bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Ecclesiastes 7
Ecclesiastes 7
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 6
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 8 →
1
സല്‍പ്പേര് അമൂല്യമായ പരിമളതൈലത്തെക്കാളും മരണദിനം ജനനദിവസത്തെക്കാളും നല്ലത്.
2
വിരുന്നുവീട്ടിലേക്കു പോകുന്നതിലും ഉത്തമം വിലാപഗൃഹത്തിലേക്കു പോകുന്നതാണ്. മരണമാണ് എല്ലാ മനുഷ്യരുടെയും അന്ത്യമെന്നു ജീവിച്ചിരിക്കുന്നവന് ഗ്രഹിച്ചുകൊള്ളും.
3
ചിരിക്കുന്നതിനെക്കാള്‍ നല്ലതു കരയുന്നതാണ്. മുഖം മ്ലാനമാക്കുമെങ്കിലും അതു ഹൃദയത്തിന് ആശ്വാസം നല്‍കും.
4
ജ്ഞാനിയുടെ ഹൃദയം വിലാപഭവനത്തിലായിരിക്കും; മൂഢന്മാരുടെ ഹൃദയം ഉല്ലാസഭവനത്തിലും.
5
മൂഢന്മാരുടെ ഗാനം കേള്‍ക്കുന്നതിലും ഭേദം ജ്ഞാനിയുടെ ശാസന കേള്‍ക്കുന്നതാണ്.
6
അടുപ്പില്‍ കത്തുന്ന ചുള്ളിവിറകിന്റെ കിരുകിരുപ്പു പോലെയാണു മൂഢന്റെ ചിരി. അതും മിഥ്യ തന്നെ.
7
കോഴ ജ്ഞാനിയെ ഭോഷനാക്കും തീര്‍ച്ച; കൈക്കൂലി മനസ്സു ദുഷിപ്പിക്കുന്നു.
8
ഒടുക്കമാണു തുടക്കത്തെക്കാള്‍ നല്ലത്; ഗര്‍വിഷ്ഠനെക്കാള്‍ ശ്രേഷ്ഠനാണു ക്ഷമാശീലന്‍.
9
ക്ഷിപ്രകോപം അരുത്; മൂഢന്റെ മടിയിലാണല്ലോ കോപം വിശ്രമിക്കുന്നത്.
10
“പഴയകാലം ഇന്നത്തേക്കാള്‍ മെച്ചമായിരുന്നത് എന്തുകൊണ്ട്” എന്നു ചോദിക്കരുത്; ജ്ഞാനത്തില്‍ നിന്നല്ല ഈ ചോദ്യം വരുന്നത്.
11
പിതൃസ്വത്തുപോലെ ജ്ഞാനവും ശ്രേഷ്ഠമാണ്; സൂര്യപ്രകാശം കണ്ടിട്ടുള്ളവര്‍ക്കെല്ലാം അതു പ്രയോജനപ്രദമാണ്.
12
ധനം നല്കുന്ന അഭയംപോലെയാണു ജ്ഞാനം നല്കുന്ന അഭയവും. ജ്ഞാനിയുടെ ജീവന് സംരക്ഷിക്കുന്നു എന്നതാണു ജ്ഞാനത്തിന്റെ ഗുണം.
13
ദൈവത്തിന്റെ പ്രവൃത്തികള്‍ ഓര്‍ത്തുനോക്കുക; അവിടുന്നു വക്രമായി നിര്‍മ്മിച്ചതിനെ നേരെയാക്കാന്‍ ആര്‍ക്കു കഴിയും?
14
ഐശ്വര്യകാലത്തു സന്തോഷിക്കുക; കഷ്ടകാലം വരുമ്പോള്‍ ചിന്തിക്കുക. ഇവ രണ്ടും ഒരുക്കിയിരിക്കുന്നതു ദൈവമാണ്. സംഭവിക്കാന്‍ പോകുന്നത് എന്തെന്നു മനുഷ്യന് അറിയാത്തവിധമാണ് ഇവ രണ്ടും ദൈവം ഒരുക്കിയിരിക്കുന്നത്.
15
എന്റെ വ്യര്‍ഥജീവിതത്തില്‍ ഞാന്‍ എല്ലാം കണ്ടിരിക്കുന്നു; നീതിനിഷ്ഠനായിരിക്കെ ഒരുവന് നശിച്ചുപോകുന്നു. അതേ സമയം ദുഷ്കര്‍മി തന്റെ ദുഷ്ടതയില്‍ ദീര്‍ഘകാലം ജീവിക്കുകയും ചെയ്യുന്നു.
