bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Daniel 4
Daniel 4
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 5 →
1
നെബുഖദ്നേസര്‍ രാജാവ് ലോകത്തെമ്പാടുമുള്ള എല്ലാ ജനങ്ങള്‍ക്കും രാജ്യങ്ങള്‍ക്കും ഭാഷക്കാര്‍ക്കും ഇപ്രകാരം എഴുതി: നിങ്ങള്‍ക്ക് മംഗളം ഭവിക്കട്ടെ!
2
അത്യുന്നതനായ ദൈവം എനിക്കു കാണിച്ചുതന്ന അദ്ഭുതങ്ങളും അടയാളങ്ങളും പ്രസിദ്ധമാക്കുന്നതു നല്ലതെന്ന് എനിക്കു തോന്നുന്നു.
3
അവിടുന്നു കാട്ടിയ അടയാളങ്ങള്‍ എത്ര മഹനീയം! അദ്ഭുതങ്ങള്‍ എത്ര ശക്തമായവ! അവിടുത്തെ ആധിപത്യം തലമുറകളോളം ഉള്ളത്.
4
നെബുഖദ്നേസര്‍ എന്ന ഞാന്‍ എന്റെ കൊട്ടാരത്തില്‍ സ്വൈരമായും ആഢംബര സമൃദ്ധിയോടുകൂടിയും വസിക്കുമ്പോള്‍ ഒരു സ്വപ്നം കണ്ടു.
5
അത് എന്നെ ഭയപ്പെടുത്തി. ഞാന്‍ ഉറങ്ങുമ്പോള്‍ കണ്ട ദര്‍ശനങ്ങള്‍ എന്നില്‍ ഭീതി ഉളവാക്കി.
6
സ്വപ്നത്തിന്റെ പൊരുള്‍ വ്യാഖ്യാനിച്ചു തരാന്‍ ബാബിലോണിലെ സകല വിദ്വാന്മാരെയും എന്റെ മുമ്പില്‍ ഹാജരാക്കാന്‍ ഞാന്‍ കല്പിച്ചു.
7
അങ്ങനെ മന്ത്രവാദികളും ആഭിചാരകന്മാരും ബാബിലോണിലെ വിദ്വാന്മാരും ജ്യോത്സ്യന്മാരും എന്റെ അടുക്കല്‍ വന്നു. ഞാന്‍ കണ്ട സ്വപ്നം അവരോടു വിവരിച്ചു. പക്ഷേ അതിന്റെ സാരം എന്തെന്നു പറയാന്‍ അവര്‍ക്കു കഴിഞ്ഞില്ല.
8
ഒടുവില്‍ എന്റെ ദേവനായ ബേല്‍ത്ത്ശസ്സറിന്റെ പേരില്‍ വിളിക്കപ്പെടുന്നവനും വിശുദ്ധദേവന്മാരുടെ ആത്മാവുള്ളവനുമായ ദാനിയേല്‍ എന്റെ മുമ്പില്‍വന്നു. അയാളോട് സ്വപ്നത്തെപ്പറ്റി ഞാന്‍ ഇങ്ങനെ പറഞ്ഞു:
9
“മാന്ത്രികരില്‍ മുഖ്യനായ ബേല്‍ത്ത്ശസ്സറേ, വിശുദ്ധദേവന്മാരുടെ ആത്മാവു നിന്നിലുണ്ടെന്നും അതുകൊണ്ട് ഒരു രഹസ്യവും നിനക്ക് ദുര്‍ഗ്രഹമല്ലെന്നും ഞാന്‍ മനസ്സിലാക്കുന്നു. ഇതാണ് ഞാന്‍ കണ്ട സ്വപ്നം. അതിന്റെ പൊരുള്‍ എന്തെന്നു പറയുക.
10
കിടക്കയില്‍ വച്ച് എനിക്കുണ്ടായ ദര്‍ശനത്തില്‍, ഭൂമിയുടെ മധ്യത്തില്‍ വളരെ ഉയരമുള്ള ഒരു വൃക്ഷം നില്ക്കുന്നതു ഞാന്‍ കണ്ടു. അതു വളര്‍ന്നു ബലപ്പെട്ടു.
11
അത് ആകാശം തൊട്ടുരുമ്മി നിന്നു. ഭൂമിയുടെ ഏതറ്റത്തുനിന്നു നോക്കിയാലും അതു കാണാമായിരുന്നു.
12
ഭംഗിയുള്ള ഇലകളോടുകൂടിയ ആ വൃക്ഷം ഫലസമൃദ്ധമായിരുന്നു. എല്ലാവര്ക്കും ആവശ്യമുള്ള ആഹാരം അതില്‍നിന്നു ലഭിച്ചിരുന്നു. വന്യമൃഗങ്ങള്‍ അതിന്റെ തണലില്‍ വസിച്ചു. ആകാശത്തിലെ പക്ഷികള്‍ അതിന്റെ കൊമ്പുകളില്‍ പാര്‍ത്തു. സര്‍വ ജീവജാലങ്ങള്‍ക്കും വേണ്ട ഭക്ഷണം അതില്‍നിന്നു ലഭിച്ചു.
