bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
2 Corinthians 8
2 Corinthians 8
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 7
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 9 →
1
സഹോദരരേ, മാസിഡോണിയയിലെ സഭകളില്‍ ദൈവം അവിടുത്തെ കൃപമൂലം സാധിച്ച കാര്യങ്ങള്‍ നിങ്ങള്‍ അറിയണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു.
2
അവരുടെ ക്ലേശങ്ങളും ദാരിദ്ര്യവും കഠിനതരമായിരുന്നെങ്കിലും ഉദാരമായി ദാനം ചെയ്യുന്നതില്‍ അവര്‍ അത്യന്തം സന്തോഷിച്ചു.
3
തങ്ങള്‍ക്കു കഴിവുള്ളിടത്തോളം എന്നല്ല, കഴിവിനപ്പുറംതന്നെ അവര്‍ ദാനം ചെയ്തു എന്ന് ഉറപ്പിച്ചുപറയാം.
4
യെഹൂദ്യയിലെ ദൈവജനത്തെ സഹായിക്കുന്ന സേവനത്തില്‍ പങ്കുകൊള്ളുക എന്ന പദവിക്കുവേണ്ടി അവര്‍ ഞങ്ങളോടു വാദിക്കുകയും അപേക്ഷിക്കുകയും ചെയ്തു.
5
ഇത് ഞങ്ങള്‍ പ്രതീക്ഷിച്ചതില്‍ അപ്പുറമായിരുന്നു. ഒന്നാമത് അവര്‍ തങ്ങളെത്തന്നെ കര്‍ത്താവിനു സമര്‍പ്പിച്ചു; പിന്നീട് അവര്‍ ദൈവഹിതപ്രകാരം തങ്ങളെ ഞങ്ങള്‍ക്കും സമര്‍പ്പിച്ചു.
6
തീത്തോസും നിങ്ങളുടെ ഇടയില്‍ നേരത്തെ സമാരംഭിച്ച ഈ ഉദാരമായ സേവനം തുടര്‍ന്നു പൂര്‍ത്തീകരിക്കുന്നതില്‍ നിങ്ങളെ സഹായിക്കുവാന്‍ അയാളോടുതന്നെ ഞങ്ങള്‍ അഭ്യര്‍ഥിച്ചു.
7
വിശ്വാസം, പ്രഭാഷണം, പരിജ്ഞാനം, സഹായിക്കുവാനുളള വ്യഗ്രത, ഞങ്ങളോടുള്ള സ്നേഹം എന്നിവയിലെല്ലാം നിങ്ങള്‍ സമ്പന്നരാകുന്നു.
8
അതുകൊണ്ട് ഈ കൃപാശുശ്രൂഷയിലും നിങ്ങള്‍ മികച്ചുനില്ക്കുക. ഇതൊരു കല്പനയല്ല; സഹായിക്കുന്ന കാര്യത്തില്‍ മറ്റുള്ളവര്‍ എത്രമാത്രം ഉത്സുകരാണെന്ന് എടുത്തു കാണിച്ച്, നിങ്ങളുടെ സ്നേഹവും എത്രകണ്ട് യഥാര്‍ഥമാണെന്നു മനസ്സിലാക്കുവാന്‍ ഞാന്‍ ശ്രമിക്കുകയാണ്.
9
നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങള്‍ക്ക് അറിവുള്ളതാണല്ലോ; തന്റെ ദാരിദ്ര്യം മുഖേന നിങ്ങള്‍ സമ്പന്നരാകുന്നതിനുവേണ്ടി, സമ്പന്നനായിരുന്നിട്ടും നിങ്ങളെപ്രതി അവിടുന്നു സ്വയം ദരിദ്രനായിത്തീര്‍ന്നു.
10
കഴിഞ്ഞ വര്‍ഷം നിങ്ങള്‍ ആരംഭിച്ച കാര്യം ഇപ്പോള്‍ പൂര്‍ത്തിയാക്കുന്നത് ഉത്തമമായിരിക്കുമെന്നത്രേ എന്റെ അഭിപ്രായം. ഈ സേവനത്തില്‍ പ്രയത്നിക്കുവാനും തീരുമാനം ചെയ്യുവാനും മറ്റുള്ളവരെക്കാള്‍ മുമ്പു നിങ്ങള്‍ തുടങ്ങിയതാണ്.
11
നേരത്തെ ആസൂത്രണം ചെയ്തിരുന്ന പദ്ധതിയനുസരിച്ച്, അതു പൂര്‍ത്തിയാക്കുവാന്‍ ഇപ്പോള്‍ നിങ്ങള്‍ കഴിവനുസരിച്ചു പ്രവര്‍ത്തിക്കുക. ആരംഭിക്കുവാന്‍ നിങ്ങള്‍ കാണിച്ച ഉത്സാഹം അതു പൂര്‍ത്തിയാക്കുന്നതിലും ഉണ്ടായിരിക്കട്ടെ.
12
കഴിവനുസരിച്ച് കൊടുക്കുവാന്‍ നിങ്ങള്‍ക്കു താത്പര്യമുണ്ടെങ്കില്‍ ദൈവം നിങ്ങളുടെ ദാനം കൈക്കൊള്ളും. നിങ്ങള്‍ക്ക് ഇല്ലാത്തത് നിങ്ങള്‍ കൊടുക്കേണ്ടതില്ല.
