bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Daniel 8
Daniel 8
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 7
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 9 →
1
ദാനിയേല്‍ എന്ന എനിക്ക് ബേല്‍ശസ്സര്‍രാജാവിന്റെ വാഴ്ചയുടെ മൂന്നാം വര്‍ഷം വീണ്ടുമൊരു ദര്‍ശനമുണ്ടായി.
2
ആ സമയത്ത് ഞാന്‍ ഏലാംസംസ്ഥാനത്തിലെ ശൂശന്‍ രാജധാനിയില്‍ ആയിരുന്നു. ഞാന്‍ ഊലായി നദീതീരത്തു നില്ക്കുന്നതായി ദര്‍ശനത്തില്‍ കണ്ടു.
3
ഞാന്‍ നോക്കിയപ്പോള്‍ ഒരു മുട്ടാട് നില്ക്കുന്നു. അതിന്റെ നീണ്ട രണ്ടു കൊമ്പുകളില്‍ ഒന്നു മറ്റേതിനെക്കാള്‍ ഉയര്‍ന്നുനിന്നിരുന്നു. ഒടുവില്‍ മുളച്ചുവന്നതിനായിരുന്നു കൂടുതല്‍ ഉയരം.
4
ആ മുട്ടാട് പടിഞ്ഞാറോട്ടും വടക്കോട്ടും തെക്കോട്ടും ഇടിക്കാന്‍ കുതിക്കുന്നതായി കാണപ്പെട്ടു. ഒരു മൃഗത്തിനും അതിനെ നേരിടാന്‍ കഴിഞ്ഞില്ല. അതിന്റെ ശക്തിയില്‍നിന്നു രക്ഷിക്കാന്‍ കഴിയുന്ന ആരും ഉണ്ടായിരുന്നില്ല. അതു തനിക്കു തോന്നിയപോലെ ഗര്‍വു കാട്ടി നിന്നു.
5
ഞാന്‍ നോക്കിക്കൊണ്ടിരിക്കുമ്പോള്‍ പടിഞ്ഞാറുനിന്ന് ഒരു ആണ്‍കോലാട് നിലംതൊടാതെ സര്‍വഭൂതലവും കടന്നുവന്നു. അതിന്റെ നേത്രങ്ങള്‍ക്ക് ഇടയ്ക്ക് അസാധാരണമായ ഒരു കൊമ്പുണ്ടായിരുന്നു.
6
നദീതീരത്തു നില്ക്കുന്നതായി കണ്ട രണ്ടു കൊമ്പുള്ള മുട്ടാടിന്റെ നേരെ അത് ഉഗ്രരോഷത്തോടെ പാഞ്ഞുചെന്നു.
7
അത് മുട്ടാടിനെ കോപാവേശത്തോടെ ഇടിച്ച് അതിന്റെ കൊമ്പു രണ്ടും തകര്‍ത്തുകളയുന്നത് ഞാന്‍ കണ്ടു. അതിനെ ചെറുത്തു നില്‍ക്കാനുള്ള ശക്തി മുട്ടാടിനുണ്ടായിരുന്നില്ല.
8
ആണ്‍കോലാട് അതിനെ നിലത്തു തള്ളിയിട്ടു ചവുട്ടിമെതിച്ചു. അതിന്റെ ആക്രമണത്തില്‍നിന്നു മുട്ടാടിനെ രക്ഷിക്കാന്‍ ആരും ഉണ്ടായിരുന്നില്ല. ആണ്‍കോലാട് വളര്‍ന്നു വളരെ വലുതായിത്തീര്‍ന്നു. അത് ഏറ്റവും ശക്തനായി തീര്‍ന്നപ്പോള്‍ അതിന്റെ കൊമ്പ് തകര്‍ന്നുപോയി. ആ കൊമ്പിന്റെ സ്ഥാനത്തു നാല് ദിക്കുകള്‍ക്കും അഭിമുഖമായി നാലു അസാധാരണമായ കൊമ്പുകള്‍ മുളച്ചുവന്നു.
