bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
2 Corinthians 12
2 Corinthians 12
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 11
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 13 →
1
ആത്മപ്രശംസകൊണ്ട് പ്രയോജനമൊന്നുമില്ലെങ്കിലും എനിക്കു സ്വയം പ്രശംസിക്കേണ്ടിയിരിക്കുന്നു.
2
കര്‍ത്താവ് എനിക്കു നല്കിയ ദര്‍ശനങ്ങളെയും വെളിപാടുകളെയും കുറിച്ച് ഞാന്‍ ഇനി പറയട്ടെ: പതിനാലു വര്‍ഷം മുമ്പ് മൂന്നാം സ്വര്‍ഗത്തിലേക്ക് ഉയര്‍ത്തപ്പെട്ട ഒരു ക്രൈസ്തവപുരുഷനെ എനിക്കറിയാം; ശരീരത്തോടുകൂടിയോ ശരീരം കൂടാതെയോ എന്ന് എനിക്ക് അറിഞ്ഞുകൂടാ-ദൈവം അറിയുന്നു.
3
ആ മനുഷ്യന് പറുദീസയിലേക്ക് ഉയര്‍ത്തപ്പെട്ടു-ശരീരത്തോടുകൂടിയോ ശരീരം കൂടാതെയോ എന്ന് എനിക്ക് അറിഞ്ഞുകൂടാ. അതു ദൈവം അറിയുന്നു-
4
അവാച്യവും മനുഷ്യാധരങ്ങള്‍ക്ക് ഉച്ചരിക്കുവാനാവാത്തതുമായ കാര്യങ്ങള്‍ അയാള്‍ കേട്ടു.
5
ഈ മനുഷ്യനെക്കുറിച്ചു ഞാന്‍ അഭിമാനംകൊള്ളും- എന്നാല്‍ ഞാന്‍ എത്ര ബലഹീനനാണെന്നു സൂചിപ്പിക്കുന്ന കാര്യങ്ങളിലല്ലാതെ മറ്റൊന്നിലും എനിക്കു പ്രശംസിക്കുവാനില്ല.
6
ഞാന്‍ പ്രശംസിക്കുകയാണെങ്കില്‍ത്തന്നെ ഞാന്‍ ഭോഷനാകുകയില്ല. ഞാന്‍ പറയുന്നതു സത്യമാണല്ലോ. എങ്കിലും ഒരുവന് എന്നില്‍ കാണുകയും എന്നില്‍നിന്നു കേള്‍ക്കുകയും ചെയ്യുന്നതില്‍ അധികമായി എന്നെപ്പറ്റി ചിന്തിക്കണമെന്നു ഞാന്‍ ആഗ്രഹിക്കാത്തതുകൊണ്ട് ആത്മപ്രശംസ ചെയ്യുന്നില്ല.
7
ഞാന്‍ കണ്ട അദ്ഭുതകരമായ അനേകം ദര്‍ശനങ്ങളുടെ പേരില്‍ അതിരുകടന്ന ആത്മാഭിമാനംകൊണ്ട് നിഗളിച്ചുപോകാതിരിക്കുന്നതിന് ശാരീരികമായ ഒരു നിശിതരോഗം എനിക്കു നല്കപ്പെട്ടിരിക്കുന്നു. എന്നെ ദണ്ഡിപ്പിക്കുന്നതിന് സാത്താന്റെ ദൂതനായിട്ടത്രേ അതു വര്‍ത്തിക്കുന്നത്. ഞാന്‍ മതിമറന്ന് അഹങ്കരിക്കുന്നതില്‍നിന്ന് അത് എന്നെ രക്ഷിക്കുകയും ചെയ്യുന്നു.
8
ഇത് എന്നില്‍നിന്നു നീങ്ങേണ്ടതിന് ഞാന്‍ മൂന്നുവട്ടം കര്‍ത്താവിനോട് അപേക്ഷിച്ചു.
