bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Daniel 10
Daniel 10
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 9
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 11 →
1
പേര്‍ഷ്യന്‍രാജാവായ സൈറസിന്റെ വാഴ്ചയുടെ മൂന്നാം വത്സരം ബേല്ത്ത്ശസ്സര് എന്നു വിളിച്ചുവന്ന ദാനിയേലിന് ഒരു വെളിപാടുണ്ടായി. അതു സത്യവും സംഭവിക്കാന്‍ പോകുന്ന ഒരു യുദ്ധത്തെക്കുറിച്ചുള്ളതും ആയിരുന്നു. ഒരു ദര്‍ശനത്തിലൂടെ അതിന്റെ പൊരുള്‍ അദ്ദേഹത്തിനു വ്യക്തമായി.
2
ദാനിയേല്‍ എന്ന ഞാന്‍ മൂന്നാഴ്ചക്കാലം വിലാപം ആചരിച്ചു.
3
ആ സമയത്തു ഞാന്‍ സ്വാദിഷ്ഠങ്ങളായ ഭോജ്യങ്ങള്‍ കഴിക്കുകയോ മാംസമോ വീഞ്ഞോ ആസ്വദിക്കുകയോ സുഗന്ധതൈലം പൂശുകയോ ചെയ്തില്ല.
4
എന്നാല്‍ ഒന്നാം മാസം ഇരുപത്തിനാലാം ദിവസം ഞാന്‍ ടൈഗ്രീസ് മഹാനദിയുടെ തീരത്ത് നില്‍ക്കെ
5
ലിനന്‍വസ്ത്രവും ഊഫാസ് തങ്കം കൊണ്ടുള്ള അരപ്പട്ടയും ധരിച്ചിരുന്ന ഒരു മനുഷ്യനെ കണ്ടു.
6
അയാളുടെ ശരീരം ഗോമേദകം പോലെയും മുഖം മിന്നലൊളിപോലെയും കണ്ണുകള്‍ കത്തുന്ന പന്തങ്ങള്‍പോലെയും കൈകാലുകള്‍ മിനുക്കിയ ഓടുപോലെയും ശോഭിച്ചു. അയാളുടെ ‘ശബ്ദം’ ഒരു ജനക്കൂട്ടത്തിന്റെ ആരവംപോലെയും ആയിരുന്നു. ഞാന്‍ മാത്രമേ ഈ ദര്‍ശനം കണ്ടുള്ളൂ.
7
എന്റെ കൂടെയുണ്ടായിരുന്നവര്‍ അതു കണ്ടില്ല. എന്നാല്‍ അവര്‍ സംഭീതരായി ഓടി ഒളിച്ചു.
8
ഞാന്‍ ഏകനായി ആ മഹാദര്‍ശനം കണ്ടു. എന്റെ ശക്തിമുഴുവന്‍ ചോര്‍ന്നുപോയി; എന്റെ മുഖശോഭ മങ്ങി. എന്റെ ശക്തി അറ്റു. എങ്കിലും ഞാന്‍ അയാളുടെ ശബ്ദം കേട്ടു.
9
അയാളുടെ സ്വരംകേട്ട് ഞാന്‍ പ്രജ്ഞയറ്റ് നിലത്തുവീണു.
10
ഒരു കരം എന്നെ സ്പര്‍ശിക്കുകയും പിടിച്ച് എഴുന്നേല്പിക്കുകയും ചെയ്തു. വിറച്ചുകൊണ്ടെങ്കിലും മുട്ടും കൈയും ഊന്നി ഞാന്‍ നിന്നു.
11
ആ ദിവ്യപുരുഷന് എന്നോടു പറഞ്ഞു: “പ്രിയപ്പെട്ട ദാനിയേലേ, ഞാന്‍ പറയുന്ന വാക്കുകള്‍ ഗ്രഹിക്കുക. നീ നില്ക്കുന്നിടത്തു നിവര്‍ന്നു നില്ക്കുക; ഞാന്‍ നിന്റെ അടുക്കല്‍ അയയ്ക്കപ്പെട്ടിരിക്കുന്നു.” ഇതു പറഞ്ഞപ്പോള്‍ വിറച്ചുകൊണ്ട് ഞാന്‍ നിവര്‍ന്നു നിന്നു.