13
അതാ, ഒരു ദൂതന്, ഒരു പരിശുദ്ധന് സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങി വരുന്നതു ഞാന്‍ ദര്‍ശനത്തില്‍ കണ്ടു.
14
ആ ദൂതന് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: ആ വൃക്ഷം വെട്ടി കൊമ്പുകള്‍ മുറിച്ച് ഇലകള്‍ തല്ലിക്കൊഴിച്ച് ഫലങ്ങള്‍ ചിതറിച്ചുകളയുക; മൃഗങ്ങള്‍ അതിന്റെ കീഴില്‍നിന്ന് ഓടിപ്പോകട്ടെ; പക്ഷികള്‍ അതിന്റെ കൊമ്പുകളില്‍നിന്ന് പറന്നകലട്ടെ.
15
അതിന്റെ കുറ്റി ഇരുമ്പും ഓടുംകൊണ്ടു ബന്ധിക്കുക. വയലിലെ ഇളമ്പുല്ലിനിടയില്‍ അത് ഇരിക്കട്ടെ. ആകാശത്തിലെ മഞ്ഞുകൊണ്ട് അവന് നനയട്ടെ; മൃഗങ്ങളെപ്പോലെ നിലത്തെ പുല്ലുതിന്ന് അവന് ഉപജീവിക്കട്ടെ.
16
അവന്റെ മനുഷ്യസ്വഭാവം മാറി മൃഗത്തിന്റെ സ്വഭാവം ഉണ്ടാകട്ടെ.
17
അങ്ങനെ ഏഴുവര്‍ഷം കഴിയട്ടെ. ഈ വിധി ദൂതന്മാരുടെ തീരുമാനവും വിശുദ്ധന്മാരുടെ കല്പനയും ആകുന്നു. അത്യുന്നതദൈവം മനുഷ്യരുടെ രാജ്യങ്ങളെ വാഴുന്നു; താന്‍ ഇച്ഛിക്കുന്നവര്‍ക്ക് അതു നല്കുന്നു. മനുഷ്യരില്‍ വച്ച് എളിയവനെ അതിന്റെ അധിപതിയാക്കുന്നു. ഇതു സകല മനുഷ്യരും അറിഞ്ഞിരിക്കണം.
18
നെബുഖദ്നേസര്‍ രാജാവായ ഞാന്‍ ഈ സ്വപ്നം കണ്ടു: “ബേല്‍ത്ത്ശസ്സറേ, ഇതിന്റെ സാരം എന്തെന്നു പറയുക. ഇതിന്റെ അര്‍ഥം പറഞ്ഞുതരാന്‍ എന്റെ രാജ്യത്തുള്ള വിദ്വാന്മാര്ക്ക് ആര്‍ക്കുംതന്നെ കഴിഞ്ഞില്ല. എന്നാല്‍ വിശുദ്ധദേവന്മാരുടെ ആത്മാവ് നിന്നിലുള്ളതുകൊണ്ട് നിനക്കതു കഴിയും.”
19
ബേല്ത്ത്ശസ്സര് എന്നു പേരുള്ള ദാനിയേല്‍ അല്പനേരത്തേക്കു സ്തംഭിച്ചിരുന്നു പോയി. മനസ്സില്‍കൂടി കടന്നുപോയ ചിന്തകള്‍ അദ്ദേഹത്തെ അസ്വസ്ഥനാക്കി. “ബേല്‍ത്ത്ശസ്സറേ, സ്വപ്നവും അതിന്റെ അര്‍ഥവും ഓര്‍ത്തു പരവശനാകേണ്ട.” രാജാവു കല്പിച്ചു. ബേല്ത്ത്ശസ്സര് പറഞ്ഞു: “മഹാരാജാവേ, സ്വപ്നം അവിടുത്തെ വെറുക്കുന്നവരെയും അതിന്റെ അര്‍ഥം അവിടുത്തെ വൈരികളെയും ഉദ്ദേശിച്ചായിരിക്കട്ടെ.