9
എന്നാല്‍ “എന്റെ കൃപ നിനക്കു മതി; എന്തെന്നാല്‍ നീ ബലഹീനനായിരിക്കുമ്പോഴാണ് എന്റെ ശക്തി തികവുറ്റതായിത്തീരുന്നത്” എന്നായിരുന്നു എനിക്കു ലഭിച്ച മറുപടി. ക്രിസ്തുവിന്റെ ശക്തി എന്നെ സംരക്ഷിക്കുന്നു എന്നുള്ളത് അനുഭവിച്ചറിയുന്നതിനു കാരണമാക്കുന്ന എന്റെ ബലഹീനതയെക്കുറിച്ച് ഞാന്‍ ആഹ്ലാദപൂര്‍വം പ്രശംസിക്കും.
10
ക്രിസ്തുവിനെപ്രതി ബലഹീനതകളും ആക്ഷേപങ്ങളും കഷ്ടതകളും പീഡനങ്ങളും പ്രയാസങ്ങളും സഹിക്കുന്നതില്‍ ഞാന്‍ സംതൃപ്തനാണ്. എന്തുകൊണ്ടെന്നാല്‍ ഞാന്‍ ബലഹീനനായിരിക്കുമ്പോഴാണല്ലോ ശക്തനായിരിക്കുന്നത്.
11
ഞാന്‍ ഒരു ഭോഷനായിത്തീര്‍ന്നു! പക്ഷേ നിങ്ങള്‍ അതിന് എന്നെ നിര്‍ബന്ധിച്ചു. നിങ്ങള്‍ എന്നെ ശ്ലാഘിക്കേണ്ടതായിരുന്നു. ഞാന്‍ ഏതുമല്ലാത്തവനാണെങ്കിലും, നിങ്ങളുടെ അപ്പോസ്തോലശ്രേഷ്ഠന്മാരെക്കാള്‍ ഒരു വിധത്തിലും കുറഞ്ഞവനല്ല.
12
ഞാന്‍ ഒരു അപ്പോസ്തോലനാണ് എന്നു തെളിയിക്കുന്ന അടയാളങ്ങളും അദ്ഭുതങ്ങളും വിസ്മയാവഹമായ പ്രവര്‍ത്തനങ്ങളും ഏറ്റവും സഹിഷ്ണുതയോടുകൂടി നിങ്ങളുടെ ഇടയില്‍ നടത്തിയിട്ടുണ്ട്.
13
സാമ്പത്തിക സഹായത്തിനുവേണ്ടി നിങ്ങളെ ഞാന്‍ ഭാരപ്പെടുത്തിയിട്ടില്ല എന്നതൊഴികെ ഇതര സഭകളെക്കാള് നിങ്ങള്‍ക്കു കുറവു വന്നിട്ടുള്ളത് എന്താണ്? ഈ അപരാധം നിങ്ങള്‍ സദയം ക്ഷമിക്കുക!
14
ഇതാ മൂന്നാം പ്രാവശ്യവും നിങ്ങളെ സന്ദര്‍ശിക്കുവാന്‍ ഞാന്‍ ഒരുങ്ങിയിരിക്കുന്നു- ഞാന്‍ നിങ്ങള്‍ക്ക് ഒരുവിധത്തിലും ഭാരമാകുകയില്ല. നിങ്ങളുടെ പണമല്ല നിങ്ങളെയാണ് എനിക്കു വേണ്ടത്. മക്കള്‍ മാതാപിതാക്കള്‍ക്കല്ല, മാതാപിതാക്കള്‍ മക്കള്‍ക്കാണല്ലോ കൊടുക്കേണ്ടത്.
15
നിങ്ങളെ സഹായിക്കുന്നതിനുവേണ്ടി എനിക്കുള്ള എല്ലാ വകകളും മാത്രമല്ല എന്നെത്തന്നെയും ചെലവഴിക്കുന്നതില്‍ എനിക്കു സന്തോഷമേയുള്ളൂ. ഞാന്‍ നിങ്ങളെ അധികം സ്നേഹിക്കുന്നതുകൊണ്ടാണോ നിങ്ങള്‍ക്ക് എന്നോടുള്ള സ്നേഹം കുറഞ്ഞുപോയത്?
