bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Daniel 3
Daniel 3
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 4 →
1
നെബുഖദ്നേസര്‍ രാജാവ് അറുപതു മുഴം ഉയരവും ആറു മുഴം വീതിയുമുള്ള ഒരു സ്വര്‍ണവിഗ്രഹമുണ്ടാക്കി, ബാബിലോണിലെ ദൂരാസമതലത്തില്‍ സ്ഥാപിച്ചു.
2
താന്‍ നിര്‍മിച്ച വിഗ്രഹത്തിന്റെ പ്രതിഷ്ഠാകര്‍മത്തിനു പ്രധാന ദേശാധിപതികളും ഭരണാധികാരികളും സ്ഥാനാപതികളും ഉപദേഷ്ടാക്കളും ഭണ്ഡാരംവിചാരിപ്പുകാരും ന്യായാധിപന്മാരും നിയമപാലകരും ദേശത്തുള്ള സകല ഉദ്യോഗസ്ഥന്മാരും വന്നുചേരാന്‍ നെബുഖദ്നേസര്‍ ആളയച്ചു.
3
രാജകല്പനയനുസരിച്ച് അവര്‍ എല്ലാവരും വിഗ്രഹത്തിന്റെ പ്രതിഷ്ഠാകര്‍മത്തിനെത്തി. അവര്‍ വിഗ്രഹത്തിന്റെ മുമ്പില്‍ വന്നു നിന്നു.
4
രാജവിളംബരം അറിയിക്കുന്നവന് ഉറക്കെ വിളിച്ചു പറഞ്ഞു: “രാജാവു കല്പിക്കുന്നു; ജനങ്ങളേ, വിവിധ രാജ്യക്കാരേ, വിവിധ ഭാഷക്കാരേ,
5
കാഹളം, കുഴല്‍, തംബുരു, കിന്നരം, വീണ, നാഗസ്വരം മുതലായ വാദ്യങ്ങളുടെ നാദം കേള്‍ക്കുമ്പോള്‍ നെബുഖദ്നേസര്‍ രാജാവു സ്ഥാപിച്ച സ്വര്‍ണവിഗ്രഹത്തെ നിങ്ങള്‍ വീണു നമസ്കരിക്കണം;
6
ആരെങ്കിലും അങ്ങനെ ചെയ്യാതിരുന്നാല്‍ അപ്പോള്‍ത്തന്നെ അയാളെ എരിയുന്ന തീച്ചൂളയില്‍ എറിഞ്ഞുകളയും;
7
അതുകൊണ്ട് കാഹളം, കുഴല്‍, തംബുരു, കിന്നരം, വീണ മുതലായവയുടെ നാദം കേട്ടപ്പോള്‍ സര്‍വജനങ്ങളും വിവിധ രാജ്യക്കാരും ഭാഷക്കാരും നെബുഖദ്നേസര്‍ സ്ഥാപിച്ച ആ സ്വര്‍ണവിഗ്രഹത്തെ സാഷ്ടാംഗംവീണു വന്ദിച്ചു.
8
അപ്പോള്‍ ചില ബാബിലോണ്യര്‍ മുമ്പോട്ടു വന്ന് യെഹൂദന്മാരുടെമേല്‍ വിദ്വേഷത്തോടെ കുറ്റമാരോപിച്ചു.
9
അവര്‍ നെബുഖദ്നേസര്‍ രാജാവിനോട് പറഞ്ഞു: “മഹാരാജാവേ, അങ്ങു നീണാള്‍ വാഴട്ടെ!
10
കാഹളം, കുഴല്‍, കിന്നരം, തംബുരു, വീണ, നാഗസ്വരം മുതലായ വാദ്യങ്ങളുടെ നാദം കേള്‍ക്കുമ്പോള്‍ എല്ലാവരും സാഷ്ടാംഗം വീണു സ്വര്‍ണവിഗ്രഹത്തെ വന്ദിക്കണമെന്നും
11
ആരെങ്കിലും അപ്രകാരം ചെയ്യാതിരുന്നാല്‍ അവരെ എരിയുന്ന തീച്ചൂളയില്‍ എറിഞ്ഞുകളയുമെന്നും അങ്ങു കല്പിച്ചിരുന്നല്ലോ.
12
എന്നാല്‍ ബാബിലോണ്‍ സംസ്ഥാനത്തെ ഭരണകാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനായി അങ്ങു നിയമിച്ച ശദ്രക്ക്, മേശക്ക്, അബേദ്നെഗോ എന്നീ യെഹൂദന്മാര്‍ രാജകല്പനയെ നിരസിക്കുന്നു. അവര്‍ അങ്ങയുടെ ദേവന്മാരെ സേവിക്കുകയോ അവിടുന്നു പ്രതിഷ്ഠിച്ച സ്വര്‍ണവിഗ്രഹത്തെ ആരാധിക്കുകയോ ചെയ്യുന്നില്ല.”
