bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Ecclesiastes 10
Ecclesiastes 10
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 9
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 11 →
1
ചത്ത ഈച്ച പരിമളതൈലത്തിനു ദുര്‍ഗന്ധം വരുത്തുന്നു. അതുപോലെ ജ്ഞാനവും പ്രശസ്തിയും കെടുത്താന്‍ അല്പം ഭോഷത്തം മതി.
2
ജ്ഞാനിയുടെ മനസ്സ് അയാളെ നന്മയിലേക്കും മൂഢന്റെ മനസ്സ് അയാളെ തിന്മയിലേക്കും നയിക്കുന്നു.
3
മൂഢന് വെറുതെ നടന്നാല്‍ മതി അവന്റെ ഭോഷത്തം വിളംബരം ചെയ്യപ്പെടും.
4
രാജാവു കോപിച്ചാല്‍ സ്വസ്ഥാനം വിടരുത്. വിധേയത്വം കാണിക്കുന്നത് അപരാധത്തിനു പരിഹാരമാകും.
5
സൂര്യനു കീഴെ ഒരു തിന്മ ഞാന്‍ കണ്ടു; രാജാക്കന്മാര്ക്കു സംഭവിക്കുന്ന ഒരു തെറ്റ്.
6
മൂഢനു പലപ്പോഴും ഉന്നതസ്ഥാനം നല്കപ്പെടുന്നു; സമ്പന്നനു കിട്ടുന്നതു താണസ്ഥാനവും.
7
അടിമകള്‍ കുതിരപ്പുറത്തും പ്രഭുക്കന്മാര് അടിമകളെപ്പോലെ കാല്‍നടയായും പോകുന്നത് ഞാന്‍ കണ്ടു.
8
താന്‍ കുഴിക്കുന്ന കുഴിയില്‍ താന്‍തന്നെ വീഴും; മതില് പൊളിച്ചുകടക്കുന്നവനെ പാമ്പു കടിക്കും.
9
കല്ലു വെട്ടുന്നവന് അതുമൂലം ക്ഷതമേല്ക്കും; വിറകു വെട്ടുകാരന് അതുമൂലം അപകടമുണ്ടാകും.
10
വായ്ത്തല തേഞ്ഞ ഇരുമ്പായുധത്തിനു മൂര്‍ച്ച വരുത്തിയില്ലെങ്കില്‍ കൂടുതല്‍ ശക്തി പ്രയോഗിക്കേണ്ടിവരും. ജ്ഞാനമാകട്ടെ, വിജയം എളുപ്പമാക്കും.
11
മെരുക്കുംമുമ്പു പാമ്പു കടിച്ചാല്‍ പാമ്പാട്ടിയെക്കൊണ്ടു പ്രയോജനമില്ല.
12
ജ്ഞാനിയുടെ വാക്കുകള്‍ പ്രീതി ഉളവാക്കുന്നു. മൂഢന്റെ വാക്കാകട്ടെ, അവനെ നശിപ്പിക്കുന്നു.
13
ഭോഷത്തം പറഞ്ഞുകൊണ്ട് അവന് സംഭാഷണം ആരംഭിക്കുന്നു; അവസാനം ഭ്രാന്തു പുലമ്പുന്നു.
14
വരാന്‍ പോകുന്നതെന്തെന്ന് ആര്‍ക്കും അറിവില്ല; തന്റെ കാലം കഴിഞ്ഞാല്‍ എന്തുണ്ടാകുമെന്ന് ആര്‍ക്കറിയാം; എന്നിട്ടും ഭോഷന് അതിഭാഷണം തുടരുന്നു.
15
നഗരത്തിലേക്കുള്ള വഴി അറിയാതെ കഷ്ടപ്പെട്ടു ഭോഷന് തളരുന്നു.
16
ബാലനായ രാജാവു ഭരിക്കുകയും പ്രഭുക്കന്മാര് പ്രഭാതത്തില്‍തന്നെ വിരുന്നില്‍ മുഴുകുകയും ചെയ്യുന്ന ദേശമേ, നിനക്കു, ഹാ ദുരിതം!
17
കുലീനനായ രാജാവു ഭരിക്കുന്ന രാജ്യം അനുഗൃഹീതം; പ്രഭുക്കന്മാര് ശാരീരികാരോഗ്യത്തിനുവേണ്ടി, മദോന്മത്തരാകാന് വേണ്ടിയല്ല, യഥാസമയം ഭക്ഷിക്കുന്ന ദേശം അനുഗൃഹീതം.
18
അലസത നിമിത്തം മേല്‍പ്പുര ഇടിയുന്നു; കുഴിമടിയന്റെ വീടു ചോരുന്നു.
19
സദ്യ ഒരുക്കുന്നതു സന്തോഷിക്കാനാണ്. വീഞ്ഞ് ജീവിതത്തിന് ഉല്ലാസം വരുത്തുന്നു. എന്നാല്‍ ഇവയ്ക്കെല്ലാം പണം വേണം.
20
മനസ്സുകൊണ്ടുപോലും രാജാവിനെ ശപിക്കരുത് ഉറക്കറയില്‍വച്ചുപോലും ധനവാനെ ദുഷിക്കരുത്; ആകാശത്തിലെ പക്ഷി നിന്റെ വാക്കുകള്‍ വഹിച്ചുകൊണ്ടുപോകും; പറവകള്‍ അതു വിളംബരം ചെയ്യും.
← Chapter 9
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 11 →
All chapters:
1
2
3
4
5
6
7
8
9
10
11
12