bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Daniel 6
Daniel 6
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 5
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 7 →
1
ഭരണനിര്‍വഹണത്തിനു രാജ്യത്തുടനീളം നൂറ്റിരുപതു പ്രധാന ദേശാധിപതിമാരെ
2
മൂന്നു മുഖ്യാധിപന്മാരുടെ കീഴിലായി നിയമിക്കാന്‍ ദാര്യാവേശ് രാജാവു തീരുമാനിച്ചു. ആ മൂന്നു പേരില്‍ ഒരുവനായിരുന്നു ദാനിയേല്‍. രാജ്യത്തെ മുതലെടുപ്പില്‍ രാജാവിനു നഷ്ടം നേരിടാതിരിക്കാന്‍ പ്രധാന ദേശാധിപതികള്‍ ഇവര്‍ക്കു കണക്കു ബോധിപ്പിക്കേണ്ടിയിരുന്നു.
3
ദാനിയേല്‍ വിശിഷ്ട ചൈതന്യം ഉള്ളവനായിരുന്നതിനാല്‍ ഇതര ഭരണത്തലവന്മാരിലും സകല പ്രധാനദേശാധിപതികളിലും പ്രശസ്തനായി ശോഭിച്ചു. രാജാവു ദാനിയേലിനെ തന്റെ രാജ്യം മുഴുവന്റെയും അധികാരിയാക്കാന്‍ നിശ്ചയിച്ചു.
4
അപ്പോള്‍ മറ്റു മുഖ്യാധിപന്മാരും പ്രധാന ദേശാധിപതികളും ദാനിയേലിനെതിരെ ആരോപിക്കാന്‍ രാജ്യഭരണകാര്യങ്ങളില്‍ എന്തെങ്കിലും കുറ്റം കണ്ടെത്തുന്നതിനു പരിശ്രമിച്ചു. എന്നാല്‍ അതിനവര്‍ക്കു കഴിഞ്ഞില്ല. അദ്ദേഹം അത്ര വിശ്വസ്തനായിരുന്നതുകൊണ്ട് യാതൊരു തെറ്റും കുറ്റവും അവര്‍ കണ്ടെത്തിയില്ല.
5
അപ്പോള്‍ അവര്‍ തമ്മില്‍ പറഞ്ഞു: “ദാനിയേലിന്റെ ദൈവവിശ്വാസത്തോടു ബന്ധപ്പെട്ട കാര്യത്തിലല്ലാതെ മറ്റൊരു കുറ്റവും അയാളില്‍ നാം കണ്ടെത്തുകയില്ല.”
6
ഒടുവില്‍ അവര്‍ പറഞ്ഞൊത്തുകൊണ്ടു രാജസന്നിധിയിലെത്തിപ്പറഞ്ഞു: “ദാര്യാവേശ് രാജാവ് നീണാള്‍ വാഴട്ടെ.
7
എല്ലാ ഭരണാധിപന്മാരും പ്രധാന ദേശാധിപതികളും സ്ഥാനപതികളും മന്ത്രിമാരും കൂടി ഒരു കാര്യം തീരുമാനിച്ചിരിക്കുന്നു. രാജാവേ, മുപ്പതു ദിവസത്തേക്ക് ആരും അങ്ങയോടല്ലാതെ മറ്റൊരു ദേവനോടോ, മറ്റൊരു മനുഷ്യനോടോ പ്രാര്‍ഥിച്ചുകൂടാ. അങ്ങനെ ചെയ്താല്‍ അവനെ സിംഹക്കുഴിയില്‍ ഇട്ടുകളയും എന്നൊരു രാജകല്പന പുറപ്പെടുവിക്കുകയും ഖണ്ഡിതമായ നിരോധനം ഏര്‍പ്പെടുത്തുകയും വേണം.
8
അതിനാല്‍ മഹാരാജാവേ, അങ്ങ് ഈ നിരോധനാജ്ഞയ്ക്ക് ഉറപ്പുവരുത്തിക്കൊണ്ടുള്ള തിരുവെഴുത്തിനു തുല്യം ചാര്‍ത്തിയാലും. അങ്ങനെ മേദ്യരുടെയും പേര്‍ഷ്യക്കാരുടെയും മാറ്റമില്ലാത്ത നിയമമനുസരിച്ച് അത് അലംഘ്യമായിരിക്കട്ടെ.
9
അങ്ങനെ ദാര്യാവേശ് രാജാവ് നിരോധനാജ്ഞയും രാജകല്പനയും ഒപ്പുവച്ചു.
