bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Daniel 2
Daniel 2
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 3 →
1
രാജ്യഭാരം ഏറ്റതിന്റെ രണ്ടാംവര്‍ഷം നെബുഖദ്നേസര്‍ രാജാവ് ചില സ്വപ്നങ്ങള്‍ കണ്ടു. അദ്ദേഹത്തിന്റെ മനസ്സ് അസ്വസ്ഥമായി തീര്‍ന്നതുകൊണ്ട് ഉറങ്ങാന്‍ കഴിഞ്ഞില്ല.
2
രാജ്യത്തെ മന്ത്രവാദികളെയും ക്ഷുദ്രപ്രയോഗം ചെയ്യുന്നവരെയും ആഭിചാരകരെയും ബാബിലോണ്യരായ വിദ്വാന്മാരെയുമെല്ലാം തന്റെ സ്വപ്നം വിവരിക്കാന്‍വേണ്ടി വിളിച്ചുകൂട്ടാന്‍ രാജാവു കല്പിച്ചു. അവര്‍ എല്ലാവരും രാജസന്നിധിയിലെത്തി.
3
രാജാവ് അവരോടു പറഞ്ഞു: “ഞാന്‍ ഒരു സ്വപ്നം കണ്ടു; അതിന്റെ അര്‍ഥം അറിയാന്‍ എന്റെ മനസ്സു വെമ്പല്‍കൊള്ളുന്നു.”
4
അപ്പോള്‍ ബാബിലോണ്യരായ വിദ്വാന്മാര് പറഞ്ഞു: “മഹാരാജാവേ, അങ്ങു നീണാള്‍ വാഴട്ടെ! അവിടുന്നു കണ്ട സ്വപ്നം എന്താണെന്ന് അടിയങ്ങളോടു പറഞ്ഞാലും; ഞങ്ങള്‍ അതിന്റെ അര്‍ഥം പറയാം.”
5
രാജാവു പ്രതിവചിച്ചു: “നമ്മുടെ വാക്കിനു മാറ്റമില്ല. ഞാന്‍ കണ്ട സ്വപ്നവും അതിന്റെ അര്‍ഥവും എന്തെന്നു പറഞ്ഞില്ലെങ്കില്‍ നിങ്ങളെ കഷണം കഷണമായി നുറുക്കുകയും നിങ്ങളുടെ ഭവനങ്ങള്‍ കുപ്പക്കുന്നാക്കുകയും ചെയ്യും.
6
സ്വപ്നവും വ്യാഖ്യാനവും പറഞ്ഞാല്‍ നിങ്ങള്‍ക്ക് സമ്മാനങ്ങളും ബഹുമതികളും ലഭിക്കും. അതുകൊണ്ട് സ്വപ്നവും അതിന്റെ അര്‍ഥവും എന്താണെന്നു പറയുക.”
7
അവര്‍ രാജാവിനോടു വീണ്ടും പറഞ്ഞു: “സ്വപ്നം എന്തെന്നു കല്പിച്ചരുളിയാലും. ഞങ്ങള്‍ അതിന്റെ അര്‍ഥം പറയാം.”
8
രാജാവു മറുപടി പറഞ്ഞു: “ഞാന്‍ വിധി കല്പിച്ചു കഴിഞ്ഞു. എന്റെ വാക്കിനു മാറ്റമില്ലെന്നറിഞ്ഞുകൊണ്ടു കൂടുതല്‍ സമയം ലഭിക്കാന്‍വേണ്ടി നിങ്ങള്‍ ശ്രമിക്കയാണെന്ന് എനിക്കറിയാം.
9
സ്വപ്നം എന്തെന്ന് പറയാതിരുന്നാല്‍ നിങ്ങള്‍ക്ക് എല്ലാവര്ക്കും ഒരേ ശിക്ഷയായിരിക്കും ലഭിക്കുക; സമയം കുറെ കഴിയുമ്പോള്‍ ഈ സ്ഥിതിക്ക് മാറ്റം വരും എന്നു കരുതി എന്റെ മുമ്പില്‍ പൊളിയും വ്യാജവചനങ്ങളും പറയാന്‍ നിങ്ങള്‍ ഒത്തുകൂടിയിരിക്കുന്നു. സ്വപ്നം എന്തെന്നു പറയുക. അപ്പോള്‍ അതിന്റെ അര്‍ഥവും പറയാന്‍ നിങ്ങള്‍ക്കു കഴിയും.”