16
വേണ്ടതിലേറെ നീതിമാനോ ജ്ഞാനിയോ ആകേണ്ടതില്ല.
17
എന്തിനാണു സ്വയം നശിപ്പിക്കുന്നത്? പരമനീചനോ മൂഢനോ ആകരുത്. കാലമെത്താതെ മരിക്കേണ്ടതുണ്ടോ?
18
ഒന്നില്‍ പിടിമുറുക്കുമ്പോള്‍ മറ്റേത് പിടിവിട്ടു പോകാതെ സൂക്ഷിക്കുക. ദൈവഭക്തന് ഇവയെല്ലാം അതിജീവിക്കും.
19
പത്തു ഭരണാധിപന്മാര്‍ക്കുള്ളതിനെക്കാള്‍ അധികം ശക്തി ജ്ഞാനം ജ്ഞാനിക്കു നല്കുന്നു.
20
ഒരിക്കലും പാപം ചെയ്യാതെ നന്മ മാത്രം ചെയ്യുന്ന ഒരു നീതിമാനും ഭൂമുഖത്തില്ല; തീര്‍ച്ച.
21
മനുഷ്യര്‍ പറയുന്നതിനെല്ലാം ചെവികൊടുക്കരുത്; അങ്ങനെ ചെയ്താല്‍ ദാസന്റെ ശാപവാക്കു നിനക്കു കേള്‍ക്കേണ്ടിവരും.
22
നീതന്നെ എത്രവട്ടം മറ്റുള്ളവരെ ശപിച്ചിട്ടുള്ളതു നിനക്ക് അറിയാം.
23
ഇവയെല്ലാം ജ്ഞാനംകൊണ്ടു ഞാന്‍ പരിശോധിച്ചുനോക്കി. ഞാന്‍ ജ്ഞാനിയായിരിക്കുമെന്നു സ്വയം പറഞ്ഞു. എന്നാല്‍ ജ്ഞാനം എന്നില്‍നിന്ന് അകലെയായിരുന്നു.
24
അതു വിദൂരസ്ഥം, അഗാധം, അത്യഗാധം; എല്ലാവര്ക്കും അപ്രാപ്യം.
25
ജ്ഞാനത്തെ അറിയാനും തേടിപ്പിടിക്കാനും കാര്യങ്ങളുടെ പൊരുള്‍ ഗ്രഹിക്കാനും ഭോഷത്തത്തിലെ ദുഷ്ടതയും മൂഢത എന്ന ഭ്രാന്തും തിരിച്ചറിയാനും ഞാന്‍ പരിശ്രമിച്ചു.
26
മരണത്തെക്കാള്‍ ഭയാനകയായ സ്ത്രീയെ ഞാന്‍ കണ്ടു; അവളുടെ ഹൃദയം കെണികളും വലകളും ഒരുക്കിവയ്ക്കുന്നു. അവളുടെ കൈകള്‍ ചങ്ങലയാണ്. ദൈവത്തെ പ്രസാദിപ്പിക്കുന്നവന് അവളില്‍നിന്നു രക്ഷപെടും. പാപിയാകട്ടെ അവളുടെ പിടിയില്‍ അമരും.
27
പ്രബോധകന് പറയുന്നു: “ഞാന്‍ കണ്ടെത്തിയത് ഇതാണ്-ഒന്നോടൊന്നുകൂട്ടി ആകെത്തുക കാണാന്‍ ഞാന്‍ പരിശ്രമിച്ചു. ഞാന്‍ വീണ്ടും വീണ്ടും പരിശ്രമിച്ചു-പക്ഷേ, ഒന്നും കണ്ടുകിട്ടിയില്ല.
28
ആയിരം പേരില്‍ ഒരുവനെ ഞാന്‍ പുരുഷനായി കണ്ടു; എന്നാല്‍ ഒരുവളെയും സ്ത്രീയായി കണ്ടില്ല.
29
ഞാന്‍ കണ്ടെത്തിയത് ഇതുമാത്രം: ദൈവം മനുഷ്യനെ പരമാര്‍ഥഹൃദയത്തോടെ സൃഷ്ടിച്ചു. അവനാകട്ടെ ദുരുപായങ്ങള്‍ മെനയുന്നു.
← Chapter 6
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 8 →
All chapters:
1
2
3
4
5
6
7
8
9
10
11
12