10
രാജകല്പനയ്ക്കു തുല്യം ചാര്‍ത്തി എന്നറിഞ്ഞപ്പോള്‍ ദാനിയേല്‍ തന്റെ വസതിയിലേക്കു മടങ്ങി. അദ്ദേഹം മാളികമുറിയില്‍ പ്രവേശിച്ചു. യെരൂശലേമിന് അഭിമുഖമായുള്ള ജാലകങ്ങള്‍ തുറന്നിട്ടു. പതിവുപോലെ അന്നും ദാനിയേല്‍ മൂന്നു പ്രാവശ്യം ദൈവസന്നിധിയില്‍ മുട്ടുകുത്തി സ്തോത്രം അര്‍പ്പിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്തു.
11
ദാനിയേലിനെതിരെ ആലോചന നടത്തിയവര്‍ അദ്ദേഹം തന്റെ ദൈവത്തോടു പ്രാര്‍ഥിക്കുന്നതും യാചിക്കുന്നതും കണ്ടു.
12
അവര്‍ ഉടനെ രാജസന്നിധിയില്‍ എത്തി ഉണര്‍ത്തിച്ചു: “മുപ്പതു ദിവസത്തിനിടയ്ക്ക് അങ്ങയോടല്ലാതെ ഒരു ദേവനോടും മനുഷ്യനോടും പ്രാര്‍ഥിച്ചുകൂടാ എന്നും ആരെങ്കിലും ഈ കല്പന ലംഘിച്ചാല്‍ അവനെ സിംഹക്കുഴിയില്‍ എറിഞ്ഞുകളയുമെന്നുമുള്ള നിരോധനാജ്ഞ അവിടുന്നു ഒപ്പുവച്ചിരുന്നല്ലോ! ‘മേദ്യരുടെയും പേര്‍ഷ്യക്കാരുടെയും അലംഘനീയമായ നിയമപ്രകാരം അതിനു മാറ്റമില്ല’ എന്നു രാജാവ് പറഞ്ഞു.
13
അപ്പോള്‍ അവര്‍ രാജസന്നിധിയില്‍ ഉണര്‍ത്തിച്ചു: “മഹാരാജാവേ, യെഹൂദാപ്രവാസികളില്‍ ഒരുവനായ ദാനിയേല്‍ അവിടുത്തെയോ അങ്ങു പുറപ്പെടുവിച്ച നിരോധനാജ്ഞയെയോ ഗണ്യമാക്കാതെ ദിവസം മൂന്നുപ്രാവശ്യം അയാളുടെ ദൈവത്തോടു പ്രാര്‍ഥിക്കുന്നു.”
14
ഇതുകേട്ടപ്പോള്‍ രാജാവ് അത്യധികം വിഷമിച്ചു. ദാനിയേലിനെ വല്ല വിധവും രക്ഷിക്കണമെന്നു മനസ്സിലുറച്ചു. സൂര്യന് അസ്തമിക്കുന്നതുവരെ അതിനുവേണ്ടി പരിശ്രമിക്കുകയും ചെയ്തു.
15
ദാനിയേലിനെതിരെ ആലോചന നടത്തിയവര്‍ വീണ്ടും രാജാവിന്റെ അടുക്കല്‍ വന്നു പറഞ്ഞു: “രാജാവേ, മേദ്യരുടെയും പേര്‍ഷ്യക്കാരുടെയും നിയമമനുസരിച്ച് രാജാവ് പുറപ്പെടുവിച്ച നിരോധനാജ്ഞയും കല്പനയും അലംഘനീയമാണെന്ന് അങ്ങേക്കറിയാമല്ലോ.”
16
അപ്പോള്‍ രാജകല്പനയനുസരിച്ച് ദാനിയേലിനെ കൊണ്ടുചെന്നു സിംഹക്കുഴിയില്‍ ഇട്ടു. “നീ നിരന്തരം സേവിക്കുന്ന നിന്റെ ദൈവം നിന്നെ രക്ഷിക്കട്ടെ” എന്നു രാജാവു ദാനിയേലിനോടു പറഞ്ഞു.
17
ഒരു കല്ല് കൊണ്ടുവന്നു ഗുഹാമുഖം അടച്ചു. ദാനിയേലിനെ സംബന്ധിച്ച വിധിക്കു മാറ്റം വരാതിരിക്കാന്‍ രാജാവ് തന്റെയും പ്രഭുക്കന്മാരുടെയും മോതിരങ്ങള്‍കൊണ്ട് ആ കല്ലിനു മുദ്രവയ്ക്കുകയും ചെയ്തു.
18
പിന്നീടു രാജാവു കൊട്ടാരത്തിലേക്കു മടങ്ങി രാത്രി മുഴുവന്‍ ഉപവസിച്ചു. എല്ലാവിധ വിനോദങ്ങളും ഉപേക്ഷിച്ചു; നിദ്ര അദ്ദേഹത്തില്‍നിന്നു വഴുതിമാറി.