12
ദാനിയേലേ ഭയപ്പെടേണ്ടാ, നീ വിവേകത്തിനായി നിന്റെ ദൈവത്തിന്റെ സന്നിധിയില്‍ സ്വയം എളിമപ്പെടുത്തിയ ദിവസംമുതല്‍ നിന്റെ പ്രാര്‍ഥന കേട്ടിരിക്കുന്നു. അതുകൊണ്ടാണ് ഞാനിപ്പോള്‍ നിന്റെ അടുക്കല്‍ വന്നിരിക്കുന്നത്.
13
പേര്‍ഷ്യാരാജ്യത്തിന്റെ കാവല്‍ദൂതന്‍ ഇരുപത്തൊന്നു ദിവസം എന്നെ എതിര്‍ത്തു. ഞാന്‍ അവിടെ ഏകനാണെന്നറിഞ്ഞ് എന്നെ സഹായിക്കാനായി പ്രധാന ദൂതനായ മിഖായേല്‍ വന്നു.
14
നിന്റെ ജനത്തിനു ഭാവി കാലത്തു സംഭവിക്കാന്‍ പോകുന്നത് എന്തെന്ന് നിന്നെ അറിയിക്കാന്‍ ഞാന്‍ വന്നിരിക്കുന്നു. ഈ ദര്‍ശനം ഭാവികാലത്തെക്കുറിച്ചുള്ളതാണല്ലോ.”
15
ദൂതന് ഇങ്ങനെ പറഞ്ഞപ്പോള്‍ ഞാന്‍ തലകുനിച്ചു മൂകനായിനിന്നു.
16
മനുഷ്യസദൃശനായ ഒരുവന് എന്റെ അധരത്തില്‍ സ്പര്‍ശിച്ചു. ഉടനെ ഞാന്‍ വായ്തുറന്നു സംസാരിച്ചു: “പ്രഭോ, ഈ ദര്‍ശനം നിമിത്തം എനിക്ക് അതിവേദന പിടിപ്പെട്ട് എന്റെ ശക്തി ക്ഷയിച്ചു പോയിരിക്കുന്നു.
17
അങ്ങയോടു സംസാരിക്കാന്‍ അടിയന് എങ്ങനെ കഴിയും? ശക്തിയോ ശ്വാസമോ എന്നില്‍ ശേഷിച്ചിട്ടില്ല.”
18
അപ്പോള്‍ ആ ദിവ്യപുരുഷന് എന്നെ വീണ്ടും സ്പര്‍ശിച്ചു. ഞാന്‍ വീണ്ടും ശക്തി പ്രാപിച്ചു.
19
ദൂതന് പറഞ്ഞു: “ഏറ്റവും പ്രിയപ്പെട്ടവനേ, ഭയപ്പെടേണ്ടാ, നിനക്ക് സമാധാനം; ധൈര്യമായിരിക്കുക, ധൈര്യമായിരിക്കുക.” ഇങ്ങനെ പറഞ്ഞപ്പോള്‍ ഞാന്‍ ബലം പ്രാപിച്ച്: “പ്രഭോ, സംസാരിച്ചാലും; അങ്ങ് എന്നെ ധൈര്യപ്പെടുത്തിയിരിക്കുന്നുവല്ലോ” എന്നു പറഞ്ഞു.
20
“ഞാന്‍ എന്തിനു നിന്റെ അടുക്കല്‍ വന്നു എന്നറിയാമോ? സത്യഗ്രന്ഥത്തില്‍ എഴുതിയിരിക്കുന്നത് എന്താണെന്നു ഞാന്‍ നിന്നോടു പറയാം. എനിക്ക് ഇപ്പോള്‍ പേര്‍ഷ്യയുടെ കാവല്‍ദൂതനെതിരെ പൊരുതാന്‍ പോകേണ്ടിയിരിക്കുന്നു. അതിനുശേഷം ഗ്രീസിന്റെ കാവല്‍ദൂതന്‍ പ്രത്യക്ഷപ്പെടും.
21
നിങ്ങളുടെ കാവല്‍ദൂതനായ മിഖായേല്‍ അല്ലാതെ എന്റെ പക്ഷത്തുനിന്നു പടവെട്ടുവാന്‍ മറ്റാരുമില്ല.
← Chapter 9
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 11 →
All chapters:
1
2
3
4
5
6
7
8
9
10
11
12