bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Ecclesiastes 6
Ecclesiastes 6
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 5
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 7 →
1
സൂര്യനു കീഴെ മനുഷ്യനു ദുര്‍വഹമായ ഒരു തിന്മ ഞാന്‍ കണ്ടു.
2
ദൈവം ഒരുവനു ധനവും സമ്പത്തും പദവിയും നല്കുന്നു; അവന്റെ അഭിലാഷങ്ങളെല്ലാം കുറവില്ലാതെ നിറവേറ്റപ്പെടുന്നു. പക്ഷേ, അവ അനുഭവിക്കാനുള്ള അവകാശം അവനു നല്‍കുന്നില്ല; അന്യന് അവ അനുഭവിക്കുന്നു. അതു മിഥ്യയാണ്; ദുസ്സഹമായ ദുഃഖവുമാണ്.
3
ഒരുവന് നൂറു മക്കളോടുകൂടി ദീര്‍ഘായുസ്സായി ജീവിച്ചിട്ടും അയാള്‍ ജീവിതസുഖങ്ങളൊന്നും അനുഭവിക്കാതെ ഒടുവില്‍ ശവസംസ്കാരം കൂടി ലഭിക്കാതെ കടന്നുപോയെന്നു വരാം. ഇതിനേക്കാള്‍ നല്ലത് ചാപിള്ളയായി പിറക്കുന്നതാണെന്നു ഞാന്‍ പറയും.
4
കാരണം അതിന്റെ ജനനംതന്നെ മിഥ്യയിലേക്കാണ്; പോകുന്നതോ അന്ധകാരത്തിലേക്കും. അന്ധകാരത്തില്‍ അതു വിസ്മൃതമാകും.
5
അതു സൂര്യപ്രകാശം കണ്ടിട്ടില്ല; ഒന്നും അനുഭവിച്ചിട്ടില്ല. എങ്കിലും അതിന് ആ മനുഷ്യനെക്കാള്‍ സ്വസ്ഥതയുണ്ട്.
6
അയാള്‍ രണ്ടായിരം വര്‍ഷം ജീവിച്ചാലും ഒരു ഭാഗ്യവും അനുഭവിക്കുന്നില്ലെങ്കിലോ? ഇരുവരും ഒരേ സ്ഥലത്തു തന്നെയല്ലേ ചെന്നുചേരുക!
7
വയറു നിറയ്ക്കാനാണു മനുഷ്യന് അധ്വാനിക്കുന്നത്; എന്നാല്‍, അവനു വിശപ്പടങ്ങുന്നില്ല.
8
മൂഢനെക്കാള്‍ ജ്ഞാനിക്ക് എന്തു ശ്രേഷ്ഠത? മറ്റുള്ളവരുടെ മുമ്പില്‍ നന്നായി പെരുമാറാന്‍ അറിഞ്ഞതുകൊണ്ടു ദരിദ്രന് എന്താണു ഗുണം?
9
മോഹങ്ങളുടെ പിന്നാലെ അലയുന്നതിനെക്കാള്‍ നല്ലതു കണ്മുമ്പിലുളളതില് തൃപ്തിപ്പെടുന്നതാണ്. അതും മിഥ്യയും വ്യര്‍ഥവുമാണ്.
10
നടന്നതെല്ലാം പണ്ടേ നിര്‍ണയിക്കപ്പെട്ടതാണ്. മനുഷ്യനാരെന്നും തന്നെക്കാള്‍ ബലവാനോട് എതിരിടാന്‍ അവനു കഴിയുകയില്ലെന്നും നമുക്ക് അറിയാമല്ലോ.
11
കൂടുതല്‍ വാക്കുകള്‍ കൂടുതല്‍ മിഥ്യ; അതുകൊണ്ടു മനുഷ്യന് എന്തു നേട്ടം?
12
നിഴല്‍പോലെ കടന്നുപോകുന്നതും വ്യര്‍ഥവുമായ ഹ്രസ്വജീവിതത്തില്‍ മനുഷ്യനു നല്ലത് ഏതെന്ന് ആരറിയുന്നു? തന്റെ കാലശേഷം സൂര്യനു കീഴെ എന്തു സംഭവിക്കുമെന്ന് ആര്‍ക്കു പറയാന്‍ കഴിയും?
← Chapter 5
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 7 →
All chapters:
1
2
3
4
5
6
7
8
9
10
11
12