bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Daniel 9
Daniel 9
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 8
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 10 →
1
അഹശ്വേരോശിന്റെ പുത്രനും മേദ്യനും ബാബിലോണ്‍ദേശത്തിന്റെ അധിപതിയും ആയിരുന്ന ദാര്യാവേശിന്റെ വാഴ്ചയുടെ ഒന്നാം വര്‍ഷം
2
ദാനിയേല്‍ എന്ന ഞാന്‍ യിരെമ്യാപ്രവാചകനുണ്ടായ അരുളപ്പാട് അനുസരിച്ചു യെരൂശലേമിന്റെ ശൂന്യാവസ്ഥ എഴുപതുവര്‍ഷം നീണ്ടതായിരിക്കുമെന്നു വിശുദ്ധ ഗ്രന്ഥങ്ങളില്‍നിന്നു ഗ്രഹിച്ചു.
3
അപ്പോള്‍ ഞാന്‍ ചാക്കുവസ്ത്രം ധരിച്ചും വെണ്ണീറില്‍ ഇരുന്നും ഉപവസിച്ച് ദൈവമായ സര്‍വേശ്വരനിലേക്ക് തിരിഞ്ഞ് അവിടുത്തോട് പ്രാര്‍ഥിക്കുകയും അവിടുത്തോട് അപേക്ഷിക്കുകയും ചെയ്തു.
4
എന്റെ ദൈവമായ സര്‍വേശ്വരനോട് ഞാന്‍ ഇങ്ങനെ അനുതപിച്ചു പ്രാര്‍ഥിച്ചു: “സര്‍വേശ്വരാ, അങ്ങയെ സ്നേഹിക്കുകയും അവിടുത്തെ കല്പനകള് പാലിക്കുകയും ചെയ്യുന്നവരോട് അവിടുന്ന് ഉടമ്പടി പാലിക്കുകയും അചഞ്ചലസ്നേഹം കാട്ടുകയും ചെയ്യുന്നു. ഉന്നതനും ഉഗ്രപ്രതാപവാനുമായ ദൈവമേ,
5
ഞങ്ങള്‍ പാപം ചെയ്തു; അകൃത്യവും ദുഷ്ടതയും പ്രവര്‍ത്തിച്ചു; ഞങ്ങള്‍ അങ്ങയോടു മത്സരിച്ച് അവിടുത്തെ കല്പനകളും അനുശാസനങ്ങളും വിട്ടകന്നു.
6
ഞങ്ങളുടെ രാജാക്കന്മാരോടും പ്രഭുക്കന്മാരോടും ഞങ്ങളുടെ പിതാക്കന്മാരോടും ദേശത്തെ സര്‍വജനത്തോടുമായി അങ്ങയുടെ നാമത്തില്‍ സംസാരിച്ച അവിടുത്തെ ദാസന്മാരായ പ്രവാചകന്മാരുടെ വാക്കുകള്‍ ഞങ്ങള്‍ ശ്രദ്ധിച്ചില്ല.
7
സര്‍വേശ്വരാ, നീതി അങ്ങയുടേതാണ്. എന്നാല്‍ അവിടുത്തേക്കെതിരെ ഞങ്ങള്‍ ചെയ്ത വഞ്ചന നിമിത്തം യെഹൂദാജനത്തിന്റെയും യെരൂശലേംനിവാസികളുടെയും അവിടുന്നു ചിതറിച്ചുകളഞ്ഞ സമീപസ്ഥരും ദൂരസ്ഥരുമായ എല്ലാ ഇസ്രായേല്‍ജനത്തിന്റെയും മുഖത്തു ലജ്ജയാണിന്നുള്ളത്.
8
സര്‍വേശ്വരാ, അങ്ങേക്കെതിരെ പാപം ചെയ്തിരിക്കുന്നതിനാല്‍ ഞങ്ങളും ഞങ്ങളുടെ രാജാക്കന്മാരും പ്രഭുക്കന്മാരും ഞങ്ങളുടെ പിതാക്കന്മാരും ലജ്ജിതരാണ്.
9
ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, അങ്ങു കരുണയുള്ളവനും പാപവിമോചകനും ആണല്ലോ. എന്നാല്‍ ഞങ്ങള്‍ അങ്ങയോടു മത്സരിച്ചു. അവിടുത്തെ സ്വരം ശ്രദ്ധിച്ചില്ല.
10
അവിടുത്തെ ദാസന്മാരായ പ്രവാചകരിലൂടെ അവിടുന്നു ഞങ്ങള്‍ക്കു നല്കിയ നിയമം ഞങ്ങള്‍ അനുസരിച്ചതുമില്ല.
11
ഇസ്രായേല്‍ മുഴുവനും അവിടുത്തെ സ്വരം ചെവിക്കൊള്ളാതെ അവിടുത്തെ നിയമം ലംഘിച്ച് വഴിതെറ്റിപ്പോയിരിക്കുന്നു. ഞങ്ങള്‍ അങ്ങേക്കെതിരെ പാപം ചെയ്തിരിക്കുകയാല്‍ ദൈവത്തിന്റെ ദാസനായ മോശയുടെ നിയമസംഹിതയില്‍ എഴുതപ്പെട്ടിരിക്കുന്ന ശാപവും ശിക്ഷയും ഞങ്ങളുടെമേല്‍ ചൊരിയപ്പെട്ടിരിക്കുന്നു.
