bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
2 Corinthians 11
2 Corinthians 11
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 10
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 12 →
1
എന്റെ അല്പമായ ഭോഷത്തം നിങ്ങള്‍ പൊറുക്കണമെന്നു ഞാന്‍ താത്പര്യപ്പെടുന്നു. അതേ, നിങ്ങള്‍ എന്നോടു പൊറുക്കുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.
2
ദൈവത്തിനു നിങ്ങളുടെ അവിഭക്തമായ സ്നേഹം വേണമെന്നു നിര്‍ബന്ധമുണ്ട്. നിങ്ങളുടെ കാര്യത്തില്‍ ആ നിര്‍ബന്ധം എനിക്കുമുണ്ട്. ഒരു കന്യകയെ വരനു വാഗ്ദാനം ചെയ്യുന്നതുപോലെ, ക്രിസ്തുവാകുന്ന വരന് നിങ്ങളെ നിര്‍മ്മല വധുവായി ഞാന്‍ വാഗ്ദാനം ചെയ്തിരിക്കുന്നു. എന്നാല്‍ സര്‍പ്പത്തിന്റെ കൗശലോക്തികളാല്‍ ഹവ്വാ വഞ്ചിക്കപ്പെട്ടതുപോലെ,
3
നിങ്ങളുടെ മനസ്സും ക്രിസ്തുവിനോടുള്ള പൂര്‍ണവും നിര്‍മ്മലവുമായ ദൃഢഭക്തി ഉപേക്ഷിച്ച് കലുഷിതമായിത്തീരുമോ എന്നു ഞാന്‍ ഭയപ്പെടുന്നു.
4
എന്തുകൊണ്ടെന്നാല്‍ ഞങ്ങള്‍ നിങ്ങളോടു പ്രസംഗിക്കാത്ത ഒരു യേശുവിനെപ്പറ്റി ആരെങ്കിലും വന്നു നിങ്ങളോടു പ്രസംഗിച്ചാല്‍ നിങ്ങള്‍ സന്തോഷപൂര്‍വം അതു കേള്‍ക്കുന്നു; അതുപോലെതന്നെ ഞങ്ങളില്‍നിന്നു നിങ്ങള്‍ക്കു ലഭിച്ച ആത്മാവില്‍നിന്നും സുവിശേഷത്തില്‍നിന്നും തികച്ചും വിഭിന്നമായ ആത്മാവും സുവിശേഷവും നിങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്നു.
5
“അപ്പോസ്തോലന്മാര്” എന്നു പറയപ്പെടുന്ന ഇക്കൂട്ടരെക്കാള്‍ ഞാന്‍ ഒട്ടും താഴ്ന്നവനാണെന്നു വിചാരിക്കുന്നില്ല.
6
എനിക്കു വാഗ്മിത്വം കുറവായിരിക്കാം. പക്ഷേ ഞാന്‍ പരിജ്ഞാനത്തില്‍ ഒട്ടും പിന്നിലല്ല. എല്ലാ അവസരങ്ങളിലും എല്ലാ കാര്യങ്ങളിലും ഞങ്ങള്‍ അതു വ്യക്തമാക്കിയിട്ടുമുണ്ട്.
7
ദൈവത്തിന്റെ സുവിശേഷം നിങ്ങളോടു പ്രസംഗിച്ചപ്പോള്‍ യാതൊരു പ്രതിഫലവും വേണമെന്നു ഞാന്‍ ആവശ്യപ്പെട്ടില്ല; നിങ്ങളെ ഉയര്‍ത്തുന്നതിനുവേണ്ടി ഞാന്‍ എന്നെത്തന്നെ താഴ്ത്തി. അത് എന്റെ പേരില്‍ ഒരു തെറ്റാണോ?
8
ഞാന്‍ നിങ്ങളുടെ മധ്യത്തില്‍ പ്രസംഗിച്ചപ്പോള്‍ മറ്റു സഭകളാണ് എന്റെ ചെലവിനുള്ള വക എനിക്കു നല്‍കിയത്. നിങ്ങളെ സഹായിക്കുന്നതിനുവേണ്ടി, ഒരു വിധത്തില്‍ പറഞ്ഞാല്‍ ഞാന്‍ അവരെ ചൂഷണം ചെയ്യുകയായിരുന്നു.
9
ഞാന്‍ നിങ്ങളോടുകൂടി ആയിരുന്നപ്പോള്‍ എനിക്കു പണത്തിന് ആവശ്യമുണ്ടായിട്ടുണ്ട്; എങ്കിലും ഒരിക്കലും നിങ്ങളെ ഞാന്‍ ഭാരപ്പെടുത്തിയില്ല. എനിക്കു വേണ്ടതെല്ലാം മാസിഡോണിയയില്‍നിന്നു വന്ന സഹോദരന്മാരാണു കൊണ്ടുവന്നു തന്നത്. കഴിഞ്ഞ കാലത്തെപ്പോലെതന്നെ ഭാവിയിലും ഞാന്‍ ഒരിക്കലും നിങ്ങള്‍ക്കു ഭാരമായിരിക്കുകയില്ല!
