്കപ്പെടുന്ന പൗലൊസ് എന്ന ഞാന്‍ ക്രിസ്തുവിന്റെ സൗമ്യതയിലും സഹിഷ്ണുതയിലും ഇതു നിങ്ങളോട് അഭ്യര്‍ഥിക്കുന്നു;
2
ഞാന്‍ നിങ്ങളുടെ അടുക്കല്‍ വരുമ്പോള്‍ കര്‍ക്കശമായി പെരുമാറാന്‍ എന്നെ നിര്‍ബന്ധിതനാക്കരുതെന്നാണ് എന്റെ അഭ്യര്‍ഥന. ഞങ്ങള്‍ ഭൗതികമായ ലക്ഷ്യങ്ങളെ മുന്‍നിറുത്തി പ്രവര്‍ത്തിക്കുന്നു എന്നു പറയുന്നവരോട് കര്‍ക്കശമായിത്തന്നെ പെരുമാറാനുള്ള ധൈര്യം എനിക്കുണ്ടെന്നുള്ളതിനു സംശയമൊന്നുമില്ല.
3
ഞങ്ങള്‍ ലോകത്തില്‍ ജീവിക്കുന്നു എന്നതു വാസ്തവം തന്നെ; എങ്കിലും ലൗകികമായ പോരാട്ടമല്ല ഞങ്ങള്‍ നടത്തുന്നത്.
4
ഞങ്ങളുടെ പോരാട്ടത്തിനുപയോഗിക്കുന്ന ആയുധങ്ങളും ലൗകികമല്ല. ബലവത്തായ കോട്ടകളെ ഇടിച്ചുനിരത്തുന്ന അതിശക്തമായ ദിവ്യായുധങ്ങളാണ് ഞങ്ങള്‍ ഉപയോഗിക്കുന്നത്. അസത്യജടിലമായ വാദമുഖങ്ങളെ ഞങ്ങള്‍ തകര്‍ക്കും.
5
ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തിനെതിരെയുള്ള എല്ലാ യുക്ത്യാഭാസങ്ങളെയും ഔദ്ധത്യത്തെയും ഞങ്ങള്‍ തകര്‍ക്കും. എല്ലാ മാനുഷികവിചാരങ്ങളെയും ഞങ്ങള്‍ കീഴടക്കി ക്രിസ്തുവിനെ അനുസരിക്കുമാറാക്കും.
6
അങ്ങനെ നിങ്ങളുടെ അനുസരണം പരിപൂര്‍ണമായെന്നു തെളിയിച്ചശേഷം എല്ലാ അനുസരണക്കേടിനും ശിക്ഷ നല്കാന് ഞങ്ങള്‍ ഒരുങ്ങിയിരിക്കുകയാണ്.
7
നിങ്ങളുടെ കണ്‍മുമ്പിലുള്ളത് ശ്രദ്ധിക്കുക. താന്‍ ക്രിസ്തുവിനുള്ളവനാണെന്നു വിചാരിക്കുന്ന ആരെങ്കിലും അവിടെയുണ്ടോ? അവന് ആയിരിക്കുന്നതുപോലെതന്നെ ഞങ്ങളും ക്രിസ്തുവിനുള്ളവരാണെന്ന് അവന് ഓര്‍ത്തുകൊള്ളട്ടെ.
8
നിങ്ങളെ ഇടിച്ചു കളയുവാനല്ല, പടുത്തുയര്‍ത്തുവാനുള്ള അധികാരമാണ് കര്‍ത്താവ് ഞങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. ആ അധികാരത്തില്‍ ഞാന്‍ അല്പം അഭിമാനിച്ചാല്‍പോലും ലജ്ജിതനാകുകയില്ല.
9
കത്തുകള്‍കൊണ്ട് ഞാന്‍ നിങ്ങളെ ഭയപ്പെടുത്തുവാന്‍ ശ്രമിക്കുന്നു എന്നു വിചാരിക്കരുത്.
10
‘പൗലൊസിന്റെ വാക്കുകള്‍ പരുഷവും ശക്തവും ആകുന്നു. എന്നാല്‍ നേരില്‍ കാണുമ്പോള്‍ അദ്ദേഹം ബലഹീനനും അദ്ദേഹത്തിന്റെ വാക്കുകള്‍ സാരമില്ലാത്തതുമാണ്’ എന്നു ചിലര്‍ പറഞ്ഞേക്കാം.