19
രാജാവ് അതിരാവിലെ എഴുന്നേറ്റു തിടുക്കത്തില്‍ സിംഹക്കുഴിക്കരികില്‍ ചെന്നു ദുഃഖപരവശമായ ശബ്ദത്തില്‍ വിളിച്ചു ചോദിച്ചു:
20
“ജീവിക്കുന്ന ദൈവത്തിന്റെ ഭൃത്യനായ ദാനിയേലേ, നീ ഇടവിടാതെ സേവിക്കുന്ന നിന്റെ ദൈവത്തിനു സിംഹങ്ങളില്‍നിന്ന് നിന്നെ രക്ഷിക്കാന്‍ കഴിഞ്ഞോ?”
21
അപ്പോള്‍ ദാനിയേല്‍: “അല്ലയോ രാജാവേ, അങ്ങു നീണാള്‍ വാഴട്ടെ.
22
എന്റെ ദൈവം ഒരു ദൂതനെ അയച്ച് സിംഹങ്ങളുടെ വായ് അടച്ചു. അവ എന്നെ തൊട്ടില്ല. ദൈവത്തിന്റെ മുമ്പില്‍ ഞാന്‍ നിരപരാധിയാണല്ലോ. രാജാവേ, അങ്ങയുടെ മുമ്പിലും ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല.”
23
അപ്പോള്‍ രാജാവ് അത്യധികം സന്തോഷിച്ചു. ദാനിയേലിനെ സിംഹക്കുഴിയില്‍നിന്നു പുറത്തുകൊണ്ടുവരാന്‍ കല്പിച്ചു. അങ്ങനെ ദാനിയേലിനെ കുഴിക്കു പുറത്തു കൊണ്ടുവന്നു. ദാനിയേല്‍ തന്റെ ദൈവത്തില്‍ ശരണപ്പെട്ടതുകൊണ്ട് അദ്ദേഹത്തിന് ഒരു പോറല്‍പോലും ഏറ്റതായി കണ്ടില്ല.
24
ദാനിയേലിന്റെമേല്‍ കുറ്റം ആരോപിച്ചവരെയും അവരുടെ ഭാര്യമാരെയും കുട്ടികളെയും സിംഹക്കുഴിയിലിടാന്‍ രാജാവ് കല്പിച്ചു. രാജകല്പനപ്രകാരം അവരെ കൊണ്ടുവന്നു സിംഹക്കുഴിയില്‍ എറിഞ്ഞു. അവര്‍ അടിയില്‍ എത്തുന്നതിനു മുമ്പ് സിംഹങ്ങള്‍ അവരെ ആക്രമിച്ചു; അവരുടെ അസ്ഥികള്‍ തകര്‍ത്തു.
25
ദാര്യാവേശ് രാജാവ് ഭൂമിയിലെങ്ങുമുള്ള സകല ജനതകള്‍ക്കും രാജ്യങ്ങള്‍ക്കും ഭാഷക്കാര്‍ക്കും ഇപ്രകാരം എഴുതി: “നിങ്ങള്‍ക്കു മംഗളം ഭവിക്കട്ടെ!
26
എന്റെ ആധിപത്യത്തിലുള്‍പ്പെട്ട ഏവരും ദാനിയേലിന്റെ ദൈവത്തിന്റെ മുമ്പില്‍ ഭയഭക്തിയോടിരിക്കണമെന്നു നാം ഒരു തീര്‍പ്പു കല്പിക്കുന്നു. ആ ദൈവം ജീവിക്കുന്ന ദൈവവും നിത്യനും ആകുന്നു.
27
അവിടുത്തെ രാജത്വം അനശ്വരവും അവിടുത്തെ ആധിപത്യം അനന്തവുമാണ്. അവിടുന്നു രക്ഷിക്കുകയും വിടുവിക്കുകയും ചെയ്യുന്നു; ആകാശത്തും ഭൂമിയിലും അവിടുന്ന് അദ്ഭുതങ്ങളും അടയാളങ്ങളും പ്രവര്‍ത്തിക്കുന്നു. അവിടുന്നു ദാനിയേലിനെ സിംഹങ്ങളുടെ പിടിയില്‍നിന്നു രക്ഷിച്ചിരിക്കുന്നു.”
28
ദാര്യാവേശിന്റെയും പേര്‍ഷ്യന്‍രാജാവായ സൈറസിന്റെയും ഭരണകാലത്ത് ദാനിയേല്‍ ഐശ്വര്യസമ്പന്നനായി കഴിഞ്ഞു.
← Chapter 5
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 7 →
All chapters:
1
2
3
4
5
6
7
8
9
10
11
12