bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
2 Corinthians 5
2 Corinthians 5
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 4
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 6 →
1
ഞങ്ങള്‍ വസിക്കുന്ന കൂടാരമാകുന്ന ഈ ഭൗമികശരീരം പൊളിഞ്ഞുപോകുമ്പോള്‍, ഞങ്ങള്‍ക്കു വസിക്കുന്നതിന് സ്വര്‍ഗത്തില്‍ ഒരു ഭവനം ദൈവം നല്‍കും. മനുഷ്യകരങ്ങളല്ല, ദൈവംതന്നെ നിര്‍മിച്ച ആ വാസസ്ഥലം അനശ്വരമാകുന്നു.
2
ഇപ്പോഴത്തെ ഈ ശരീരത്തില്‍ ഞങ്ങള്‍ ഞരങ്ങിക്കൊണ്ടിരിക്കുന്നു; സ്വര്‍ഗീയമായ പാര്‍പ്പിടം ധരിക്കുവാന്‍ ഞങ്ങള്‍ അഭിവാഞ്ഛിക്കുന്നു.
3
അതു ധരിക്കുമ്പോള്‍ ഞങ്ങള്‍ ശരീരം ഇല്ലാത്തവരായിരിക്കുകയില്ല.
4
ഭൗമികമായ ഈ കൂടാരത്തില്‍ വസിക്കുമ്പോള്‍ ഞങ്ങള്‍ ഭാരപ്പെട്ടു ഞരങ്ങുന്നു; ഈ ശരീരം ഇല്ലാതിരിക്കുവാനല്ല, ഇതിനുമീതെ സ്വര്‍ഗീയമായത് ധരിക്കുവാനത്രേ ഞങ്ങള്‍ ആഗ്രഹിക്കുന്നത്; അങ്ങനെ ഈ മര്‍ത്യശരീരം ജീവനുള്ള ശരീരമായി രൂപാന്തരപ്പെടും.
5
ഈ പരിവര്‍ത്തനത്തിനു ഞങ്ങളെ സജ്ജരാക്കുന്നതു ദൈവമാകുന്നു. നമുക്കുവേണ്ടി അവിടുന്നു സംഭരിച്ചുവച്ചിട്ടുള്ള എല്ലാറ്റിന്റെയും ഉറപ്പിനായി തന്റെ ആത്മാവിനെ അവിടുന്നു ഞങ്ങള്‍ക്കു നല്‍കുകയും ചെയ്തു.
6
അതുകൊണ്ട് ഞങ്ങള്‍ക്ക് എപ്പോഴും ധൈര്യമുണ്ട്. ഞങ്ങള്‍ ഈ ശരീരത്തില്‍ വസിക്കുമ്പോള്‍ കര്‍ത്താവില്‍നിന്നു വിദൂരസ്ഥരാണെന്നു ഞങ്ങള്‍ അറിയുന്നു.
7
ബാഹ്യദൃഷ്‍ടികൊണ്ടുള്ള കാഴ്ചയാലല്ല, വിശ്വാസത്താലത്രേ ഞങ്ങള്‍ ജീവിക്കുന്നത്.
8
ഈ ശരീരം വിട്ട് കര്‍ത്താവിനോടുകൂടി വസിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നതുകൊണ്ട് ഞങ്ങള്‍ക്കു തികഞ്ഞ ധൈര്യമുണ്ട്.
9
എല്ലാറ്റിലുമുപരി ഞങ്ങള്‍ ഇവിടെയോ, അവിടെയോ എവിടെയായിരുന്നാലും കര്ത്താവിന് ഹിതകരമായി ജീവിക്കുവാന്‍ അഭിവാഞ്ഛിക്കുന്നു.
10
നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിനുമുമ്പില്‍ നില്ക്കേണ്ടിവരും. ഓരോരുത്തനും ശരീരത്തിലിരിക്കുമ്പോള്‍ ചെയ്തത് നന്മയായാലും തിന്മയായാലും അതിന് അവനവന് അര്‍ഹിക്കുന്ന പ്രതിഫലം ലഭിക്കും.
11
കര്‍ത്താവിനോടുള്ള ഭയഭക്തി എന്തെന്നു ഞങ്ങള്‍ക്ക് അറിയാം. അതുകൊണ്ടു ഞങ്ങള്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നു. ദൈവം ഞങ്ങളെ പൂര്‍ണമായി അറിയുന്നു. അതുപോലെതന്നെ നിങ്ങളുടെ മനസ്സാക്ഷിക്കും അത് അറിയാമെന്നു ഞാന്‍ കരുതുന്നു.