13
അപ്പോള്‍ രാജാവ് രോഷംപൂണ്ട്, ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോയെയും തന്റെ മുമ്പില്‍ ഹാജരാക്കാന്‍ കല്പിച്ചു; അവരെ രാജസന്നിധിയില്‍ കൊണ്ടുവന്നു.
14
രാജാവ് അവരോടു ചോദിച്ചു: “ശദ്രക്കേ, മേശക്കേ, അബേദ്നെഗോയേ, നിങ്ങള്‍ എന്റെ ദേവന്മാരെ ആരാധിക്കുകയോ ഞാന്‍ പ്രതിഷ്ഠിച്ച സ്വര്‍ണവിഗ്രഹത്തെ വന്ദിക്കുകയോ ചെയ്യുന്നില്ലെന്നുള്ളതു ശരിയാണോ?
15
അദ്ദേഹം തുടര്‍ന്നു: ഇപ്പോള്‍ കാഹളം, കുഴല്‍, തംബുരു, കിന്നരം, വീണ, നാഗസ്വരം മുതലായവയുടെ നാദം മുഴങ്ങും. അപ്പോള്‍ ഞാന്‍ പ്രതിഷ്ഠിച്ച വിഗ്രഹത്തെ പ്രണമിച്ച് ആരാധിച്ചാല്‍ നിങ്ങള്‍ക്കു നന്ന്; അല്ലെങ്കില്‍ ആ നിമിഷംതന്നെ നിങ്ങളെ എരിയുന്ന തീച്ചൂളയില്‍ എറിഞ്ഞുകളയും; എന്റെ കൈയില്‍ നിന്ന് ഏതു ദേവനാണ് നിങ്ങളെ വിടുവിക്കുക?”
16
ശദ്രക്കും മേശക്കും അബേദ്നെഗോയും രാജാവിനോടു പറഞ്ഞു: “മഹാരാജാവേ, ഇതിനു ഞങ്ങള്‍ മറുപടി പറയേണ്ട ആവശ്യമില്ല.
17
ജ്വലിക്കുന്ന അഗ്നിയില്‍ ഞങ്ങളെ എറിയുകയാണെങ്കില്‍ ഞങ്ങള്‍ ആരാധിക്കുന്ന ദൈവം ഞങ്ങളെ രക്ഷിക്കും. അങ്ങയുടെ കൈയില്‍നിന്നു ഞങ്ങളെ വിടുവിക്കാന്‍ കഴിവുള്ളവനാണ് ഞങ്ങളുടെ ദൈവം.
18
ഞങ്ങളുടെ ദൈവം ഞങ്ങളെ രക്ഷിച്ചില്ലെങ്കിലും അങ്ങയുടെ ദേവന്മാരെ ഞങ്ങള്‍ ആരാധിക്കുകയില്ല, അങ്ങു പ്രതിഷ്ഠിച്ച സ്വര്‍ണവിഗ്രഹത്തെ നമസ്കരിക്കുകയുമില്ല എന്ന് അങ്ങ് അറിഞ്ഞാലും.”
19
നെബുഖദ്നേസരിന്റെ ഭാവം മാറി ശദ്രക്ക്, മേശക്ക്, അബേദ്നെഗോ എന്നിവര്‍ക്കെതിരെ രോഷാകുലനായി ചൂളയുടെ ചൂട് സാധാരണയുള്ളതിന്റെ ഏഴു മടങ്ങ് വര്‍ധിപ്പിക്കാന്‍ അദ്ദേഹം കല്പിച്ചു.
20
സൈന്യത്തിലെ അതിബലിഷ്ഠരായ പടയാളികളോടു ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോയെയും ബന്ധിച്ച് എരിയുന്ന തീച്ചൂളയില്‍ എറിയാന്‍ രാജാവ് ആജ്ഞാപിച്ചു.
21
അവര്‍ അവരെ കാല്‍ച്ചട്ട, കുപ്പായം, മേലാട, തൊപ്പി മുതലായ വസ്ത്രങ്ങളോടുകൂടി ബന്ധിച്ച് എരിയുന്ന തീച്ചൂളയിലേക്ക് എറിഞ്ഞു.
22
രാജകല്പന അതികര്‍ശനമായിരുന്നതുകൊണ്ടു ചൂള അത്യുഗ്രമായി ജ്വലിപ്പിച്ചിരുന്നു. തന്മൂലം ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോയെയും എടുത്തുകൊണ്ടു പോയവരെ അഗ്നിജ്വാല ദഹിപ്പിച്ചുകളഞ്ഞു.
