bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Daniel 5
Daniel 5
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 4
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 6 →
1
ബേല്‍ശസ്സര്‍രാജാവ് തന്റെ പ്രഭുക്കന്മാരില് ആയിരംപേര്‍ക്ക് ഒരു വലിയ വിരുന്നു നല്കി. രാജാവ് അവരോടൊത്തു വീഞ്ഞു കുടിച്ചു.
2
ബേല്‍ശസ്സര്‍ വീഞ്ഞിന്റെ ലഹരിയില്‍ തന്റെ പിതാവായ നെബുഖദ്നേസര്‍ യെരൂശലേം ദേവാലയത്തില്‍നിന്ന് എടുത്തുകൊണ്ടു വന്നിരുന്ന സ്വര്‍ണപ്പാത്രങ്ങളും വെള്ളിപ്പാത്രങ്ങളും തനിക്കും തന്റെ ഭാര്യമാര്‍ക്കും ഉപഭാര്യമാര്‍ക്കും പ്രഭുക്കന്മാര്ക്കും വീഞ്ഞുകുടിക്കാന്‍വേണ്ടി കൊണ്ടുവരാന്‍ കല്പിച്ചു.
3
സര്‍വേശ്വരന്റെ ആലയത്തില്‍നിന്ന് എടുത്തുകൊണ്ടുവന്നിരുന്ന ആ പാത്രങ്ങള്‍ അവര്‍ അവിടെ കൊണ്ടുവന്നു. രാജാവും പ്രഭുക്കന്മാരും രാജാവിന്റെ ഭാര്യമാരും ഉപഭാര്യമാരും അവയില്‍ വീഞ്ഞു പകര്‍ന്നു കുടിച്ചു.
4
അവര്‍ വീഞ്ഞു കുടിക്കുകയും സ്വര്‍ണം, വെള്ളി, ഓട്, ഇരുമ്പ്, തടി, കല്ല് എന്നിവയില്‍ നിര്‍മിച്ച ദേവന്മാരെ കീര്‍ത്തിക്കുകയും ചെയ്തു.
5
തല്‍ക്ഷണം ഒരു മനുഷ്യന്റെ കൈവിരലുകള്‍ ദൃശ്യമായി. വിളക്കിനു നേരെയുള്ള രാജമന്ദിരത്തിന്റെ ചുവരില്‍ ആ വിരലുകള്‍ എന്തോ എഴുതി. അതു രാജാവു കണ്ടു.
6
ഉടനെ രാജാവിന്റെ മുഖം വിവര്‍ണമായി; അദ്ദേഹം ചിന്താധീനനായി; സന്ധികള്‍ ദുര്‍ബലമായി; കാല്‍മുട്ടുകള്‍ കൂട്ടിയടിച്ചു.
7
മന്ത്രവാദികളെയും ബാബിലോണിലെ വിദ്വാന്മാരെയും ജ്യോത്സ്യന്മാരെയും ഉടന്‍ കൂട്ടിക്കൊണ്ടു വരാന്‍ രാജാവു വിളിച്ചു പറഞ്ഞു. രാജസന്നിധിയിലെത്തിയ അവരോടു രാജാവു പറഞ്ഞു: “ഈ ചുവരെഴുത്തു വായിച്ച് അര്‍ഥം പറയാന്‍ കഴിയുന്ന ആളിനെ രാജകീയമായ ചെങ്കുപ്പായവും കഴുത്തില്‍ സ്വര്‍ണമാലയും അണിയിക്കും. അയാളെ രാജ്യത്തെ മൂന്നാമത്തെ ഭരണാധികാരിയാക്കും.”
8
വിദ്വാന്മാരെല്ലാം മുന്നോട്ടുവന്നെങ്കിലും അവര്‍ക്കാര്‍ക്കും ആ ചുവരെഴുത്തു വായിക്കാനോ അതിന്റെ സാരം എന്തെന്നു പറയാനോ കഴിഞ്ഞില്ല.
9
അപ്പോള്‍ ബേല്‍ശസ്സര്‍രാജാവ് അത്യന്തം വ്യാകുലനായി. അദ്ദേഹത്തിന്റെ മുഖം വിളറി. രാജാവിന്റെ പ്രഭുക്കന്മാര് അമ്പരന്നു.
10
രാജാവിന്റെയും പ്രഭുക്കന്മാരുടെയും സംസാരം കേട്ട് അമ്മറാണി വിരുന്നുശാലയിലെത്തി. “രാജാവേ, അങ്ങ് നീണാള്‍ വാഴട്ടെ; അങ്ങ് അസ്വസ്ഥനാകേണ്ട. ഭാവം മാറുകയും വേണ്ട.
