bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Ecclesiastes 2
Ecclesiastes 2
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 3 →
1
ഞാന്‍ എന്നോടുതന്നെ പറഞ്ഞു: “സുഖഭോഗങ്ങളില്‍ ഞാന്‍ മുഴുകട്ടെ; അതിന്റെ ആനന്ദം അനുഭവിക്കട്ടെ.”
2
എന്നാല്‍ അതും മിഥ്യതന്നെ; ചിരിയെ ഞാന്‍ ഭ്രാന്തെന്നു വിളിക്കുന്നു; സുഖഭോഗങ്ങളെ വ്യര്‍ഥതയെന്നും.
3
വീഞ്ഞുകൊണ്ടു ശരീരത്തെ സുഖിപ്പിക്കുന്നതെങ്ങനെയെന്നു ഞാന്‍ നോക്കി; ഭോഷത്തത്തെ ഞാന്‍ പുണര്‍ന്നു. അപ്പോഴും ജ്ഞാനത്തെ ഞാന്‍ കൈവിട്ടുകളഞ്ഞില്ല. മനുഷ്യന്റെ ക്ഷണികജീവിതത്തില്‍ ആകാശത്തിന്കീഴില് കരണീയമായെന്തുള്ളൂ എന്ന് അറിയാനാണു ഞാന്‍ പരിശ്രമിച്ചത്.
4
ഞാന്‍ മഹാകാര്യങ്ങള്‍ ചെയ്തു; എനിക്കുവേണ്ടി മന്ദിരങ്ങള്‍ നിര്‍മ്മിച്ചു; മുന്തിരിത്തോട്ടങ്ങള്‍ നട്ടുണ്ടാക്കി.
5
എനിക്കുവേണ്ടി പൂന്തോപ്പുകളും ഉപവനങ്ങളും ഉണ്ടാക്കി. അവയില്‍ എല്ലായിനം ഫലവൃക്ഷങ്ങളും നട്ടു.
6
തൈമരങ്ങള്‍ നനയ്ക്കാന്‍ കുളങ്ങള്‍ കുഴിച്ചു.
7
എന്റെ വീട്ടില്‍ ജനിച്ചുവളര്‍ന്ന അടിമകള്‍ക്കു പുറമേ, ദാസീദാസന്മാരെ ഞാന്‍ വിലയ്ക്കു വാങ്ങി; യെരൂശലേമിലെ എന്റെ മുന്‍ഗാമികളെക്കാള്‍ അധികം ആടുമാടുകളും എനിക്കുണ്ടായിരുന്നു.
8
പൊന്നും വെള്ളിയും രാജാക്കന്മാരുടെയും സംസ്ഥാനങ്ങളിലെയും ഭണ്ഡാരങ്ങളിലെ സമ്പത്തും ഞാന്‍ സ്വന്തമാക്കി; ഗായികമാരും ഗായകന്മാരും എനിക്കുണ്ടായിരുന്നു. പുരുഷന്മാരുടെ ആനന്ദമായ അനേകം ഉപനാരിമാരെയും ഞാന്‍ സ്വായത്തമാക്കി.
9
അങ്ങനെ ഞാന്‍ യെരൂശലേമിലെ എല്ലാ പൂര്‍വഗാമികളെക്കാളും മഹാനായിത്തീര്‍ന്നു; എല്ലാവരെയും ഞാന്‍ അതിശയിപ്പിച്ചു. അപ്പോഴും ഞാന്‍ ജ്ഞാനത്തില്‍നിന്ന് അകന്നുപോയില്ല.
10
അഭിരാമമായി തോന്നിയവയിലെല്ലാം രമിക്കാന്‍ ഞാന്‍ എന്റെ നയനങ്ങളെ അനുവദിച്ചു; ഞാന്‍ അനുഭവിക്കാത്ത സുഖങ്ങളില്ല. എന്റെ പ്രയത്നങ്ങളിലെല്ലാം എന്റെ ഹൃദയം സന്തോഷിച്ചു. അതായിരുന്നു എന്റെ സര്‍വപ്രയത്നങ്ങളുടെയും പ്രതിഫലം.
11
എന്റെ സകല പ്രവൃത്തികളെയും അതിനുവേണ്ടി വന്ന അധ്വാനത്തെയുംകുറിച്ചു ഞാന്‍ പിന്നീട് ആലോചിച്ചു; എല്ലാം മിഥ്യ; എല്ലാം വ്യര്‍ഥം. സൂര്യനു കീഴെ യാതൊന്നും നേടാനില്ലെന്ന് എനിക്കുറപ്പായി.
12
അങ്ങനെ ജ്ഞാനത്തെയും ഉന്മാദത്തെയും ഭോഷത്തത്തെയും ഞാന്‍ വിവേചിച്ചു; രാജാവിന്റെ പിന്‍ഗാമിക്ക് എന്തു ചെയ്യാന്‍ കഴിയും? പണ്ടു ചെയ്തതു തന്നെ.