10
എന്റെ ഈ പ്രശംസ അഖായപ്രദേശങ്ങളിലെങ്ങും അയഥാര്‍ഥമായിത്തീരുന്നതിനു ഞാന്‍ ഇടയാക്കുകയില്ല എന്ന് എന്നിലുള്ള ക്രിസ്തുവിന്റെ സത്യത്താല്‍ ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു.
11
നിങ്ങളെ ഞാന്‍ സ്നേഹിക്കാത്തതുകൊണ്ടാണോ ഇതു പറയുന്നത്? ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു എന്നുള്ളതു ദൈവം അറിയുന്നു.
12
ഞങ്ങള്‍ ചെയ്യുന്നതുപോലെയുള്ള പ്രേഷിതവേലയാണു തങ്ങളും ചെയ്യുന്നതെന്നു വമ്പു പറയുന്ന മറ്റ് ‘അപ്പോസ്തോലന്മാര്ക്ക്’ അതിനുള്ള അവസരം ഉണ്ടാകാതിരിക്കുന്നതിനുവേണ്ടി ഞാന്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനം തുടര്‍ന്നും ചെയ്തുകൊണ്ടിരിക്കും.
13
അവര്‍ യഥാര്‍ഥ അപ്പോസ്തോലന്മാരല്ല, ക്രിസ്തുവിന്റെ അപ്പോസ്തോലന്മാരെപ്പോലെ തോന്നത്തക്കവണ്ണം കപടവേഷം ധരിച്ച് തങ്ങളുടെ പ്രവര്‍ത്തനത്തെപ്പറ്റി വ്യാജം പറയുന്ന കള്ളഅപ്പോസ്തോലന്മാരാണവര്‍.
14
അതില്‍ അദ്ഭുതപ്പെടാനൊന്നുമില്ല! സാത്താന്‍പോലും പ്രകാശത്തിന്റെ മാലാഖയായി കപടവേഷം കെട്ടുന്നല്ലോ!
15
അതുകൊണ്ട് അവന്റെ ദാസന്മാര് നീതിയുടെ ദാസന്മാരുടെ വേഷം ധരിക്കുന്നെങ്കില്‍ അതില്‍ അദ്ഭുതപ്പെടാനൊന്നുമില്ല. തങ്ങളുടെ പ്രവൃത്തികള്‍ക്കു തക്ക പ്രതിഫലം അവസാനം അവര്‍ക്കു ലഭിക്കും.
16
എന്നെ വെറും ഭോഷനായി ആരും കരുതരുതെന്നു ഞാന്‍ പിന്നെയും പറയുന്നു. അല്ലെങ്കില്‍ ഒരു ഭോഷനായിത്തന്നെ കരുതുക; എനിക്കും അല്പം പ്രശംസിക്കാമല്ലോ.
17
കര്‍ത്താവ് ആഗ്രഹിക്കുന്ന കാര്യമല്ല ഞാനിപ്പോള്‍ പറയുന്നത്. ആത്മപ്രശംസയെ സംബന്ധിച്ചിടത്തോളം ഒരു ഭോഷനെപ്പോലെയാണു ഞാന്‍ സംസാരിക്കുന്നത്.
18
വെറും മാനുഷികമായ കാര്യങ്ങളെച്ചൊല്ലി ആത്മപ്രശംസ ചെയ്യുന്ന നിരവധി ആളുകളുണ്ടല്ലോ. അതുകൊണ്ടു ഞാനും സ്വയം പ്രശംസിക്കും.
19
നിങ്ങള്‍ ബുദ്ധിയുള്ളവരാകയാല് ഭോഷന്മാരെ സന്തോഷപൂര്‍വം പൊറുക്കുന്നു.
20
ഒരുവന് നിങ്ങളുടെമേല്‍ മര്‍ദനഭരണം നടത്തുകയോ നിങ്ങളെ ചൂഷണം ചെയ്യുകയോ കെണിയില്‍ അകപ്പെടുത്തുകയോ നിന്ദിക്കുകയോ കരണത്തടിക്കുകയോ ചെയ്താലും നിങ്ങള്‍ പൊറുക്കുന്നുവല്ലോ.
21
അങ്ങനെയുള്ള കാര്യങ്ങളില്‍ ഞങ്ങള്‍ ദുര്‍ബലരായിരുന്നു എന്നു ലജ്ജയോടെ സമ്മതിക്കുന്നു. എന്നാല്‍ ആര്‍ക്കെങ്കിലും പ്രശംസിക്കുവാന്‍ ധൈര്യമുണ്ടെങ്കില്‍-ഒരു ഭോഷനെപ്പോലെ ഞാന്‍ പറയുന്നു-എനിക്കും ധൈര്യമുണ്ട്.
22
അവര്‍ എബ്രായരാണോ? ഞാനും എബ്രായന്‍ തന്നെ. അവര്‍ ഇസ്രായേല്യരാണോ? ഞാനും ഇസ്രായേല്യന് തന്നെ.
