bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Daniel 11
Daniel 11
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 10
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 12 →
1
മേദ്യനായ ദാര്യാവേശിന്റെ വാഴ്ചയുടെ ഒന്നാംവര്‍ഷം അദ്ദേഹത്തെ സഹായിക്കാനും ബലപ്പെടുത്താനും ഞാന്‍ ചെന്നു.
2
ഇപ്പോള്‍ ഞാന്‍ നിന്നെ സത്യം അറിയിക്കാം. പേര്‍ഷ്യയില്‍ ഇനി മൂന്നു രാജാക്കന്മാര്കൂടി ഉയര്‍ന്നുവരും. നാലാമത്തെ രാജാവ് മറ്റുള്ളവരെക്കാള്‍ സമ്പന്നനായിരിക്കും. സമ്പത്തുകൊണ്ടു ശക്തനായിത്തീരുമ്പോള്‍ അയാള്‍ എല്ലാവരെയും ഗ്രീസ്‍സാമ്രാജ്യത്തിനു നേരെ ഇളക്കിവിടും.
3
പിന്നീട് വീരപരാക്രമിയായ ഒരു രാജാവ് വരും. അയാള്‍ വലിയൊരു സാമ്രാജ്യത്തിന്റെ അധിപനാകും. അയാള്‍ യഥേഷ്ടം പ്രവര്‍ത്തിക്കും.
4
അയാള്‍ അധികാരത്തിന്റെ ഉച്ചസ്ഥാനത്തെത്തുമ്പോള്‍ രാജ്യം തകര്‍ന്ന് ആകാശത്തിന്റെ നാലുദിക്കുകളിലേക്കും ചിതറും. രാജ്യം പിഴുതെടുത്ത് അന്യര്‍ക്കു നല്കപ്പെടും. എന്നാല്‍ അവര്‍ അദ്ദേഹത്തെപ്പോലെ പ്രതാപമുള്ളവരായിരിക്കുകയില്ല.
5
ഈജിപ്തിലെ രാജാവ് പ്രബലനായിരിക്കും. എന്നാല്‍ അവിടത്തെ സൈന്യാധിപന്മാരിലൊരാള്‍ അദ്ദേഹത്തെക്കാള്‍ പ്രബലനായിത്തീരും; അയാളുടെ സാമ്രാജ്യം വളരെ വിസ്തൃതമായിരിക്കും.
6
ഏതാനും വര്‍ഷംകഴിഞ്ഞ് അവര്‍ തമ്മില്‍ ഒരു സഖ്യം ഉണ്ടാക്കും. ഈജിപ്തിലെ രാജാവിന്റെ പുത്രി അനുരഞ്ജനം ഉണ്ടാക്കാന്‍ സിറിയായിലെ രാജാവിന്റെ അടുക്കലെത്തും. എങ്കിലും അവളുടെ പ്രാബല്യം നീണ്ടുനില്ക്കുകയില്ല. അവളുടെ സന്തതി അറ്റുപോകും. രാജാവും അയാളുടെ സന്താനങ്ങളും നിലനില്ക്കുകയില്ല. അവളും അവളുടെ സന്തതിയും സേവകരും അവളുടെ പിതാവും അവള്‍ക്കു പിന്തുണനല്കിയവരും കൊല്ലപ്പെടും.
7
എന്നാല്‍ അവളുടെ വേരില്‍നിന്ന് ഒരു മുള ഉയര്‍ന്നുവന്ന് അവന് സിറിയായിലെ രാജാവിന്റെ കോട്ടയില്‍ പ്രവേശിച്ച് അവിടത്തെ സൈന്യത്തെ എതിരിട്ടു ജയിക്കും.
8
അവന് അവരുടെ ദേവന്മാരുടെ വിഗ്രഹങ്ങളും വിലയേറിയ പൊന്‍വെള്ളി പാത്രങ്ങളും ഈജിപ്തിലേക്കു കൊണ്ടുപോകും. തുടര്‍ന്ന് ഏതാനും വര്‍ഷം സിറിയാദേശത്തെ ആക്രമിക്കുകയില്ല.