13
പ്രകാശം അന്ധകാരത്തെ എന്നതുപോലെ ജ്ഞാനം ഭോഷത്തത്തെ അതിശയിക്കുന്നു എന്ന് എനിക്കു മനസ്സിലായി.
14
ജ്ഞാനിക്കു വഴി കാണാന്‍ കണ്ണ് ഉണ്ട്; ഭോഷന് ഇരുളില്‍ നടക്കുന്നു; എന്നാല്‍ ഇരുവര്‍ക്കും ഒരേ ഗതി തന്നെ എന്നു ഞാന്‍ ഗ്രഹിച്ചു.
15
അപ്പോള്‍ ഞാന്‍ പറഞ്ഞു: “ഭോഷനും എനിക്കും ഗതി ഒന്നുതന്നെ; എങ്കില്‍ ഞാന്‍ എന്തിനു ജ്ഞാനിയാകണം. ഇതും മിഥ്യ എന്നു ഞാന്‍ സ്വയം പറഞ്ഞു.
16
ജ്ഞാനിയായാലും ഭോഷനായാലും ആരുടെയും സ്മരണ ശാശ്വതമായി നിലനില്ക്കുകയില്ല. കാലാന്തരത്തില്‍ എല്ലാവരും വിസ്മൃതരാകും. ഹാ, ഭോഷനും ജ്ഞാനിയും മരിക്കുന്നത് ഒരുപോലെ!
17
സൂര്യനു കീഴില്‍ നടക്കുന്നതെല്ലാം എനിക്കു വേദനാജനകം ആയതുകൊണ്ടു ഞാന്‍ ജീവിതം വെറുത്തു. എല്ലാം മിഥ്യയും വ്യര്‍ഥവുമാണ്.
18
സൂര്യനു കീഴിലെ എന്റെ സകല പ്രയത്നങ്ങളെയും ഞാന്‍ വെറുത്തു; എന്റെ പിന്‍ഗാമിക്ക് അവ വിട്ടേച്ച് എനിക്കു പോകണമല്ലോ.
19
അവന് ജ്ഞാനിയോ, ഭോഷനോ എന്ന് ആരറിഞ്ഞു? രണ്ടായാലും സൂര്യനു കീഴില്‍ എന്തിനുവേണ്ടി ഞാന്‍ എന്റെ ജ്ഞാനവും പ്രയത്നവും വിനിയോഗിച്ചുവോ, അവയുടെയെല്ലാം അവകാശിയും ഉടമസ്ഥനും അവനായിരിക്കുമല്ലോ. ഇതും മിഥ്യതന്നെ.
20
അതുകൊണ്ടു ഭൂമിയിലെ എന്റെ എല്ലാ അധ്വാനങ്ങളെക്കുറിച്ചും ഞാന്‍ നിരാശ പൂണ്ടു.
21
കാരണം ജ്ഞാനവും വിവേകവും നൈപുണ്യവുംകൊണ്ട് അധ്വാനിച്ച് ഉണ്ടാക്കിയതെല്ലാം അതിനുവേണ്ടി ഒന്നും ചെയ്യാത്തവന് ആസ്വദിക്കാന്‍ വിട്ടുകൊടുക്കേണ്ടിവരും. അതും മിഥ്യയും വലിയ തിന്മയും ആണ്.
22
സൂര്യനു കീഴില്‍ മനുഷ്യന് ചെയ്യുന്ന കഠിനാധ്വാനങ്ങള്‍കൊണ്ട് അവന് എന്തു നേട്ടം?
23
അവന്റെ ദിനങ്ങള്‍ വേദനാ ഭരിതം; അവന്റെ പ്രയത്നം ക്ലേശഭൂയിഷ്ഠം! രാത്രിയില്‍പോലും അവന്റെ മനസ്സിനു സ്വസ്ഥതയില്ല; ഇതും മിഥ്യതന്നെ.
24
അതുകൊണ്ടു തിന്നും കുടിച്ചും പ്രയത്നഫലം ആസ്വദിച്ചും കഴിയുന്നതിലപ്പുറം ഒന്നുമില്ല. ഇതും ദൈവത്തിന്റെ ദാനമാണെന്നു ഞാന്‍ ഗ്രഹിച്ചു.
25
കാരണം ദൈവം നല്‍കാതെ ആര്‍ക്ക് ഭക്ഷിക്കാനോ സുഖിക്കാനോ കഴിയും?
26
ദൈവത്തെ പ്രസാദിപ്പിക്കുന്നവര്‍ക്ക് അവിടുന്നു ജ്ഞാനവും വിവേകവും ആനന്ദവും നല്കുന്നു. എന്നാല്‍ പാപിക്കാകട്ടെ, ദൈവത്തെ പ്രസാദിപ്പിക്കുന്നവനു കൈമാറാന്‍വേണ്ടി സമ്പത്തു സ്വരൂപിച്ചു കൂട്ടിവയ്ക്കുന്ന ജോലി മാത്രം നല്കുന്നു. ഇതും മിഥ്യയും വ്യര്‍ഥവുമാണ്.
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 3 →
All chapters:
1
2
3
4
5
6
7
8
9
10
11
12