bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Ecclesiastes 12
Ecclesiastes 12
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 11
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
1
യൗവനകാലത്തു തന്നെ നിന്റെ സ്രഷ്ടാവിനെ ഓര്‍ത്തുകൊള്ളുക. ഒന്നിലും നിനക്കു സന്തോഷിക്കാന്‍ കഴിയാത്ത ദുര്‍ദിനങ്ങളും വര്‍ഷങ്ങളും വരും.
2
അന്ന് സൂര്യന്റെയും ചന്ദ്രനക്ഷത്രാദികളുടെയും പ്രകാശം മങ്ങിയതായി തോന്നും. മഴക്കാറു നീങ്ങുന്നില്ലെന്നു നീ പരാതിപ്പെടും.
3
നിന്റെ കൈകള്‍ വിറയ്‍ക്കുകയാല്‍ അവയുടെ സഹായം നിനക്കു കുറയും. കാലുകളുടെ ബലം ക്ഷയിക്കും; പല്ലുകള്‍ കൊഴിയും; കാഴ്ച മങ്ങും; കേഴ്വി നശിക്കും;
4
തെരുവിലെ ബഹളമോ ധാന്യം പൊടിക്കുന്ന ശബ്ദമോ നീ കേള്‍ക്കാതെയാകും. കിളിനാദംപോലും നിന്നെ ഉണര്‍ത്തും.
5
ഉയരത്തില്‍ കയറാന്‍ നീ ഭയപ്പെടും; നടക്കാനിറങ്ങുന്നത് അപകടകരമായി തോന്നും. നര ബാധിച്ചു നിന്റെ ആഗ്രഹമെല്ലാം ഒതുങ്ങും; എല്ലാ മനുഷ്യരും തങ്ങളുടെ നിത്യവിശ്രാമത്തിലേക്കു മടങ്ങിയേ തീരൂ. പിന്നീടു ശേഷിക്കുന്നതു വിലാപം മാത്രം.
6
വെള്ളിച്ചങ്ങല പൊട്ടുമ്പോള്‍ തൂക്കിയ പൊന്‍വിളക്കു വീണുടയും. കിണറ്റുകയര്‍ അറ്റുപോയാല് കുടം തകരും.
7
മണ്ണായ ശരീരം മണ്ണിനോടു തിരികെ ചേരും. ജീവന് അതിന്റെ ദാതാവായ ദൈവത്തിന്റെ അടുക്കലേക്കു മടങ്ങിച്ചെല്ലും.
8
ഹാ, മിഥ്യ, മിഥ്യ, സകലവും മിഥ്യ തന്നെ എന്നു പ്രബോധകന് പറയുന്നു.
9
പ്രബോധകന് ജ്ഞാനിയായിരുന്നു. കൂടാതെ ജനത്തിനു പരിജ്ഞാനം ഉപദേശിക്കുകയും ചെയ്തു. അദ്ദേഹം അനേകം സുഭാഷിതങ്ങള്‍ ശ്രദ്ധാപൂര്‍വം പഠിച്ചു പരിശോധിച്ചു ക്രോഡീകരിച്ചു.
10
പ്രബോധകന് മധുമൊഴികള്‍ തേടിപ്പിടിച്ചു; സത്യവചസ്സുകള്‍ സത്യസന്ധമായി രേഖപ്പെടുത്തി.
11
ജ്ഞാനിയുടെ സൂക്തം ഇടയന്റെ വടിപോലെയാണ്; ജ്ഞാനി സമാഹരിച്ച ചൊല്ലുകള്‍ അടിച്ചുറപ്പിച്ച ആണിപോലെയാണ്. അവയെല്ലാം ഒരൊറ്റ ഇടയന്റെ ദാനമാണ്.
12
എന്റെ മകനേ, ഇതിലപ്പുറമുള്ള എന്തിലും നീ കരുതലോടെ ഇരിക്കുക. ഗ്രന്ഥരചനയ്ക്ക് അവസാനമില്ല. ഏറെ പഠിക്കുന്നതു ശരീരത്തെ ക്ഷീണിപ്പിക്കും.
13
എല്ലാറ്റിന്റെയും സാരം ഇതാണ്: ദൈവത്തെ ഭയപ്പെടുക; അവിടുത്തെ കല്പനകള് പാലിക്കുക. ഇതേ മനുഷ്യനു ചെയ്യാനുള്ളൂ.
14
എല്ലാ പ്രവൃത്തികളും എല്ലാ രഹസ്യങ്ങളും നല്ലതോ ചീത്തയോ ആയിക്കൊള്ളട്ടെ, ദൈവം അവിടുത്തെ ന്യായവിധിക്കു വിധേയമാക്കും.
← Chapter 11
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
All chapters:
1
2
3
4
5
6
7
8
9
10
11
12