11
വിശുദ്ധദേവന്മാരുടെ ആത്മാവുള്ള ഒരു മനുഷ്യന് അങ്ങയുടെ രാജ്യത്തുണ്ട്. അങ്ങയുടെ പിതാവിന്റെ കാലത്ത് അയാള്‍ക്ക് ദേവതുല്യമായ ജ്ഞാനവും അറിവും വെളിച്ചവും ഉള്ളതായി അറിയപ്പെട്ടിരുന്നു. അങ്ങയുടെ പിതാവായ നെബുഖദ്നേസര്‍രാജാവ്
12
ദാനിയേല്‍ എന്ന ആ മനുഷ്യനെ ബേല്ത്ത്ശസ്സര് എന്നാണു വിളിച്ചിരുന്നത്. അയാള്‍ അസാധാരണ ബുദ്ധിയും വിജ്ഞാനവും സ്വപ്നങ്ങള്‍ വ്യാഖ്യാനിക്കാനും ഗൂഢാര്‍ഥമുള്ള വാക്യങ്ങള്‍ വിശദീകരിക്കാനും പ്രശ്നങ്ങള്‍ പരിഹരിക്കാനും കഴിവുള്ളവനായിരുന്നതിനാല്‍ അയാളെ ബാബിലോണിലെ മന്ത്രവാദികളുടെയും ആഭിചാരകരുടെയും വിദ്വാന്മാരുടെയും ജ്യോത്സ്യന്മാരുടെയും അധിപതിയാക്കി. ഇപ്പോള്‍ അയാളെ വിളിച്ചാലും അയാള്‍ വ്യാഖ്യാനം അറിയിക്കും;” രാജ്ഞി പറഞ്ഞു.
13
ഉടനെ ദാനിയേലിനെ രാജസന്നിധിയില്‍ വരുത്തി. രാജാവ് ദാനിയേലിനോടു പറഞ്ഞു: “എന്റെ പിതാവ് യെഹൂദ്യയില്‍നിന്നു കൊണ്ടുവന്ന പ്രവാസികളില്‍ ഒരുവനായ ദാനിയേല്‍ നീ തന്നെയല്ലേ?
14
വിശുദ്ധദേവന്മാരുടെ ആത്മാവും അറിവും വെളിച്ചവും വിശിഷ്ടമായ ജ്ഞാനവും നിന്നിലുണ്ടെന്നു നാം കേട്ടിരിക്കുന്നു.
15
ഈ എഴുത്തു വായിച്ച് അതിന്റെ അര്‍ഥം പറയാന്‍ ഇവിടത്തെ മന്ത്രവാദികളെയും വിദ്വാന്മാരെയും നമ്മുടെ മുമ്പില്‍ കൊണ്ടുവന്നു. പക്ഷേ ഇതിന്റെ സാരം എന്തെന്നു പറയാന്‍ അവര്‍ക്കു കഴിഞ്ഞില്ല.
16
നിനക്കു വ്യാഖ്യാനങ്ങള്‍ നല്‍കാനും പ്രശ്നങ്ങള്‍ പരിഹരിക്കാനും കഴിയുമെന്നു നാം കേട്ടിരിക്കുന്നു. ഈ എഴുത്തുവായിച്ച് അതിന്റെ പൊരുള്‍ വ്യാഖ്യാനിച്ചു തന്നാല്‍, നിന്നെ രാജകീയമായ ചെങ്കുപ്പായവും സ്വര്‍ണമാലയും അണിയിച്ച് രാജ്യത്തെ മൂന്നാമത്തെ ഭരണാധികാരി ആക്കും.”
17
ദാനിയേല്‍ ഇങ്ങനെ ബോധിപ്പിച്ചു: “സമ്മാനങ്ങള്‍ അങ്ങയുടെ പക്കല്ത്തന്നെ ഇരിക്കട്ടെ; അവ മറ്റാര്‍ക്കെങ്കിലും കൊടുത്തു കൊള്ളുക. ഈ ചുവരെഴുത്തു വായിച്ച് അതിന്റെ അര്‍ഥം ഞാന്‍ രാജാവിനെ അറിയിക്കാം.
18
അല്ലയോ രാജാവേ, അങ്ങയുടെ പിതാവായ നെബുഖദ്നേസര്‍രാജാവിന് അത്യുന്നതനായ ദൈവം രാജത്വവും പ്രതാപവും മഹത്ത്വവും പ്രശസ്തിയും നല്കി.
19
അവിടുന്ന് അദ്ദേഹത്തിനു നല്കിയ മഹത്ത്വംകൊണ്ട് എല്ലാ ജനങ്ങളും രാജ്യങ്ങളും ഭാഷക്കാരും അദ്ദേഹത്തിന്റെ മുമ്പില്‍ ഭയന്നു വിറച്ചു. തനിക്കു തോന്നിയവരെ അദ്ദേഹം വധിക്കുകയോ ജീവിക്കാന്‍ അനുവദിക്കുകയോ ഉയര്‍ത്തുകയോ താഴ്ത്തുകയോ ചെയ്തു.
20
എന്നാല്‍ അദ്ദേഹം അഹങ്കരിക്കുകയും മനസ്സു കഠിനമാക്കി ഗര്‍വോടെ വര്‍ത്തിക്കുകയും ചെയ്തു. അപ്പോള്‍ രാജസിംഹാസനത്തില്‍നിന്ന് അദ്ദേഹം ബഹിഷ്കൃതനായി. അതോടെ അദ്ദേഹത്തിന്റെ മഹത്ത്വം നഷ്ടപ്പെട്ടു.
