bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Daniel 12
Daniel 12
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 11
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
1
അക്കാലത്ത് നിന്റെ ജനത്തെ സംരക്ഷിക്കുന്ന മഹാപ്രഭുവായ മിഖായേല്‍ പ്രത്യക്ഷനാകും. നിങ്ങള്‍ ഒരു ജനതയായിത്തീര്‍ന്ന നാള്‍മുതല്‍ ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത കഷ്ടതകള്‍ ഉണ്ടാകും. എന്നാല്‍ ജീവന്റെ പുസ്തകത്തില്‍ പേരെഴുതപ്പെട്ടിട്ടുള്ള തന്റെ ജനം മുഴുവനും രക്ഷിക്കപ്പെടും.
2
നിലത്തെ പൊടിയില്‍ നിദ്രകൊള്ളുന്നവരില്‍ അനേകര്‍ ഉണരും. അവരില്‍ ചിലര്‍ നിത്യജീവനും മറ്റുചിലര്‍ നിത്യമായ ലജ്ജയ്ക്കും പരിഹാസത്തിനും പാത്രമാകും.
3
ജ്ഞാനികള്‍ ആകാശമണ്ഡലത്തിന്റെ പ്രഭപോലെയും ജനത്തെ നീതിയുടെ പാതയില്‍ നയിക്കുന്നവര്‍ നക്ഷത്രങ്ങളെപ്പോലെയും എന്നെന്നും ശോഭിക്കും.
4
ദാനിയേലേ, അന്ത്യകാലംവരെ നീ ഈ വചനം രഹസ്യമായി സൂക്ഷിച്ച് ഗ്രന്ഥത്തിനു മുദ്രവയ്ക്കുക. അനേകര്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കും. ദുഷ്ടത വര്‍ധിക്കും.
5
ദാനിയേല്‍ എന്ന ഞാന്‍ നോക്കിയപ്പോള്‍ അതാ രണ്ടുപേര്‍! ഒരാള്‍ നദിയുടെ ഒരു കരയിലും മറ്റൊരാള്‍ മറുകരയിലും നില്ക്കുന്നു.
6
നദിയുടെ കുറെ മുകളില്‍ നിന്നിരുന്ന ലിനന്‍വസ്ത്രധാരിയായവനോട് ഈ അദ്ഭുതസംഭവങ്ങള്‍ എല്ലാം എന്ന് അവസാനിക്കും എന്നു നദിക്കരയില്‍ നിന്നിരുന്നവരില്‍ ഒരാള്‍ ചോദിച്ചു.
7
നദിയുടെ കുറെ മുകളില്‍ നിന്നിരുന്ന ലിനന്‍ വസ്ത്രധാരി ഇരുകരങ്ങളും സ്വര്‍ഗത്തേക്ക് ഉയര്‍ത്തിക്കൊണ്ട് നിത്യനായ ദൈവത്തിന്റെ നാമത്തില്‍ ആണയിട്ടു പറഞ്ഞു: “അതു കാലവും കാലദ്വയവും കാലാര്‍ധവും കഴിയുമ്പോള്‍ ആയിരിക്കും. അപ്പോള്‍ ദൈവജനത്തെ തകര്‍ക്കുന്നവരുടെ ശക്തി ഇല്ലാതാകും.
8
അതോടെ ഇതെല്ലാം സംഭവിക്കും.” ആ ദിവ്യപുരുഷന് പറഞ്ഞത് ഞാന്‍ കേട്ടെങ്കിലും അതിന്റെ പൊരുള്‍ എനിക്കു മനസ്സിലായില്ല. “പ്രഭോ, ഇതിന്റെ എല്ലാം അര്‍ഥം എന്താണ്?” എന്നു ഞാന്‍ ചോദിച്ചു.
9
അപ്പോള്‍ അവിടുന്നു പറഞ്ഞു: ദാനിയേലേ, പൊയ്ക്കൊള്ളുക. ഈ വചനം അവസാനനാള്‍വരെയും മുദ്രവയ്ക്കപ്പെട്ടിരിക്കുന്നു.
10
അനേകം ആളുകള്‍ തങ്ങളെത്തന്നെ ശുദ്ധീകരിച്ചു നിര്‍മ്മലരാക്കും. എങ്കിലും ദുര്‍ജനം ദുഷ്ടത പ്രവര്‍ത്തിക്കും. അവര്‍ ഒന്നും വിവേചിച്ചറിയുകയില്ല. ജ്ഞാനികളാകട്ടെ അതു ഗ്രഹിക്കും.
11
നിത്യേനയുള്ള ഹോമയാഗങ്ങള്‍ നിര്‍ത്തലാക്കുകയും വിനാശകരമായ മ്ലേച്ഛത പ്രതിഷ്ഠിക്കപ്പെടുകയും ചെയ്യുന്നതുമുതല്‍ ആയിരത്തി ഇരുനൂറ്റിത്തൊണ്ണൂറു ദിവസങ്ങള്‍ ഉണ്ടായിരിക്കും.
12
ആയിരത്തിമുന്നൂറ്റി മുപ്പത്തഞ്ചു ദിവസം ഉറച്ചുനില്ക്കുന്നവന് അനുഗൃഹീതന്‍.
13
“ദാനിയേലേ, നീ പോയി വിശ്രമിക്കുക. നിനക്കുള്ള പ്രതിഫലം പ്രാപിക്കുന്നതിനായി നീ അവസാനനാളില്‍ എഴുന്നേല്ക്കും.”
← Chapter 11
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
All chapters:
1
2
3
4
5
6
7
8
9
10
11
12