9
അവയില്‍ ഒന്നില്‍നിന്ന് ഒരു ചെറിയ കൊമ്പു മുളച്ചു. അതു തെക്കോട്ടും കിഴക്കോട്ടും വാഗ്ദത്തനാടിനു നേരെയും വളര്‍ന്നുവലുതായിത്തീര്‍ന്നു.
10
അത് ആകാശ സൈന്യത്തോളം വലുതായിത്തീര്‍ന്നു. നക്ഷത്രവ്യൂഹത്തില്‍ ചിലതിനെ അത് നിലത്തു തള്ളിയിട്ടു ചവിട്ടി.
11
അത് ആകാശസൈന്യത്തിന്റെ അധിപതിയോളം സ്വയം ഉയര്‍ത്തി ഗര്‍വുകാട്ടി. അവിടുത്തേക്കു ദിനംതോറും അര്‍പ്പിക്കുന്ന ഹോമയാഗങ്ങള്‍ മുടക്കി അവിടുത്തെ വിശുദ്ധമന്ദിരം ഇടിച്ചുകളഞ്ഞു.
12
നിത്യേനയുള്ള ഹോമയാഗങ്ങള്‍ അര്‍പ്പിക്കാതെ ജനങ്ങള്‍ പാപംചെയ്തു സത്യത്തെ നിലത്തു വലിച്ചെറിഞ്ഞു. കൊമ്പ് അതിന്റെ പ്രവൃത്തികളിലെല്ലാം വിജയിച്ചു.
13
പിന്നീട് ഒരു പരിശുദ്ധന് സംസാരിക്കുന്നതു കേട്ടു. അദ്ദേഹത്തോട് മറ്റൊരു പരിശുദ്ധന് ചോദിച്ചു: “ദിനംതോറുമുള്ള ഹോമയാഗങ്ങള്‍ മുടക്കുന്നതും വിശുദ്ധമന്ദിരവും ആകാശസൈന്യവും ചവുട്ടി മെതിക്കപ്പെടുന്നതും ശൂന്യമാക്കുന്ന അതിക്രമവും എത്രനാള്‍ നീണ്ടുനില്‍ക്കും?”
14
ആ പരിശുദ്ധന് പ്രതിവചിച്ചു: “രണ്ടായിരത്തി മുന്നൂറു സന്ധ്യയും ഉഷസ്സും തികയുന്നതുവരെ ഇത് നീണ്ടുനില്‍ക്കും. പിന്നീട് വിശുദ്ധമന്ദിരം യഥാസ്ഥാനപ്പെടും.”
15
ദാനിയേലെന്ന ഞാന്‍ ഈ ദര്‍ശനം കണ്ട് അതിന്റെ അര്‍ഥത്തെക്കുറിച്ച് ആലോചിച്ചു കൊണ്ടിരിക്കുമ്പോള്‍ മനുഷ്യസദൃശമായ ഒരു രൂപം എന്റെ മുമ്പില്‍ നില്ക്കുന്നതു ഞാന്‍ കണ്ടു.
16
ഗബ്രീയേലേ, ഈ ദര്‍ശനത്തിന്റെ അര്‍ഥം ഇവന് വ്യക്തമാക്കിക്കൊടുക്കുക എന്ന് ഊലായിതീരത്തുനിന്ന് ഒരാള്‍ വിളിച്ചുപറയുന്നതു ഞാന്‍ കേട്ടു.
17
ഗബ്രീയേല്‍ എന്റെ സമീപത്തുവന്നു. അപ്പോള്‍ ഞാന്‍ ഭയപ്പെട്ടു ഗബ്രീയേലിന്റെ മുമ്പില്‍ സാഷ്ടാംഗം വീണു. “അല്ലയോ മനുഷ്യാ, ഇതു ഗ്രഹിച്ചുകൊള്ളുക; ഈ ദര്‍ശനം അന്ത്യകാലത്തെ സൂചിപ്പിക്കുന്നതാണ്” എന്നു ഗബ്രീയേല്‍ പറഞ്ഞു.
18
ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ പ്രജ്ഞയറ്റ് കമിഴ്ന്നുവീണു. ഗബ്രീയേല്‍ എന്നെ തൊട്ട് എഴുന്നേല്പിച്ചു നിറുത്തിയശേഷം പറഞ്ഞു:
19
“ദൈവത്തിന്റെ ഉഗ്രകോപത്തിന്റെ അന്ത്യത്തില്‍ എന്തു സംഭവിക്കും എന്നു ഞാന്‍ നിന്നോടു പറയാം. അത് അന്ത്യകാലത്തെക്കുറിച്ചുള്ളതാണ്.