12
ഞങ്ങള്‍ക്കും ഞങ്ങളുടെ ഭരണാധികാരികള്‍ക്കും എതിരെ അങ്ങ് അരുളിച്ചെയ്ത വാക്കുകള്‍ അങ്ങു നിറവേറ്റിയിരിക്കുന്നു; ഞങ്ങള്‍ക്കു വിനാശം വന്നു ചേര്‍ന്നിരിക്കുന്നു. യെരൂശലേമില്‍ സംഭവിച്ചതുപോലെ ആകാശത്തിന്റെ കീഴിലൊരിടത്തും സംഭവിച്ചിട്ടില്ല.
13
മോശയുടെ നിയമത്തില്‍ എഴുതപ്പെട്ടിരിക്കുന്നതുപോലെ ഈ നാശം ഞങ്ങളുടെമേല്‍ പതിച്ചിരിക്കുന്നു. എന്നിട്ടും ഞങ്ങളുടെ ദൈവമായ സര്‍വേശ്വരന്റെ സത്യം ഗ്രഹിക്കുകയോ അകൃത്യങ്ങള്‍ വിട്ടകന്ന് അവിടുത്തെ കാരുണ്യത്തിനുവേണ്ടി ഞങ്ങള്‍ യാചിക്കുകയോ ചെയ്തില്ല.
14
അതുകൊണ്ട് സര്വേശ്വരന് ഞങ്ങളുടെമേല്‍ അനര്‍ഥം വരുത്തിയിരിക്കുന്നു. ഞങ്ങളുടെ ദൈവമായ സര്വേശ്വരന് അവിടുത്തെ എല്ലാ പ്രവൃത്തികളിലും നീതിമാനാണല്ലോ. ഞങ്ങളാകട്ടെ അവിടുത്തെ സ്വരം ശ്രദ്ധിച്ചില്ല.
15
ഞങ്ങളുടെ ദൈവമായ സര്‍വേശ്വരാ, അവിടുത്തെ കരുത്തുറ്റ കരത്താല്‍ ഈജിപ്തില്‍നിന്നു ഞങ്ങളെ മോചിപ്പിച്ച് ഇന്നത്തെ നിലയില്‍ അവിടുത്തെ നാമം വിശ്രുതമാക്കിത്തീര്‍ത്തിരിക്കുന്നു.
16
സര്‍വേശ്വരാ, അങ്ങയോടു ഞങ്ങള്‍ പാപം ചെയ്തു ദുഷ്ടത പ്രവര്‍ത്തിച്ചിരിക്കുന്നു. സര്‍വേശ്വരാ, അവിടുത്തെ സര്‍വനീതിക്കും ഒത്തവിധം അവിടുത്തെ കോപവും ക്രോധവും വിശുദ്ധഗിരിയായ യെരൂശലേമില്‍നിന്നു നീങ്ങിപ്പോകുമാറാകണമേ. ഞങ്ങളുടെ പാപങ്ങളും ഞങ്ങളുടെ പിതാക്കന്മാരുടെ അകൃത്യങ്ങളും നിമിത്തം യെരൂശലേമും അവിടത്തെ ജനവും ചുറ്റുമുള്ള എല്ലാവര്ക്കും നിന്ദാപാത്രമായി തീര്‍ന്നിരിക്കുന്നു.
17
അതിനാല്‍ ഞങ്ങളുടെ ദൈവമേ, അവിടുത്തെ ദാസന്റെ പ്രാര്‍ഥനയും അപേക്ഷകളും കേട്ട് ശൂന്യമായിക്കിടക്കുന്ന അവിടുത്തെ ആലയത്തെ തിരുനാമത്തെപ്രതി തൃക്കണ്‍പാര്‍ക്കണമേ.
18
എന്റെ ദൈവമേ, അവിടുന്നു ശ്രദ്ധിച്ചുകേള്‍ക്കണമേ; അവിടുത്തെ കണ്ണുകള്‍ തുറന്ന് ഞങ്ങളുടെ നാശങ്ങളും അവിടുത്തെ നാമം വഹിക്കുന്ന നഗരവും നോക്കിക്കാണണമേ. ഞങ്ങളുടെ നീതിയിലല്ല, അവിടുത്തെ മഹാകാരുണ്യത്തില്‍ ശരണപ്പെട്ടുകൊണ്ട് ഞങ്ങളുടെ അപേക്ഷകള്‍ തിരുമുമ്പില്‍ സമര്‍പ്പിക്കുന്നു.
