bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Daniel 1
Daniel 1
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 2 →
1
യെഹൂദാരാജാവായ യെഹോയാക്കീമിന്റെ വാഴ്ചയുടെ മൂന്നാംവര്‍ഷം ബാബിലോണ്‍രാജാവായ നെബുഖദ്നേസര്‍ യെരൂശലേമിനെ ഉപരോധിച്ചു.
2
യെഹോയാക്കീംരാജാവിനെ കീഴടക്കാനും ദൈവത്തിന്റെ ആലയത്തിലെ ചില പാത്രങ്ങള്‍ കൈവശപ്പെടുത്താനും സര്വേശ്വരന് അദ്ദേഹത്തെ അനുവദിച്ചു. നെബുഖദ്നേസര്‍ യെഹോയാക്കീമിനെ ആ പാത്രങ്ങളോടൊപ്പം ശിനാര്‍ദേശത്തുള്ള തന്റെ ദേവന്റെ ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നു. പാത്രങ്ങള്‍ ക്ഷേത്രഭണ്ഡാരത്തില്‍ വച്ചു.
3
പിന്നീട് രാജാവ് തന്റെ രാജകൊട്ടാരത്തിലെ സേവകന്മാരില് മുഖ്യനായ അശ്പെനാസിനെ വിളിച്ച് കല്പിച്ചു:
4
കൊട്ടാരത്തില്‍ സേവനം അനുഷ്ഠിക്കാന്‍ യോഗ്യരായ ഏതാനും പേരെ ഇസ്രായേല്യരില്‍നിന്ന് കൊണ്ടുവരിക; അവര്‍ രാജകുടുംബാംഗങ്ങളും കുലീനത്വം ഉള്ളവരും അംഗവൈകല്യമില്ലാത്തവരും സുമുഖരും പ്രതിഭാശാലികളും അഭിഞ്ജരും വിവേകശാലികളും ആയിരിക്കണം. ബാബിലോണ്യരുടെ എഴുത്തും വായനയും അവരെ അഭ്യസിപ്പിക്കണം.
5
രാജാവു ഭക്ഷിക്കുന്ന വിശിഷ്ടഭോജ്യങ്ങളും അദ്ദേഹം പാനംചെയ്യുന്ന വീഞ്ഞും അവര്‍ക്കു നല്‍കണമെന്നും മൂന്നുവര്‍ഷത്തെ പരിശീലനം കഴിഞ്ഞ് അവരെ രാജസമക്ഷം ഹാജരാക്കണമെന്നും കല്പിച്ചിരുന്നു.
6
ഇങ്ങനെ തിരഞ്ഞെടുക്കപ്പെട്ടവരില്‍ യെഹൂദാഗോത്രക്കാരായ ദാനിയേല്‍, ഹനന്യാ, മീശായേല്‍, അസര്യാ എന്നിവര്‍ ഉണ്ടായിരുന്നു.
7
രാജകൊട്ടാരത്തിലെ സേവകപ്രമാണി ദാനിയേലിനു ബേല്ത്ത്ശസ്സര് എന്നും ഹനന്യാക്കു ശദ്രക് എന്നും മീശായേലിനു മേശക് എന്നും അസര്യാക്കു അബേദ്-നെഗോ എന്നും പേരിട്ടു.
8
രാജാവിന്റെ വിശിഷ്ടഭോജ്യങ്ങളും അദ്ദേഹം പാനം ചെയ്യുന്ന വീഞ്ഞും കഴിച്ചു താന്‍ ആചാരപരമായി അശുദ്ധനാകുകയില്ലെന്നു ദാനിയേല്‍ നിശ്ചയിച്ചു. അതിനാല്‍ താന്‍ മലിനനാകാതിരിക്കാന്‍ അനുവദിക്കണമെന്ന് രാജസേവകപ്രമാണിയോടു ദാനിയേല്‍ അപേക്ഷിച്ചു.
9
അശ്പെനാസിനു ദാനിയേലിനോടു ദയയും അനുകമ്പയും തോന്നാന്‍ ദൈവം ഇടയാക്കി.