9
പിന്നീട് സിറിയായിലെ രാജാവ് ഈജിപ്ത് ആക്രമിക്കാന്‍ വരും. എന്നാല്‍ സ്വന്ത ദേശത്തേക്ക് അയാള്‍ മടങ്ങിപ്പോകേണ്ടിവരും.
10
അയാളുടെ പുത്രന്മാര് യുദ്ധം ഇളക്കിവിടുകയും വമ്പിച്ച ഒരു സൈന്യത്തെ ശേഖരിക്കുകയും ചെയ്യും. അവര്‍ വെള്ളംപോലെ ഇരച്ചുകയറി ശത്രുക്കളുടെ കോട്ട ആക്രമിക്കും.
11
അപ്പോള്‍ കോപാകുലനായ ഈജിത്‍രാജാവ് വലിയ സൈന്യബലമുള്ള സിറിയായോടു യുദ്ധംചെയ്യും. ഈജിപ്തിലെ രാജാവ് ആ വലിയ സൈന്യത്തെ അധീനമാക്കും.
12
ആ സൈന്യവ്യൂഹത്തെ കീഴടക്കുമ്പോള്‍ അയാള്‍ അഹങ്കരിക്കും. അയാള്‍ പതിനായിരക്കണക്കിനു ജനത്തെ അരിഞ്ഞു വീഴ്ത്തും. പക്ഷേ അയാള്‍ പ്രബലനാകുകയില്ല.
13
സിറിയാരാജാവ് പൂര്‍വാധികം സംഖ്യാബലമുള്ള ഒരു സൈന്യത്തെ വീണ്ടും സജ്ജമാക്കും. ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം വിപുലമായ സൈന്യത്തോടും ആയുധസജ്ജീകരണങ്ങളോടുംകൂടി അയാള്‍ ആക്രമണത്തിനു വരും.
14
അക്കാലത്ത് ഈജിപ്തിനെതിരെ പലരും തല ഉയര്‍ത്തും. ദാനിയേലേ, നിന്റെ ജനത്തില്‍പ്പെട്ട അക്രമികള്‍ ഈ ദര്‍ശനം നിറവേറത്തക്കവിധം അയാള്‍ക്കെതിരെ മത്സരിക്കും. എങ്കിലും അവര്‍ പരാജയപ്പെടും.
15
സിറിയായിലെ രാജാവുവന്ന് ഉപരോധം ഏര്‍പ്പെടുത്തി ആ സുരക്ഷിതനഗരം പിടിച്ചടക്കും. ഈജിപ്തിലെ സൈന്യത്തിനും അവരുടെ വീരയോദ്ധാക്കള്‍ക്കും പിടിച്ചുനില്‍ക്കാനുള്ള കരുത്തുണ്ടാവുകയില്ല.
16
ആക്രമണകാരി തന്നിഷ്ടംപോലെ പ്രവര്‍ത്തിക്കും. ആര്‍ക്കും അവനോടു എതിര്ത്തുനില്ക്കാന് കഴികയില്ല. വാഗ്ദത്തദേശത്ത് അയാള്‍ നില്ക്കും. അത് അയാളുടെ കൈക്കരുത്തില്‍ അമരും.
17
ഈജിപ്തുരാജാവിന്റെ ആധിപത്യത്തിലുള്ള രാജ്യം മുഴുവന്‍ കീഴടക്കാന്‍ അയാള്‍ തീരുമാനിക്കും. അയാള്‍ ഒരു സമാധാനഉടമ്പടി ഉണ്ടാക്കുകയും ശത്രുരാജ്യം നശിപ്പിക്കാന്‍വേണ്ടി തന്റെ പുത്രിയെ അവിടത്തെ രാജാവിനു വിവാഹം ചെയ്തുകൊടുക്കുകയും ചെയ്യും. പക്ഷേ ആ പദ്ധതി വിജയിക്കുകയില്ല.
