bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
2 Corinthians 2
2 Corinthians 2
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 3 →
1
വീണ്ടും സന്ദര്‍ശിച്ചു നിങ്ങള്‍ക്കു മനോവേദന ഉണ്ടാക്കരുതെന്നു ഞങ്ങള്‍ നിശ്ചയിച്ചു.
2
ഞാന്‍ നിങ്ങളെ ദുഃഖിപ്പിച്ചാല്‍ എന്നെ സമാശ്വസിപ്പിക്കുന്നതിന് ഞാന്‍ ദുഃഖിപ്പിച്ച നിങ്ങളല്ലാതെ മറ്റാരാണുള്ളത്?
3
ഞാന്‍ വരുമ്പോള്‍ എനിക്കു സന്തോഷം നല്കേണ്ടവര് എന്നെ ദുഃഖിപ്പിക്കാതിരിക്കുവാന്‍വേണ്ടിയാണു ഞാന്‍ ആ കത്തെഴുതിയത്. എന്തെന്നാല്‍ ഞാന്‍ സന്തോഷിക്കുമ്പോള്‍ നിങ്ങളെല്ലാവരുംതന്നെ സന്തോഷിക്കുമെന്ന് എനിക്കു ബോധ്യമുണ്ട്.
4
അത്യധികമായ ദുഃഖത്തോടും ഹൃദയവേദനയോടും കണ്ണുനീരോടുംകൂടി ഞാന്‍ നിങ്ങള്‍ക്ക് എഴുതിയത് നിങ്ങളെ ദുഃഖിപ്പിക്കുന്നതിനല്ല, പിന്നെയോ നിങ്ങളെ എല്ലാവരെയും ഞാന്‍ എത്രമാത്രം സ്നേഹിക്കുന്നു എന്നു നിങ്ങള്‍ക്കു ബോധ്യമാകുന്നതിനുവേണ്ടിയാണ്.
5
ദുഃഖിപ്പിച്ചവന്‍ എന്നെയല്ല, നിങ്ങളെ എല്ലാവരെയുമാണ് ഒരളവില്‍ ദുഃഖിപ്പിച്ചത്- അയാളെ കൂടുതല്‍ വേദനിപ്പിക്കരുതല്ലോ.
6
നിങ്ങളില്‍ ഭൂരിപക്ഷം പേര് അയാള്‍ക്കു നല്കിയ ശിക്ഷ ധാരാളം മതി.
7
ഏതായാലും അയാള്‍ നിലയില്ലാത്ത ദുഃഖത്തില്‍ നിമഗ്നനായി നശിച്ചു പോകാതിരിക്കേണ്ടതിന് നിങ്ങള്‍ അയാളോടു ക്ഷമിക്കുകയും അയാളെ ആശ്വസിപ്പിക്കുകയും വേണം.
8
അതുകൊണ്ട് അയാളോടുള്ള നിങ്ങളുടെ സ്നേഹം വീണ്ടും ഉറപ്പിക്കണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു.
9
എന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കുവാന്‍ നിങ്ങള്‍ എപ്പോഴും സന്നദ്ധരാണോ എന്നു പരീക്ഷിക്കുന്നതിനാണ് ഞാന്‍ അങ്ങനെ എഴുതിയത്.
10
നിങ്ങള്‍ ക്ഷമിച്ച ഏതൊരുവനോടും ഞാനും ക്ഷമിക്കുന്നു; ഞാന്‍ എന്തെങ്കിലും ക്ഷമിച്ചിരിക്കുന്നെങ്കില്‍, നിങ്ങളെ പ്രതി ക്രിസ്തുവിന്റെ സാന്നിധ്യത്തിലത്രേ അപ്രകാരം ചെയ്തത്.
11
ഇത് സാത്താന് നമ്മെ അടിമപ്പെടുത്താതിരിക്കുന്നതിനാണ്. സാത്താന്റെ തന്ത്രങ്ങളെപ്പറ്റി നാം അറിവില്ലാത്തവരല്ലല്ലോ.
12
ക്രിസ്തുവിനെക്കുറിച്ചുള്ള സുവിശേഷം പ്രസംഗിക്കുന്നതിനായി ഞാന്‍ ത്രോവാസിലെത്തിയപ്പോള്‍ അവിടെ പ്രവര്‍ത്തനത്തിനുള്ള വാതില്‍ കര്‍ത്താവ് തുറന്നിരിക്കുന്നതായി ഞാന്‍ കണ്ടു.
13
എന്നാല്‍ എന്റെ സഹോദരനായ തീത്തോസിനെ അവിടെ കാണാഞ്ഞതുകൊണ്ടു ഞാന്‍ അസ്വസ്ഥനായി. അതുകൊണ്ട് അവിടത്തെ ജനത്തോടു യാത്രപറഞ്ഞ് ഞാന്‍ മാസിഡോണിയയിലേക്കു പോയി.
14
ദൈവത്തിനു സ്തോത്രം! ക്രിസ്തുവിനോട് ഐക്യപ്പെട്ടുകൊണ്ടുള്ള ഞങ്ങളുടെ ജൈത്രയാത്രയില്‍ ദൈവം ഞങ്ങളെ എപ്പോഴും നയിക്കുന്നു. ക്രിസ്തുവിനെക്കുറിച്ചുള്ള പരിജ്ഞാനം സൗരഭ്യം എന്നപോലെ എല്ലായിടത്തും പരത്തുന്നതിന് ദൈവം ഞങ്ങളെ ഉപയോഗിക്കുന്നു.
15
എന്തെന്നാല്‍ ക്രിസ്തു ദൈവത്തിനു സമര്‍പ്പിച്ച നറുമണം ചൊരിയുന്ന ധൂപംപോലെയുള്ളവരാണ് ഞങ്ങള്‍. ആ ധൂപത്തിന്റെ വാസന രക്ഷിക്കപ്പെടുന്നവരുടെയും നഷ്ടപ്പെടുന്നവരുടെയും ഇടയില്‍ വ്യാപിക്കുന്നു.
16
നശിച്ചുപോകുന്നവര്‍ക്ക് അത് മാരകമായ ദുര്‍ഗന്ധമായിരിക്കും; എന്നാല്‍ രക്ഷിക്കപ്പെടുന്നവര്‍ക്ക് അത് ജീവന് കൈവരുത്തുന്ന സൗരഭ്യമത്രേ. ഇതുപോലെയുള്ള പ്രവര്‍ത്തനത്തിന് ആരാണു യോഗ്യന്‍?
17
മായം ചേര്‍ത്ത വ്യാപാരച്ചരക്കെന്നോണം ദൈവത്തിന്റെ സന്ദേശം കൈകാര്യം ചെയ്യുന്ന വളരെയാളുകളുണ്ട്. അവരെപ്പോലെയല്ല ഞങ്ങള്‍. ദൈവം ഞങ്ങളെ അയച്ചിരിക്കുന്നതുകൊണ്ട് ക്രിസ്തുവിന്റെ ദാസന്മാരെന്നവണ്ണം അവിടുത്തെ സാന്നിധ്യത്തില്‍ ആത്മാര്‍ഥതയോടുകൂടി സംസാരിക്കുന്നു.
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 3 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13