10
ബാബിലോണ്യരായ വിദ്വാന്മാര് ഇങ്ങനെ ബോധിപ്പിച്ചു: “മഹാരാജാവേ, അങ്ങ് ആവശ്യപ്പെട്ടതു പറയാന്‍ കഴിവുള്ള ഒരു മനുഷ്യനും ഭൂമിയില്‍ കാണുകയില്ല. മഹാനും ബലവാനുമായ ഒരു രാജാവും ഇങ്ങനെ ഒരു കാര്യം ഒരു മാന്ത്രികനോടും ആഭിചാരകനോടും ബാബിലോണിലെ വിദ്വാന്മാരോടും ആവശ്യപ്പെട്ടിട്ടില്ല.
11
അങ്ങ് പറയുന്ന കാര്യം പ്രയാസമുള്ളതാണ്. അതു വ്യക്തമാക്കിത്തരാന്‍ ദേവന്മാര്ക്കല്ലാതെ മറ്റാര്‍ക്കും സാധ്യമല്ല. അവര്‍ മനുഷ്യരുടെ ഇടയില്‍ അല്ലല്ലോ വസിക്കുന്നത്.”
12
ഇതു കേട്ടപ്പോള്‍ രാജാവ് അത്യന്തം കുപിതനായി; ബാബിലോണിലെ സകല വിദ്വാന്മാരെയും സംഹരിക്കാന്‍ ഉത്തരവിട്ടു.
13
അങ്ങനെ എല്ലാ വിദ്വാന്മാരെയും വധിക്കാനുള്ള കല്പന പുറപ്പെടുവിച്ചു. ദാനിയേലിനെയും കൂട്ടുകാരെയും കൊല്ലാന്‍ അവര്‍ അന്വേഷിച്ചു.
14
എന്നാല്‍ ബാബിലോണിലെ വിദ്വാന്മാരെ വധിക്കാന്‍ പുറപ്പെട്ട രാജാവിന്റെ അകമ്പടിസേനാനായകനായ അര്യോക്കിനോടു ദാനിയേല്‍ ബുദ്ധിയോടും വിവേകത്തോടും സംസാരിച്ചു.
15
ദാനിയേല്‍ അര്യോക്കിനോടു ചോദിച്ചു: “രാജാവ് ഇത്ര കഠിനമായ കല്പന പുറപ്പെടുവിക്കാന്‍ കാരണം എന്ത്?” സംഭവിച്ചതെല്ലാം അര്യോക്ക് ദാനിയേലിനെ അറിയിച്ചു.
16
ദാനിയേല്‍ രാജസന്നിധിയിലെത്തി തനിക്ക് ഒരവസരം നല്‍കണമെന്നും സ്വപ്നത്തിന്റെ അര്‍ഥം താന്‍ പറയാമെന്നും രാജാവിനെ അറിയിച്ചു.
17
പിന്നീട് ദാനിയേല്‍ തന്റെ ഭവനത്തില്‍ചെന്നു കൂട്ടുകാരായ ഹനന്യായെയും മീശായേലിനെയും അസര്യായെയും വിവരം അറിയിച്ചു. നമ്മളും ബാബിലോണിലെ സകല വിദ്വാന്മാരും സംഹരിക്കപ്പെടാതിരിക്കാന്‍
18
ഈ സ്വപ്നരഹസ്യം വെളിപ്പെടുത്തിത്തരാന്‍ സ്വര്‍ഗസ്ഥനായ ദൈവത്തിന്റെ കാരുണ്യത്തിനുവേണ്ടി പ്രാര്‍ഥിക്കണമെന്ന് ദാനിയേല്‍ അവരോടു പറഞ്ഞു.
19
അന്നു രാത്രി ഒരു ദര്‍ശനത്തിലൂടെ സ്വപ്നത്തിന്റെ രഹസ്യം ദൈവം ദാനിയേലിന് വെളിപ്പെടുത്തിക്കൊടുത്തു. ദാനിയേല്‍ സ്വര്‍ഗസ്ഥനായ ദൈവത്തെ സ്തുതിച്ചു;
20
“ദൈവത്തിന്റെ നാമം എന്നേക്കും വാഴ്ത്തപ്പെടട്ടെ; സകല ജ്ഞാനവും ശക്തിയും അവിടുത്തേക്കുള്ളതാണല്ലോ.
21
കാലങ്ങളെയും സമയങ്ങളെയും അവിടുന്നു നിയന്ത്രിക്കുന്നു. രാജാക്കന്മാരെ വാഴിക്കുന്നതും നിഷ്കാസനം ചെയ്യുന്നതും അവിടുന്നാണല്ലോ. ജ്ഞാനികള്‍ക്കു ജ്ഞാനവും വിവേകശാലികള്‍ക്ക് വിവേകവും നല്‍കുന്നതും അവിടുന്നാണല്ലോ.
