bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
2 Corinthians 9
2 Corinthians 9
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 8
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 10 →
1
യെഹൂദ്യയിലെ ദൈവജനത്തിനുവേണ്ടി സഹായധനം അയച്ചുകൊടുക്കുന്നതിനെപ്പറ്റി വിശേഷിച്ചു ഞാന്‍ എഴുതേണ്ട ആവശ്യമില്ലല്ലോ.
2
അവരെ സഹായിക്കുവാനുള്ള സന്മനസ്സ് നിങ്ങള്‍ക്കുണ്ടെന്ന് എനിക്കറിയാം. അഖായയിലെ സഹോദരന്മാര് കഴിഞ്ഞവര്‍ഷം മുതല്‍തന്നെ സഹായിക്കുവാന്‍ സന്നദ്ധമായിരിക്കുന്നു എന്നു നിങ്ങളെക്കുറിച്ചു ഞാന്‍ പ്രശംസിച്ചിട്ടുണ്ട്. നിങ്ങളുടെ ഉത്സാഹം അവരില്‍ മിക്കപേരെയും ഉണര്‍ത്തിയിരിക്കുന്നു.
3
ഇക്കാര്യത്തില്‍ നിങ്ങളെക്കുറിച്ചുള്ള ഞങ്ങളുടെ പ്രശംസ വ്യര്‍ഥമാകാതിരിക്കുവാന്‍ ഈ സഹോദരന്മാരെ ഞാന്‍ അയയ്ക്കുന്നു. സഹായഹസ്തം നീട്ടാന്‍ നിങ്ങള്‍ ഒരുങ്ങിയിരിക്കുന്നു എന്നു ഞാന്‍ അവരോടു പറഞ്ഞിട്ടുണ്ട്. നിങ്ങള്‍ അപ്രകാരം ഒരുങ്ങിയിരിക്കേണ്ടതാണ്.
4
മാസിഡോണിയക്കാര്‍ എന്റെകൂടെ വരികയും സഹായസന്നദ്ധത ഇല്ലാതെ നിങ്ങളെ കാണുകയും ചെയ്യുന്ന പക്ഷം, നിങ്ങളുടെ കാര്യം പോകട്ടെ, നിങ്ങളില്‍ ഇത്രമാത്രം വിശ്വാസം അര്‍പ്പിച്ച ഞങ്ങള്‍ എത്രമാത്രം ലജ്ജിതരാകും!
5
അതിനാല്‍ എനിക്കുമുമ്പായി നിങ്ങളുടെ അടുക്കല്‍ വന്ന് നിങ്ങള്‍ വാഗ്ദാനം ചെയ്ത സംഭാവനകള്‍ മുന്‍കൂട്ടി ഒരുക്കി വയ്ക്കുന്നതിന് ഈ സഹോദരന്മാരെ പറഞ്ഞയയ്ക്കേണ്ടത് ആവശ്യമാണെന്ന് എനിക്കു തോന്നി. അങ്ങനെയാണെങ്കില്‍ ഞാന്‍ വരുന്നതിനു മുമ്പുതന്നെ നിങ്ങളുടെ സംഭാവന ഒരുക്കിവയ്ക്കുകയും ആരുടെയും നിര്‍ബന്ധംകൊണ്ടല്ല, നിങ്ങളുടെ സന്മനസ്സുകൊണ്ടുതന്നെ, ഈ സഹായം നല്കി എന്നു സ്പഷ്ടമാകുകയും ചെയ്യുമല്ലോ.
6
കുറച്ചു വിതച്ചവന് കുറച്ചേ കൊയ്യൂ; എന്നാല്‍ കൂടുതല്‍ വിതച്ചവന് കൂടുതല്‍ കൊയ്യുന്നു എന്ന വസ്തുത മറക്കരുത്.
7
ഓരോരുത്തന് അവനവന് നിശ്ചയിച്ചതുപോലെ ദാനം ചെയ്യട്ടെ; വൈമനസ്യത്തോടെയോ, നിര്‍ബന്ധത്തിനു വഴങ്ങിയോ ആരും കൊടുക്കേണ്ടതില്ല. സന്തോഷപൂര്‍വം കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു.
8
നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം നല്കുവാന് ദൈവത്തിനു കഴിവുണ്ട്. അതുകൊണ്ട് എല്ലാ നല്ല കാര്യങ്ങള്‍ക്കും ദാനം ചെയ്യുവാന്‍ സാധിക്കുമാറ് നിങ്ങളുടെ ആവശ്യത്തിനും അതിലേറെയും എപ്പോഴും നിങ്ങള്‍ക്കുണ്ടായിരിക്കും.
9
വേദഗ്രന്ഥത്തില്‍ പറയുന്നതുപോലെ അവിടുന്നു ബുദ്ധിമുട്ടുള്ളവര്‍ക്ക് ഉദാരമായി നല്കുന്നു; അവിടുത്തെ ദയ എന്നേക്കും നിലനില്ക്കുന്നു.
10
വിതയ്ക്കുവാന് വിത്തും ഭക്ഷിക്കുവാന്‍ ആഹാരവും തരുന്ന ദൈവം, നിങ്ങള്‍ വിതച്ചത് മുളപ്പിക്കുകയും, നിങ്ങളുടെ ഉദാരമനസ്കതമൂലം സമൃദ്ധമായ വിളവ് ഉല്പാദിപ്പിക്കുകയും ചെയ്യും.
11
എപ്പോഴും ഉദാരശീലരായിരിക്കുവാന്‍ വേണ്ടത്ര ഐശ്വര്യസമൃദ്ധി ദൈവം നിങ്ങള്‍ക്കു നല്‍കും. ഞങ്ങളില്‍നിന്നു ദാനങ്ങള്‍ സ്വീകരിക്കുന്നവര്‍ നിങ്ങളുടെ ദാനങ്ങള്‍ക്കുവേണ്ടി ദൈവത്തെ സ്തുതിക്കും.
12
നിങ്ങള്‍ ചെയ്യുന്ന ഈ സേവനം ദൈവത്തിന്റെ ജനങ്ങളുടെ ബുദ്ധിമുട്ടു പരിഹരിക്കുന്നു എന്നു മാത്രമല്ല, നന്ദി നിറഞ്ഞ ഹൃദയങ്ങളില്‍നിന്നു ദൈവത്തിന്റെ അടുക്കലേക്ക് ഒഴുകിച്ചെല്ലുന്ന സ്തോത്രധാരകള്‍ പുറപ്പെടുവിക്കുകയും ചെയ്യുന്നു.
13
നിങ്ങള്‍ സ്വീകരിച്ച ക്രിസ്തുവിന്റെ സുവിശേഷത്തോടു നിങ്ങള്‍ക്കുള്ള കൂറ് ഈ സേവനംമൂലം തെളിയുന്നു. അതിന്റെ പേരിലും, തങ്ങളോടും മറ്റുള്ള എല്ലാവരോടും നിങ്ങള്‍ കാണിക്കുന്ന ഔദാര്യത്തിന്റെ പേരിലും അനേകമാളുകള്‍ ദൈവത്തെ പ്രകീര്‍ത്തിക്കുന്നു.
14
ദൈവം നിങ്ങളോടു കാണിച്ച ഉദാരമായ കൃപ നിമിത്തം അവര്‍ ഉറ്റ സ്നേഹത്തോടുകൂടി നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കും.
15
അവര്‍ണനീയമായ അവിടുത്തെ ദാനത്തിന്റെ പേരില്‍ ദൈവത്തിനു സ്തോത്രം!
← Chapter 8
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 10 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13