bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Ecclesiastes 8
Ecclesiastes 8
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 7
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 9 →
1
ജ്ഞാനിക്കു സമനായി ആരുണ്ട്? കാര്യങ്ങളുടെ പൊരുള്‍ ഗ്രഹിച്ചവന് ആര്? ജ്ഞാനം മുഖം ശോഭിപ്പിക്കുന്നു; പാരുഷ്യം അകറ്റുന്നു.
2
ദൈവസന്നിധിയില്‍ ചെയ്ത പ്രതിജ്ഞ ഓര്‍ത്തു രാജകല്പന പാലിക്കുക.
3
ഇഷ്ടമില്ലാത്തതെങ്കിലും ഉടനെ പോയി അതു ചെയ്യുക. രാജാവിനു തനിക്കു തോന്നിയതെന്തും ചെയ്യാമല്ലോ.
4
രാജകല്പനയ്‍ക്കുമേല്‍ ഒന്നുമില്ല.
5
തിരുവായ്ക്ക് എതിര്‍വായില്ലല്ലോ; കല്പന അനുസരിക്കുന്നവന് ഉപദ്രവം ഒന്നും ഉണ്ടാകയില്ല; ജ്ഞാനിയുടെ ഹൃദയം തക്കസമയവും വഴിയും അറിയുന്നു.
6
കഷ്ടത മനുഷ്യനു ദുര്‍വഹമെങ്കിലും ഓരോന്നിനും അതതിന്റെ സമയവും വഴിയും ഉണ്ടല്ലോ.
7
ഭാവി എന്തെന്ന് അവന് അറിയുന്നില്ല; അത് എങ്ങനെയിരിക്കുമെന്ന് അവനോടു പറയാന്‍ ആരുണ്ട്?
8
പ്രാണനെ പിടിച്ചു നിര്‍ത്താനോ മരണദിനം മാറ്റാനോ ആര്‍ക്കും ശക്തിയോ അധികാരമോ ഇല്ല. അവനു യുദ്ധസേവനത്തില്‍നിന്ന് ഒഴിയാനാവുകയില്ല. ദുരുപായത്തിന് അടിമപ്പെട്ടാല്‍ അതില്‍നിന്നു മോചനം കിട്ടുകയില്ല.
9
മനുഷ്യന് മനുഷ്യന്റെമേല്‍ ആധിപത്യം ഉറപ്പിച്ച് അവനെ ദ്രോഹിച്ചുകൊണ്ടിരിക്കെ, സൂര്യനു കീഴെയുള്ളതെല്ലാം വിവേചിച്ചറിയാന്‍ മനസ്സുവച്ചപ്പോള്‍ ഞാന്‍ ഇതെല്ലാം കണ്ടു.
10
ദുഷ്ടന്മാരെ സംസ്കരിക്കുന്നതു ഞാന്‍ കണ്ടു. വിശുദ്ധസ്ഥലത്തു കയറിയിറങ്ങി നടന്നവരാണവര്. ഇതൊക്കെ ചെയ്ത നഗരത്തില്‍തന്നെ അവര്‍ പ്രശംസിക്കപ്പെടുന്നു. ഇതും മിഥ്യതന്നെ.
11
ദുഷ്കര്‍മത്തിനുള്ള ശിക്ഷ നടപ്പാക്കാന്‍ വൈകുന്നതുകൊണ്ട് മനുഷ്യരുടെ മനസ്സ് തിന്മയില് മുഴുകിയിരിക്കുന്നു.
12
നൂറു വട്ടം ദുഷ്കര്‍മം ചെയ്തിട്ടും പാപിക്ക് ദീര്‍ഘായുസ്സുണ്ടായേക്കാം. എങ്കിലും ദൈവഭക്തനു നന്മയുണ്ടാകുമെന്നതു നിശ്ചയം; അവന് ദൈവസന്നിധിയില്‍ ഭക്തിയോടെ ജീവിച്ചല്ലോ.
13
ദുഷ്കര്‍മിക്കു നന്മ വരികയില്ല; അവന് ദൈവത്തെ ഭയപ്പെടാത്തതിനാല്‍ അല്പായുസ്സായിരിക്കും; അവന്റെ ജീവിതം നിഴല്‍പോലെ നീളുകയുമില്ല.
14
ഭൂമിയില്‍ മറ്റൊരു മിഥ്യയുണ്ട്; നീതിമാന്മാര്ക്കു ദുര്‍ജനങ്ങളുടെ പ്രവൃത്തിക്കു യോജിച്ച അനുഭവവും ദുര്‍ജനങ്ങള്‍ക്കു നീതിമാന്മാരുടെ പ്രവൃത്തിക്കു യോജിച്ച അനുഭവവും ഉണ്ടാകുന്നു. അതും മിഥ്യതന്നെ എന്നു ഞാന്‍ പറയുന്നു.
15
അതുകൊണ്ട് ഉല്ലസിച്ചുകൊള്ളുക എന്നാണ് എന്റെ ഉപദേശം. തിന്നുകുടിച്ച് ഉല്ലസിക്കുന്നതിനെക്കാള്‍ ഉത്തമമായി മറ്റൊന്നും സൂര്യനു കീഴെ ഇല്ല. ഭൂമിയില്‍ ദൈവം നല്കുന്ന ആയുസ്സില്‍ മനുഷ്യനു തന്റെ പ്രയത്നത്തിനു പ്രതിഫലമായി വേറൊന്നും കിട്ടാനില്ല.
16
ജ്ഞാനം നേടാനും ഭൂമിയില്‍ നടക്കുന്ന കാര്യങ്ങള്‍ നിരീക്ഷിക്കാനും ഞാന്‍ രാപ്പകല്‍ ഉറങ്ങാതെ പരിശ്രമിച്ചു.
17
അപ്പോള്‍ ഞാന്‍ ദൈവത്തിന്റെ സകല പ്രവൃത്തികളും നോക്കിക്കണ്ടു. സൂര്യനു കീഴെ നടക്കുന്നതൊന്നും ഗ്രഹിക്കാന്‍ മനുഷ്യനു കഴിയുകയില്ല. എത്ര തേടിയലഞ്ഞാലും അതു കാണുകയില്ല. ജ്ഞാനി എന്ന് അവകാശപ്പെടുന്നവനും അത് അഗോചരമാണ്.
← Chapter 7
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 9 →
All chapters:
1
2
3
4
5
6
7
8
9
10
11
12