bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
2 Corinthians 7
2 Corinthians 7
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 6
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 8 →
1
പ്രിയപ്പെട്ട സ്നേഹിതരേ, ഈ വാഗ്ദാനങ്ങളെല്ലാം നമുക്കുള്ളതാകുന്നു. അതുകൊണ്ട് നമ്മുടെ ശരീരത്തെയോ ആത്മാവിനെയോ അശുദ്ധമാക്കുന്ന എല്ലാറ്റില്‍നിന്നും നമ്മെത്തന്നെ ശുദ്ധീകരിക്കാം; ദൈവഭയമുള്ളവരായി ജീവിച്ച് നമ്മുടെ വിശുദ്ധി പൂര്‍ണമാക്കുകയും ചെയ്യാം.
2
നിങ്ങളുടെ ഹൃദയത്തില്‍ ഞങ്ങള്‍ക്ക് ഇടം തരിക. ഞങ്ങള്‍ ആര്‍ക്കും ഒരു ദോഷവും ചെയ്തിട്ടില്ല; ആരെയും ഞങ്ങള്‍ നശിപ്പിച്ചിട്ടില്ല; ആരെയും ചൂഷണം ചെയ്തിട്ടുമില്ല.
3
നിങ്ങളെ കുറ്റം വിധിക്കുവാനല്ല ഞാനിതു പറയുന്നത്. ഞാന്‍ മുമ്പു പറഞ്ഞിട്ടുള്ളതുപോലെ, ഞങ്ങള്‍ ജീവിച്ചാലും മരിച്ചാലും ഞങ്ങള്‍ക്ക് ഏറ്റവും പ്രിയങ്കരരാണു നിങ്ങള്‍. നിങ്ങള്‍ ഞങ്ങളുടെ ഹൃദയങ്ങളില്‍ ഉണ്ടായിരിക്കും.
4
നിങ്ങളില്‍ എനിക്കു സുദൃഢമായ വിശ്വാസമുണ്ട്; നിങ്ങളില്‍ ഞാന്‍ അത്യധികം അഭിമാനംകൊള്ളുകയും ചെയ്യുന്നു. ഞങ്ങളുടെ എല്ലാ കഷ്ടതകളിലും ഞാന്‍ തികച്ചും ധൈര്യമുള്ളവനായിരിക്കുന്നു; എന്റെ ആനന്ദം നിറഞ്ഞു കവിയുകയും ചെയ്യുന്നു.
5
ഞങ്ങള്‍ മാസിഡോണിയയില്‍ എത്തിയിട്ടും ഒരു വിശ്രമവുമില്ലായിരുന്നു. എങ്ങോട്ടു തിരിഞ്ഞാലും ഉപദ്രവങ്ങള്‍; പുറത്ത് ശണ്ഠകള്‍, അകത്ത് ആശങ്ക.
6
എന്നാല്‍ മനസ്സിടിഞ്ഞവരെ ആശ്വസിപ്പിക്കുന്നവനായ ദൈവം, തീത്തോസിന്റെ ആഗമനം മൂലം എന്നെ ആശ്വസിപ്പിച്ചു.
7
തീത്തോസിന്റെ വരവുമാത്രമല്ല, നിങ്ങള്‍ അയാളെ എങ്ങനെയാണ് ആശ്വസിപ്പിച്ചതെന്ന് അയാള്‍ ഞങ്ങളോടു പറഞ്ഞതും ഞങ്ങള്‍ക്ക് ആശ്വാസം നല്കി. എന്നെ കാണാന്‍ നിങ്ങള്‍ എത്രമാത്രം അഭിവാഞ്ഛിക്കുന്നു എന്നും, നിങ്ങള്‍ എത്രമാത്രം ദുഃഖിതരാണെന്നും, എന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് എത്ര തീവ്രമായ താത്പര്യമുണ്ടെന്നും തീത്തോസ് ഞങ്ങളോടു പറഞ്ഞു. അതുകൊണ്ട് എനിക്ക് ഇപ്പോള്‍ അത്യധികമായ സന്തോഷമുണ്ട്.
8
ഞാന്‍ അയച്ച കത്ത് നിങ്ങളെ ദുഃഖിപ്പിച്ചെങ്കില്‍ത്തന്നെയും എനിക്കതില്‍ സങ്കടമില്ല. അല്പകാലത്തേക്കാണെങ്കില്‍പോലും ആ കത്ത് നിങ്ങള്‍ക്കു ദുഃഖത്തിനു കാരണമായി എന്നു കണ്ടപ്പോള്‍ ആദ്യം ഞാന്‍ വ്യസനിച്ചു. എന്നാല്‍ ഇപ്പോള്‍ ഞാന്‍ സന്തോഷിക്കുന്നു.