18
പിന്നീട് അവന് തീരപ്രദേശത്തേക്കു തിരിയും. പല പ്രദേശങ്ങളും അയാള്‍ പിടിച്ചടക്കും. എന്നാല്‍ ഒരു വിദേശസൈന്യാധിപന്‍ അവന്റെ അഹങ്കാരത്തിനു കടിഞ്ഞാണിടും. അവന്റെ അഹങ്കാരം അവനെതിരെ തിരിയും.
19
പിന്നീട് അവന് സ്വന്തം ദേശത്തെ കോട്ടകളിലേക്കു മടങ്ങും. പക്ഷേ അവന് കാലിടറി വീഴും. അതോടെ അവന്റെ കഥ അവസാനിക്കും.
20
അവന്റെ പിന്‍ഗാമിയായി വരുന്ന രാജാവ് വാഗ്ദത്തദേശത്തുനിന്നു കപ്പം പിരിക്കാന്‍ ഒരുവനെ അയയ്ക്കും. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പരസ്യമായോ യുദ്ധത്തിലോ അല്ലാതെ രാജാവ് കൊല്ലപ്പെടും.
21
അവനു പകരം രാജപദവി നല്കപ്പെട്ടിട്ടില്ലാത്ത നിന്ദ്യനായ ഒരുവന് ഉയരും.
22
അവന് അപ്രതീക്ഷിതമായി തന്ത്രപൂര്‍വം രാജ്യം കൈവശമാക്കും. അവന് തന്റെ മുമ്പില്‍നിന്നു സൈന്യത്തെയും ഉടമ്പടിയുടെ പ്രഭുവിനെയും തുടച്ചുനീക്കും.
23
സന്ധി ചെയ്യുന്ന സമയംമുതല്‍ അവന് വക്രതയോടെ പെരുമാറും. ജനങ്ങള്‍ കുറവാണെങ്കിലും അവന് പ്രബലനാകും.
24
മുന്നറിയിപ്പു കൂടാതെ അവന് ദേശത്തിലെ ഐശ്വര്യഭൂയിഷ്ഠമായ സ്ഥലം കൈവശമാക്കും. തന്റെ പിതാവോ പിതാമഹന്മാരോ ഒരിക്കലും ചെയ്തിട്ടില്ലാത്ത പ്രവൃത്തികള്‍ അവന് ചെയ്യും. കൊള്ളമുതലുകള്‍ തന്റെ അനുചരന്മാര്ക്ക് പങ്കിടും. സുരക്ഷിതമായ കോട്ടകള്‍ക്കെതിരെ അവന് ആക്രമണപദ്ധതികള്‍ ആസൂത്രണം ചെയ്യും. പക്ഷേ അതു ചുരുങ്ങിയ കാലത്തേക്കുമാത്രം ആയിരിക്കും. അവന്റെ ശക്തിയും ധൈര്യവും ഉണരും.
25
ഒരു മഹാസൈന്യത്തോടുകൂടി ഈജിപ്തുരാജാവിനെ എതിര്‍ക്കാന്‍ അവന് ചെല്ലും. എന്നാല്‍ ഏറ്റവും വലുതും ശക്തിയേറിയതുമായ സൈന്യവുമായി ഈജിപ്തുരാജാവ് അവരെ എതിരിടും. ശത്രുക്കളുടെ ചതിപ്രയോഗം മൂലം ഈജിപ്തുരാജാവിന് അവരെ ചെറുത്തു നില്ക്കാന് കഴിയുകയില്ല.
26
അവന്റെ മേശയില്‍നിന്നു ഭോജ്യങ്ങള്‍ കഴിക്കുന്നവര്‍തന്നെ അവനെ നശിപ്പിക്കും. അവന്റെ സൈന്യം തുടച്ചു നീക്കപ്പെടും. അനേകം ആളുകള്‍ മരിച്ചുവീഴും.