20
ഭൂമിയുടെ ഏതറ്റത്തുനിന്നു നോക്കിയാലും കാണത്തക്കവിധം ആകാശംമുട്ടെ വളര്‍ന്നു ബലപ്പെട്ട്
21
മനോഹരമായ ഇലപ്പടര്‍പ്പോടും എല്ലാവര്ക്കും ഭക്ഷിക്കത്തക്കവിധം ധാരാളം ഫലങ്ങളോടും കൂടി നില്ക്കുന്നതും കീഴില്‍ വന്യമൃഗങ്ങള്‍ വസിക്കുന്നതും ചില്ലകളില്‍ പക്ഷികള്‍ പാര്‍ക്കുന്നതുമായ അവിടുന്നു കണ്ട വൃക്ഷം വളര്‍ന്നു,
22
ബലിഷ്ഠനായിത്തീര്‍ന്നിരിക്കുന്ന അങ്ങുതന്നെ. അങ്ങയുടെ മഹത്ത്വം വളര്‍ന്ന് ആകാശത്തോളം ഉയര്‍ന്നിരിക്കുന്നു. അവിടുത്തെ ആധിപത്യം ഭൂമിയുടെ അറുതിവരെ വ്യാപിച്ചിരിക്കുന്നു.
23
ആ വൃക്ഷം വെട്ടി നശിപ്പിക്കുക; എന്നാല്‍ അതിന്റെ കുറ്റി വേരോടുകൂടി ഇരുമ്പും ഓടുംകൊണ്ടു ബന്ധിച്ച് വയലിലെ ഇളമ്പുല്ലില്‍ വിട്ടേക്കുക; ആകാശത്തിലെ മഞ്ഞുകൊണ്ട് അവന് നനയട്ടെ; കാട്ടുമൃഗങ്ങളോടുകൂടി അവന് അഷ്‍ടികഴിക്കട്ടെ; അങ്ങനെ ഏഴുവര്‍ഷക്കാലം കഴിയട്ടെ എന്നിപ്രകാരം സ്വര്‍ഗത്തില്‍ നിന്നിറങ്ങിവന്ന ഒരു ദൂതന്, ഒരു പരിശുദ്ധന് വിളിച്ചു പറയുന്നതായി അങ്ങ് കണ്ടല്ലോ.
24
രാജാവേ, അതിന്റെ സാരം എന്താണെന്നോ? അത് അത്യുന്നതനായ ദൈവത്തിന്റെ വിധിയാകുന്നു. എന്റെ യജമാനനായ അങ്ങയുടെ ജീവിതത്തില്‍ അതു സംഭവിക്കും.
25
അങ്ങയെ മനുഷ്യരുടെ ഇടയില്‍നിന്ന് ഓടിച്ചുകളയും; വന്യമൃഗങ്ങളോടുകൂടി ആയിരിക്കും അങ്ങയുടെ വാസം; കാളയെപ്പോലെ അങ്ങു പുല്ലുതിന്നാന്‍ ഇടവരുത്തും; ആകാശത്തുനിന്നു പെയ്യുന്ന മഞ്ഞ് ഏറ്റ് അങ്ങു നനയും; അങ്ങനെ ഏഴു വര്‍ഷം കഴിയും. അത്യുന്നതനായ ദൈവമാണ് മനുഷ്യരുടെ രാജ്യം ഭരിക്കുന്നതെന്നും താന്‍ ഇച്ഛിക്കുന്നവര്‍ക്ക് അവിടുന്ന് അതു നല്‍കുമെന്നും അങ്ങ് അപ്പോള്‍ മനസ്സിലാക്കും.
26
വൃക്ഷത്തിന്റെ കുറ്റി വേരോടുകൂടി നശിപ്പിക്കാതെ വിടുക എന്നു കല്പിച്ചത്, ദൈവമാണ് സര്‍വവും ഭരിക്കുന്നതെന്ന് അങ്ങു മനസ്സിലാക്കുന്ന സമയം മുതല്‍ രാജ്യം അങ്ങയുടേതായിരിക്കും എന്ന് വ്യക്തമാക്കാന്‍ വേണ്ടിയാണ്.
27
അതുകൊണ്ട് രാജാവേ, എന്റെ ഉപദേശം അങ്ങു സ്വീകരിച്ചാലും. ധര്‍മനിഷ്ഠകൊണ്ട് പാപവും മര്‍ദിതരോടു കാരുണ്യം കാട്ടി അകൃത്യവും പരിഹരിക്കുക. അങ്ങനെ ഒരുപക്ഷേ അവിടുത്തെ ക്ഷേമകാലം നീണ്ടുകിട്ടിയേക്കാം.”
28
ഇവയെല്ലാം നെബുഖദ്നേസര്‍ രാജാവിനു വന്നു ഭവിച്ചു.
29
പന്ത്രണ്ടു മാസം കഴിഞ്ഞ് രാജാവ് ബാബിലോണിലെ രാജമന്ദിരത്തിന്റെ മട്ടുപ്പാവില്‍ ഉലാത്തിക്കൊണ്ടിരിക്കെ അദ്ദേഹം സ്വയം പറഞ്ഞു:
30
“നമ്മുടെ രാജകീയ പ്രൗഢിക്കുവേണ്ടി എന്റെ മഹാപ്രഭാവത്താല്‍ രാജധാനിയായി നാം നിര്‍മിച്ച മഹത്തായ ബാബിലോണല്ലേ ഇത്.”