9
നിങ്ങളെ ഞാന്‍ ദുഃഖിപ്പിച്ചതുകൊണ്ടല്ല, പിന്നെയോ നിങ്ങള്‍ അനുതപിച്ചു ദൈവത്തിങ്കലേക്കു തിരിയുവാന്‍ നിങ്ങളുടെ ദുഃഖം കാരണമായിത്തീര്‍ന്നതുകൊണ്ടുതന്നെ. ആ ദുഃഖത്തെ ദൈവം ഉപയോഗിച്ചു. അതുകൊണ്ട് ഞങ്ങള്‍ നിമിത്തം നിങ്ങള്‍ക്ക് ഒരു ദോഷവും ഉണ്ടായില്ല.
10
എന്തുകൊണ്ടെന്നാല്‍ ദൈവം ഉപയോഗിച്ച ദുഃഖം രക്ഷയിലേക്കു നയിക്കുന്ന അനുതാപഹൃദയം ഉളവാക്കി. അതില്‍ സങ്കടപ്പെടാന്‍ എന്തിരിക്കുന്നു? എന്നാല്‍ കേവലം ലൗകികദുഃഖം മരണത്തിന് കാരണമായി ഭവിക്കുന്നു.
11
നിങ്ങളുടെ ഈ ദുഃഖംകൊണ്ട് ദൈവം നിങ്ങളെ എത്ര ഉത്സാഹമുള്ളവരാക്കി! നിങ്ങള്‍ നിര്‍ദോഷികള്‍ എന്നു തെളിയിക്കുവാന്‍ എത്രമാത്രം ഔത്സുക്യം ഉളവാക്കി! അതുപോലെതന്നെ എത്ര ധാര്‍മികരോഷവും എത്ര അമ്പരപ്പും എത്ര അത്യാകാംക്ഷയും എത്ര ശുഷ്കാന്തിയും ദുഷ്പ്രവൃത്തിക്കു ശിക്ഷ നല്‍കാനുള്ള സന്നദ്ധതയും നിങ്ങളില്‍ ജനിപ്പിച്ചു! എല്ലാ കാര്യത്തിലും കുറ്റമറ്റവരാണെന്നു നിങ്ങള്‍ തന്നെ തെളിയിച്ചിരിക്കുന്നു.
12
അതുകൊണ്ട് ആ കത്തു ഞാന്‍ എഴുതിയത് അന്യായം ചെയ്തവനെ ഉദ്ദേശിച്ചോ, അന്യായത്തിനു വിധേയനായവനെ ഉദ്ദേശിച്ചോ അല്ല; മറിച്ച്, ഞങ്ങളോടുള്ള നിങ്ങളുടെ കൂറും വിശ്വസ്തതയും യഥാര്‍ഥത്തില്‍ എത്ര ആഴമേറിയതാണെന്നു ദൈവമുമ്പാകെ വ്യക്തമാക്കുന്നതിനാണ്.
13
അതുകൊണ്ട് ഞങ്ങള്‍ക്കു പ്രോത്സാഹനം ലഭിക്കുകയും ചെയ്തു. അതിനു പുറമേ നിങ്ങളുടെ എല്ലാവരുടെയും സഹായത്താല്‍ തന്റെ യാത്രയില്‍ തീത്തോസിനുണ്ടായ സന്തോഷം ഞങ്ങള്‍ക്ക് ആനന്ദം ഉളവാക്കുകയും ചെയ്തു.
14
ഞാന്‍ അയാളോടു നിങ്ങളെപ്പറ്റി പ്രശംസിച്ചു. അതില്‍ എനിക്കു ലജ്ജിക്കേണ്ടി വന്നില്ല. എല്ലായ്പോഴും ഞങ്ങള്‍ നിങ്ങളോടു സത്യമാണു സംസാരിച്ചിട്ടുള്ളത്. അതുപോലെതന്നെ തീത്തോസിനോടു നിങ്ങളെപ്പറ്റി ശ്ലാഘിച്ചു സംസാരിച്ചതും സത്യമാണെന്നു തെളിഞ്ഞിരിക്കുന്നു.
15
നിങ്ങള്‍ എല്ലാവരും അയാളുടെ ഉപദേശം ഭയത്തോടും വിറയലോടും അനുസരിച്ചു എന്നുള്ളതും എങ്ങനെ അയാളെ സ്വീകരിച്ചു എന്നുള്ളതും ഓര്‍ക്കുമ്പോള്‍ അയാള്‍ക്കു നിങ്ങളോടുള്ള സ്നേഹം അത്യന്തം വര്‍ധിക്കുന്നു.
16
നിങ്ങളെ എനിക്കു പൂര്‍ണമായി വിശ്വസിക്കുവാന്‍ കഴിയും എന്നുള്ളതിനാല്‍ ഞാന്‍ എത്രമാത്രം സന്തുഷ്ടനായിരിക്കുന്നു!
← Chapter 6
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 8 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13