23
അവര്‍ അബ്രഹാമിന്റെ വംശജരാണെങ്കില്‍ ഞാനും അതേ വംശത്തില്പ്പെട്ടവന് തന്നെ. അവര്‍ ക്രിസ്തുവിന്റെ ദാസന്മാരാണോ? ബുദ്ധിഭ്രമമുള്ളവനെപ്പോലെ ഞാന്‍ പറയുന്നു എന്നു തോന്നാം -ഞാന്‍ അവരെക്കാള്‍ മികച്ച ദാസനാകുന്നു; ഞാന്‍ അവരെക്കാള്‍ വളരെയധികം അധ്വാനിച്ചു; കൂടുതല്‍ തവണ തടവിലാക്കപ്പെട്ടു; ചാട്ടവാറുകൊണ്ടുള്ള പ്രഹരം വളരെയേറെ ഏറ്റു; പലപ്പോഴും മരണത്തിന്റെ വക്കോളമെത്തി;
24
യെഹൂദന്മാരില്‍നിന്ന് മുപ്പത്തൊന്‍പത് അടി അഞ്ചുപ്രാവശ്യം ഞാന്‍ കൊണ്ടു;
25
മൂന്നുവട്ടം റോമാക്കാര്‍ എന്നെ വടികൊണ്ട് അടിച്ചു; ഒരിക്കല്‍ കല്ലേറുമേറ്റു; മൂന്നു പ്രാവശ്യം കപ്പലപകടത്തില്‍പെട്ടു. ഒരിക്കല്‍ ഇരുപത്തിനാലു മണിക്കൂര്‍ വെള്ളത്തില്‍ കഴിച്ചുകൂട്ടേണ്ടിവന്നു.
26
എന്റെ യാത്രകളില്‍ വെള്ളപ്പൊക്കത്തില്‍നിന്നും കൊള്ളക്കാരില്‍നിന്നും സ്വജാതീയരില്‍നിന്നും വിജാതീയരില്‍നിന്നുമുള്ള വിപത്തുകളില്‍ ഞാന്‍ അകപ്പെട്ടിട്ടുണ്ട്. പട്ടണങ്ങളിലും കാട്ടിലും കടലിലും വച്ചുള്ള വിപത്തുകളുമുണ്ടായിട്ടുണ്ട്; വ്യാജസ്നേഹിതരില്‍ നിന്നുള്ള അപകടങ്ങളിലും അകപ്പെട്ടു;
27
കഠിനമായ അധ്വാനവും ക്ലേശവും ഉണ്ടായിട്ടുണ്ട്. പലപ്പോഴും ഉറങ്ങാന്‍ കഴിയാതെയും വിശന്നും ദാഹിച്ചും വലയുകയും പട്ടിണി കിടക്കുകയും ശീതബാധയില്‍നിന്നു രക്ഷപെടുന്നതിന് ഒരിടമോ വസ്ത്രമോ ഇല്ലാതെ വിഷമിക്കുകയും ചെയ്തിട്ടുണ്ട്.
28
ഇവയ്ക്കെല്ലാം പുറമേ എല്ലാ സഭകളെയുംകുറിച്ചുള്ള ചിന്താഭാരവും അനുദിനം ഞാന്‍ വഹിക്കേണ്ടിയിരുന്നു.
29
ആരെങ്കിലും ദുര്‍ബലനായിരിക്കുന്നുവെങ്കില്‍ ഞാന്‍ അവന്റെ ദൗര്‍ബല്യത്തില്‍ പങ്കാളിയാകാതിരിക്കുന്നുവോ? ആരെങ്കിലും പാപത്തിലേക്കു നയിക്കപ്പെടുന്നെങ്കില്‍ ദുഃഖംകൊണ്ട് എന്റെ ഹൃദയം കത്തിയെരിയാതിരിക്കുന്നുവോ?
30
എനിക്കു പ്രശംസിക്കണമെന്നുണ്ടെങ്കില്‍ ഞാന്‍ എത്ര ബലഹീനനാണെന്ന് എടുത്തുകാണിക്കുന്ന കാര്യങ്ങളില്‍ ഞാന്‍ പ്രശംസിക്കും.
31
കര്‍ത്താവായ യേശുവിന്റെ പിതാവായ ദൈവത്തിന്റെ നാമം എന്നേക്കും വാഴ്ത്തപ്പെടട്ടെ; ഞാന്‍ പറയുന്നത് വ്യാജമല്ലെന്ന് അവിടുന്ന് അറിയുന്നു.
32
ഞാന്‍ ദമാസ്കസില്‍ ആയിരുന്നപ്പോള്‍ അരേതാരാജാവിന്റെ കീഴിലുള്ള ഗവര്‍ണര്‍ എന്നെ പിടികൂടുന്നതിനു കാവല്‍ ഏര്‍പ്പെടുത്തി.
33
എന്നാല്‍ മതിലിലുള്ള ഒരു കിളിവാതിലിലൂടെ എന്നെ ചിലര്‍ ഒരു കുട്ടയില്‍ കെട്ടിയിറക്കി വിട്ടു. അങ്ങനെ രാജാവിന്റെ പിടിയില്‍നിന്നു വഴുതിമാറി.
← Chapter 10
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 12 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13