19
സര്‍വേശ്വരാ, കേള്‍ക്കണമേ; സര്‍വേശ്വരാ, ക്ഷമിക്കണമേ; സര്‍വേശ്വരാ, ഞങ്ങളുടെ അപേക്ഷകള്‍ ചെവിക്കൊണ്ട് പ്രവര്‍ത്തിക്കണമേ. എന്റെ ദൈവമേ, അങ്ങയുടെ നാമത്തെപ്രതി പ്രവര്‍ത്തിക്കാന്‍ വൈകരുതേ. അവിടുത്തെ നഗരവും ജനവും അവിടുത്തെ നാമമാണല്ലോ വഹിക്കുന്നത്.”
20
ഇങ്ങനെ ഞാന്‍ പ്രാര്‍ഥിക്കുകയും എന്റെയും എന്റെ ജനമായ ഇസ്രായേലിന്റെയും പാപങ്ങള്‍ ഏറ്റുപറയുകയും എന്റെ ദൈവത്തിന്റെ വിശുദ്ധപര്‍വതത്തിനുവേണ്ടി എന്റെ ദൈവമായ സര്‍വേശ്വരന്റെ സന്നിധിയില്‍ അപേക്ഷിക്കുകയും ചെയ്തു.
21
അപ്പോള്‍ ആദ്യത്തെ ദര്‍ശനത്തില്‍ ഞാന്‍ അത്യന്തം ക്ഷീണിതനായിരുന്നപ്പോള്‍ എനിക്ക് പ്രത്യക്ഷനായ ഗബ്രീയേല്‍ സായാഹ്നബലിയുടെ സമയത്ത് എന്റെ അടുക്കലേക്കു പറന്നുവന്ന് പറഞ്ഞു:
22
“ദാനിയേലേ, നിനക്കു ജ്ഞാനവും ബുദ്ധിയും നല്കാന് ഞാന്‍ നിന്റെ അടുക്കല്‍ വന്നിരിക്കുന്നു. നീ ദൈവത്തോട് അപേക്ഷിച്ചു തുടങ്ങിയപ്പോള്‍ത്തന്നെ അതിന്റെ മറുപടി ഉണ്ടായി. അതു നിന്നെ അറിയിക്കാനാണു ഞാന്‍ വന്നിരിക്കുന്നത്;
23
അവിടുത്തേക്ക് നീ അത്യധികം പ്രിയങ്കരനാണല്ലോ. അതുകൊണ്ട് ഈ വചനം കേട്ടു ദര്‍ശനം ഗ്രഹിച്ചുകൊള്ളുക.”
24
അതിക്രമം അവസാനിപ്പിക്കാനും പാപത്തിന് അറുതിവരുത്താനും അനീതിക്കു പ്രായശ്ചിത്തം ചെയ്യാനും ശാശ്വതനീതി കൈവരുത്താനും ദര്‍ശനത്തിനും പ്രവചനത്തിനും മുദ്രയിടാനും അതിവിശുദ്ധസ്ഥലം അഭിഷേകം ചെയ്യാനും നിന്റെ ജനത്തിനും വിശുദ്ധനഗരത്തിനും ഏഴ് എഴുപതുവര്‍ഷങ്ങള്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്നു.
25
അതുകൊണ്ട് നീ ഗ്രഹിക്കുക. യെരൂശലേമിന്റെ പുനര്‍നിര്‍മാണത്തിനു കല്പന പുറപ്പെടുന്നതുമുതല്‍ അഭിഷിക്തനായ ഒരു പ്രഭു വരുന്നതുവരെ ഏഴിന്റെ ഏഴിരട്ടി വര്‍ഷങ്ങള്‍ ഉണ്ടാകും. കഷ്ടത നിറഞ്ഞ അറുപത്തിരണ്ടിന്റെ ഏഴിരട്ടി വര്‍ഷങ്ങള്‍കൊണ്ട് വീഥികളും കിടങ്ങുകളും നിര്‍മിക്കും.
26
അതിനുശേഷം അഭിഷിക്തന് സംഹരിക്കപ്പെടും; വരുവാനിരിക്കുന്ന ശക്തനായ പ്രഭുവിന്റെ പട നഗരവും വിശുദ്ധമന്ദിരവും നശിപ്പിക്കും. ഒരു പ്രളയത്തോടുകൂടി അത് അവസാനിക്കും. അതിന്റെ അന്ത്യത്തോളം യുദ്ധം ഉണ്ടായിരിക്കും. വിനാശം നിശ്ചയിക്കപ്പെട്ടിരിക്കുന്നു.
27
ഏഴുവര്‍ഷം പലരുമായി അവന് ഉടമ്പടി ഉണ്ടാക്കും. ഈ കാലഘട്ടത്തിന്റെ മധ്യത്തില്‍ യാഗവും വഴിപാടുകളും നിര്‍ത്തലാക്കും. മ്ലേച്ഛതകളുടെ ചിറകിന്മേല് ശൂന്യമാക്കുന്നവന്‍ വരും. വിനാശകന് വിധിക്കപ്പെട്ടിരിക്കുന്ന അന്ത്യം വന്നു ചേരുന്നതുവരെ അവന് നിലനില്ക്കും.
← Chapter 8
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 10 →
All chapters:
1
2
3
4
5
6
7
8
9
10
11
12