bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Ecclesiastes 4
Ecclesiastes 4
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 5 →
1
പിന്നെ ഞാന്‍ കണ്ടതു സൂര്യനു കീഴെ നടക്കുന്ന പീഡനങ്ങളാണ്. മര്‍ദിതര്‍ കണ്ണീരൊഴുക്കുന്നു; ആരുമില്ല അവരെ ആശ്വസിപ്പിക്കാന്‍. മര്‍ദകരുടെ ഭാഗത്തായിരുന്നു ശക്തി. അതുകൊണ്ട് ആരും മര്‍ദിതരെ ആശ്വസിപ്പിച്ചില്ല.
2
മരിച്ചവര്‍ ജീവിതം തുടങ്ങുന്നവരെക്കാള്‍ ഭാഗ്യവാന്മാരാണെന്നു ഞാന്‍ വിചാരിച്ചു.
3
സൂര്യനു കീഴില്‍ നടക്കുന്ന ദുഷ്കര്‍മങ്ങള്‍ കാണാനിടയാകാതെ ജനിക്കാതെ പോയവര്‍ ഇവരെക്കാളെല്ലാം ഭാഗ്യവാന്മാരാണ്.
4
മനുഷ്യന്റെ എല്ലാ പ്രയത്നങ്ങള്‍ക്കും കര്മകുശലതയ്ക്കും പ്രേരണ ലഭിക്കുന്നത് അപരനോടുള്ള അസൂയയില്‍നിന്നാണ് എന്നു ഞാന്‍ അറിഞ്ഞു. അതും മിഥ്യയും വ്യര്‍ഥവുമാകുന്നു.
5
മൂഢന് കൈയും കെട്ടിയിരുന്നു സ്വയം ക്ഷയിക്കുന്നു.
6
ഇരുകൈകളും നിറയെ കഠിനാധ്വാനവും വ്യഥാപ്രയത്നവും ലഭിക്കുന്നതിനെക്കാള്‍ ഒരു പിടി സ്വസ്ഥത ലഭിക്കുന്നത് ഉത്തമം.
7
സൂര്യനു കീഴെ വീണ്ടും ഞാന്‍ മിഥ്യ കണ്ടു;
8
ഉറ്റവര്‍ ആരുമില്ലാത്ത ഒരുവന്; പുത്രനോ സഹോദരനോ അയാള്‍ക്കില്ല; എങ്കിലും അയാളുടെ കഠിനാധ്വാനത്തിന് അന്തമില്ല. എത്ര സമ്പത്തു കണ്ടിട്ടും അയാളുടെ കണ്ണുകള്‍ക്കു തൃപ്തി വരുന്നില്ല. “എല്ലാ സുഖങ്ങളും സ്വയം നിഷേധിച്ചു ഞാന്‍ പാടുപെടുന്നത് ആര്‍ക്കുവേണ്ടിയാണ്” എന്ന് അയാള്‍ ഒരിക്കലും ചിന്തിക്കുന്നില്ല. ഇതും മിഥ്യയും നിര്‍ഭാഗ്യകരമായ അവസ്ഥയുമാകുന്നു.
9
ഒറ്റയ്‍ക്കാകുന്നതിനെക്കാള്‍ രണ്ടുപേര്‍ ഒരുമിച്ചായിരിക്കുന്നതാണു നല്ലത്. അവരുടെ പ്രതിഫലം മെച്ചപ്പെട്ടതായിരിക്കും.
10
ഒരുവന് വീണാല്‍ അപരന് പിടിച്ചെഴുന്നേല്പിക്കും; ഒറ്റയ്ക്കു കഴിയുന്നവനു ദുരിതം തന്നെ. അവന് വീണാല്‍ പിടിച്ചെഴുന്നേല്പിക്കാന് ആരുമില്ലല്ലോ.
11
രണ്ടുപേര്‍ ഒരുമിച്ചു കിടന്നാല്‍ അവര്‍ക്കു തണുക്കുകയില്ല; തനിച്ചു കിടക്കുന്നവന് എങ്ങനെ കുളിര് മാറും?
12
ഏകനെ കീഴടക്കാന്‍ എളുപ്പമാണ്; രണ്ടു പേരുണ്ടെങ്കില്‍ അവര്‍ ചെറുത്തുനില്ക്കും. മുപ്പിരിച്ചരട് പൊട്ടിക്കാന്‍ എളുപ്പമല്ല.
13
ഉപദേശത്തിനു വഴങ്ങാത്ത വൃദ്ധനും മൂഢനുമായ രാജാവിനെക്കാള്‍ ശ്രേഷ്ഠന്, ദരിദ്രനെങ്കിലും ജ്ഞാനിയായ യുവാവാണ്.
14
ഒരുവന് കാരാഗൃഹത്തില്‍നിന്നു സിംഹാസനത്തില്‍ എത്താന്‍ കഴിയും; അവന് സ്വദേശത്തും ദരിദ്രനായി ജനിച്ചവനായിരിക്കാം.
15
സൂര്യനു കീഴെ ചരിക്കുന്ന എല്ലാവരെയും ഞാന്‍ കണ്ടു; വൃദ്ധരാജാവിനു പകരം വരേണ്ട യുവാവിനെയും കണ്ടു.
16
ജനം അസംഖ്യമാണ്; അവനാണ് എല്ലാവരുടെയും അധിപന്. എന്നാല്‍ പില്ക്കാലത്തു വരുന്നവര്‍ക്ക് അവനില്‍ പ്രീതിയില്ല. ഇതും മിഥ്യയും വ്യര്‍ഥവുമാണ്, തീര്‍ച്ച.
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 5 →
All chapters:
1
2
3
4
5
6
7
8
9
10
11
12