10
എങ്കിലും അയാള്‍ ദാനിയേലിനോടു പറഞ്ഞു: “എന്റെ യജമാനനായ രാജാവിനെ ഞാന്‍ ഭയപ്പെടുന്നു. നിങ്ങള്‍ എന്തു ഭക്ഷിക്കണമെന്നും എന്തു പാനം ചെയ്യണമെന്നും രാജാവ് നിശ്ചയിച്ചിട്ടുണ്ട്. സമപ്രായക്കാരായ മറ്റുള്ളവരെക്കാള്‍ നിങ്ങള്‍ ക്ഷീണിതരായി രാജാവ് കണ്ടാല്‍ എന്റെ ജീവന് അപകടത്തിലാകും.”
11
ദാനിയേല്‍, ഹനന്യാ, മീശായേല്‍, അസര്യാ എന്നിവരുടെ മേല്നോട്ടക്കാരനായി രാജസേവകപ്രമാണി നിയമിച്ചിരിക്കുന്നയാളിനോട് ദാനിയേല്‍ പറഞ്ഞു:
12
“ഞങ്ങള്‍ക്കു പത്തു ദിവസത്തേക്കു സസ്യഭോജ്യങ്ങളും വെള്ളവും തന്നു പരീക്ഷിച്ചു നോക്കിയാലും;
13
അതിനുശേഷം ഞങ്ങളെയും രാജകീയഭോജ്യങ്ങള്‍ കഴിക്കുന്ന യുവാക്കളെയും തമ്മില്‍ ഒത്തുനോക്കുക. അതിന്‍പ്രകാരം ഞങ്ങളോടു പെരുമാറുക.”
14
ദാനിയേലിന്റെ അപേക്ഷ അയാള്‍ സ്വീകരിച്ചു. അങ്ങനെ പത്തുദിവസം പരീക്ഷിച്ചു.
15
പത്തുദിവസം കഴിഞ്ഞപ്പോള്‍ അവര്‍ രാജകീയ ഭക്ഷണം കഴിക്കുന്ന എല്ലാവരെക്കാളും അഴകും പുഷ്ടിയും ഉള്ളവരായി കാണപ്പെട്ടു.
16
അതിനാല്‍ അയാള്‍ ആ യെഹൂദായുവാക്കള്‍ക്ക് രാജകീയഭക്ഷണത്തിനും വീഞ്ഞിനും പകരം സസ്യാഹാരം കൊടുത്തു.
17
ദൈവം ഈ നാലു ചെറുപ്പക്കാര്‍ക്ക് എല്ലാ വിദ്യകളിലും വിജ്ഞാനത്തിലും അവഗാഹവും നൈപുണ്യവും നല്കി. ദാനിയേലിന് ഏതു ദര്‍ശനവും സ്വപ്നവും വ്യാഖ്യാനിക്കാനുള്ള സിദ്ധിയും ലഭിച്ചു.
18
രാജാവ് കല്പിച്ചിരുന്ന കാലം പൂര്‍ത്തിയായപ്പോള്‍ ആ യുവാക്കളെ രാജകല്പന പ്രകാരം രാജസേവകപ്രമാണി നെബുഖദ്നേസര്‍രാജാവിന്റെ സന്നിധിയില്‍ കൊണ്ടുചെന്നു.
19
രാജാവ് അവരോടു സംസാരിച്ചു. ദാനിയേല്‍, ഹനന്യാ, മീശായേല്‍, അസര്യാ എന്നിവര്‍ക്കു തുല്യരായി മറ്റാരെയും കണ്ടില്ല. അങ്ങനെ അവര്‍ രാജസേവകരായിത്തീര്‍ന്നു.
20
അവരോടുള്ള സംഭാഷണത്തില്‍നിന്ന് വിജ്ഞാനത്തിലും വിവേകത്തിലും രാജ്യത്തെങ്ങുമുള്ള ഏതു മന്ത്രവാദിയെയും ആഭിചാരകനെയുംകാള്‍ പത്തിരട്ടി മെച്ചപ്പെട്ടവരാണവര്‍ എന്നു രാജാവിനു ബോധ്യമായി.
21
സൈറസ്രാജാവിന്റെ വാഴ്ചയുടെ ഒന്നാംവര്‍ഷംവരെ ദാനിയേല്‍ അവിടെ തുടര്‍ന്നു.
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 2 →
All chapters:
1
2
3
4
5
6
7
8
9
10
11
12