bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Ecclesiastes 5
Ecclesiastes 5
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 4
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 6 →
1
ദേവാലയത്തില്‍ പോകുമ്പോള്‍ സൂക്ഷ്മതയോടെ വര്‍ത്തിക്കുക; അടുത്തുചെന്നു ശ്രദ്ധിച്ചു കേള്‍ക്കുന്നതാണു വിഡ്ഢിയുടെ യാഗാര്‍പ്പണത്തെക്കാള്‍ നല്ലത്. തങ്ങള്‍ ചെയ്യുന്നതു തിന്മയാണെന്നു മൂഢന്മാര് അറിയുന്നില്ലല്ലോ.
2
അവിവേകമായി സംസാരിക്കരുത്; ദൈവസന്നിധിയില്‍ ഒരു വാക്കും തിടുക്കത്തില്‍ പറയരുത്; ദൈവം സ്വര്‍ഗത്തിലും നീ ഭൂമിയിലും ആകുന്നുവല്ലോ. അതുകൊണ്ടു നീ മിതഭാഷിയായിരിക്കുക.
3
ആകുലതയേറുമ്പോള്‍ ദുസ്സ്വപ്നം കാണുന്നു; അതിവാക്ക് മൂഢജല്പനമാകും.
4
ദൈവത്തിനുള്ള നേര്‍ച്ച നിറവേറ്റാന്‍ വൈകരുത്; മൂഢന്മാരില് ദൈവം പ്രസാദിക്കുന്നില്ല. നേര്‍ന്നത് അനുഷ്ഠിക്കുക.
5
നേര്‍ന്നിട്ട് അര്‍പ്പിക്കാതിരിക്കുന്നതിനെക്കാള്‍ ഭേദം നേരാതിരിക്കുകയാണ്.
6
നിന്റെ വാക്കുകള്‍ നിന്നെ പാപത്തിലേക്കു നയിക്കാതിരിക്കട്ടെ; അബദ്ധം പറ്റിപ്പോയി എന്നു ദൂതനോടു പറയാന്‍ ഇടവരരുത്. നിന്റെ വാക്കുകള്‍കൊണ്ടു ദൈവം കോപിച്ച് നിന്റെ അധ്വാനഫലം നശിപ്പിക്കാന്‍ ഇടയാക്കണമോ?
7
സ്വപ്നങ്ങള്‍ പെരുകുമ്പോള്‍ വ്യര്‍ഥവാക്കുകളും പെരുകുന്നു; അതിനാല്‍ നീ ദൈവത്തെ ഭയപ്പെടുക.
8
ഒരു ദേശത്തു ദരിദ്രന് പീഡിപ്പിക്കപ്പെടുകയും നീതിയും ന്യായവും നിര്‍ദയം ലംഘിക്കപ്പെടുകയും ചെയ്യുന്നതു കണ്ടാല്‍ വിസ്മയിക്കേണ്ട; ഉന്നതോദ്യോഗസ്ഥനെ അവന്റെ അധികാരിയും അയാളെ അയാളുടെ മേലധികാരിയും നിരീക്ഷിക്കുന്നുണ്ട്.
9
ഭൂമിയുടെ വിളവ് എല്ലാവര്ക്കും അവകാശപ്പെട്ടതാണ്. കാര്‍ഷികരാജ്യത്തിന് ഒരു രാജാവു വേണം.
10
പണക്കൊതിയന് എത്ര കിട്ടിയാലും തൃപ്തി വരികയില്ല; ധനമോഹിക്ക് എത്ര സമ്പാദിച്ചാലും മതിവരികയില്ല. ഇതും മിഥ്യതന്നെ.
11
വിഭവങ്ങള്‍ ഏറുമ്പോള്‍ അവകൊണ്ടു പോറ്റേണ്ടവരുടെ എണ്ണവും പെരുകുന്നു; കണ്ണുകൊണ്ടു കാണാമെന്നല്ലാതെ ഉടമസ്ഥന് അവകൊണ്ട് എന്തു പ്രയോജനം?
12
അല്പമോ, അധികമോ ഭക്ഷിച്ചാലും അധ്വാനിക്കുന്നവനു സുഖനിദ്ര ലഭിക്കുന്നു; എന്നാല്‍ അമിതസമ്പത്തു സമ്പന്നന്റെ ഉറക്കം കെടുത്തുന്നു.
13
ആകാശത്തിനു കീഴെ ശോചനീയമായ ഒരു വസ്തുത ഞാന്‍ കണ്ടിരിക്കുന്നു; സമ്പന്നന് തന്റെ അനര്‍ഥത്തിനായി ധനം കാത്തുസൂക്ഷിക്കുന്നു.
14
താന്‍ ഏര്‍പ്പെട്ട സാഹസയത്നത്തില്‍ അതു നഷ്ടപ്പെടുന്നു; തന്റെ പുത്രനു നല്കാന് അയാളുടെ കൈയില്‍ ഒന്നും അവശേഷിക്കുന്നില്ല.
15
അമ്മയുടെ ഉദരത്തില്‍നിന്നു പുറത്തുവന്നതുപോലെ അവന് നഗ്നനായി മടങ്ങിപ്പോകും. അവന്റെ അധ്വാനഫലത്തില്‍നിന്ന് ഒന്നും കൊണ്ടുപോകാന്‍ അവനു സാധ്യമല്ല.
16
ഇതും വല്ലാത്ത കഷ്ടംതന്നെ; വന്നത് എങ്ങനെയോ അതേപടി തിരിച്ചു പോകുന്നു. അധ്വാനം വ്യര്‍ഥമെങ്കില്‍ എന്തു നേട്ടം?
17
അതു മാത്രമോ, അവന്റെ ആയുഷ്കാലം മുഴുവന്‍ അന്ധകാരത്തിലും ദുഃഖത്തിലും രോഗത്തിലും മനശ്ശല്യത്തിലും അസംതൃപ്തിയിലും കഴിയേണ്ടി വരുന്നു.
18
ദൈവം നല്കിയ ഹ്രസ്വജീവിതം തിന്നുകുടിച്ചും അധ്വാനഫലം ആസ്വദിച്ചും കഴിയുന്നതാണു മനുഷ്യന് ഉചിതവും ഉത്തമവുമായി ഞാന്‍ കാണുന്നത്. അതാണല്ലോ അവന്റെ ഗതി.
19
ധനവും ഐശ്വര്യവും അവ അനുഭവിക്കാനുള്ള കഴിവും ദൈവമാണു നല്‍കുന്നത്; അവ ലഭിച്ചവന് ദൈവത്തിന്റെ അനുഗ്രഹം സ്വീകരിച്ചു തന്റെ പ്രയത്നങ്ങളില്‍ ആനന്ദിക്കട്ടെ. അത് ദൈവത്തിന്റെ ദാനമാണ്.
20
ദൈവം അവന്റെ ദിനങ്ങളെ ആനന്ദനിര്‍ഭരമാക്കിയിരിക്കുന്നതിനാല്‍ തന്റെ ആയുസ്സിന്റെ ദിനങ്ങള്‍ കൊഴിഞ്ഞുപോകുന്നത് അവന് അറിയുകയേയില്ല.
← Chapter 4
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 6 →
All chapters:
1
2
3
4
5
6
7
8
9
10
11
12