bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Daniel 7
Daniel 7
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 6
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 8 →
1
ബാബിലോണ്‍രാജാവായ ബേല്‍ശസ്സറിന്റെ വാഴ്ചയുടെ ഒന്നാം വര്‍ഷം ദാനിയേലിന് ഉറക്കത്തില്‍ ഒരു സ്വപ്നവും ചില ദര്‍ശനങ്ങളും ഉണ്ടായി. അദ്ദേഹം ആ സ്വപ്നം രേഖപ്പെടുത്തി. അതിന്റെ സംഗ്രഹം ഇതായിരുന്നു.
2
ദാനിയേല്‍ പറഞ്ഞു: “നിശാദര്‍ശനത്തില്‍ ആകാശത്തിലെ നാലു കാറ്റുകള്‍ മഹാസാഗരത്തെ ഇളക്കിമറിക്കുന്നതായി ഞാന്‍ കണ്ടു.
3
സമുദ്രത്തില്‍നിന്നു നാലു വലിയ മൃഗങ്ങള്‍ കയറിവന്നു. അവ വ്യത്യസ്തങ്ങളായിരുന്നു.
4
ഒന്നാമത്തെ മൃഗം സിംഹത്തെപ്പോലെയിരുന്നു. അതിനു കഴുകന്റെ ചിറകുകള് ഉണ്ടായിരുന്നു. ഞാന്‍ നോക്കിക്കൊണ്ടിരിക്കെ അതിന്റെ ചിറകുകള് പറിച്ചെടുക്കപ്പെട്ടു. അതിനെ പൊക്കി മനുഷ്യനെപ്പോലെ ഇരുകാലുകളില്‍ നിര്‍ത്തി. അതിനു മനുഷ്യഹൃദയം നല്‍കുകയും ചെയ്തു.
5
രണ്ടാമത്തെ മൃഗം കരടിയെപ്പോലെ ആയിരുന്നു. അതു പിന്‍കാലുകളില്‍ നിവര്‍ന്നുനിന്നു. അതു വായില്‍ മൂന്നു വാരിയെല്ലുകള്‍ കടിച്ചു പിടിച്ചിരുന്നു. “എഴുന്നേറ്റ് മതിയാവോളം മാംസം തിന്നുകൊള്ളുക” എന്ന് അതിനോടു പറയുന്നതും ഞാന്‍ കേട്ടു.
6
പിന്നീട് അതാ, പുള്ളിപ്പുലിയെപ്പോലുള്ള മറ്റൊരു മൃഗം. മുതുകില്‍ നാലു ചിറകുള്ള ആ മൃഗത്തിനു നാലു തലയും ഉണ്ടായിരുന്നു. അതിന് ആധിപത്യം നല്കപ്പെട്ടു.
7
രാത്രിയില്‍ ഞാന്‍ കണ്ട ദര്‍ശനത്തില്‍ അതാ നാലാമത്തെ മൃഗം. അത്യുഗ്രവും ഭീകരവും കരുത്തുറ്റതുമായ ആ മൃഗം അതിന്റെ വലിയ ഇരുമ്പ് പല്ലുകൊണ്ട് ഇരയെ കടിച്ചുകീറിത്തിന്നുകയും അവശേഷിച്ചത് നിലത്തിട്ടു ചവിട്ടിക്കളയുകയും ചെയ്തു. നേരത്തെ കണ്ട മൃഗങ്ങളില്‍ നിന്നെല്ലാം വിഭിന്നമായ ഈ മൃഗത്തിനു പത്തുകൊമ്പുകള്‍ ഉണ്ടായിരുന്നു.
8
ഞാന്‍ നോക്കിക്കൊണ്ടിരിക്കെ ആ കൊമ്പുകള്‍ക്കിടയില്‍ ഒരു ചെറിയ കൊമ്പു മുളച്ചുവരുന്നതു കണ്ടു. അതിന്റെ മുമ്പില്‍നിന്നു നേരത്തെ ഉണ്ടായിരുന്ന കൊമ്പുകളില്‍ മൂന്നെണ്ണം വേരോടെ പിഴുതു നീക്കപ്പെട്ടു. മുളച്ചുവന്ന കൊമ്പില്‍ മനുഷ്യനേത്രങ്ങളും വമ്പുപറയുന്ന വായും ഉണ്ടായിരുന്നു.
