bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
2 Corinthians 13
2 Corinthians 13
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 12
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
1
നിങ്ങളെ സന്ദര്‍ശിക്കുവാന്‍ ഞാന്‍ വരുന്നത് ഇതു മൂന്നാംതവണയാണ്. ‘ഏതു കുറ്റാരോപണവും മൂന്നോ അല്ലെങ്കില്‍ കുറഞ്ഞത് രണ്ടോ സാക്ഷികളുടെ മൊഴിയെ അടിസ്ഥാനമാക്കിയാണ് സ്ഥിരീകരിക്കേണ്ടത്’ എന്നു വേദഗ്രന്ഥത്തില്‍ എഴുതിയിട്ടുണ്ടല്ലോ.
2
മുമ്പ് പാപം ചെയ്തവര്‍ക്കും മറ്റുള്ള എല്ലാവര്ക്കും ഞാന്‍ നല്കിയ മുന്നറിയിപ്പ് മുമ്പത്തെപ്പോലെതന്നെ ആവര്‍ത്തിക്കുന്നു; രണ്ടാമത്തെ സന്ദര്‍ശനവേളയില്‍ ഞാന്‍ നേരിട്ട് ആ മുന്നറിയിപ്പു നല്കി. ഇപ്പോള്‍ അകലെയിരുന്നുകൊണ്ടാണ് അത് ആവര്‍ത്തിക്കുന്നത്. ഞാന്‍ വീണ്ടും വരുമ്പോള്‍ ആരോടും ഒരു വിട്ടുവീഴ്ചയും കാണിക്കുകയില്ല.
3
ക്രിസ്തു എന്നിലൂടെ സംസാരിക്കുന്നു എന്നതിന് തെളിവു വേണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നു. അവിടുന്നു നിങ്ങളോട് ഇടപെടുന്നത് ദുര്‍ബലനായിട്ടല്ല; പിന്നെയോ തന്റെ ശക്തി അവിടുന്നു നിങ്ങളുടെ മധ്യത്തില്‍ പ്രകടമാക്കിക്കൊണ്ടത്രേ.
4
തന്റെ ബലഹീനതയില്‍ അവിടുന്നു കുരിശില്‍ മരിച്ചു. എന്നാല്‍ ദൈവത്തിന്റെ ശക്തിയാല്‍ അവിടുന്നു ജീവിക്കുന്നു. അവിടുത്തെ ബലഹീനതയില്‍ പങ്കുകാരായ ഞങ്ങള്‍ നിങ്ങളോടിടപെടുമ്പോള്‍ ദൈവത്തിന്റെ ശക്തിയാല്‍ അവിടുത്തോടുകൂടി ജീവിക്കും.
5
നിങ്ങള്‍ വിശ്വാസജീവിതം നയിക്കുന്നുണ്ടോ എന്നു സ്വയം പരിശോധിക്കുക; നിങ്ങളെത്തന്നെ പരീക്ഷിക്കുക. നിശ്ചയമായും ക്രിസ്തുയേശു നിങ്ങളിലുണ്ടെന്നു നിങ്ങള്‍ അറിയുന്നില്ലേ? -ഇല്ലെങ്കില്‍ നിങ്ങള്‍ പൂര്‍ണമായും പരാജയമടഞ്ഞിരിക്കുന്നു.
6
ഞങ്ങള്‍ പരാജയപ്പെട്ടില്ലെന്നു നിങ്ങള്‍ക്കറിയാം എന്നാണ് എന്റെ വിശ്വാസം.
7
നിങ്ങള്‍ ഒരു തിന്മയും ചെയ്യാതിരിക്കേണ്ടതിനു ഞങ്ങള്‍ ദൈവത്തോടു പ്രാര്‍ഥിക്കുന്നു. ഞങ്ങളുടെ ജീവിതം ഒരു വിജയമാണെന്നു കാണിക്കേണ്ടതിനല്ല അപ്രകാരം ചെയ്യുന്നത്. ഞങ്ങളുടെ ജീവിതം പരാജയമാണെന്നു തോന്നിയാല്‍ത്തന്നെയും, നിങ്ങള്‍ നന്മ പ്രവര്‍ത്തിക്കണം.
8
സത്യത്തിനുവേണ്ടിയല്ലാതെ അതിനു വിരുദ്ധമായി ഒന്നും ചെയ്യുവാന്‍ ഞങ്ങള്‍ക്കു സാധ്യമല്ല. ഞങ്ങള്‍ ബലഹീനരും നിങ്ങള്‍ ശക്തരുമാകുമ്പോള്‍ ഞങ്ങള്‍ സന്തോഷിക്കുന്നു;
9
നിങ്ങള്‍ പൂര്‍ണത പ്രാപിക്കുവാന്‍ ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
10
അതുകൊണ്ടാണ് ദൂരെയിരുന്നുകൊണ്ട് ഞാന്‍ ഇതെഴുതുന്നത്; ഞാന്‍ വരുമ്പോള്‍ കര്‍ത്താവ് എനിക്കു നല്‍കിയിരിക്കുന്ന അധികാരമുപയോഗിച്ച് നിങ്ങളോട് കര്‍ക്കശമായി പെരുമാറുവാന്‍ ഇടയാകരുതല്ലോ. എനിക്കു നല്കപ്പെട്ടിരിക്കുന്ന അധികാരം ഇടിച്ചു നിരത്തുവാനുള്ളതല്ല, പടുത്തുയര്‍ത്തുവാനുള്ളതാകുന്നു.
11
എന്റെ സഹോദരരേ, നിങ്ങള്‍ക്കു വന്ദനം! പൂര്‍ണതയിലെത്തുവാന്‍ പരിശ്രമിക്കുക; എന്റെ അഭ്യര്‍ഥനകള്‍ നിങ്ങള്‍ ശ്രദ്ധിക്കുകയും വേണം. ഏക മനസ്സുള്ളവരായിരിക്കുക; സമാധാനമായി ജീവിക്കുക. എന്നാല്‍ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ദൈവം നിങ്ങളോടുകൂടിയിരിക്കും.
12
വിശുദ്ധ ചുംബനംകൊണ്ട് പരസ്പരം അഭിവാദനം ചെയ്യുക.
13
നിങ്ങള്‍ക്ക് എല്ലാ ദൈവജനങ്ങളുടെയും അഭിവാദനങ്ങള്‍!
14
കര്‍ത്താവായ യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയും നിങ്ങളെല്ലാവരോടുംകൂടി ഉണ്ടായിരിക്കട്ടെ.
← Chapter 12
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
All chapters:
1
2
3
4
5
6
7
8
9
10
11
12
13