22
അഗാധവും നിഗൂഢവുമായ കാര്യങ്ങള്‍ അവിടുന്നു വെളിപ്പെടുത്തുന്നു; അന്ധകാരത്തിലുള്ളത് അവിടുന്ന് അറിയുന്നു; വെളിച്ചം അവിടുത്തോടൊത്ത് വസിക്കുന്നു.
23
എന്റെ പിതാക്കന്മാരുടെ ദൈവമേ, അവിടുത്തേക്കു ഞാന്‍ സ്തുതിയും സ്തോത്രവും അര്‍പ്പിക്കുന്നു; അവിടുന്ന് എനിക്ക് ജ്ഞാനവും ബലവും നല്കിയിരിക്കുന്നുവല്ലോ; ഞങ്ങള്‍ അപേക്ഷിച്ച കാര്യം അവിടുന്ന് എനിക്കു വെളിപ്പെടുത്തിയിരിക്കുന്നു. രാജാവിനോടു പറയേണ്ട കാര്യം ഞങ്ങള്‍ക്ക് വ്യക്തമാക്കിയിരിക്കുന്നുവല്ലോ.”
24
ബാബിലോണിലെ വിദ്വാന്മാരെ സംഹരിക്കാന്‍ രാജാവു നിയോഗിച്ച അര്യോക്കിനെ സമീപിച്ചു ദാനിയേല്‍ പറഞ്ഞു: “ബാബിലോണിലെ വിദ്വാന്മാരെ നശിപ്പിക്കരുത്; എന്നെ രാജസന്നിധിയിലേക്കു കൊണ്ടുപോകുക; സ്വപ്നസാരം ഞാന്‍ രാജാവിനെ അറിയിക്കാം.”
25
അര്യോക്ക് ഉടന്‍തന്നെ ദാനിയേലിനെ രാജാവിന്റെ അടുക്കല്‍ കൂട്ടിക്കൊണ്ടു ചെന്നു പറഞ്ഞു: “അവിടുത്തെ സ്വപ്നത്തിന്റെ പൊരുള്‍ അറിയിക്കാന്‍ കഴിവുള്ള ഒരാളെ യെഹൂദാപ്രവാസികളുടെ ഇടയില്‍ ഞാന്‍ കണ്ടെത്തിയിരിക്കുന്നു.”
26
അപ്പോള്‍ രാജാവ് ബേല്ത്ത്ശസ്സര് എന്നും പേരുള്ള ദാനിയേലിനോട് ചോദിച്ചു: “നാം കണ്ട സ്വപ്നവും അതിന്റെ അര്‍ഥവും നിനക്കു പറയാമോ?”
27
ദാനിയേല്‍ പറഞ്ഞു: “അവിടുന്നു ചോദിച്ച നിഗൂഢകാര്യം വിദ്വാന്മാര്‍ക്കോ ആഭിചാരകന്മാര്‍ക്കോ ജ്യോതിശാസ്ത്രജ്ഞര്‍ക്കോ മന്ത്രവാദികള്‍ക്കോ അങ്ങയെ അറിയിക്കാന്‍ കഴിയുന്നതല്ല;
28
എന്നാല്‍ നിഗൂഢരഹസ്യങ്ങള്‍ വെളിപ്പെടുത്തുന്ന ഒരു ദൈവം സ്വര്‍ഗത്തിലുണ്ട്; ഭാവികാലത്ത് എന്താണു സംഭവിക്കാന്‍ പോകുന്നതെന്ന് ആ ദൈവം നെബുഖദ്നേസര്‍രാജാവിനെ അറിയിച്ചിരിക്കുന്നു. അവിടുന്നു കിടക്കയില്‍വച്ചു കണ്ട സ്വപ്നവും ദര്‍ശനങ്ങളും എന്തായിരുന്നെന്നു ഞാന്‍ പറയാം.”
29
“മഹാരാജാവേ, ഇനി സംഭവിക്കാന്‍ പോകുന്നത് എന്താണെന്നുള്ള ചിന്ത കിടക്കയില്‍വച്ച് തിരുമനസ്സിലുണ്ടായി. നിഗൂഢരഹസ്യങ്ങള്‍ വെളിപ്പെടുത്തുന്ന ദൈവം സംഭവിക്കാന്‍ പോകുന്നത് എന്തെന്ന് അങ്ങയെ അറിയിച്ചിരിക്കുന്നു.