12
ഞങ്ങള്‍ വീണ്ടും നിങ്ങളുടെ മുമ്പില്‍ ഞങ്ങളെത്തന്നെ ശ്ലാഘിക്കുവാന്‍ ശ്രമിക്കുകയല്ല; പ്രത്യുത നിങ്ങള്‍ക്കു ഞങ്ങളെക്കുറിച്ച് അഭിമാനം കൊള്ളുന്നതിനു മതിയായ കാരണമുണ്ടാകുവാന്‍ വേണ്ടിയാണു ശ്രമിക്കുന്നത്. തന്മൂലം യഥാര്‍ഥസ്വഭാവം നോക്കാതെ മുഖം നോക്കി പ്രശംസിക്കുന്നവര്‍ക്കു മറുപടി പറയുവാന്‍ നിങ്ങള്‍ പ്രാപ്തരാകും.
13
ഞങ്ങള്‍ സുബോധമില്ലാത്തവരാണോ? എങ്കില്‍ അതു ദൈവത്തിനുവേണ്ടിയാകുന്നു; ഞങ്ങള്‍ സുബോധമുള്ളവരാണെങ്കില്‍ അതു നിങ്ങള്‍ക്കുവേണ്ടിയത്രേ.
14
ക്രിസ്തുവിന്റെ സ്നേഹം ഞങ്ങളെ ഭരിക്കുന്നു; എല്ലാവര്‍ക്കുംവേണ്ടിയാണ് ഒരാള്‍ മരിച്ചത് എന്നും അതുകൊണ്ട് എല്ലാവരും അവിടുത്തെ മരണത്തില്‍ പങ്കാളികളാകുന്നു എന്നും ഞങ്ങള്‍ക്കു ബോധ്യമായിരിക്കുന്നു.
15
അവിടുന്ന് എല്ലാവര്‍ക്കുംവേണ്ടി മരിച്ചു. അതുകൊണ്ട് ഇനി ജീവിക്കുന്നവര്‍ തങ്ങള്‍ക്കുവേണ്ടിയല്ല, തങ്ങള്‍ക്കുവേണ്ടി മരിച്ച് ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവിനുവേണ്ടിയാണു ജീവിക്കേണ്ടത്.
16
അതിനാല്‍ ഞങ്ങള്‍ ഇനി മാനുഷികമായ കാഴ്ചപ്പാടില്‍ ആരെയും വിധിക്കുന്നില്ല. മാനുഷികമായ കാഴ്ചപ്പാട് അനുസരിച്ച് ഞങ്ങള്‍ ഒരിക്കല്‍ ക്രിസ്തുവിനെ മനസ്സിലാക്കിയിരുന്നു.
17
എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. ഒരുവന് ക്രിസ്തുവിനോട് ഏകീഭവിച്ചാല്‍ അവന് പുതിയ സൃഷ്ടിയാകുന്നു; പഴയത് പോകുകയും പുതിയതു വരികയും ചെയ്തിരിക്കുന്നു.
18
ശത്രുക്കളായിരുന്ന നമ്മെ ക്രിസ്തുവില്ക്കൂടി തന്റെ മിത്രങ്ങളായി രൂപാന്തരപ്പെടുത്തുകയും ആ രഞ്ജിപ്പിക്കലിന്റെ ശുശ്രൂഷ നമുക്കു നല്‍കുകയും ചെയ്ത ദൈവമാണ് ഇവയെല്ലാം ചെയ്യുന്നത്.
19
ദൈവം ക്രിസ്തുവിലായിരുന്നു. അവിടുന്നു ക്രിസ്തുവിലൂടെ മനുഷ്യരാശിയെ ആകമാനം, അവരുടെ പാപങ്ങള്‍ കണക്കിലെടുക്കാതെ, തന്നോട് അനുരഞ്ജിപ്പിച്ചു. ഇതാണ് ഞങ്ങളെ ഏല്പിച്ചിരിക്കുന്ന സന്ദേശം.
20
അതുകൊണ്ട് ക്രിസ്തുവിന്റെ സ്ഥാനപതികളായ ഞങ്ങളില്‍കൂടി ദൈവം നിങ്ങളോട് അഭ്യര്‍ഥിക്കുന്നു. ദൈവത്തോടു നിങ്ങള്‍ രമ്യപ്പെടുക എന്നു ക്രിസ്തുവിനുവേണ്ടി ഞങ്ങള്‍ അപേക്ഷിക്കുന്നു.
21
പാപരഹിതനായ ക്രിസ്തുവിനെ ദൈവം നമുക്കുവേണ്ടി പാപമാക്കിത്തീര്‍ത്തു. ക്രിസ്തുവിനോടുള്ള നമ്മുടെ സംയോജനത്താല്‍ ദൈവത്തിന്റെ നീതീകരണപ്രവൃത്തിക്കു നമ്മെ വിധേയരാക്കുവാനാണ് അപ്രകാരം ചെയ്തത്.
← Chapter 4
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 6 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13