bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Ecclesiastes 1
Ecclesiastes 1
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 2 →
1
യെരൂശലേമിലെ രാജാവും ദാവീദിന്റെ പുത്രനുമായ സഭാപ്രഭാഷകന്റെ വാക്കുകള്‍:
2
മിഥ്യകളില്‍ മിഥ്യ എന്നു സഭാപ്രഭാഷകന് പറയുന്നു; ഹാ, മിഥ്യ, മിഥ്യകളില്‍ മിഥ്യ, സകലവും മിഥ്യതന്നെ.
3
സൂര്യനു കീഴില്‍ ചെയ്യുന്ന കഠിനാധ്വാനം കൊണ്ട് മനുഷ്യന് എന്തു നേട്ടം?
4
തലമുറകള്‍ വരുന്നു; പോകുന്നു; ഭൂമിയാകട്ടെ എന്നേക്കും നിലനില്ക്കുന്നു.
5
സൂര്യന് ഉദിക്കുന്നു; അസ്തമിക്കുന്നു; ഉദിച്ച ദിക്കിലേക്ക് തന്നെ അതു തിടുക്കത്തില്‍ മടങ്ങിച്ചെല്ലുന്നു.
6
കാറ്റു തെക്കോട്ടു വീശുന്നു; അതു ചുറ്റിത്തിരിഞ്ഞു വടക്കോട്ടുതന്നെ വരുന്നു; കറങ്ങിക്കറങ്ങി അതു തിരിച്ചെത്തുന്നു.
7
എല്ലാ നദികളും സമുദ്രത്തിലേക്ക് ഒഴുകുന്നു; എന്നിട്ടും സമുദ്രം നിറയുന്നില്ല; നദികള്‍ ഉദ്ഭവിച്ചിടത്തേക്കുതന്നെ, വെള്ളം തിരികെ ചെല്ലുന്നു.
8
എല്ലാ കാര്യങ്ങളും ക്ലേശപൂര്‍ണമാണ്; മനുഷ്യന് അതു പറഞ്ഞറിയിക്കാന്‍ വയ്യ; കണ്ടിട്ടു കണ്ണിനോ, കേട്ടിട്ടു ചെവിക്കോ മതിവരുന്നില്ല;
9
ഉണ്ടായിരുന്നതുതന്നെ വീണ്ടും ഉണ്ടാകുന്നു; ചെയ്തതുതന്നെ ആവര്‍ത്തിക്കപ്പെടുന്നു; സൂര്യനു കീഴില്‍ പുതുതായി ഒന്നുമില്ല.
10
“ഇതാ, ഇതു പുതിയതാണ്” എന്നു പറയാന്‍ എന്തുണ്ട്? യുഗങ്ങള്‍ക്കു മുമ്പേ അതുണ്ടായിരുന്നു.
11
ഭൂതകാലം ആരുടെ ഓര്‍മയിലുണ്ട്? ഭാവിയെക്കുറിച്ചു അതിനുശേഷം ജനിക്കുന്നവര്‍ക്കും ഓര്‍മയില്ല.
12
സഭാപ്രഭാഷകനായ ഞാന്‍ യെരൂശലേമില്‍ ഇസ്രായേലിന്റെ രാജാവായിരുന്നു.
13
ആകാശത്തിന്കീഴില് നടക്കുന്നതെല്ലാം ബുദ്ധിപൂര്‍വം ആരാഞ്ഞറിയാന്‍ ഞാന്‍ തീരുമാനിച്ചു. മനുഷ്യനു വ്യഗ്രതകൊള്ളാന്‍ ദൈവം നല്‍കിയിരിക്കുന്ന പ്രവൃത്തി എത്ര ക്ലേശഭൂയിഷ്ഠം!
14
സൂര്യനു കീഴില്‍ നടക്കുന്നതെല്ലാം ഞാന്‍ കണ്ടിട്ടുണ്ട്; അവയെല്ലാം മിഥ്യയും വ്യര്‍ഥവുമാണ്.
15
വളഞ്ഞതു നേരെയാക്കാന്‍ കഴിയുകയില്ല. ഇല്ലാത്തത് എണ്ണാനും സാധ്യമല്ല.
16
യെരൂശലേം ഭരിച്ച എന്റെ മുന്‍ഗാമികളെക്കാള്‍ മഹത്തായ ജ്ഞാനം ഞാന്‍ ആര്‍ജിച്ചിരിക്കുന്നു; എനിക്കു വലിയ അനുഭവജ്ഞാനവും അറിവും ഉണ്ട് എന്നു ഞാന്‍ വിചാരിച്ചു.
17
ജ്ഞാനവും ഉന്മത്തതയും ഭോഷത്തവും വിവേചിച്ചറിയാന്‍ ഞാന്‍ മനസ്സുവച്ചു. ഇതും പാഴ്വേലയാണെന്നു ഞാന്‍ കണ്ടു.
18
ജ്ഞാനമേറുമ്പോള്‍ വ്യസനവും ഏറുന്നു. അറിവു വര്ധിപ്പിക്കുന്നവന് ദുഃഖവും വര്‍ധിപ്പിക്കുന്നു.
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 2 →
All chapters:
1
2
3
4
5
6
7
8
9
10
11
12