bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Ecclesiastes 11
Ecclesiastes 11
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 10
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 12 →
1
ഫലഭൂയിഷ്ഠമായ മണ്ണില്‍ നിന്റെ വിത്ത് വിതയ്ക്കുക; ഏറിയനാള്‍ കഴിഞ്ഞ് നിനക്ക് അതു തിരിച്ചു കിട്ടും.
2
ഏഴോ എട്ടോ കാര്യങ്ങളില്‍ ധനം മുടക്കുക; എന്ത് അനര്‍ഥമാണ് ഭൂമിയില്‍ സംഭവിക്കാന്‍ പോകുന്നതെന്നു നിനക്കറിഞ്ഞുകൂടല്ലോ?
3
ജലസമൃദ്ധമാണു മേഘങ്ങളെങ്കില്‍ അവ ഭൂമിയില്‍ വര്‍ഷിക്കും. നിലംപതിക്കുന്ന വൃക്ഷം തെക്കോട്ടോ വടക്കോട്ടോ വീഴട്ടെ, അതു വീണിടത്തുതന്നെ കിടക്കും.
4
കാറ്റിന്റെ ഗതി നോക്കിയിരിക്കുന്നവന് വിതയ്ക്കുകയില്ല; മേഘം നോക്കിയിരിക്കുന്നവന് കൊയ്യുകയുമില്ല.
5
ഗര്‍ഭിണിയുടെ ഉദരത്തില്‍ ചൈതന്യം പ്രവേശിക്കുന്നത് എങ്ങനെയെന്നു നിനക്ക് അറിഞ്ഞുകൂടാത്തതുപോലെ എല്ലാറ്റിന്റെയും സ്രഷ്ടാവായ ദൈവത്തിന്റെ പ്രവൃത്തികള്‍ നീ അറിയുന്നില്ല.
6
പ്രഭാതത്തില്‍ വിത്തു വിതയ്ക്കുക, പ്രദോഷത്തിലും വിതയ്ക്കുക; ഇതോ, അതോ, രണ്ടുമോ ഏതാണു ഫലവത്താവുക എന്നു നിനക്ക് നിശ്ചയമില്ലല്ലോ.
7
പ്രകാശം ആഹ്ലാദദായകമാണ്; സൂര്യദര്‍ശനം നയനാനന്ദകരമാണ്.
8
ദീര്‍ഘായുസ്സു ലഭിച്ചവന് ഇവയെല്ലാം ആസ്വദിച്ചുകൊള്ളട്ടെ. പക്ഷേ, അന്ധകാരത്തിന്റെ ദിനങ്ങള്‍ ഏറെയാണെന്ന് ഓര്‍മയുണ്ടാകണം.
9
വരുന്നതെല്ലാം മിഥ്യ. യുവാവേ, യുവത്വത്തില്‍ നീ ആഹ്ലാദിച്ചുകൊള്ളുക. നിന്റെ ഹൃദയം യൗവനത്തില്‍ ആനന്ദിക്കട്ടെ; കണ്ണും കരളും കൊതിച്ച വഴിയെ നീ നടന്നുകൊള്ളുക; എന്നാല്‍ ഇവയെല്ലാം നിമിത്തം ദൈവം നിന്നെ ന്യായം വിധിക്കുമെന്ന് അറിഞ്ഞുകൊള്‍ക.
10
മനസ്സ് വ്യാകുലപ്പെടരുത്; നിന്റെ ശരീരം വേദനിക്കുകയും അരുത്. യൗവനവും ജീവിതത്തിന്റെ പ്രഭാതകാന്തിയും മിഥ്യയാകുന്നു.
← Chapter 10
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 12 →
All chapters:
1
2
3
4
5
6
7
8
9
10
11
12