bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Revelation 10
Revelation 10
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 9
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 11 →
1
അനന്തരം ശക്തനായ മറ്റൊരു മാലാഖ ആകാശത്തുനിന്ന് ഇറങ്ങി വരുന്നതു ഞാന്‍ കണ്ടു. മേഘത്തില്‍ പൊതിഞ്ഞിരുന്ന ആ മാലാഖയുടെ ശിരസ്സിനു മുകളില്‍ ഒരു മഴവില്ലുണ്ടായിരുന്നു. ആ ദൈവദൂതന്റെ മുഖം സൂര്യനെപ്പോലെയും കാലുകള്‍ അഗ്നിസ്തംഭങ്ങള്‍പോലെയും ഇരുന്നു.
2
കൈയില്‍ തുറന്ന ഒരു ഗ്രന്ഥച്ചുരുള്‍ ഉണ്ടായിരുന്നു. വലത്തുകാല് കടലിന്മേലും ഇടത്തുകാല് കരയിലും ഉറപ്പിച്ചുകൊണ്ട്,
3
മാലാഖ സിംഹം ഗര്‍ജിക്കുന്നതുപോലെ അട്ടഹസിച്ചു. ആ ഗര്‍ജനത്തോടൊപ്പം ഏഴ് ഇടി മുഴങ്ങി.
4
ഏഴ് ഇടി സംസാരിച്ചത് ഞാന്‍ എഴുതുവാന്‍ ഭാവിച്ചു. ഗര്‍ജനത്തോടൊപ്പം അപ്പോള്‍ “ആ ഏഴ് ഇടിമുഴക്കം സംസാരിച്ച കാര്യങ്ങള്‍ക്കു മുദ്രവയ്ക്കുക; അവ എഴുതപ്പെടരുത്” എന്ന് ആകാശത്തുനിന്നു പറയുന്നതായി ഞാന്‍ കേട്ടു.
5
കരയിലും കടലിലും കാലുറപ്പിച്ചു നില്ക്കുന്നതായി ഞാന്‍ കണ്ട മാലാഖ വലങ്കൈ ആകാശത്തേക്കുയര്‍ത്തി ഇപ്രകാരം പ്രതിജ്ഞ ചെയ്തു:
6
“ആകാശവും അതിലുള്ളതും, ഭൂമിയും അതിലുള്ളതും എല്ലാം സൃഷ്ടിച്ചവനും നിത്യനുമായ ദൈവത്തിന്റെ നാമത്തില്‍ ഞാന്‍ പറയുന്നു: ഇനി കാലവിളംബം ഉണ്ടാകുകയില്ല.
7
ഏഴാമത്തെ മാലാഖയുടെ കാഹളം മുഴങ്ങുന്ന നാളുകളില്‍ ദൈവം തന്റെ ദാസന്മാരായ പ്രവാചകന്മാരെ അറിയിച്ച നിഗൂഢ പദ്ധതി നിര്‍വഹിക്കപ്പെടും.”
8
“കടലിലും കരയിലും കാലൂന്നി നില്ക്കുന്ന മാലാഖയുടെ കൈയിലിരിക്കുന്ന തുറന്ന ഗ്രന്ഥച്ചുരുള്‍ വാങ്ങുക” എന്ന് ആകാശത്തുനിന്നു മുമ്പു സംസാരിച്ച ശബ്ദം എന്നോടു വീണ്ടും പറഞ്ഞു.
9
ഞാന്‍ ആ മാലാഖയുടെ അടുത്തുചെന്ന് “ആ ചെറിയ ഗ്രന്ഥച്ചുരുള്‍ തന്നാലും” എന്ന് ആവശ്യപ്പെട്ടു. അപ്പോള്‍ മാലാഖ പറഞ്ഞു: “ഇതു വാങ്ങിത്തിന്നുകൊള്ളുക; ഇതു നിന്റെ വയറിനു കയ്പായിരിക്കുമെങ്കിലും നിന്റെ വായില്‍ തേന്‍പോലെ മധുരമുള്ളതായിരിക്കും.”
10
മാലാഖയുടെ കൈയില്‍നിന്ന് ഞാന്‍ ആ ചെറിയ ഗ്രന്ഥച്ചുരുള്‍ വാങ്ങിത്തിന്നു; അതു തേന്‍പോലെ മധുരമുള്ളതായി തോന്നി. എങ്കിലും അതു വയറ്റില്‍ ചെന്നപ്പോള്‍ വയറു വല്ലാതെ കയ്ച്ചുപോയി.
11
“നീ ഇനി അനേകം ജനസമൂഹങ്ങളെയും രാഷ്ട്രങ്ങളെയും ഭാഷക്കാരെയും രാജാക്കന്മാരെയും സംബന്ധിച്ചു പ്രവചിക്കേണ്ടതാണ്” എന്നു മാലാഖ എന്നോടു പറഞ്ഞു.
← Chapter 9
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 11 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22