23
ശദ്രക്ക്, മേശക്ക്, അബേദ്നെഗോ എന്നീ മൂന്നുപേരും ബന്ധിതരായി ജ്വലിക്കുന്ന തീച്ചൂളയില്‍ നിപതിച്ചു.
24
നെബുഖദ്നേസര്‍രാജാവ് അത്യദ്ഭുതത്തോടെ തിടുക്കത്തില്‍ എഴുന്നേറ്റു: “നാം മൂന്നുപേരെയല്ലേ ബന്ധിച്ചു തീച്ചൂളയില്‍ ഇട്ടത്?” രാജാവ് മന്ത്രിമാരോടു ചോദിച്ചു.
25
“അതേ, രാജാവേ” അവര്‍ പറഞ്ഞു. “ഇതാ ബന്ധിക്കപ്പെടാത്ത നാലുപേര്‍ അഗ്നിയുടെ മധ്യത്തിലൂടെ നടക്കുന്നതായി ഞാന്‍ കാണുന്നു. അവര്‍ക്ക് ഒരു ഉപദ്രവവും ഏറ്റിട്ടില്ല. നാലാമത്തെ ആളാകട്ടെ ദേവതുല്യന്‍” എന്നിങ്ങനെ രാജാവു പറഞ്ഞു.
26
നെബുഖദ്നേസര്‍ ജ്വലിക്കുന്ന തീച്ചൂളയുടെ വാതില്ക്കല് ചെന്ന് പറഞ്ഞു: “അത്യുന്നത ദൈവത്തിന്റെ ദാസന്മാരായ ശദ്രക്കേ, മേശക്കേ, അബേദ്നെഗോയേ പുറത്തുവരിക.” അപ്പോള്‍ അവര്‍ മൂന്നു പേരും തീച്ചൂളയില്‍നിന്നു പുറത്തുവന്നു.
27
പ്രധാനദേശാധിപതികളും ഭരണാധികാരികളും സ്ഥാനാപതികളും മറ്റ് ഉദ്യോഗസ്ഥപ്രമുഖരും ആ മൂന്നുപേരുടെ അടുത്തുചെന്നു. അവരുടെ ദേഹത്തു പൊള്ളലേല്പിക്കുന്നതിന് ആ അഗ്നിക്ക് ശക്തിയുണ്ടായിരുന്നില്ലെന്നവര്‍ കണ്ടു. അവരുടെ തലമുടി കരിയുകയോ മേലങ്കി എരിയുകയോ ചെയ്തില്ലെന്നു മാത്രമല്ല തീയുടെ മണംപോലും അവര്‍ക്ക് ഏറ്റിരുന്നില്ല.
28
നെബുഖദ്നേസര്‍ പറഞ്ഞു: “ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്നെഗോയുടെയും ദൈവം വാഴ്ത്തപ്പെട്ടവന്‍! തന്നില്‍ ആശ്രയിക്കുകയും രാജകല്പനകൂടി നിഷേധിച്ച് സ്വന്തദൈവത്തെയല്ലാതെ മറ്റൊരു ദൈവത്തെ ഭജിക്കുകയോ വന്ദിക്കുകയോ ചെയ്യുകയില്ലെന്ന ദൃഢനിശ്ചയത്തോടെ സ്വന്തം ശരീരത്തെകൂടി പീഡനത്തിന് ഏല്പിച്ചുകൊടുക്കുകയും ചെയ്ത ആ മൂവരെ അവരുടെ ദൈവം തന്റെ ദൂതനെ അയച്ചു വിടുവിച്ചിരിക്കുന്നു.
29
ഇപ്രകാരം വിടുവിക്കാന്‍ കഴിവുള്ള മറ്റൊരു ദൈവവുമില്ല. അതുകൊണ്ട് ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്നെഗോയുടെയും ദൈവത്തിന് എതിരെ സംസാരിക്കുന്ന ജനത്തെയും ജനപദങ്ങളെയും ഭാഷക്കാരെയും കഷണം കഷണം ആക്കുകയും അവരുടെ ഭവനങ്ങള്‍ കുപ്പക്കുന്നാക്കുകയും ചെയ്യുമെന്നു നാം തീര്‍പ്പു കല്പിക്കുന്നു.”
30
രാജാവ് ശദ്രക്കിനും മേശക്കിനും അബേദ്നെഗോയിക്കും ബാബിലോണ്‍സംസ്ഥാനത്ത് ഉന്നതമായ പദവികള്‍ നല്കി.
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 4 →
All chapters:
1
2
3
4
5
6
7
8
9
10
11
12