9
ഞാന്‍ നോക്കിക്കൊണ്ടിരിക്കെ സിംഹാസനങ്ങള്‍ നിരന്നു. അതിലൊന്നില്‍ അതിപുരാതനനായവന്‍ ഉപവിഷ്ടനായി. അദ്ദേഹത്തിന്റെ വസ്ത്രം ഹിമംപോലെയും തലമുടി പഞ്ഞിപോലെയും വെണ്മയുള്ളതായിരുന്നു. അവിടുത്തെ സിംഹാസനം അഗ്നിജ്വാലയായിരുന്നു. ജ്വലിച്ചുകൊണ്ടിരുന്ന അഗ്നിയായിരുന്നു അതിന്റെ ചക്രങ്ങള്‍.
10
അവിടുത്തെ മുമ്പില്‍നിന്ന് ഒരു അഗ്നിപ്രവാഹം പുറപ്പെട്ടു. ബഹുസഹസ്രം ആളുകള്‍ അദ്ദേഹത്തെ പരിചരിച്ചു. പതിനായിരങ്ങള്‍ അവിടുത്തെ മുമ്പില്‍ ഉപചാരപൂര്‍വം നിന്നു. ന്യായവിസ്താരത്തിനായി ന്യായാധിപസഭ കൂടി. പുസ്തകങ്ങള്‍ തുറക്കപ്പെട്ടു.
11
ആ ചെറിയ കൊമ്പ് വമ്പു പറയുന്നതു കേട്ട് ഞാന്‍ അങ്ങോട്ടു നോക്കി. ഞാന്‍ നോക്കിക്കൊണ്ടിരിക്കെ ആ മൃഗം കൊല്ലപ്പെട്ടു. അതിന്റെ ഉടല് നശിപ്പിക്കുകയും അതു തീയിലിട്ടു ദഹിപ്പിക്കാന്‍ വിട്ടുകൊടുക്കുകയും ചെയ്തു.
12
മറ്റു മൃഗങ്ങളുടെ അധികാരം എടുത്തുകളഞ്ഞു. എങ്കിലും ഒരു നിശ്ചിതകാലംകൂടി ജീവിക്കാന്‍ അവയെ അനുവദിച്ചു.
13
മനുഷ്യപുത്രനു സദൃശനായ ഒരുവനെ രാത്രിയിലെ ദര്‍ശനത്തില്‍ ആകാശമേഘങ്ങളില്‍ ഞാന്‍ കണ്ടു. അദ്ദേഹം പുരാതനനായവന്റെ മുമ്പിലേക്ക് ആനയിക്കപ്പെട്ടു.
14
സകല ജനങ്ങളും ജനപദങ്ങളും ഭാഷക്കാരും അദ്ദേഹത്തെ സേവിക്കത്തക്കവിധം ആധിപത്യവും മഹത്ത്വവും രാജത്വവും അദ്ദേഹത്തിനു നല്കപ്പെട്ടു. അദ്ദേഹത്തിന്റെ ആധിപത്യം അസ്തമിക്കാതെ എന്നേക്കും നിലനില്ക്കും. അദ്ദേഹത്തിന്റെ രാജത്വം അനശ്വരമാണ്.
15
ദാനിയേല്‍ എന്ന ഞാന്‍ എനിക്കുണ്ടായ ദര്‍ശനത്താല്‍ വ്യാകുലനായി. ഞാന്‍ അത്യന്തം അസ്വസ്ഥനായി.
16
അവിടെ നിന്നിരുന്നവരില്‍ ഒരുവനോട് ഇതിന്റെ എല്ലാം സാരം എന്തെന്നു ഞാന്‍ ചോദിച്ചു. അയാള്‍ അതിന്റെ പൊരുള്‍ എനിക്കു പറഞ്ഞുതന്നു.
17
ഭൂമിയില്‍ ഉയരാന്‍ പോകുന്ന നാലു സാമ്രാജ്യങ്ങളാണ് ദര്‍ശനത്തില്‍ കണ്ട നാലു മൃഗങ്ങള്‍.
18
എന്നാല്‍ അത്യുന്നതനായ ദൈവത്തിന്റെ വിശുദ്ധന്മാര് രാജത്വം പ്രാപിക്കുകയും അവര്‍ എന്നേക്കും അത് അവകാശമാക്കുകയും ചെയ്യും.