20
നീ ദര്‍ശനത്തില്‍ കണ്ട രണ്ടു കൊമ്പുള്ള മുട്ടാട് മേദ്യയിലെയും പേര്‍ഷ്യയിലെയും രാജാക്കന്മാരെ സൂചിപ്പിക്കുന്നു.
21
ആണ്‍കോലാട് ഗ്രീസ് രാജ്യത്തെയും അതിന്റെ കണ്ണുകള്‍ക്കു മധ്യേയുള്ള വലിയ കൊമ്പ് ആദ്യത്തെ രാജാവിനെയും കുറിക്കുന്നു.
22
ആ കൊമ്പു തകര്‍ന്നശേഷം മുളച്ചുവന്ന നാലു കൊമ്പുകളാകട്ടെ, ആ രാജ്യത്തില്‍നിന്ന് നാലു രാജ്യങ്ങള്‍ ഉദയം ചെയ്യുമെന്നും അവ ആദ്യത്തെ രാജ്യത്തിനൊപ്പം ശക്തമല്ലാത്തതും ആയിരിക്കുമെന്നും സൂചിപ്പിക്കുന്നു.
23
ആ രാജ്യങ്ങളുടെ അന്ത്യകാലത്ത് മനുഷ്യരുടെ അതിക്രമങ്ങള്‍ ഉച്ചകോടിയിലെത്തുമ്പോള്‍ ക്രൂരനും കുശാഗ്രബുദ്ധിയുമുള്ള ഒരു രാജാവ് പ്രത്യക്ഷനാകും.
24
അയാളുടെ പ്രതാപം അപാരമായിരിക്കും. അതു സ്വന്തം ശക്തികൊണ്ടായിരിക്കുകയില്ല. അയാള്‍ ഭീകരനാശം പ്രവര്‍ത്തിക്കും; തന്റെ എല്ലാ പ്രവൃത്തിയിലും അയാള്‍ വിജയിക്കും. ശക്തന്മാരെയും വിശുദ്ധജനത്തെയും അയാള്‍ നശിപ്പിക്കും.
25
തന്റെ കൗശലത്താല്‍ ചതിപ്രയോഗത്തിലൂടെ അയാള്‍ വിജയം നേടുന്നു. അയാള്‍ ഗര്‍വുകാട്ടുന്നു. മുന്നറിയിപ്പു കൂടാതെ അയാള്‍ പലരെയും നശിപ്പിക്കുന്നു. രാജാധിരാജനെതിരെപോലും അയാള്‍ പൊരുതും. എന്നാല്‍ മനുഷ്യശക്തികൊണ്ടല്ലാതെ തന്നെ അയാള്‍ നശിപ്പിക്കപ്പെടും.
26
സന്ധ്യകളെയും ഉഷസ്സുകളെയും സംബന്ധിച്ചുള്ള ദര്‍ശനം സത്യംതന്നെ. ഈ ദര്‍ശനം വിദൂരഭാവിയില്‍ സംഭവിക്കാനുള്ളതാകയാല്‍ മുദ്രവച്ചു സൂക്ഷിക്കുക.
27
ദാനിയേലെന്ന ഞാന്‍ ഏതാനും നാളുകള്‍ തളര്‍ന്നു രോഗിയായി കിടന്നു. പിന്നീടു ഞാന്‍ എഴുന്നേറ്റു രാജാവ് എന്നെ ഏല്പിച്ച ജോലികളില്‍ ഏര്‍പ്പെട്ടു. എന്നാല്‍ ഞാന്‍ ഈ ദര്‍ശനത്തെ ഓര്‍ത്ത് ചിന്താകുലനായി. എനിക്കതിന്റെ അര്‍ഥം ഗ്രഹിക്കാന്‍ കഴിഞ്ഞില്ല.
← Chapter 7
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 9 →
All chapters:
1
2
3
4
5
6
7
8
9
10
11
12