31
ഇതു പറഞ്ഞുതീരും മുമ്പ് സ്വര്‍ഗത്തില്‍നിന്ന് ഒരശരീരി ഉണ്ടായി: “നെബുഖദ്നേസര്‍രാജാവേ, നിന്നോടാണ് ഇതു പറയുന്നത്; രാജത്വം നിന്നില്‍നിന്ന് എടുത്തിരിക്കുന്നു;
32
നിന്നെ മനുഷ്യരുടെ ഇടയില്‍നിന്ന് ഓടിച്ചുകളയും; കാട്ടുമൃഗങ്ങളോടുകൂടി നീ പാര്‍ക്കും; കാളയെപ്പോലെ നീ പുല്ലുതിന്നും; അങ്ങനെ ഏഴു വര്‍ഷം കഴിയും. അപ്പോള്‍ മനുഷ്യരുടെ രാജ്യം വാഴുന്നത് അത്യുന്നതനായ ദൈവം ആണെന്നും താന്‍ ഇച്ഛിക്കുന്നവന് അവിടുന്നു അത് നല്‍കുമെന്നും നീ അറിയും.”
33
ഉടനെ അങ്ങനെ സംഭവിച്ചു. നെബുഖദ്നേസര്‍ മനുഷ്യരുടെ ഇടയില്‍നിന്ന് ഓടിക്കപ്പെട്ടു. കാളയെപ്പോലെ അവന് പുല്ലുതിന്നു. അവന്റെ ശരീരം ആകാശത്തുനിന്നു വീണ മഞ്ഞുകൊണ്ടു നനഞ്ഞു. അവന്റെ രോമങ്ങള്‍ കഴുകന്റെ തൂവലുകള്‍പോലെയും നഖം പക്ഷികളുടെ നഖംപോലെയും വളര്‍ന്നു.
34
ആ ഏഴുവര്‍ഷം പൂര്‍ത്തിയായപ്പോള്‍ നെബുഖദ്നേസര്‍ എന്ന ഞാന്‍ സ്വര്‍ഗത്തിലേക്ക് കണ്ണുകളുയര്‍ത്തി. അപ്പോള്‍ വിവേകം എനിക്കു തിരിച്ചുകിട്ടി; ഞാന്‍ അത്യുന്നതനായ ദൈവത്തെ വാഴ്ത്തുകയും ജീവിക്കുന്ന ദൈവത്തെ സ്തുതിക്കുകയും പ്രകീര്‍ത്തിക്കുകയും ചെയ്തു. അവിടുത്തെ ആധിപത്യം അനന്തമാണ്. അവിടുത്തെ രാജ്യം എന്നേക്കും നിലനില്ക്കുന്നു.
35
സര്‍വഭൂവാസികളും അവിടുത്തെ മുമ്പില്‍ ഏതുമില്ല. സ്വര്‍ഗീയ സൈന്യത്തോടും ഭൂവാസികളോടും അവിടുന്നു യഥേഷ്ടം പ്രവര്‍ത്തിക്കുന്നു. അവിടുത്തെ കൈ തടയാനോ “അങ്ങ് എന്തുചെയ്യുന്നു” എന്നു ചോദിക്കാനോ ആര്‍ക്കും സാധ്യമല്ല.
36
ആ സമയത്തുതന്നെ എനിക്കു വിവേകം തിരിച്ചുകിട്ടി. എന്റെ രാജ്യത്തിന്റെ മഹത്ത്വത്തിനുവേണ്ടി രാജകീയ അധികാരവും പ്രതാപവും എനിക്ക് വീണ്ടുകിട്ടി. എന്റെ ഉപദേഷ്ടാക്കളും പ്രഭുക്കന്മാരും എന്നെ അന്വേഷിച്ചെത്തി. എന്റെ രാജ്യത്തു ഞാന്‍ പുനഃസ്ഥാപിതനായി. എനിക്കു പൂര്‍വാധികം മഹത്ത്വം ഉണ്ടായി.
37
നെബുഖദ്നേസരായ ഞാന്‍ സ്വര്‍ഗസ്ഥനായ രാജാവിനെ സ്തുതിക്കുകയും വാഴ്ത്തുകയും പ്രകീര്‍ത്തിക്കുകയും ചെയ്യുന്നു. അവിടുത്തെ പ്രവൃത്തികള്‍ എല്ലാം സത്യവും അവിടുത്തെ വഴികള്‍ നീതിയുക്തവും ആകുന്നു. അഹങ്കാരികളെ താഴ്ത്താന്‍ അവിടുത്തേക്കു കഴിയും.
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 5 →
All chapters:
1
2
3
4
5
6
7
8
9
10
11
12