30
മറ്റാരേക്കാളും അധികമായ ജ്ഞാനം എനിക്കുണ്ടായിട്ടല്ല, ഈ നിഗൂഢരഹസ്യം എനിക്കു വെളിപ്പെടുത്തപ്പെട്ടിരിക്കുന്നത്. പിന്നെയോ ഇതിന്റെ പൊരുള്‍ അങ്ങ് അറിയാനും അങ്ങയുടെ ഹൃദയവിചാരം ഗ്രഹിക്കാനുമാണ്.
31
രാജാവേ, അങ്ങു കണ്ട ദര്‍ശനം ഇതാണ്. ഒരു വലിയ പ്രതിമ, വലുതും ശോഭയേറിയതുമായ ആ പ്രതിമ അവിടുത്തെ മുമ്പില്‍ നിന്നു. ഭീതി ജനിപ്പിക്കുന്ന ഒരു ദൃശ്യമായിരുന്നു അത്.
32
അതിന്റെ ശിരസ്സ് തനിത്തങ്കംകൊണ്ടും നെഞ്ചും കരങ്ങളും വെള്ളികൊണ്ടും
33
വയറും തുടകളും ഓടുകൊണ്ടും കാലുകള്‍ ഇരുമ്പുകൊണ്ടും പാദങ്ങള്‍ ഇരുമ്പും കളിമണ്ണുംകൊണ്ടുമാണ് നിര്‍മിച്ചിരുന്നത്.
34
അവിടുന്ന് ആ പ്രതിമയില്‍ നോക്കിക്കൊണ്ടിരിക്കുമ്പോള്‍ ആരും തൊടാതെ ഒരു കല്ല് അടര്‍ന്നുവീണ് ബിംബത്തിന്റെ ഇരുമ്പും കളിമണ്ണും കൊണ്ടു നിര്‍മിച്ച പാദങ്ങള്‍ ഇടിച്ചു തകര്‍ത്തു.
35
അപ്പോള്‍ ഇരുമ്പും കളിമണ്ണും ഓടും വെള്ളിയും പൊന്നുമെല്ലാം വേനല്‍ക്കാലത്ത് മെതിക്കളത്തിലെ പതിരുപോലെ തവിടുപൊടിയായി. അവയുടെ പൊടിപോലും എങ്ങും കാണാത്തവിധം കാറ്റ് അവയെ പറത്തിക്കൊണ്ടുപോയി. പ്രതിമയുടെമേല്‍ വന്നുവീണ കല്ല് ഒരു മഹാപര്‍വതമായി വളര്‍ന്നു ഭൂമിയില്‍ എല്ലായിടവും നിറഞ്ഞു.
36
ഇതായിരുന്നു രാജാവിന്റെ സ്വപ്നം. ഇതിന്റെ സാരവും ഞാന്‍ അവിടുത്തോടു പറയാം:
37
മഹാരാജാവേ, അങ്ങു രാജാധിരാജനാകുന്നു; സ്വര്‍ഗസ്ഥനായ ദൈവം അങ്ങേക്കു രാജ്യവും ശക്തിയും മഹത്ത്വവും ബഹുമാനവും നല്കിയിരിക്കുന്നു.
38
സര്‍വമനുഷ്യരെയും മൃഗങ്ങളെയും പക്ഷികളെയും ദൈവം അങ്ങയെ ഏല്പിച്ചു; അങ്ങയെ എല്ലാറ്റിന്റെയും അധിപതിയാക്കിയിരിക്കുന്നു. അങ്ങാണ് തങ്കനിര്‍മിതമായ ശിരസ്സ്.
39
അങ്ങേക്കു ശേഷം ഒരു രാജ്യവുംകൂടി ഉണ്ടാകും. അത് അങ്ങയുടേതിനൊപ്പം വലുതായിരിക്കുകയില്ല. മൂന്നാമത്തെ രാജ്യം ഓടുകൊണ്ടുള്ളതാണ്. അതു ഭൂമി മുഴുവന്‍ അടക്കി ഭരിക്കും;
40
നാലാമത്തെ രാജ്യം ഇരുമ്പുപോലെ ബലമുള്ളതായിരിക്കും; ഇരുമ്പ്, സകലത്തെയും ഇടിച്ചു തകര്‍ത്തുകളയുന്നതുപോലെ അത് എല്ലാറ്റിനെയും ഇടിച്ചു തകര്‍ക്കും.
41
അങ്ങു ദര്‍ശിച്ചതുപോലെ പാദങ്ങളും വിരലുകളും ഇരുമ്പും കളിമണ്ണും കൊണ്ടാണല്ലോ നിര്‍മിച്ചിരിക്കുന്നത്. അത് വിഭജിക്കപ്പെട്ട ഒരു രാജ്യമായിരിക്കും. അതിന് ഇരുമ്പിന്റേതുപോലെ ശക്തിയുണ്ടായിരിക്കും. അത് ഇരുമ്പും കളിമണ്ണും ചേര്‍ന്നതാണല്ലോ.