27
പിന്നീട് ഈ രണ്ടു രാജാക്കന്മാരും ദുഷ്ടത പ്രവര്‍ത്തിക്കാന്‍ ഭാവിച്ചുകൊണ്ട് ഒരേ മേശയ്ക്ക് മുമ്പില്‍ ഇരുന്ന് അന്യോന്യം വ്യാജം പറയും. എങ്കിലും അത് ഫലവത്താകുകയില്ല. നിര്‍ണയിക്കപ്പെട്ട സമയത്തു മാത്രമേ അന്ത്യം വരികയുള്ളൂ.
28
പിന്നീട് സിറിയാരാജാവ് നിരവധി സമ്പത്തോടുകൂടി സ്വദേശത്തേക്കു മടങ്ങിപ്പോകും. പക്ഷേ അവന്റെ ഹൃദയം വിശുദ്ധഉടമ്പടിക്ക് എതിരെ ഉറച്ചിരിക്കും. അയാള്‍ തന്നിഷ്ടംപോലെ പ്രവര്‍ത്തിക്കുകയും സ്വന്തം നാട്ടിലേക്കു മടങ്ങുകയും ചെയ്യും.
29
നിശ്ചിതസമയത്ത് അവന് വീണ്ടും ഈജിപ്തിനെ ആക്രമിക്കും. എങ്കിലും മുമ്പത്തെപ്പോലെ ജയിക്കുകയില്ല.
30
റോമിലെ കപ്പലുകള്‍ അവനെതിരെ വരും. അവന് ഭയന്നു പിന്മാറും. അവന് ക്രുദ്ധനായി വിശുദ്ധഉടമ്പടിക്ക് എതിരെ പ്രവര്‍ത്തിക്കും. അതിനെ നിരസിക്കുന്നവരുടെ വാക്കുകള്‍ അവന് കേള്‍ക്കും.
31
അവന്റെ സൈന്യം വന്ന് ദേവാലയവും കോട്ടയും നശിപ്പിക്കും; നിത്യേനയുള്ള ഹോമയാഗങ്ങള്‍ നിര്‍ത്തലാക്കും. വിനാശകരമായ മ്ലേച്ഛവിഗ്രഹങ്ങള്‍ അവിടെ പ്രതിഷ്ഠിക്കും.
32
ഉടമ്പടിക്കെതിരെ ദുഷ്ടത പ്രവര്‍ത്തിച്ചവരെ മുഖസ്തുതികൊണ്ട് അവന് വഴിതെറ്റിക്കും. എന്നാല്‍ ദൈവത്തെ അറിയുന്നവര്‍ ഉറച്ചുനിന്നു പ്രവര്‍ത്തിക്കും.
33
വിവേകമതികള്‍ പലരെയും പ്രബുദ്ധരാക്കും. എന്നാല്‍ കുറെക്കാലത്തേക്ക് വാളിനും അഗ്നിക്കും കവര്‍ച്ചയ്ക്കും അടിമത്തത്തിനും അവര്‍ ഇരയാകും.
34
ദൈവജനം ഇങ്ങനെ പരീക്ഷിക്കപ്പെടുമ്പോള് അവര്‍ക്ക് അല്പം സഹായം ലഭിക്കും. പലരും അവരോടു ചേര്ന്നുനില്ക്കുന്നതായി ഭാവിക്കും. വിവേകമതികളില്‍ ചിലര്‍ നിപതിക്കും.
35
ജനത്തെ അന്ത്യനാളിലേക്ക് ശുദ്ധീകരിക്കാനും നിര്‍മ്മലരായി വെണ്‍മയുള്ളവരാക്കാനും വേണ്ടിയാണിത്. അത് അന്ത്യനാള്‍വരെ തുടര്‍ന്നുകൊണ്ടിരിക്കും.
36
സിറിയാദേശത്തെ രാജാവ് തന്റെ ഇഷ്ടംപോലെ പ്രവര്‍ത്തിക്കും. എല്ലാ ദേവന്മാരെയുംകാള് താന്‍ ഉന്നതനെന്നു ഭാവിക്കും. ദേവാധിദേവനെതിരെ പോലും ദൂഷണം പറയുകയും ചെയ്യും. ദൈവശിക്ഷ ഉണ്ടാകുന്നതുവരെ അവന് അഭിവൃദ്ധിപ്പെട്ടുകൊണ്ടിരിക്കും. ദൈവം നിശ്ചയിച്ചതു സംഭവിക്കേണ്ടിയിരിക്കുന്നു.
