bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
2 Corinthians 3
2 Corinthians 3
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 4 →
1
ഞങ്ങള്‍ പിന്നെയും ആത്മപ്രശംസ ചെയ്യുവാന്‍ തുടങ്ങുകയാണോ? നിങ്ങളുടെ പേര്‍ക്കോ, നിങ്ങളില്‍നിന്നോ മറ്റുചിലര്‍ക്കെന്നപോലെ, ഞങ്ങള്‍ക്ക് ശുപാര്‍ശക്കത്തുകള്‍ ആവശ്യമുണ്ടോ?
2
എല്ലാവരും അറിയേണ്ടതിനും വായിക്കേണ്ടതിനും ഞങ്ങളുടെ ഹൃദയങ്ങളില്‍ എഴുതപ്പെട്ട സാക്ഷ്യപത്രം നിങ്ങള്‍തന്നെയാണ്.
3
നിങ്ങള്‍ ക്രിസ്തുവിന്റെ കത്താകുന്നു എന്നുള്ളതു സ്പഷ്ടം. അത് മഷികൊണ്ടല്ല ജീവിക്കുന്ന ദൈവത്തിന്റെ ആത്മാവിനാലാണ് എഴുതപ്പെട്ടത്. കല്പലകകളില്ല, മനുഷ്യഹൃദയങ്ങളില്‍ത്തന്നെ അത് ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു.
4
ക്രിസ്തു മുഖേന ഇക്കാര്യത്തില്‍ ഞങ്ങള്‍ക്ക് നല്ല ഉറപ്പുണ്ട്.
5
തനിയെ ഈ പ്രവൃത്തി ചെയ്യുന്നതിനുള്ള പ്രാപ്തി ഞങ്ങള്‍ക്കുണ്ടെന്ന് അവകാശപ്പെടുന്നില്ല. ഞങ്ങള്‍ക്കുള്ള പ്രാപ്തി ദൈവത്തില്‍നിന്നു ലഭിക്കുന്നതാണ്.
6
പുതിയ ഉടമ്പടിയുടെ ശുശ്രൂഷകരാകാനുള്ള പ്രാപ്തി ദൈവം ഞങ്ങള്‍ക്കു നല്കി. ആ ഉടമ്പടി അക്ഷരങ്ങള്‍കൊണ്ട് എഴുതപ്പെട്ടതല്ല, ആത്മാവിനാലുള്ളതാകുന്നു. എഴുതപ്പെട്ട നിയമം മരണത്തിലേക്കു നയിക്കുന്നു. എന്നാല്‍ ആത്മാവു ജീവന് പ്രദാനം ചെയ്യുന്നു.
7
കല്പലകകളില് അക്ഷരങ്ങളില്‍ എഴുതിയ നിയമസംഹിത നല്കിയപ്പോള് ദൈവതേജസ്സ് പ്രത്യക്ഷമായി; തന്മൂലം മോശയ്ക്കുണ്ടായ മുഖതേജസ്സ് മങ്ങിപ്പോകുന്നതായിരുന്നെങ്കിലും ഇസ്രായേല്‍ജനത്തിന് അദ്ദേഹത്തിന്റെ മുഖത്തേക്കു നോക്കുവാന്‍ കഴിയാതവണ്ണം അത് അത്രയ്ക്ക് ഉജ്ജ്വലമായിരുന്നു. മരണത്തിനു നിദാനമായ നിയമസംഹിത ഇത്ര തേജസ്സോടുകൂടി വന്നെങ്കില്‍,
8
ആത്മാവിന്റെ പ്രവര്‍ത്തനം എത്രയധികം തേജോമയമായിരിക്കും!
9
ശിക്ഷാവിധി വരുത്തുന്ന വ്യവസ്ഥ തേജസ്സുള്ളതായിരുന്നെങ്കില്‍ രക്ഷയിലേക്കു നയിക്കുന്ന പ്രവര്‍ത്തനം എത്രയധികം തേജസ്സുള്ളതായിരിക്കും!
10
ഒരിക്കല്‍ പ്രശോഭിച്ചിരുന്ന തേജസ്സ്, അതിനെ അതിശയിക്കുന്ന മറ്റൊരു തേജസ്സ് വന്നപ്പോള്‍ നിഷ്പ്രഭമായിപ്പോയി.
11
അല്പകാലത്തേക്കു മാത്രം നിലനിന്നത് തേജസ്സുള്ളതായിരുന്നെങ്കില്‍ അനന്തമായി നിലനില്‍ക്കുന്നത് എത്രയധികം തേജസ്സുറ്റതായിരിക്കും!
12
ഈ പ്രത്യാശയുള്ളതിനാല്‍ ഞങ്ങള്‍ക്ക് വളരെയധികം ധൈര്യമുണ്ട്.
13
തന്റെ മുഖത്തെ തേജസ്സ് മങ്ങിമറയുന്നത് ഇസ്രായേല്‍ജനം കാണാതിരിക്കുന്നതിന് മോശ തന്റെ മുഖം മൂടുപടംകൊണ്ടു മറച്ചു. എന്നാല്‍ ഞങ്ങളുടെ അവസ്ഥ അതുപോലെയല്ല.
14
ഇസ്രായേല്‍ജനത്തിന്റെ മനസ്സ് നിര്ജീവമായിരിക്കുന്നു. എന്തുകൊണ്ടെന്നാല്‍ ഇന്നും പഴയ ഉടമ്പടിയുടെ പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ അവരുടെ മനസ്സ് അതേ മൂടുപടംകൊണ്ടു മറയ്ക്കപ്പെടുന്നു. ഒരുവന് ക്രിസ്തുവിനോടു ചേരുമ്പോള്‍ മാത്രമേ മൂടുപടം നീങ്ങുന്നുള്ളൂ.
15
ഇന്നുപോലും മോശയുടെ നിയമസംഹിത വായിക്കുമ്പോഴെല്ലാം അവരുടെ മനസ്സ് മൂടുപടത്താല്‍ ആവരണം ചെയ്യപ്പെടുന്നു.
16
എന്നാല്‍ ‘കര്‍ത്താവിന്റെ അടുക്കലേക്കു തിരിഞ്ഞപ്പോള്‍ മൂടുപടം നീക്കി’ എന്നു പറയുന്നതുപോലെ അതു നീക്കുവാന്‍ കഴിയും.
17
‘കര്‍ത്താവ്’ എന്ന് ഇവിടെ പറയുന്നത് ആത്മാവാകുന്നു; കര്‍ത്താവിന്റെ ആത്മാവ് എവിടെയുണ്ടോ അവിടെ സ്വാതന്ത്ര്യമുണ്ട്.
18
അനാവരണം ചെയ്ത മുഖത്തോടുകൂടി നാമെല്ലാവരും കര്‍ത്താവിന്റെ തേജസ്സ് പ്രതിഫലിപ്പിക്കുന്നു. ആത്മാവാകുന്ന കര്‍ത്താവില്‍നിന്നു വരുന്ന തേജസ്സുമൂലം, നാം തേജസ്സില്‍ ഉത്തരോത്തരം വളര്‍ന്ന് തന്റെ സാദൃശ്യത്തിലേക്കു രൂപാന്തരപ്പെടുന്നു.
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 4 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13