11
എന്നാല്‍ ഞങ്ങള്‍ അകലെ ആയിരിക്കുമ്പോള്‍ ഞങ്ങളുടെ കത്തുകളില്‍ എന്തെഴുതുന്നുവോ അതും, നിങ്ങളോടുകൂടി ആയിരിക്കുമ്പോള്‍ ഞങ്ങള്‍ ചെയ്യുന്നതും തമ്മില്‍ ഒരു ഭേദവുമുണ്ടായിരിക്കുകയില്ലെന്ന് അങ്ങനെയുള്ളവര്‍ മനസ്സിലാക്കിക്കൊള്ളട്ടെ.
12
ഉന്നതന്മാരെന്നു സ്വയം കരുതുന്നവരുടെ ഗണത്തില്‍ ഞങ്ങളെ ഉള്‍പ്പെടുത്തുവാനോ, അവരോടു ഞങ്ങളെ തുലനം ചെയ്യുവാനോ തീര്‍ച്ചയായും ഞങ്ങള്‍ തുനിയുന്നില്ല. എത്ര മൂഢന്മാരാണവര്‍! തങ്ങളെത്തന്നെ അളക്കുവാനുള്ള മാനദണ്ഡങ്ങള്‍ അവര്‍ ഉണ്ടാക്കുന്നു; തങ്ങളുടെ തോതുവച്ച് അവര്‍ തങ്ങളെത്തന്നെ വിധിക്കുകയും ചെയ്യുന്നു.
13
ഞങ്ങളെ സംബന്ധിച്ചിടത്തോളം ഞങ്ങളുടെ ആത്മപ്രശംസ അതിരുവിട്ടു പോകുകയില്ല; ഞങ്ങള്‍ക്കുവേണ്ടി ദൈവം നിശ്ചയിച്ച പരിധിയില്‍ അത് ഒതുങ്ങിനില്ക്കുന്നു. നിങ്ങളുടെ ഇടയിലെ പ്രവര്‍ത്തനവും ആ പരിധിയില്‍ ഉള്‍പ്പെടുന്നതാണ്.
14
അതുകൊണ്ട് ക്രിസ്തുവിനെ സംബന്ധിച്ചുള്ള സുവിശേഷവുമായി ഞങ്ങള്‍ നിങ്ങളുടെ അടുക്കല്‍ വന്നപ്പോള്‍ ഞങ്ങള്‍ അതിരു കടന്നു പോകുകയില്ലായിരുന്നു.
15
ദൈവം ഞങ്ങള്‍ക്കുവേണ്ടി നിശ്ചയിച്ച പരിധിക്കു പുറത്ത് മറ്റുള്ളവര്‍ ചെയ്തിട്ടുള്ള പ്രവര്‍ത്തനം സംബന്ധിച്ച് ഞങ്ങള്‍ സ്വയം പ്രശംസിക്കുന്നില്ല. മറിച്ച്, നിങ്ങളുടെ വിശ്വാസം വര്‍ധിക്കുമെന്നും നിങ്ങളുടെ ഇടയില്‍ കൂടുതല്‍ പ്രവര്‍ത്തിക്കുവാന്‍ കഴിയുമെന്നും ഞങ്ങള്‍ പ്രത്യാശിക്കുന്നു.
16
മറ്റൊരുവന്റെ മേഖലയില്‍ ഞങ്ങള്‍ പ്രവേശിച്ച് അവിടെ നടന്നിട്ടുള്ള പ്രവര്‍ത്തനത്തെപ്പറ്റി പ്രശംസിക്കാതെ, നിങ്ങളുടെ ദേശത്തിന് അപ്പുറത്തുള്ള ദേശങ്ങളിലേക്കു പോയി ഞങ്ങള്‍ക്കു സുവിശേഷം പ്രസംഗിക്കാമല്ലോ.
17
എന്നാല്‍ ‘ആര്‍ക്കെങ്കിലും പ്രശംസിക്കണമെന്നുണ്ടെങ്കില്‍ കര്‍ത്താവു ചെയ്തിരിക്കുന്നതിനെപ്പറ്റി പ്രശംസിക്കട്ടെ’ എന്നാണല്ലോ വേദഗ്രന്ഥത്തില്‍ പറയുന്നത്.
18
സ്വയം പ്രശംസിക്കുന്നവനല്ല, കര്‍ത്താവ് ആരെ പ്രശംസിക്കുന്നുവോ അവന് മാത്രമാണ് സ്വീകാര്യനാകുക.
← Chapter 9
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 11 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13