13
[13,14] നിങ്ങളുടെമേല്‍ ഒരു ഭാരം കെട്ടിവച്ചിട്ടു മറ്റുള്ളവരെ ഒഴിവാക്കുവാനല്ല ഞാന്‍ ശ്രമിക്കുന്നത്; പിന്നെയോ, ഇപ്പോള്‍ നിങ്ങള്‍ സുഭിക്ഷതയിലിരിക്കുന്നതുകൊണ്ട് ദുര്‍ഭിക്ഷതയിലിരിക്കുന്നവരെ സഹായിക്കേണ്ടത് ന്യായമാകുന്നു. അങ്ങനെ ചെയ്താല്‍, നിങ്ങള്‍ ദുര്‍ഭിക്ഷതയിലാകുകയും അവര്‍ സുഭിക്ഷതയിലിരിക്കുകയും ചെയ്യുമ്പോള്‍ അവര്‍ നിങ്ങളെ സഹായിക്കും. ഇങ്ങനെ തുല്യനില പാലിക്കാം.
15
വേദഗ്രന്ഥത്തില്‍ പറയുന്നതുപോലെ ‘അധികം സമ്പാദിച്ചവന് അധികം ഉണ്ടായില്ല, കുറച്ചു സമ്പാദിച്ചവനു കുറവും ഉണ്ടായില്ല.’
16
നിങ്ങളെ സഹായിക്കുന്നതില്‍ ഞങ്ങളെപ്പോലെതന്നെ തീത്തോസിനെയും തത്പരനാക്കിയ ദൈവത്തിനു സ്തോത്രം!
17
ഞങ്ങളുടെ അപേക്ഷ അയാള്‍ സ്വീകരിക്കുക മാത്രമല്ല, നിങ്ങളെ സഹായിക്കുന്നതിനുള്ള അത്യുത്സാഹംകൊണ്ട് അയാള്‍ സ്വമനസ്സാലേ അങ്ങോട്ടു പുറപ്പെടുവാന്‍ നിശ്ചയിക്കുകയും ചെയ്തു.
18
സുവിശേഷം പ്രസംഗിക്കുന്നതില്‍ എല്ലാ സഭകളും ബഹുമാനിക്കുന്ന ഒരു സഹോദരനെക്കൂടി തീത്തോസിന്റെകൂടെ ഞങ്ങള്‍ അയയ്ക്കുന്നു.
19
സഹായിക്കുന്നതിനുള്ള നമ്മുടെ സന്നദ്ധത വെളിപ്പെടുത്തുന്ന സ്നേഹത്തിന്റെ ശുശ്രൂഷ കര്‍ത്താവിന്റെ മഹത്ത്വത്തിനായി നിര്‍വഹിക്കുവാന്‍ ഞങ്ങളോടുകൂടി സഞ്ചരിക്കുന്നതിന്, സഭകള്‍ അയാളെ നിയോഗിച്ചിരിക്കുന്നു.
20
ഉദാരമായ ഈ സംഭാവന കൈകാര്യം ചെയ്യുന്നതില്‍ ഞങ്ങള്‍ക്കെതിരെ പരാതി ഉണ്ടാകാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.
21
കര്‍ത്താവിന്റെ മുമ്പില്‍ മാത്രമല്ല, മനുഷ്യന്റെ മുമ്പിലും മാന്യമായതു ചെയ്യണമെന്നാണു ഞങ്ങളുടെ ഉദ്ദേശ്യം.
22
അതുകൊണ്ട് ഞങ്ങളുടെ സഹോദരനെ അവരോടുകൂടി അയയ്ക്കുന്നു; അയാള്‍ വളരെയധികം ഉത്സാഹമുള്ളവനാണെന്നു പലപ്പോഴും പലവിധ പരീക്ഷണങ്ങളിലും തെളിഞ്ഞിട്ടുണ്ട്. നിങ്ങളില്‍ അയാള്‍ക്ക് ഉറപ്പുള്ളതുകൊണ്ട് ഇക്കാര്യത്തില്‍ അയാള്‍ അത്യുത്സാഹിയാണ്.
23
തീത്തോസിനെക്കുറിച്ചു പറഞ്ഞാല്‍, നിങ്ങളുടെ ഇടയിലെ സേവനത്തില്‍ എന്റെകൂടെ പ്രവര്‍ത്തിച്ച എന്റെ സഹകാരിയാണ് അയാള്‍; അയാളുടെകൂടെ വരുന്ന രണ്ടു സഹോദരന്മാരാകട്ടെ, സഭകളെ പ്രതിനിധാനം ചെയ്യുന്നവരും ക്രിസ്തുവിനു മഹത്ത്വം കൈവരുത്തുന്നവരുമാകുന്നു.
24
നിങ്ങളെ സംബന്ധിച്ചുള്ള ഞങ്ങളുടെ പ്രശംസ ശരിയാണെന്ന് എല്ലാ സഭകള്‍ക്കും ബോധ്യമാകത്തക്കവണ്ണം അവരോടു സ്നേഹപൂര്‍വം നിങ്ങള്‍ വര്‍ത്തിക്കണം.
← Chapter 7
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 9 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13