21
മനുഷ്യരുടെ ഇടയില്‍നിന്ന് അദ്ദേഹം ഓടിക്കപ്പെട്ടു. അദ്ദേഹത്തിന്റെ മനുഷ്യത്വം മാറി മൃഗസ്വഭാവം ഉള്ളവനായിത്തീര്‍ന്നു. അദ്ദേഹത്തിന്റെ വാസം കാട്ടുകഴുതകളുടെകൂടെ ആയിത്തീര്‍ന്നു. കാളയെപ്പോലെ അദ്ദേഹം പുല്ലുതിന്നു. ആകാശത്തുനിന്നു പെയ്യുന്ന മഞ്ഞുകൊണ്ടു നനഞ്ഞു. ഒടുവില്‍ അത്യുന്നതനായ ദൈവമാണു രാജ്യം ഭരിക്കുന്നതെന്നും താന്‍ ഇച്ഛിക്കുന്നവരെയാണ് അവിടുന്നു രാജാവാക്കുന്നതെന്നും അദ്ദേഹത്തിനു മനസ്സിലാകുന്നതുവരെ അങ്ങനെ തുടര്‍ന്നു.
22
ബേല്‍ശസ്സര്‍രാജാവേ, അദ്ദേഹത്തിന്റെ പുത്രനായ അങ്ങ് ഇതെല്ലാം അറിഞ്ഞിട്ടും സ്വന്തം ഹൃദയം വിനയപ്പെടുത്താതെ
23
സ്വര്‍ഗസ്ഥനായ സര്‍വേശ്വരനെതിരായി സ്വയം ഉയര്‍ത്തുകയും സര്‍വേശ്വരന്റെ ആലയത്തിലെ പാത്രങ്ങള്‍ കൊണ്ടുവന്ന് അങ്ങ് അങ്ങയുടെ പ്രഭുക്കന്മാരോടും രാജ്ഞിമാരോടും ഉപപത്നിമാരോടും ചേര്‍ന്ന് അവയില്‍ വീഞ്ഞു പകര്‍ന്നു കുടിക്കുകയും ചെയ്തു. പൊന്ന്, വെള്ളി, ഓട്, ഇരുമ്പ്, തടി, കല്ല് ഇവകൊണ്ടുണ്ടാക്കിയവയും കാണാനും കേള്‍ക്കാനും ഗ്രഹിക്കാനും കഴിയാത്ത ഈ ദൈവങ്ങളെ നിങ്ങള്‍ സ്തുതിക്കുകയും ചെയ്തു. എന്നാല്‍ അങ്ങയുടെ ജീവന്റെയും വഴികളുടെയും നിയന്താവായ ദൈവത്തെ അങ്ങ് ആദരിച്ചതുമില്ല.
24
അതുകൊണ്ട് ദൈവമാണ് ആ കൈപ്പത്തി അയച്ച് ഇത് എഴുതിച്ചത്.
25
ഇതാണ് ആ ലിഖിതം: ‘മെനേ, മെനേ, തെക്കേല്‍ ഊഫര്‍ സീന്‍.’
26
ഇതിന്റെ സാരം: മെനേ-ദൈവം അങ്ങയുടെ രാജ്യത്തിന്റെ നാളുകള്‍ എണ്ണുകയും അതിന്റെ അന്ത്യം കുറിക്കുകയും ചെയ്തിരിക്കുന്നു.
27
തെക്കേല്‍-അങ്ങയെ തുലാസില്‍ തൂക്കി കുറവുള്ളവനായി കണ്ടിരിക്കുന്നു.
28
പെറേസ്-അങ്ങയുടെ രാജ്യം വിഭജിച്ച് പേര്‍ഷ്യക്കാര്‍ക്കും മേദ്യര്‍ക്കുമായി കൊടുത്തിരിക്കുന്നു.
29
ദാനിയേലിനെ ചെങ്കുപ്പായവും സ്വര്‍ണമാലയും അണിയിക്കാന്‍ ബേല്‍ശസ്സര്‍ രാജാവു കല്പിച്ചു. ‘ദാനിയേലിനെ മൂന്നാമത്തെ ഭരണാധികാരിയാക്കിയിരിക്കുന്നു’ എന്ന രാജവിളംബരം പ്രഖ്യാപനം ചെയ്തു.
30
അന്നു രാത്രിതന്നെ ബാബിലോണ്യരാജാവായ ബേല്‍ശസ്സര്‍ കൊല്ലപ്പെട്ടു.
31
മേദ്യനായ ദാര്യാവേശ് രാജ്യം കൈവശമാക്കി. അപ്പോള്‍ അദ്ദേഹത്തിന് അറുപത്തിരണ്ടു വയസ്സായിരുന്നു.
← Chapter 4
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 6 →
All chapters:
1
2
3
4
5
6
7
8
9
10
11
12
Recommended Reading
Commentary
Daniel Commentaries
→
Devotional
Daniel Devotional Guide
→
Get This Bible
BSI Study Bible
→