bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Ecclesiastes 3
Ecclesiastes 3
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 4 →
1
ഓരോന്നിനും ഓരോ കാലമുണ്ട്, ആകാശത്തിന് കീഴിലുള്ള എല്ലാറ്റിനും അതതിന്റെ സമയമുണ്ട്.
2
ജനിക്കാന്‍ ഒരു സമയം, മരിക്കാന്‍ ഒരു സമയം; നടാന്‍ ഒരു സമയം, നട്ടതു പറിച്ചെടുക്കാന്‍ ഒരു സമയം; കൊല്ലുവാന്‍ ഒരു സമയം, സുഖപ്പെടുത്താന്‍ ഒരു സമയം;
3
പൊളിച്ചുകളയാന്‍ ഒരു സമയം, പണിയാന്‍ ഒരു സമയം;
4
കരയാന്‍ ഒരു സമയം, ചിരിക്കാന്‍ ഒരു സമയം; വിലപിക്കാന്‍ ഒരു സമയം,
5
നൃത്തംചെയ്യാന്‍ ഒരു സമയം; കല്ലു പെറുക്കിക്കളയാന്‍ ഒരു സമയം, കല്ലു പെറുക്കിക്കൂട്ടാന്‍ ഒരു സമയം; ആലിംഗനം ചെയ്യാന്‍ ഒരു സമയം, ആലിംഗനം ചെയ്യാതിരിക്കാന്‍ ഒരു സമയം;
6
നേടാന്‍ ഒരു സമയം, നഷ്ടപ്പെടുത്താന്‍ ഒരു സമയം;
7
സൂക്ഷിച്ചുവയ്ക്കാന്‍ ഒരു സമയം, എറിഞ്ഞുകളയാന്‍ ഒരു സമയം; കീറാന്‍ ഒരു സമയം, തുന്നാന്‍ ഒരു സമയം; നിശബ്ദമായിരിക്കാന്‍ ഒരു സമയം, സംസാരിക്കാന്‍ ഒരു സമയം;
8
സ്നേഹിക്കാന്‍ ഒരു സമയം, ദ്വേഷിക്കാന്‍ ഒരു സമയം; യുദ്ധത്തിന് ഒരു സമയം, സമാധാനത്തിന് ഒരു സമയം;
9
പ്രയത്നിക്കുന്നവനു തന്റെ പ്രയത്നംകൊണ്ട് എന്തു ലാഭം?
10
ദൈവം മനുഷ്യനു നല്കിയ ക്ലേശകരമായ ജോലി ഞാന്‍ കണ്ടു.
11
ദൈവം ഓരോന്നിനെയും അതതിന്റെ സമയത്തു മനോഹരമായി സൃഷ്ടിച്ചിരിക്കുന്നു; മനുഷ്യമനസ്സില്‍ നിത്യതയെക്കുറിച്ചുള്ള ബോധവും പ്രതിഷ്ഠിച്ചു. എന്നിട്ടും ദൈവത്തിന്റെ പ്രവൃത്തികള്‍ ആദ്യന്തം ഗ്രഹിക്കാന്‍ അവനു കഴിയുന്നില്ല.
12
ജീവിക്കുന്നിടത്തോളം സന്തോഷിക്കുകയും സുഖിക്കുകയും ചെയ്യുന്നതിലധികം അഭികാമ്യമായി മനുഷ്യര്‍ക്കു വേറൊന്നുമില്ലെന്നു ഞാന്‍ അറിയുന്നു.
13
ദൈവം മനുഷ്യനു നല്കിയ ദാനമാണു ഭക്ഷിക്കാനും പാനം ചെയ്യാനും തന്റെ പ്രയത്നങ്ങളില്‍ ആനന്ദിക്കാനുമുള്ള അവന്റെ കഴിവ്.
14
ദൈവം ചെയ്യുന്നതെല്ലാം ശാശ്വതമെന്നു ഞാനറിയുന്നു. അവയോട് എന്തെങ്കിലും കൂട്ടാനോ കുറയ്ക്കാനോ സാധ്യമല്ല; മനുഷ്യനു ദൈവത്തോടു ഭയഭക്തി ഉണ്ടാകാനാണ് അവിടുന്ന് ഇങ്ങനെ ചെയ്തിരിക്കുന്നത്.
15
ഇപ്പോഴുള്ളതു പണ്ടേ ഉണ്ടായിരുന്നതാണ്; ഉണ്ടാകാനിരിക്കുന്നതും ഉണ്ടായിരുന്നതുതന്നെ; പൊയ്പോയതിനെയെല്ലാം ദൈവം യഥാസമയം തിരിച്ചുകൊണ്ടുവരും.
16
ഇതിനെല്ലാം ഉപരി സൂര്യനു കീഴില്‍ ന്യായവും നീതിയും പുലരേണ്ടിടത്ത് അധര്‍മം തഴയ്ക്കുന്നതു ഞാന്‍ കണ്ടു.
17
എല്ലാ കാര്യങ്ങള്‍ക്കും എല്ലാ പ്രവൃത്തികള്‍ക്കും അവിടുന്നു സമയം നിശ്ചയിച്ചിട്ടുണ്ടല്ലോ; അതുകൊണ്ടു ദൈവം നീതിമാനെയും ദുഷ്ടനെയും വിധിക്കുമെന്നു ഞാന്‍ നിരൂപിച്ചു.
18
മനുഷ്യന് മൃഗത്തില്‍ കവിഞ്ഞൊന്നുമല്ലെന്ന് അവനെ ബോധ്യപ്പെടുത്താന്‍ ദൈവം അവനെ പരീക്ഷിക്കുകയാണെന്നു ഞാന്‍ ചിന്തിച്ചു.
19
കാരണം മനുഷ്യരുടെയും മൃഗങ്ങളുടെയും ഗതി ഒന്നു തന്നെ; മൃഗങ്ങള്‍ ചാകുന്നു; മനുഷ്യനും ചാകുന്നു. ഇരുകൂട്ടര്‍ക്കും ശ്വാസം ഒന്നുതന്നെ. മനുഷ്യനു മൃഗത്തെക്കാള്‍ മേന്മ ഒന്നുമില്ല; എല്ലാം മിഥ്യ തന്നെ.
20
എല്ലാവരുടെയും പോക്ക് ഒരേ സ്ഥലത്തേക്കാണ്. എല്ലാവരും പൂഴിയില്‍നിന്നു ജനിച്ചു; പൂഴിയിലേക്കുതന്നെ മടങ്ങുന്നു.
21
മനുഷ്യന്റെ പ്രാണന് മേലോട്ടും മൃഗത്തിന്റെ പ്രാണന് താഴെ ഭൂമിയിലേക്കും ആണോ പോകുന്നത്? ആര്‍ക്കറിയാം?
22
അതുകൊണ്ടു തന്റെ പ്രവൃത്തികളില്‍ സന്തോഷിക്കുന്നതില്‍ കവിഞ്ഞു മനുഷ്യനു മെച്ചമായി ഒന്നുമില്ലെന്നു ഞാന്‍ കണ്ടു. അതാണ് അവന്റെ ഗതി. അവന്റെ കാലശേഷം എന്തു സംഭവിക്കുമെന്നു കാണാന്‍ ആരെങ്കിലും അവനെ തിരിച്ചു കൊണ്ടുവരുമോ?
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 4 →
All chapters:
1
2
3
4
5
6
7
8
9
10
11
12