42
കാലിന്റെ വിരലുകള്‍ ഭാഗികമായി ഇരുമ്പും കളിമണ്ണും കൊണ്ടുള്ളതായിരുന്നതുപോലെ ആ രാജ്യം ഭാഗികമായി ശക്തവും ഭാഗികമായി ദുര്‍ബലവുമായിരിക്കും.
43
ഇരുമ്പും കളിമണ്ണും സമ്മിശ്രിതമായിരിക്കുന്നതായി അങ്ങു കണ്ടതുപോലെ ഈ രാജാക്കന്മാരുടെ കാലത്ത് അവരുടെ കുടുംബങ്ങള്‍ അന്യോന്യം വിവാഹബന്ധത്തില്‍ ഏര്‍പ്പെടും. എന്നാല്‍ ഇരുമ്പും കളിമണ്ണും തമ്മില്‍ ചേരാതിരിക്കുന്നതുപോലെ അവര്‍ തമ്മില്‍ ചേരുകയില്ല.
44
ഈ രാജാക്കന്മാരുടെ കാലത്തു സ്വര്‍ഗസ്ഥനായ ദൈവം ഒരു രാജ്യം സ്ഥാപിക്കും. അത് അനശ്വരമായിരിക്കും. അതു വേറൊരു ജനതയ്ക്ക് ഏല്പിച്ചു കൊടുക്കുകയുമില്ല. ഈ രാജ്യങ്ങളെയെല്ലാം അതു പൂര്‍ണമായി നശിപ്പിക്കുകയും അത് എന്നേക്കും നിലനില്ക്കുകയും ചെയ്യും.
45
ആരും തൊടാതെ ഒരു കല്ല് പര്‍വതത്തില്‍നിന്ന് അടര്‍ന്നു വീണ് ഇരുമ്പും കളിമണ്ണും ഓടും വെള്ളിയും സ്വര്‍ണവും തകര്‍ത്തുകളഞ്ഞതായി അവിടുന്നു കണ്ടല്ലോ. ഭാവിയില്‍ സംഭവിക്കാന്‍ പോകുന്നത് ഉന്നതനായ ദൈവം അങ്ങയെ അറിയിക്കുകയാണു അതുമൂലം ചെയ്തിരിക്കുന്നത്. സ്വപ്നവും അതിന്റെ സാരവും ഇതുതന്നെ.
46
അപ്പോള്‍ നെബുഖദ്നേസര്‍രാജാവു സാഷ്ടാംഗം വീണു ദാനിയേലിനെ നമസ്കരിച്ചു. അദ്ദേഹത്തിനുവേണ്ടി ഒരു വഴിപാടും ധൂപാര്‍ച്ചനയും നടത്തണമെന്നും രാജാവു കല്പിച്ചു.
47
പിന്നീടു ദാനിയേലിനോടു പറഞ്ഞു: “താങ്കള്‍ ഈ രഹസ്യം വെളിപ്പെടുത്താന്‍ പ്രാപ്തനായതുകൊണ്ടു നിശ്ചയമായും നിങ്ങളുടെ ദൈവം ദൈവാധിദൈവവും രാജാധിരാജനും ആകുന്നു. അവിടുന്നു നിഗൂഢരഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നു.
48
രാജാവു ദാനിയേലിന് ഉന്നതബഹുമതികളും വിലപ്പെട്ട സമ്മാനങ്ങളും നല്കി. മാത്രമല്ല അദ്ദേഹത്തെ ബാബിലോണ്‍ സംസ്ഥാനത്തിന്റെ ഭരണാധിപനാക്കുകയും ബാബിലോണിലെ വിദ്വാന്മാരുടെ തലവനായി നിയമിക്കുകയും ചെയ്തു.
49
ദാനിയേലിന്റെ അപേക്ഷപ്രകാരം ശദ്രക്ക്, മേശക്ക്, അബേദ്നെഗോ എന്നിവരെ രാജാവ് സംസ്ഥാനത്തെ വിവിധ ഭരണവകുപ്പുകളുടെ ചുമതല ഏല്പിച്ചു; ദാനിയേല്‍രാജാവിന്റെ കൊട്ടാരത്തില്‍ത്തന്നെ പാര്‍ത്തു.
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 3 →
All chapters:
1
2
3
4
5
6
7
8
9
10
11
12