19
മറ്റു മൃഗങ്ങളില്‍നിന്നു വ്യത്യസ്തനും ഇരുമ്പുപല്ലുകളും ഓട്ടുനഖങ്ങളുമുള്ള അതിഭയങ്കരനും തിന്നുകയും തകര്‍ക്കുകയും ശേഷിച്ചതു ചവുട്ടിത്തേക്കുകയും ചെയ്തതുമായ
20
നാലാമത്തെ മൃഗത്തെക്കുറിച്ചും അതിന്റെ പത്തുകൊമ്പുകളെക്കുറിച്ചും അവയ്ക്കിടയില്നിന്ന് മുളച്ചുവന്നതും കണ്ണുകളും വമ്പുപറയുന്ന വായും ഗാംഭീര്യമുള്ളതുമായ കൊമ്പിനെക്കുറിച്ചും അതിന്റെ മുമ്പില്‍നിന്ന് മൂന്നു കൊമ്പുകള്‍ പിഴുതു നീക്കപ്പെട്ടതിനെക്കുറിച്ചും അറിയാന്‍ ഞാന്‍ ആഗ്രഹിച്ചു.
21
പുരാതനനായവന്‍ വന്ന് അവിടുത്തെ വിശുദ്ധന്മാര്ക്ക് ന്യായമായ വിധി നടത്തുകയും വിശുദ്ധന്മാര് രാജത്വം പ്രാപിക്കുകയും ചെയ്യുന്നതുവരെ
22
ആ കൊമ്പ് വിശുദ്ധന്മാരോടു യുദ്ധം ചെയ്ത് അവരെ ജയിച്ചുകൊണ്ടിരുന്നതു ഞാന്‍ കണ്ടു.
23
എന്നോടു സംസാരിച്ച വിശുദ്ധന് പറഞ്ഞു: “ഭൂമിയില്‍ ഉണ്ടാകാനുള്ള നാലാമത്തെ സാമ്രാജ്യമാണ് നാലാമതായി കണ്ട ആ മൃഗം. അതു ലോകത്തെ വിഴുങ്ങുകയും ചവുട്ടിത്തേച്ചു തകര്‍ക്കുകയും ചെയ്യും. മറ്റ് എല്ലാ രാജ്യങ്ങളില്‍നിന്നും അത് വിഭിന്നവും ആയിരിക്കും.
24
ഈ രാജ്യത്തുനിന്നുദ്ഭവിക്കുന്ന പത്തുകൊമ്പുകളാകട്ടെ പ്രബലരായിത്തീരാന്‍പോകുന്ന പത്തു രാജാക്കന്മാരാണ്. അവര്‍ക്കുശേഷം മറ്റൊരു രാജാവ് എഴുന്നേല്ക്കും. അദ്ദേഹം തന്റെ പൂര്‍വികന്മാരില്‍നിന്നു വ്യത്യസ്തനായിരിക്കും.
25
അയാള്‍ അത്യുന്നതദൈവത്തിനെതിരെ വമ്പു പറയുകയും അവിടുത്തെ വിശുദ്ധന്മാരെ പീഡിപ്പിക്കുകയും ചെയ്യും. അയാള്‍ കാലങ്ങളും നിയമങ്ങളും മാറ്റാന്‍ ശ്രമിക്കും. വിശുദ്ധന്മാരെ ഒരു കാലത്തേക്കും രണ്ടു കാലത്തേക്കും അര്‍ധകാലത്തേക്കും അയാളുടെ കൈയില്‍ ഏല്പിക്കും.
26
എന്നാല്‍ ന്യായാധിപസഭ കൂടി അയാളുടെ അധികാരം എടുത്തുകളയുകയും അതു സമൂലം നശിപ്പിച്ച് എന്നേക്കും ഇല്ലാതാക്കുകയും ചെയ്യും.
27
ആകാശത്തിന്‍കീഴുള്ള സര്‍വരാജ്യങ്ങളുടെയുംമേല്‍ പരമാധികാരവും രാജപദവിയും അത്യുന്നതനായ ദൈവത്തിന്റെ വിശുദ്ധജനത്തിനു നല്കപ്പെടും. അവരുടെ രാജ്യം ശാശ്വതമായിരിക്കും. എല്ലാ ആധിപത്യങ്ങളും അവരെ അനുസരിക്കുകയും സേവിക്കുകയും ചെയ്യും.
28
ദര്‍ശനത്തിന്റെ അവസാനം ഇതായിരുന്നു. എന്നാല്‍ ദാനിയേല്‍ എന്ന ഞാന്‍ എന്റെ വിചാരങ്ങള്‍ നിമിത്തം വളരെ സംഭ്രാന്തനായി. എന്റെ മുഖം വിളറി. ഇതെല്ലാം ഞാന്‍ എന്റെ മനസ്സില്‍ സൂക്ഷിച്ചു.
← Chapter 6
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 8 →
All chapters:
1
2
3
4
5
6
7
8
9
10
11
12