16
ഞാന്‍ നിങ്ങള്‍ക്ക് ഒരു ഭാരമായിരുന്നില്ല എന്നുള്ളത് നിങ്ങള്‍ സമ്മതിക്കും. എന്നാല്‍ ഞാന്‍ തന്ത്രശാലിയാണെന്നും വ്യാജങ്ങള്‍കൊണ്ടു നിങ്ങളെ വഞ്ചിച്ചു എന്നും ചിലര്‍ പറയുമായിരിക്കും. അതെങ്ങനെയാണ്?
17
ഞാന്‍ നിങ്ങളുടെ അടുക്കല്‍ അയച്ച ദൂതന്മാര് മുഖേന നിങ്ങളുടെ വക വല്ലതും വഞ്ചിച്ചെടുത്തുവോ?
18
തീത്തോസിനോടു നിങ്ങളുടെ അടുക്കല്‍ വരുവാന്‍ ഞാന്‍ അഭ്യര്‍ഥിക്കുകയും മറ്റേ ക്രൈസ്തവ സഹോദരനെ അവന്റെ കൂടെ അയയ്ക്കുകയും ചെയ്തു. തീത്തോസ് നിങ്ങളെ ചൂഷണം ചെയ്തു എന്നു നിങ്ങള്‍ പറയുമോ? ഒരേ ലക്ഷ്യവും മാര്‍ഗവും അനുസരിച്ചല്ലേ അവരും ഞാനും പ്രവര്‍ത്തിച്ചത്?
19
ഇതുവരെയും ഞങ്ങളെത്തന്നെ ന്യായീകരിക്കുവാന്‍ ഞങ്ങള്‍ ശ്രമിക്കുകയായിരുന്നു എന്ന് ഒരുവേള നിങ്ങള്‍ ചിന്തിക്കുന്നുണ്ടാവാം. ദൈവമുമ്പാകെ ഞങ്ങള്‍ എങ്ങനെ സംസാരിക്കണമെന്നു ക്രിസ്തു ആഗ്രഹിക്കുന്നുവോ അങ്ങനെയാണു ഞങ്ങള്‍ സംസാരിക്കുന്നത്. പ്രിയ സ്നേഹിതരേ, നിങ്ങളുടെ ഉന്നമനത്തിനുവേണ്ടിയാണു ഞങ്ങള്‍ ചെയ്യുന്നതെല്ലാം.
20
ഞാന്‍ അവിടെയെത്തുമ്പോള്‍ ഞാന്‍ ഇച്ഛിക്കുന്നതില്‍നിന്നു വ്യത്യസ്തമായ വിധത്തില്‍ നിങ്ങളെ കാണുകയും നിങ്ങള്‍ ഇച്ഛിക്കുന്ന വിധത്തില്‍ അല്ലാതെ നിങ്ങള്‍ എന്നെ കാണുകയും ചെയ്യുമോ എന്നു ഞാന്‍ ഭയപ്പെടുന്നു. പരസ്പരം ശണ്ഠ, അസൂയ, ക്ഷിപ്രകോപം, സ്വാര്‍ഥത, അധിക്ഷേപം, ഏഷണി, അഹങ്കാരം, അച്ചടക്കമില്ലായ്മ ഇവയെല്ലാം നിങ്ങളുടെ ഇടയിലുണ്ടായിരിക്കുമോ എന്നാണ് എന്റെ ഭയം.
21
അടുത്ത തവണ ഞാന്‍ വരുമ്പോള്‍ നിങ്ങളുടെ മുമ്പില്‍വച്ച് എന്റെ ദൈവം എന്നെ അപമാനിതനാക്കുമെന്നും കഴിഞ്ഞ കാലത്തു പാപം ചെയ്തിട്ട് തങ്ങളുടെ അസാന്മാര്ഗികമായ നടപടികള്‍, വിഷയാസക്തി, ലൈംഗികമായ പാപങ്ങള്‍ മുതലായവയെക്കുറിച്ച് അനുതപിക്കാത്ത അനേകമാളുകളെ പ്രതി ദുഃഖിക്കേണ്ടിവരുമെന്നും ഞാന്‍ ഭയപ്പെടുന്നു.
← Chapter 11
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 13 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13