37
അവന് എല്ലാ ദേവന്മാരെക്കാളും ഉന്നതനായി സ്വയം ഉയര്‍ത്തുന്നതിനാല്‍ തന്റെ പിതാക്കന്മാരുടെ ദേവന്മാരെയോ സ്ത്രീകളുടെ ഇഷ്ടദേവനെയോ, മറ്റുദേവന്മാരെയോ വകവയ്ക്കുകയില്ല.
38
എന്നാല്‍ അവന് കോട്ടകളുടെ ദേവനെ പൂജിക്കും. തന്റെ പിതാക്കന്മാര് ആരാധിച്ചിട്ടില്ലാത്ത ആ ദേവന് പൊന്നും വെള്ളിയും രത്നങ്ങളും മറ്റു വിലപിടിച്ച കാഴ്ചകളും അവന് നിവേദിക്കും.
39
ഒരു അന്യദേവന്റെ സഹായത്തോടെ അവന് ബലമേറിയ കോട്ടകള്‍ ആക്രമിക്കും. തന്നെ അംഗീകരിക്കുന്നവര്‍ക്ക് അവന് ബഹുമതികള്‍ നല്‍കുകയും അവരെ അധികാരികളാക്കുകയും പ്രതിഫലമായി ദേശം വിഭജിച്ചു കൊടുക്കുകയും ചെയ്യും.
40
അവസാനം ഈജിപ്തിലെ രാജാവ് സിറിയാരാജാവിനെ ആക്രമിക്കും. സിറിയാ രാജാവ് രഥങ്ങളോടും അശ്വസേനയോടും വളരെ കപ്പലുകളോടുംകൂടെവന്ന് ചുഴലിക്കാറ്റുപോലെ പ്രത്യാക്രമണം നടത്തും. രാജ്യങ്ങളുമേല്‍ ഇരമ്പിക്കയറും. ജലപ്രളയംപോലെ അവന് മറ്റു രാജ്യങ്ങളെ ആക്രമിച്ച് കടന്നുപോകും.
41
അവന് മനോഹരദേശമായ ഇസ്രായേലിനെയും ആക്രമിക്കും. അനവധി ആളുകള്‍ കൊല്ലപ്പെടും. എങ്കിലും എദോമും മോവാബും അവശേഷിച്ച അമ്മോന്യരും അവന്റെ കൈയില്‍നിന്നു രക്ഷപെടും.
42
അവന് മറ്റു രാജ്യങ്ങളെയും ആക്രമിക്കും. ഈജിപ്തും ഒഴിവാക്കപ്പെടുകയില്ല.
43
ഈജിപ്തിലെ പൊന്നും വെള്ളിയും മറ്റ് അമൂല്യവസ്തുക്കളും അവന് കൈവശപ്പെടുത്തും. ലിബിയായും എത്യോപ്യയും അവനു കീഴടങ്ങും.
44
എന്നാല്‍ കിഴക്കുനിന്നും വടക്കുനിന്നും വരുന്ന വാര്‍ത്തകള്‍ അവനെ പരിഭ്രാന്തനാക്കും. അവന് ഉഗ്രരോഷത്തോടെ പുറപ്പെട്ട് അനേകരെ നിശ്ശേഷം നശിപ്പിക്കും.
45
അവന് സമുദ്രത്തിനും മഹത്ത്വമേറിയ വിശുദ്ധഗിരിക്കും മധ്യേ രാജമന്ദിരസദൃശമായ കൂടാരങ്ങള്‍ സ്ഥാപിക്കും. എങ്കിലും സഹായിക്കാന്‍ ആരുമില്ലാതെ അവന്റെ ജീവിതം അവസാനിക്കും.
← Chapter 10
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 12 →
All chapters:
1
2
3
4
5
6
7
8
9
10
11
12